scorecardresearch
Latest News

University Announcements 01 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 01 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 01 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 01 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷ കേന്ദ്രത്തില്‍ മാറ്റം

കേരള സര്‍വകലാശാല 2021 സെപ്റ്റംബര്‍ 9ന് ആരംഭിക്കുന്ന പാര്‍ട്ട് III ബി.കോം ആന്വല്‍ പ്രൈവറ്റ് & സപ്ലിമെന്ററി ഏപ്രില്‍ 2021 രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ്, സെന്റായി അപേക്ഷിച്ച രജിസ്റ്റര്‍ നമ്പര്‍ 3031903001 മുതല്‍ 3031903103 വരെയുള്ള റഗുലര്‍ വിദ്യാര്‍ത്ഥികള്‍ കാഞ്ഞിരംകുളം കെ.എന്‍.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് (സെല്‍ഫ് ഫിനാന്‍സ്) കോളേജിലും, രജിസ്റ്റര്‍ നമ്പര്‍ 3031803001 മുതല്‍ 3031803255 വരെയുള്ളവരും 3031503351, 3031703044 എന്നീ വിദ്യാര്‍ത്ഥികളും വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജിലും , രജിസ്റ്റര്‍ നമ്പര്‍ 3031803260 മുതല്‍ 3031803398 വരെയുള്ള വിദ്യാര്‍ത്ഥികള്‍ നെയ്യാറ്റിന്‍കര യു.ഐ.ടി ബ്ലൂ ഫോര്‍ഡ് ബില്‍ഡിംഗ് ആറാലുംമൂടിലും, മറ്റ് സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ തന്നെ പരീക്ഷ എഴുതേണ്ടതാണ്.

തുമ്പ സെന്‍ സേവിയേഴ്‌സ് കോളേജ് പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച രജിസ്റ്റര്‍ നമ്പര്‍ 3031912001 മുതല്‍ 3031912217 വരെയുള്ള റഗുലര്‍ വിദ്യാര്‍ത്ഥികള്‍ യു.ഐ.ടി കാട്ടായിക്കോണം, ഉദിയാറുമൂല എല്‍.പി.എസ് വാഴവിളയിലും, രജിസ്റ്റര്‍ നമ്പര്‍ 3031912218 മുതല്‍ 3031912259 വരെയുള്ള വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം ഗവ: ആര്‍ട്‌സ് കോളേജിലും, രജിസ്റ്റര്‍ നമ്പര്‍ 3031612183, 3031612276, 3031812002 മുതല്‍ 3031812159 വരെയുള്ള ഇംപ്രൂവ്‌മെന്റ് വിദ്യാര്‍ത്ഥികളും യു.ഐ.ടി വേളി, ഗവ: എല്‍.പി.എസ് ശുഭവട്ടം, കൊച്ചുവേളിയിലും, രജിസ്റ്റര്‍ നമ്പര്‍ 3031912260 മുതല്‍ 3031912302 വരെയുള്ള റഗുലര്‍ വിദ്യാര്‍ത്ഥികളും രജിസ്റ്റര്‍ നമ്പര്‍ 3031812160 മുതല്‍ 3031812200 വരെയുള്ള സപ്ലിമെന്ററി വിദ്യാര്‍ത്ഥികളും വര്‍ക്കല ശിവഗിരി ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലും പരീക്ഷ എഴുതേണ്ടതാണ്.

ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ഥികളും ആലപ്പുഴ പുന്നപ്ര മാര്‍ ഗ്രിഗോറിയോസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലും, കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ഥികളും അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിലും, കണ്ണൂര്‍ എല്‍.എസ്.സി പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ഥികളും ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിലും, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ഥികളും തിരുവനന്തപുരം എം.ജി കോളേജിലും, ചാത്തന്നൂര്‍ എസ്.എന്‍ കോളേജ് കോളേജ് പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ഥികളും കൊട്ടിയം എം.എം.എന്‍.എസ്.എസ് കോളേജിലും, നെടുമങ്ങാട് ഗവ: കോളേജ്, ആള്‍ സെയ്ന്‍സ് കോളേജ് എന്നീ കോളേജുകള്‍ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ യു.ഐ.ടി പിരപ്പന്‍കോട്, ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ക്യാമ്പസ് പിരപ്പന്‍കോടും പരീക്ഷ എഴുതേണ്ടതാണ്.

