University Announcements 01 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 01 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 01 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2021 1st സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. കോളേജ് പ്രവേശനം ഒക്‌ടോബര്‍ 4 മുതല്‍ 06 വരെ

കേരളസര്‍വകലാശാലയിലെ ഒന്നാംവര്‍ഷ ബിരുദ പ്രവേശനത്തിനായുളള 1st സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥിയുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യുക. നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റ് ഓപ്ഷന്‍ നല്‍കിയവര്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍ പ്രൊഫൈലില്‍ നിന്നും അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. ഒക്ടോബര്‍ 4 മുതല്‍ 6 വരെയാണ് അഡ്മിഷന്‍ എടുക്കേണ്ടത്. കോളേജില്‍ പോയി അഡ്മിഷന്‍ എടുക്കേണ്ട തീയതിയും സമയവും അലോട്ട്‌മെന്റ് മെമ്മോയില്‍ നല്‍കിയിട്ടുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനല്‍ സഹിതം കോളേജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താല്‍ നിശ്ചിതതീയതിയിലോ സമയത്തോ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ അതതു കോളേജിലെ പ്രിന്‍സിപ്പാളുമായി ബന്ധപ്പെടേണ്ടതാണ്.

നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റ് ഓപ്ഷന്‍ നല്‍കിയവര്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍, നിലവില്‍ അഡ്മിഷന്‍ ലഭിച്ച കോളേജില്‍ നിന്നും ടി.സി.യും മറ്റു സര്‍ട്ടിഫിക്കറ്റുകളും വാങ്ങി പുതിയതായി അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ നിര്‍ബന്ധമായും അഡ്മിഷന്‍ എടുക്കേണ്ടതാണ്. അവര്‍ക്ക്, മുന്‍പ് എടുത്ത ഓപ്ഷനില്‍ തുടരാന്‍ സാധിക്കുന്നതല്ല. ഒക്ടോബര്‍ 6 ന് മുന്‍പ് പുതിയ അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ നേടിയില്ലെങ്കില്‍ അലോട്ട്‌മെന്റ് ക്യാന്‍സല്‍ ആകുന്നതും അലോട്ട്‌മെന്റ് നടപടിയില്‍ നിന്നും പുറത്താകുന്നതുമാണെന്ന കാര്യം ശ്രദ്ധിക്കുക.

പുതിയതായി അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിര്‍ബന്ധമായും Permanent Admission എടുക്കേണ്ടതാണ്. എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സല്‍ (including T.C) കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്. ജലൃാമിലി േഅഡ്മിഷന്‍ എടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ നേരിട്ട് കോളേജില്‍ ഹാജരാകേണ്ടതാണ് എന്ന കാര്യം ശ്രദ്ധിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് https:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2021 എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം

എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് കമ്മ്യൂണിറ്റി ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ഒക്ടോബര്‍ 4 മുതല്‍ 6 വരെയാണ് കോളേജ് പ്രവേശനം. റാങ്ക് ലിസ്റ്റില്‍ ഓരോ വിദ്യാര്‍ത്ഥിയുടെയും പേരിനു നേര്‍ക്ക് കോളേജില്‍ കൗണ്‍സിലിംഗിനായി ഹാജരാകേണ്ട തീയതിയും സമയവും നല്‍കിയിട്ടുണ്ട്.

റാങ്ക് ലിസ്റ്റില്‍ ഹാജരാകാന്‍ സമയം തന്നിട്ടുള്ളവര്‍ മാത്രമേ കോളേജില്‍ ഹാജരാകാവൂ. ആദ്യ 100 റാങ്ക് വരെയുള്ളവര്‍ക്ക് മാത്രമാണ് ആദ്യ ഘട്ടത്തില്‍ കൗണ്‍സിലിംഗ് നടത്തുന്നത്. സീറ്റുകള്‍ ബാക്കിയാവുന്ന പക്ഷം മാത്രം രണ്ടാം ഘട്ട കൗണ്‍സിലിങ് നടത്തുന്നതാണ്. അതിനുള്ള തീയതിയും സമയവും പിന്നീട് അറിയിക്കും.

