scorecardresearch
Latest News

University Announcements 02 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 02 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 02 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 02 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി., ഏപ്രില്‍ 2021 സ്‌പെഷ്യല്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഏപ്രില്‍ 8 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എ.ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ (128), ബി.എ.ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് വീഡിയോ പ്രൊഡക്ഷന്‍ (129) (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2015 – 2018 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ഏപ്രില്‍ 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ ഏഴാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം.) റെഗുലര്‍ – 2017 അഡ്മിഷന്‍, 2014 സ്‌കീം – സപ്ലിമെന്ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ഏപ്രില്‍ 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഏപ്രിലില്‍ നടത്തിയ മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് ബി.എം.-എം.എ.എം./പഞ്ചവത്സര എം.ബി.എ. (ഇന്റഗ്രേറ്റഡ്) (റെഗുലര്‍ ആന്റ് സപ്ലിമെന്ററി – 2015 സ്‌കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. സുവോളജി വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ബയോസിസ്റ്റമാറ്റിക്‌സ് ആന്റ് ബയോഡൈവേഴ്‌സിറ്റി (ന്യൂജനറേഷന്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ ഏപ്രില്‍ 5 ന് അതാതു കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.ടെക്., ഡിസംബര്‍ 2021 (2013 സ്‌കീം) സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ഫ്‌ളൂയിഡ് മെക്കാനിക്‌സ് ലാബ് ഏപ്രില്‍ 12 ന് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.ടെക്., ഡിസംബര്‍ 2021 (2008 & 2013 സ്‌കീം) ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ബ്രാഞ്ച് (412), അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ച് (413) എന്നീ ബ്രാഞ്ചുകളുടെ പ്രാക്ടിക്കല്‍ പരീക്ഷ ഏപ്രില്‍ 20, 21 തീയതികളില്‍ കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.ടെക്., ഡിസംബര്‍ 2021 (2013 സ്‌കീം) മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ഫ്‌ളൂയിഡ് മെക്കാനിക്‌സ് ആന്റ് മെഷീന്‍സ് ലാബ് ഏപ്രില്‍ 12 ന് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

എം.ടെക് – അഡ്വാൻസ്ഡ് പോളിമെറിക് മെറ്റീരിയൽ സ്

മഹാത്മാഗാന്ധി സർവ്വകലാശാല – ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോസയൻസ് ആൻഡ് നാനോടെക്‌നോളജി (ഐ.ഐ.യു.സി.എൻ.എൻ.) നടത്തുന്ന എം.ടെക് പ്രോഗ്രാം ഇൻ അഡ്വാൻസ്ഡ് പോളിമെറിക് മെറ്റീരിയൽസ് – പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇതിലേക്കുള്ള രജിസ്‌ട്രേഷൻ് ഏപ്രിൽ അഞ്ച് മുതൽ 25 വരെ http://www.cat.mgu.ac.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി നടത്താം. പൊതുവിഭാഗത്തിന് 1100 രൂപയും എസ്.സി./ എസ്.റ്റി. വിഭാഗത്തിന് 550 രുപയുമാണ് അപേക്ഷാ ഫീസ്. എൻട്രൻസ് പരീക്ഷ മെയ് 29 ന് തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. യോഗ്യത, സീറ്റുകളുടെ എണ്ണം, പ്രവേശന പരീക്ഷ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ http://www.cat.mgu.ac.in എന്ന വെബ്‌സൈറ്റിലും 0481 2733595 എന്ന ഫോൺ നമ്പറിലും ലഭിക്കും. cat@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലും വിവരങ്ങൾ ലഭ്യമാണ്.

അപേക്ഷാ തീയതി പുനക്രമീകരിച്ചു

മൂന്നാം സെമസ്റ്റർ എം.എ., എം.എസ്.സി., എം.കോം., എം.സി.ജെ., എം.ടി.എ., എം.എച്ച്.എം., എം.എം.എച്ച്., എം.ടി.ടി.എം. (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി) / എം.എസ്.ഡബ്ല്യു. (2019 അഡ്മിഷൻ – സപ്ലിമെന്ററി) (സി.എസ്.എസ്.) പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയതി പുനക്രമീകരിച്ചു. പിഴയില്ലാതെ ഏപ്രിൽ നാല് മുതൽ ആറ് വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ ഏഴ് മുതൽ എട്ട് വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 11 നും അപേക്ഷിക്കാം. പരീക്ഷകൾ ഏപ്രിൽ മൂന്നാം വാരത്തോടു കൂടി ആരംഭിക്കും.