ചേര്‍ത്തല എസ്.എന്‍ കോളേജ് പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച രജിസ്റ്റര്‍ നമ്പര്‍ 3031948065 മുതല്‍ 3031948400 വരെയുള്ള വിദ്യാര്‍ത്ഥികള്‍ ചേര്‍ത്തല ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലും, രജിസ്റ്റര്‍ നമ്പര്‍ 762101 മുതല്‍ 762135 വരെയുള്ള ഓഫ്ലൈന്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ത്തല എന്‍.എസ്.എസ് കോളേജിലും പരീക്ഷ എഴുതേണ്ടതാണ്.

തിരുവനന്തപുരം ഗവണ്‍മെന്റ് സംസ്‌കൃത കോളേജ് പരീക്ഷ കേന്ദ്രമായ അപേക്ഷിച്ച രജിസ്റ്റര്‍ നമ്പര്‍ 3031802200, 3031902002 മുതല്‍ 3031902080 എന്നീ വിദ്യാര്‍ത്ഥികള്‍ യു.ഐ.ടി പിരപ്പന്‍കോട്, ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ക്യാമ്പസ് പിരപ്പന്‍കോടും പരീക്ഷ എഴുതേണ്ടതാണ്. ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ ചാവര്‍കോട് സി.എച്ച്.എം.എം കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലും പരീക്ഷ എഴുതേണ്ടതാണ്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പരീക്ഷ കേന്ദ്രമായ അപേക്ഷിച്ച എല്ലാ ഓഫ്ലൈന്‍, അഡീഷണല്‍ ഇലക്ടീവ് വിദ്യാര്‍ത്ഥികളും, രജിസ്റ്റര്‍ നമ്പര്‍ 1401038 മുതല്‍ 1401430 , രജിസ്റ്റര്‍ നമ്പര്‍ 3031501005 മുതല്‍ 3031501378 , രജിസ്റ്റര്‍ നമ്പര്‍ 3031601052 മുതല്‍ 3031601395 , രജിസ്റ്റര്‍ നമ്പര്‍ 3031701003 മുതല്‍ 3031701212, രജിസ്റ്റര്‍ നമ്പര്‍ 3031801002 മുതല്‍ 3031801053 എന്നി വിദ്യാര്‍ഥികളും യു.ഐ.ടി കാഞ്ഞിരംകുളം പഞ്ചായത്ത് മാര്‍ക്കറ്റിംഗ് കോംപ്ലക്‌സ് കാഞ്ഞിരംകുളത്തും ,രജിസ്റ്റര്‍ നമ്പര്‍ 3031801054 മുതല്‍ 3031801400 എന്നീ വിദ്യാര്‍ഥികള്‍ ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പരീക്ഷ എഴുതേണ്ടതാണ്.

കൊല്ലം എഫ്.എം.എന്‍ കോളേജ്, കൊല്ലം എസ്.എന്‍ കോളേജ് ഫോര്‍ വിമെന്‍, കൊല്ലം ടി.കെ.എം കോളേജ് എന്നിവിടങ്ങളില്‍ എല്ലാ വിദ്യാര്‍ത്ഥികളും പുനലൂര്‍ എസ്.എന്‍ കോളേജിലും, കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും തോന്നയ്ക്കല്‍ ശ്രീ സത്യസായി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലും പരീക്ഷ എഴുതേണ്ടതാണ്.ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജ് രണ്ടാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ മാത്രം നിലമേല്‍ എന്‍.എസ്.എസ് കോളേജില്‍ പരീക്ഷ എഴുതേണ്ടതാണ്

ടൈംടേബിള്‍

കേരള സര്‍വകലാശാല 2021 സെപ്റ്റംബര്‍ 3,4 തീയതികളില്‍ നടത്തുന്ന ആറാം സെമസ്റ്റര്‍ ബി. എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ ബി. സി.എ (ടഉഋ ) പ്രോജക്ട് & വൈവ പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍,വൈവ പരീക്ഷകള്‍