എല്ലാ കോളേജുകളിലും ഒരു കോഴ്‌സിന് ഒരേ ഷെഡ്യൂളില്‍ തന്നെയാണ് കൗണ്‍സിലിംഗ് നടത്തുന്നത്. അതിനാല്‍ ഒന്നില്‍ കൂടുതല്‍ കോളേജുകളുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാന്‍ രക്ഷാകര്‍ത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. പ്രതിനിധിയാണ് ഹാജരാകുന്നത് എങ്കില്‍ അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാര്‍ഥി ഒപ്പിട്ട authorization letter എന്നിവ ഹാജരാക്കണം. റാങ്ക് ലിസ്റ്റില്‍ പറഞ്ഞിട്ടുള്ള കൃത്യ സമയത്തു തന്നെ വിദ്യാര്‍ഥിയോ പ്രതിനിധിയോ കോളേജില്‍ ഹാജരായിരിക്കേണ്ടതാണ്. റാങ്ക് അനുസരിച്ചാണ് കൗണ്‍സിലിങ്. റാങ്ക് വിളിക്കുന്ന സമയം വിദ്യാര്‍ഥിയോ പ്രതിനിധിയോ ഹാജരില്ല എങ്കില്‍ റാങ്ക് ലിസ്റ്റിലെ അടുത്തയാളെ വിളിക്കുന്നതാണ്. പിന്നീട് ആ വിദ്യാര്‍ത്ഥിക്ക് ആ സീറ്റ് അവകാശപ്പെടാന്‍ സാധിക്കില്ല.

ഓരോ കോഴ്‌സിനും നിശ്ചിത എണ്ണം സീറ്റുകള്‍ മാത്രമാണ് കമ്മ്യൂണിറ്റി ക്വാട്ടയില്‍ ഉള്ളത്. സീറ്റുകളുടെ എണ്ണം കോളേജില്‍ പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു എന്നതും കൗണ്‍സിലിംഗിന് സമയം അനുവദിച്ചു എന്നതും കൊണ്ട് സീറ്റ് ഉറപ്പാകുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

അഡ്മിഷന് ഹാജരാകുന്നവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സല്‍ ഹാജരാ ക്കേണ്ടതാണ്. പ്രതിനിധി ഹാജരാകുന്ന കോളേജില്‍ ആണ് അഡ്മിഷന്‍ ലഭിക്കുന്നതെങ്കില്‍ പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുള്ളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. നിലവില്‍ അലോട്ട്‌മെന്റ് മുഖേന മറ്റേതെങ്കിലും കോളേജില്‍ അഡ്മിഷന്‍ ലഭിച്ചിട്ടുള്ളവര്‍ അഡ്മിറ്റ് മെമ്മോ ഹാജരാക്കണം. അങ്ങനെയുള്ളവര്‍ കമ്മ്യൂണിറ്റി ക്വാട്ടയില്‍ അഡ്മിഷന്‍ ലഭിച്ചു എന്ന് ഉറപ്പായാല്‍ മാത്രം പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുള്ളില്‍, അലോട്ട്‌മെന്റിലൂടെ അഡ്മിഷന്‍ ലഭിച്ച കോളേജില്‍ നിന്നും ടി.സി.യും മറ്റു സര്‍ട്ടിഫിക്കറ്റുകളും വാങ്ങി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന നിശ്ചിത സമയത്തിനുള്ളില്‍ അഡ്മിഷന്‍ നടപടി പൂര്‍ത്തിയാക്കാത്തവരുടെ സീറ്റ് ഒഴിവുള്ളതായി പരിഗണിക്കുന്നതും അടുത്ത ഘട്ടത്തിലെ കൗണ്‍സിലിങ്ങില്‍ നികത്തുന്നതുമാണ്. അവരെ പിന്നീട് യാതൊരു കാരണവശാലും ആ സീറ്റിലേക്ക് പരിഗണിക്കുന്നതല്ല.