മൂന്നാം സെമസ്റ്റർ എം.എ., എം.എസ്.സി., എം.കോം., എം.എസ്.ഡബ്ല്യു., എം.സി.ജെ., എം.ടി.എ., എം.എച്ച്.എം., എം.എം.എച്ച്., എം.ടി.ടി.എം. (2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി/ 2015, 2014, 2013, 2012 അഡ്മിഷൻ – മേഴ്‌സി ചാൻസ്) (സി.എസ്.എസ്.) പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയതി പുനക്രമീകരിച്ചു. പിഴയില്ലാതെ ഏപ്രിൽ 18 മുതൽ 20 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ 21 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 22 നും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട വിധം, മേഴ്‌സി ചാൻസ് ഫീസ് സംബന്ധിച്ച വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

വൈവാ വോസി രജിസ്‌ട്രേഷൻ

എം.എ. സോഷ്യോളജി പ്രൈവറ്റ് രജിസ്‌ട്രേഷൻ (2018 അഡ്മിഷൻ – സ്‌പെഷ്യൽ സപ്ലിമെന്ററി) വൈവാ വോസിക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള Google Form സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. രജിസ്‌ട്രേഷൻ നടത്താനുള്ള അവസാന തീയതി ഏപ്രിൽ അഞ്ചിന് അഞ്ച് മണി വരെ.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

മുടങ്ങിയ ബിരുദപഠനം തുടരാം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളില്‍ 2017 മുതല്‍ 2020 വരെ ബിരുദ പഠനത്തിനു പ്രവേശനം നേടി രണ്ടാം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ എഴുതിയതിനു ശേഷം തുടര്‍പഠനം നടത്താന്‍ കഴിയാത്തവര്‍ക്ക് പഠനം തുടരാന്‍ അവസരം. താല്‍പര്യമുള്ളവര്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി മൂന്നാം സെമസ്റ്ററില്‍ പ്രവേശനം നേടി പഠനം തുടരാം. വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ 6-ന് മുമ്പായി വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ – 0494 2407357, 7494, 2400288

പരീക്ഷാ ഫലം

എം.എ. മലയാളം നവംബര്‍ 2020 ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ജൂണ്‍ 2021 രണ്ടാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും മൂന്നാം സെമസ്റ്റര്‍ ഡിസംബര്‍ 2020 റഗുലര്‍ പരീക്ഷക്കും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ ഏപ്രില്‍ 18 വരെയും 170 രൂപ പിഴയോടെ 20 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഏപ്രല്‍ 7 മുതല്‍ 26 വരെയും 170 രൂപ പിഴയോടെ 29 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. (രണ്ട് വര്‍ഷം) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 19 വരെയും 170 രൂപ പിഴയോടെ 21 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഒന്നാം വര്‍ഷ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് പ്രത്യേക പരീക്ഷയും 18-നും രണ്ടാം വര്‍ഷ ഏപ്രില്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 19-നും തുടങ്ങും.

സര്‍വകലാശാലാ പഠനവിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2021 പരീക്ഷ 18-ന് തുടങ്ങും.

മൂന്നാം സെമസ്റ്റര്‍ എം.ടെക്. നാനോസയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 18-ന് തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ ബി.എഡ്. (രണ്ട് വര്‍ഷം) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 20-ന് തുടങ്ങും.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) ഏപ്രിൽ 2021 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഗ്രേഡ്/ഗ്രേഡ്പോയിന്റ് മാറ്റമുളള വിദ്യാർഥികൾ അവരുടെ ഗ്രേഡ് കാർഡും റിസൽട്ട് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പും സഹിതം ഗ്രേഡ് കാർഡ് പുതുക്കി ലഭിക്കുന്നതിനുളള അപേക്ഷ ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്.

പരീക്ഷാവിജ്ഞാപനം

ആറാം സെമസ്റ്റർ ബിരുദ (റെഗുലർ – 2019 അഡ്മിഷൻ), ബി. എസ് സി. ഓണേഴ്സ് (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 സിലബസ്) ഏപ്രിൽ 2022 പരീക്ഷകൾക്ക് 11.04.2022 മുതൽ 16.04.2022 പിഴയില്ലാതെയും 19.04.2022 വരെ പിഴയോട് കൂടെയും അപേക്ഷിക്കാം. രജിസ്ട്രേഷൻ നടത്തി ഓൺലൈനായി ഫീസടച്ചാൽ മാത്രമേ റഗുലർ വിദ്യാർഥികളുടെ അപേക്ഷ പൂർണമാകൂ. ഫീസാനുകൂല്യമുള്ളവർ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാർഥികളും രജിസ്ട്രേഷൻ സമയത്ത് ഫീസടക്കേണ്ടതാണ്. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