കേരള സര്‍വകലാശാല 2020 ഡിസംബര്‍ എട്ടാം സെമസ്റ്റര്‍ ബിടെക് (2008 സ്‌കീം, 2013 സ്‌കീം )മെക്കാനിക്കല്‍ എന്‍ജിനീയറിങ് ശാഖയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെമിനാര്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 3 ന് വലിയ കൂനമ്പായി കുളത്ത് അമ്മ കോളേജ് ഓഫ് എന്‍ജിനീയറിങ് ടെക്‌നോളജി കൊല്ലം (ഢഗഇഋഠ, ഗഛഘഘഅങ ) പ്രോജക്ട് വൈവ സെപ്റ്റംബര്‍ 10 ന് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റ് പുന്നപ്രയില്‍ വെച്ച് നടത്തുന്നു വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

കേരള സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എസ്.സി ബയോടെക്‌നോളജി പരീക്ഷയുടെ )(മാര്‍ച്ച് 2021) പ്രോജക്ട്/ വൈവ പരീക്ഷകള്‍ സെപ്റ്റംബര്‍ 6 മുതല്‍ അതത് കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ് വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍

കേരള സര്‍വകലാശാല 2020 ഡിസംബര്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബിടെക് (2008 സ്‌കീം) ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് ശാഖയുടെ പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ രണ്ടിന് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാന്‍ഡ്രം (ഇഋഠ) തിരുവനന്തപുരത്ത് വച്ച് നടത്തുന്നു. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ് .

പരീക്ഷാഫീസ്

കേരള സര്‍വകലാശാല 2021 സെപ്റ്റംബര്‍ മാസം ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ 5 ഇയര്‍ ഇന്റഗ്രേറ്റഡ് ങആഅ ആങങഅങ (2015 സ്‌കീം ) ( റഗുലര്‍ & സപ്ലിമെന്ററി ) പരീക്ഷകള്‍ക്ക് പിഴകൂടാതെ സെപ്റ്റംബര്‍ 3 വരെയും 150 രൂപ പിഴയോടുകൂടി സെപ്റ്റംബര്‍ 8 വരെ 400 150 രൂപ പിഴയോടുകൂടി സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കണം സര്‍വകലാശാല വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

അപേക്ഷ തീയതി നീട്ടി

മഹാത്മാഗാന്ധി സർവകലാശാലയുടെ അംഗീകൃത ഗവേഷണകേന്ദ്രങ്ങളിൽ 2020ൽ കോഴ്‌സ് വർക് പൂർത്തിയാക്കിയ ഗവേഷക വിദ്യാർഥികൾക്കും/ 2019 പിഎച്ച്.ഡി. പ്രവേശനം നേടുകയും കോഴ്‌സ് വർക് രണ്ട് സ്‌പെല്ലും പൂർത്തിയാക്കുകയും ചെയ്ത ഗവേഷക വിദ്യാർഥികൾക്കും/ സപ്ലിമെന്ററി വിദ്യാർഥികൾക്കും പിഴയില്ലാതെ സെപ്തംബർ മൂന്നുവരെയും 525 രൂപ പിഴയോടെ സെപ്തംബർ ആറുവരെയും 1025 രൂപ പിഴയോടെ സെപ്തംബർ ഏഴുവരെയും അപേക്ഷിക്കാം.

പ്രാക്ടിക്കൽ

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ ബി.എഡ് സ്‌പെഷൽ എജ്യൂക്കേഷൻ – ലേണിങ് ഡിസെബിലിറ്റി (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ മൂവാറ്റുപുഴ നിർമല സദൻ ട്രെയിനിംഗ് കോളേജ് ഫോർ സ്‌പെഷൽ എജ്യൂക്കേഷനിൽ സെപ്തംബർ മൂന്നിന് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