അഡ്മിഷന്‍ ലഭിക്കുന്നവര്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് അവരുടെ പ്രൊഫൈലില്‍ നിന്നും ഓണ്‍ലൈനായി അടക്കേണ്ടതാണ്. ഇതിനുള്ള ലിങ്ക് കോളേജില്‍ നിന്നും ആക്റ്റീവ് ആക്കി നല്‍കും. യൂണിവേഴ്‌സിറ്റി ഫീസിന്റെ വിശദാംശങ്ങള്‍ പ്രോസ്‌പെക്ടസ്സില്‍ നല്‍കിയിട്ടുണ്ട്. അതോടൊപ്പം കോളേജില്‍ അടക്കേണ്ട നിശ്ചിത ഫീസും ഒടുക്കേണ്ടതാണ്. Temporary/താത്കാലിക അഡ്മിഷന്‍ കമ്മ്യൂണിറ്റി ക്വാട്ടയില്‍ ബാധകമല്ല എന്ന കാര്യം ശ്രദ്ധിക്കുക.

കേരളസര്‍വകലാശാല എം.എഡ്. പ്രവേശനം 2021 – 22

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളേജുകള്‍ എന്നിവിടങ്ങളിലെ 2021 – 22 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ എം.എഡ്. പ്രവേശനത്തിന് അതാത് കോളേജുകളില്‍ നിന്നും അപേക്ഷാഫോം വിതരണം ആരംഭിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 11. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ അവസാന വര്‍ഷ ബി.എ. (ആന്വല്‍) പാര്‍ട്ട് മൂന്ന് മെയിന്‍ മലയാളം, ഹിന്ദി, സംസ്‌കൃതം സ്‌പെഷ്യല്‍, ഫിലോസഫി, പൊളിറ്റിക്‌സ്, ഹിസ്റ്ററി പരീക്ഷകളുടേയും, ബി.എ. അഫ്‌സല്‍-ഉല്‍-ഉലാമ അവസാന വര്‍ഷ പരീക്ഷയുടേയും (ഏപ്രില്‍ 2021 സെഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഒക്‌ടോബര്‍ 11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ എം.ഫില്‍. ഹിസ്റ്ററി 2019 – 2020 ബാച്ച്, 2021 ജൂണില്‍ നടത്തിയ എം.കോം. 2019 – 2021 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ.അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, എം.എ. ഇസ്ലാമിക് ഹിസ്റ്ററി, എം.എസ്‌സി. ഹോം സയന്‍സ് (ഫുഡ് & ന്യൂട്രീഷ്യന്‍, ഫാമിലി റിസോഴ്‌സ് മാനേജ്‌മെന്റ്, ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സ് ആന്റ് എക്സ്റ്റന്‍ഷന്‍ എഡ്യൂക്കേഷന്‍) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്‌ടോബര്‍ 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 മേയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് ആന്റ് വാട്ടര്‍ മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ പ്രാക്ടിക്കല്‍ 2021 ഒക്‌ടോബര്‍ 20, 21, 22 തീയതികളില്‍ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മേയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.പി.എ. (മൃദംഗം) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ശ്രീ.സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് 2021 സെപ്റ്റംബര്‍ 5 മുതല്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ 27 ന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (248) കോഴ്‌സിന്റെ കെമിസ്ട്രി (കോംപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്‌ടോബര്‍ 7 ന് അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. ഒക്‌ടോബര്‍ 5 ന് ആലപ്പുഴ എസ്.ഡി.വി. കോളേജില്‍ വച്ച് നടത്താനിരുന്ന ബി.എസ്‌സി. ബയോടെക്‌നോളജി (350) നാലാം സെമസ്റ്റര്‍ കെമിസ്ട്രി – (കോര്‍) പ്രാക്ടിക്കല്‍ പരീക്ഷ ഒക്‌ടോബര്‍ 7 ന് അതേ പരീക്ഷാകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്.