രണ്ടും നാലും സെമസ്റ്റർ ബിരുദ (ഏപ്രിൽ 2021) സ്പോട്സ് സ്പെഷ്യൽ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസും (കിറ്റ്‌സ്) കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും സംയുക്തമായി വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന സങ്കല്‍പ്പ് നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി 40 ദിവസത്തെ സൗജന്യ വിമന്‍ ഡെലിവറി എക്‌സിക്യൂട്ടീവ് പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എല്‍.സി. പ്രായപരിധി 18-45 നും മധ്യേ. ഇരുചക്ര വാഹനം ഓടിക്കുന്നതിനുളള ലൈസന്‍സ് ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www. kittsedu.org വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ കിറ്റ്‌സിന്റെ എറണാകുളം (പച്ചാളം) സ്റ്റഡി സെന്റര്‍ നേരിട്ട് സന്ദര്‍ശിക്കുകയോ, 0484-2401008 നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 11.

ഐ.എച്ച്.ആർ.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ കീഴില്‍ എറണാകുളം ജില്ലയില്‍ കലൂരിലും (04842347132), കപ്രാശ്ശേരിയിലും (ചെങ്ങമനാട്, 0484-2604116), മലപ്പുറം ജില്ലയില്‍ വാഴക്കാട് (04832725215), വട്ടംകുളം (04942681498), പെരിന്തല്‍മണ്ണ (04933225086) എന്നിവിടങ്ങളിലും കോട്ടയം ജില്ലയില്‍ പുതുപ്പള്ളി (04812351485)യിലും, ഇടുക്കി ജില്ലയില്‍ പീരുമേട് (04869233982), മുട്ടം, തൊടുപുഴ (04862255755) എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി (04692680574)യിലും പ്രവര്‍ത്തിക്കുന്ന ടെ ക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 2022-23 അദ്ധ്യയന വര്‍ഷത്തില്‍ എട്ടാം സ്റ്റാന്റേര്‍ഡ് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകന്‍/അപേക്ഷക 01.06.2022 നു 16 വയസ് തികയാത്തവരാ യിരിക്കണം. ഹൈസ്‌കൂള്‍ പഠനത്തിനു ശേഷം സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ ഉപരി പഠനത്തിന് തയ്യാറാക്കുന്ന തരത്തിലാണ് ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കരിക്കുലം. ഭാവിയില്‍ ഉദ്യോഗ കയറ്റത്തിനും തൊഴിലിനും സാധ്യത കൂട്ടുന്നതിനായി ഇലക്ട്രോണിക്‌സ് ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഇതോടൊപ്പം നല്‍കുന്നുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ നിന്ന് വ്യത്യസ്തമായി ബയോളജി ഒരു വിഷയമായി പഠിക്കുന്നതിനാല്‍ വൈദ്യശാസ്ത്ര മേഖലയിലെ ഉപരി പഠനം ലക്ഷ്യമിടുന്നവര്‍ക്കും എഞ്ചിനീയറിംഗ് മേഖല തെരഞ്ഞെടുക്കുന്നവര്‍ക്കും ഒരുപോലെ ഉപയോഗപ്രദമാണ് ഐ.എച്ച്.ആര്‍.ഡി യുടെ ടെക്‌നിക്കല്‍ സ്‌കൂളുകള്‍. ടി എച്ച്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എസ്.എസ്.എല്‍.സിക്ക് തുല്യമാണ്.

സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലെ പ്രവേശനത്തിന് 10 ശതമാനം സംവരണവുമുണ്ട്. പത്താം ക്ലാസ് പാസായവര്‍ക്ക് (ഇഷ്ട മേഖലയില്‍ തന്നെ) പ്ലസ് ടു പഠനത്തിന് അതേ സ്‌കൂളില്‍തന്നെ സൗകര്യമുണ്ട് എന്നത് ഐ.എച്ച്.ആര്‍.ഡി യുടെ സ്‌കൂളുകളെ മറ്റ് സ്‌കൂളുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. ഈ സ്‌കൂളുകളിലെ അധ്യയന മാധ്യമം ഇംഗ്ലീഷ് ആണ്. ഏഴാം സ്റ്റാന്റേര്‍ഡോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷകള്‍ ihrd.kerala.gov.in /ths എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി സമര്‍പ്പിണം. അപേക്ഷയുടെ രജിസ്‌ട്രേഷന്‍ ഫീസായി 110 രൂ പ (എസ്.സി /എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 55 രൂപ) അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടില്‍ അടച്ച്, പണമടച്ചതിന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്താം. അപേക്ഷാ ഫീസ് ബന്ധപ്പെട്ട സ്‌കൂള്‍ ഓഫീസില്‍ പണമായോ, പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡി.ഡി ആയോ നല്‍കാം. 2022-23 വര്‍ഷത്തെ പ്രോസ്‌പെക്ടസ്സ് ഇതേ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഓണ്‍ലൈനായി ഏപ്രില്‍ 18 വൈകിട്ട് നാലു വരെ സമര്‍പ്പിക്കാം.

ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

2021-22 അധ്യയന വർഷത്തെ ബി.എസ്‌സി പാരാമെഡിക്കൽ കോഴ്‌സുകളിലേക്കും സർക്കാർ കോളേജുകളിലെ ഒഴിവുള്ള ബി.എസ്‌സി നഴ്‌സിംഗ് സീറ്റുകളിലേക്കുമുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഏപ്രിൽ 6ന് നടത്തും. അപേക്ഷകർക്ക് ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ്/ കോഴ്‌സ് ഓപ്ഷൻ സമർപ്പണവും www. lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഏപ്രിൽ 4നും 5നു വൈകിട്ട് അഞ്ചു മണിവരെയും ചെയ്യാം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ അപേക്ഷകർ നിർബന്ധമായും സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള എൻ.ഒ.സി രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. എല്ലാ വിഭാഗക്കാർക്കും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 64.

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കാവാലം ഗവണ്‍മെന്റ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഏഴാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് സിലബസിന്റെ അടിസ്ഥാനത്തിലുള്ള പ്രവേശന പരീക്ഷ നടത്തും. ഫോണ്‍: 0477-2748069, 9446021839, 9947290196.

ശ്രീകാര്യം ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

ശ്രീകാര്യം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലെ 2022-23 അധ്യയന വർഷത്തെ എട്ടാം ക്ലാസിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അപേക്ഷകൾ ഓൺലൈനായി ഏപ്രിൽ ആറു വരെ (www. polyadmission.org/ths) എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. സ്‌കൂളിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക് വഴിയും അപേക്ഷകൾ സ്വീകരിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2590079, 9400006462, 8156963774.

മെഡിക്കൽ, എൻജിനിയറിങ് എൻട്രൻസ് ക്രാഷ് കോഴ്‌സ്

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലും എം.ആർ.എസുകളിലും താമസിച്ച് പഠനം നടത്തിവരുന്ന പ്ലസ് ടു വിദ്യാർത്ഥികളെ മെഡിക്കൽ എൻജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് സജ്ജരാക്കുന്നതിനുളള 45 ദിവസത്തെ പരിശീലന പദ്ധതി നടത്തുന്നതിന് തിരുവനന്തപുരം ജില്ലയിലെ സന്നദ്ധരായ മികച്ച സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 100 വിദ്യാർഥികളുടെ വീതം ബാച്ചുകളിലാണ് പരിശീലനം നൽകേണ്ടത്. അപേക്ഷിക്കുന്ന സ്ഥാപനങ്ങൾ അവരുടെ കഴിഞ്ഞ മൂന്നു കൊല്ലത്തെ പെർഫോർമൻസ് റിപ്പോർട്ട് കൂടി ഉൾപ്പെടുത്തേണ്ടതാണ്. അപേക്ഷകൾ ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ്, നന്ദാവനം, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം-695033 ലേക്ക് ലഭ്യമാക്കേണ്ടതാണ്. അവസാന തീയതി ഏപ്രിൽ ഏഴ് വൈകിട്ട് 5 മണി. ഫോൺ: 0471-2737253.

സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ) യു.പി.എസ്.സി 2023ൽ നടത്തുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www. kscsa.org എന്ന വെബ്‌സൈറ്റ് വഴി ഏപ്രിൽ 22ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. 200 രൂപയാണ് അപേക്ഷാ ഫീസ്. പ്രവേശന പരീക്ഷ 24ന് രാവിലെ 11 മുതൽ ഒന്നുവരെ അക്കാദമിയുടെ, പൊന്നാനി ഈശ്വരമംഗലത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർസ്റ്റഡീസ് ആൻഡ് റിസർച്ചിൽ നടക്കും. ജൂൺ ഒന്നിന് ക്ലാസുകൾ ആരംഭിക്കും. പരീക്ഷാ സിലബസ്, ഫീസ് നിരക്ക്, ഫീസ് ഇളവുകൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ http://www.kscsa.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

50 ശതമാനം സീറ്റുകൾ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 10 ശതമാനം സീറ്റുകൾ എസ്.സി/എസ്.ടി വിഭാഗക്കാർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇവർക്ക് ട്യൂഷൻ ഫീസ് സൗജന്യമാണ്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ലഭിക്കും. വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആന്റ റിസർച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിൻ- 679573 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0494 2665489, 8848346005, 9846715386, 9645988778, 9746007504.

Read More: University Announcements 01 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 02 april 2022