ബിരുദ ഏകജാലകം: സെപ്തംബർ രണ്ടുവരെ ഓപ്ഷനുകൾ പുനഃക്രമീകരിക്കാം

മഹാത്മാഗാന്ധി സർവകലാശാല ബിരുദ ഏകജാലക പ്രവേശനത്തിന്റെ രണ്ടാം അലോട്‌മെന്റിന് പരിഗണിക്കപ്പെടുന്നതിനായി അപേക്ഷകർക്ക് നേരത്തെ നൽകിയ ഓപ്ഷനുകൾ സെപ്തംബർ രണ്ടിന് രാവിലെ 11 മുതൽ സെപ്തംബർ മൂന്നിന് വൈകീട്ട് നാലുവരെ പുനക്രമീകരിക്കാം. അപേക്ഷകർക്ക് അപേക്ഷയുടെ നമ്പർ, പാസ് വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകളിൽ പുനക്രമീകരണം നടത്താം. എന്നാൽ പുതുതായി കോളേജുകളോ പ്രോഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേർക്കുവാൻ സാധിക്കില്ല. ഒന്നാം അലോട്‌മെൻ്റ് വഴി പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് നിലവിൽ ലഭിച്ച അലോട്‌മെന്റിൽ തൃപ്തരാണെങ്കിൽ നിലനിൽക്കുന്ന ഹയർ ഓപ്ഷനുകൾ ഡിലീറ്റ് ചെയ്യണം. അലോട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ഹയർ ഓപ്ഷൻ ഡിലീറ്റ് ചെയ്യാതിരിക്കുകയും തന്മൂലം പ്രോഗ്രാമിലേക്ക്/കോളേജിലേക്ക് രണ്ടാം അലോട്‌മെന്റ് ലഭിക്കുകയും ചെയ്താൽ പുതുതായി അലോട്‌മെന്റ് ലഭിച്ച പ്രോഗ്രാമിലേക്ക്/കോളേജിലേക്ക് നിർബന്ധമായും പ്രവേശനം നേടണം. ആദ്യ അലോട്‌മെന്റ് റദ്ദാക്കപ്പെടും. ഒന്നാം അലോട്‌മെന്റിൽ സ്ഥിരപ്രവേശം നേടിയവർ ഹയർ ഓപ്ഷനുകൾ റദ്ദാക്കേണ്ടതില്ല.

സ്കോളർഷിപ്പ്

അംഗപരിമിതരായ വിദ്യാർഥികൾക്കുള്ള 2019-20, 2020-21 അക്കാദമിക വർഷങ്ങളിലെ സ്‌കോളർഷിപ്പ്, ട്രാൻസ്ജൻഡർ വിദ്യാർഥികൾക്കുള്ള 2020-21 വർഷത്തെ മെഡിക്കൽ എയ്ഡ്/ സ്‌കോളർഷിപ്പ്, കൾച്ചറൽ സ്‌കോളർഷിപ്പ് (അലത്താളം – 2019, ആർട്ടിക്കിൾ 14-2020, 2018 സൗത്ത് സോൺ, 2019 സൗത്ത് സോൺ, 2019 നാഷണൽ, 2020 നാഷണൽ കലോത്സവങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക്) 2019, 2020 വർഷങ്ങളിൽ ജനുവരി 26ലെ റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുത്തിട്ടുള്ള എൻ.സി.സി., എൻ.എസ്.എസ്. വോളണ്ടിയർമാർക്കുള്ള ക്യാഷ് അവാർഡ്, ഗുരുതര രോഗങ്ങൾ ബാധിച്ച വിദ്യാർഥികൾക്കുള്ള ചികിത്സാ സഹായം എന്നിവയ്ക്കുള്ള അപേക്ഷകൾ സെപ്തംബർ 15ന് വൈകീട്ട് 4.30 വരെ ഡയറക്ടർ, ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റുഡന്റ്‌സ് സർവീസസ്, മഹാത്മാഗാന്ധി സർവകലാശാല, പി.ഡി. ഹിൽസ് പി.ഒ., കോട്ടയം – 686560 എന്ന വിലാസത്തിൽ സ്വീകരിക്കും. കോളേജ് പ്രിൻസിപ്പൽമാർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കണം. അപേക്ഷഫോറവും വിശദവിവരങ്ങളും www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2731031.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകള്‍, വിദൂര വിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2016-2018 പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ സപ്തംബര്‍ 4 വരെയും 170 രൂപ പിഴയോടെ 7 വരെയും ഫീസടച്ച് 9 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

2018 പ്രവേശനം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ സി.യു.സി.ബി.സി.എസ്.എസ്. -യു.ജി. നാലാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ സപ്തംബര്‍ 4 വരെയും 170 രൂപ പിഴയോടെ 7 വരെയും ഫീസടച്ച് 9 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