കേരളസര്‍വകലാശാലയുടെ 2021 ഒക്‌ടോബര്‍ 5 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ. മ്യൂസിക് (എഫ്.ഡി.പി.) (റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2017, 2016, 2015 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 ഒക്‌ടോബര്‍ 5 ന് ആരംഭിക്കാനിരുന്ന പിഎച്ച്.ഡി. കോഴ്‌സ്‌വര്‍ക്ക് പരീക്ഷ (ജൂലൈ 2021 സെഷന്‍) 2021 ഒക്‌ടോബര്‍ 25, 26, 27, 28 തീയതികളില്‍ നടത്തുന്നതാണ്. പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.കോം. ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് സി.ബി.സി.എസ്.എസ്. കരിയര്‍ റിലേറ്റഡ്, 2020 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എഡ്. ഡിഗ്രി എന്നീ പരീക്ഷകളുടെ സൂക്ഷ്പരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി (C.sP.III – മൂന്ന്) സെക്ഷനില്‍ ഒക്‌ടോബര്‍ 4 മുതല്‍ 12 വരെയുളള പ്രവൃത്തിദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാലയുടെ ബി.കോം. (എസ്.ഡി.ഇ.) അഞ്ചാം സെമസ്റ്റര്‍ (ഏപ്രില്‍ 2021) പരീക്ഷാഫലം പ്രസിദ്ധീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഒക്‌ടോബര്‍ 8 വരെ പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്‌ലൈനായി അപേക്ഷിക്കാം.

യു.ഐ.എം. – എം.ബി.എ. കൗണ്‍സിലിംഗ്

കേരളസര്‍വകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളില്‍ (യു.ഐ.എം) എം.ബി.എ. (ഫുള്‍ടൈം) കോഴ്‌സിലേക്ക് 2021 – 23 വര്‍ഷത്തെ പ്രവേശനത്തിനുളള കൗണ്‍സിലിംഗ് കാര്യവട്ടത്തെ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ ഒക്‌ടോബര്‍ 4 മുതല്‍ നടത്തുന്നതാണ്. പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ക്ക് www. admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഒന്നാം വര്‍ഷ ബി.ടെക്. – എന്‍.ആര്‍.ഐ. സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയുടെ കീഴിലുളള കാര്യവട്ടം എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബി.ടെക്. കോഴ്‌സില്‍ ഒഴിവുളള 4 എന്‍.ആര്‍.ഐ. സീറ്റുകളിലേക്ക് (ഇ.സി.ഇ – 3 & ഐ.ടി. – 1) അപേക്ഷകള്‍ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് www. ucek.in സന്ദര്‍ശിക്കുക. ഫോണ്‍: 9447125125, 8129602033, 9388011160

ലൈബ്രറി അസിസ്റ്റന്റ് – ഇന്റര്‍വ്യൂ

കേരളസര്‍വകലാശാലയുടെ കീഴിലുളള വിവിധ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളില്‍ കരാറടിസ്ഥാനത്തില്‍ ലൈബ്രറി അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുളള ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ഒക്‌ടോബര്‍ 11, 12, 13 തീയതികളില്‍ കേരളസര്‍വകലാശാല പാളയം സെനറ്റ് ഹാള്‍ ക്യാമ്പസില്‍ വച്ച് നടത്തുന്നു. ആയതിലേക്കുളള അറിയിപ്പ് ഉദ്യോഗാര്‍ത്ഥികളുടെ ഇ-മെയിലില്‍ ലഭ്യമാക്കുന്നതാണ്.