സെന്‍ട്രലൈസ്ഡ് വാല്വേഷന്‍ ക്യാമ്പ്

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. സി.ബി.സി.എസ്.എസ്. റഗുലര്‍, സി.യു.സി.എസ്.എസ്. സപ്ലിമെന്ററി നവംബര്‍ 2020 പരീക്ഷകളുടെ സെന്‍ട്രലൈസ്ഡ് വാല്വേഷന്‍ ക്യാമ്പ് സപ്തംബര്‍ 6-ന് തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടക്കും. അദ്ധ്യാപകര്‍ക്കുള്ള നിയമന ഉത്തരവ് അതാത് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് അയച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

2019 പ്രവേശനം സി.ബി.സി.എസ്.എസ്.-പി.ജി. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോ ബയോളജി ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 14 വരെ അപേക്ഷിക്കാം.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. നവംബര്‍ 2019 റഗുലര്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കുള്ള സ്‌പെഷ്യല്‍ പരീക്ഷ സപ്തംബര്‍ 14-ന് തുടങ്ങും.

സപ്തംബര്‍ 8-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എട്ടാം സെമസ്റ്റര്‍ ബി.ടെക്. 2014 സ്‌കീം ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയും 2016 പ്രവേശനം നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും (സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജ്), 2014, 2015 പ്രവേശനം ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകളും 2009 സ്‌കീം 2014, 2015 പ്രവേശനം ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകളും സപ്തംബര്‍ 16-ലേക്ക് മാറ്റി. പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

പാർട്ട് II – നാലാം സെമസ്റ്റർ എം. എസ് സി. മെഡിക്കൽ മൈക്രോബയോളജി/ മെഡിക്കൽ ബയോകെമിസ്ട്രി റെഗുലർ/ സപ്ലിമെന്ററി (മെയ് 2020), നാലാം സെമസ്റ്റർ എം. എസ് സി. എം. എൽ. റ്റി. സപ്ലിമെന്ററി (മെയ് 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 14.09.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

പ്രായോഗിക പരീക്ഷ

ആറാം സെമസ്റ്റർ ബി. ടെക്. (സപ്ലിമെന്ററി – 2007 അഡ്മിഷൻ മുതൽ – പാർട്ട് ടൈം ഉൾപ്പടെ), മെയ് 2020 – മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗം പ്രായോഗിക പരീക്ഷകൾ 06.09.2021 നും ഇൻഫോർമേഷൻ ടെക്‌നോളജി വിഭാഗം പ്രായോഗിക പരീക്ഷകൾ 03.09.2021 നും വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രൊജക്ട് മൂല്യനിർണയം / വാചാപരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെയും സെൻറ്ററുകളിലെയും നാലാം സെമസ്റ്റർ എം. ബി. എ. ഡിഗ്രി (റഗുലർ/ സപ്ലിമെന്ററി – ഏപ്രിൽ 2021) പ്രൊജക്ട് മൂല്യനിർണയം / വാചാപരീക്ഷ 03.09.2021 ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. താഴെ പറയുന്ന കോളെജുകളിലെ വിദ്യാർഥികൾ ബ്രാക്കറ്റിൽ സൂചിപ്പിച്ച കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകണം:

സെന്റർ ഫോർ മാനേജ്‌മെന്റ് സ്റ്റഡീസ് മാങ്ങാട്ടുപറമ്പ, ഐ. സി. എം. പറശ്ശിനിക്കടവ്, ചെമ്പേരി വിമൽ ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് റിസർച്ച് (സെന്റർ ഫോർ മാനേജ്‌മെന്റ് സ്റ്റഡീസ് മാങ്ങാട്ടുപറമ്പ)

സർവകലാശാല എം. ബി. എ. സെന്റർ നീലേശ്വരം, മുന്നാട് പീപ്പിൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് – (സർവകലാശാല എം. ബി. എ. സെൻറർ, നീലേശ്വരം)

ചാല ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മയ്യിൽ – (യു. ജി. സി. ഹ്യുമൻ റിസോഴ്‌സ് ഡിവെലപ്മെന്റ് സെന്റർ, താവക്കര ക്യാംപസ്)

ടൈംടേബിൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 01 september 2021