എസ്.സി, എസ്.ടി. സീറ്റ് ഒഴിവ്

കേരളസര്‍വകലാശാലയുടെ പഠനവഗവേഷണ വകുപ്പുകളില്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി, ലിംഗ്വിസ്റ്റിക്‌സ്, അറബിക്, സംസ്‌കൃതം, എം.എസ്‌സി. ഡെമോഗ്രഫി, ആക്ച്ചൂറിയല്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഡാറ്റ സയന്‍സ്, കമ്പ്യൂട്ടര്‍സയന്‍സ്, കമ്പ്യൂട്ടര്‍സയന്‍സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ അക, എം.ടെക്. കമ്പ്യൂട്ടര്‍സയന്‍സ്, ഒപ്‌റ്റോ ഇലക്ട്രോണിക്‌സ്, ടെക്‌നോളജി മാനേജ്‌മെന്റ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 – 23 ബാച്ച് അഡ്മിഷന് ടഇ,ടഠ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2021 ഒക്‌ടോബര്‍ 6 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ് .

കേരളസര്‍വകലാശാലയുടെ പഠനഗവേഷണ വകുപ്പുകളില്‍ എം.എ. ജര്‍മന്‍, റഷ്യന്‍, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്, എം.എസ്‌സി. കംപ്യൂട്ടേഷണല്‍ ബയോളജി, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 -23 ബാച്ച് അഡ്മിഷന് ടഇ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2021 ഒക്‌ടോബര്‍ 6 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ് .

കേരളസര്‍വകലാശാലയുടെ പഠനഗവേഷണ വകുപ്പുകളില്‍ എം.എ. സോഷ്യോളജി, ഫിലോസഫി, ഇക്കണോമിക്‌സ്, ഹിന്ദി, പൊളിറ്റിക്കല്‍സയന്‍സ്, പൊളിറ്റിക്‌സ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് ഡിപ്ലോമസി, എം.എസ്‌സി. ഇന്റഗ്രേറ്റീവ് ബയോളജി, മാത്തമാറ്റിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഫിനാന്‍സ് ആന്റ് കംപ്യൂട്ടേഷന്‍, അപ്ലൈഡ് അക്വാകള്‍ച്ചര്‍, എം.എസ്‌സി. ബോട്ടണി വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ബയോഡൈവേഴ്‌സിറ്റി, എന്‍വിയോണ്‍മെന്റല്‍ സയന്‍സ്, ക്ലൈമറ്റ് ചേഞ്ച് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ബയോ കെമിസ്ട്രി, ഫിസിക്‌സ്, എം.കോം. ഫിനാന്‍സ് ആന്റ് അക്കൗണ്ടിംഗ്, എം.കോം. ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സ്, എം.എല്‍.ഐ.എസ്.സി. എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 – 23 ബാച്ച് അഡ്മിഷന് ടഠ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2021 ഒക്‌ടോബര്‍ 6 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ് .

MG University Announcements: എംജി സർവകലാശാല

പരീക്ഷ 26 ന്

അഫിലിയേറ്റഡ് കോളേജുകളിൽ ഇക്കഴിഞ്ഞ ജനുവരി 29ന് നടത്താൻ നിശ്ചയിച്ചിരുന്നതും റദ്ദാക്കിയതുമായ അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ. (ക്രിമിനോളജി) എൽ.എൽ.ബി. (ഓണേഴ്‌സ്) ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്)/ ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ്)/ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2017 അഡ്മിഷൻ റഗുലർ/2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) – ‘എഫ്.എൽ.-13 കോൺസ്റ്റിറ്റ്യൂഷണൽ ലോ 1’ എന്ന പേപ്പറിന്റെ പരീക്ഷ ഒക്‌ടോബർ 26ന് രാവിലെ 9.30 മുതൽ 12.30 വരെ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷകേന്ദ്രം

ഒന്നും രണ്ടും സെമസ്റ്റർ എം.എ./ എം.എസ് സി./ എം.കോം. പ്രൈവറ്റ് രജിസ്‌ട്രേഷൻ (2018, 2017, 2016, 2015 അഡ്മിഷൻ – സപ്ലിമെന്ററി/ 2014 അഡ്മിഷൻ – മേഴ്‌സി ചാൻസ്/ 2004-2011 അഡ്മിഷൻ – നോൺ സി.എസ്.എസ്., റഗുലർ (കോളേജ് സ്റ്റഡി) അദാലത്ത് സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷകളുടെ പരീക്ഷകേന്ദ്രങ്ങളുടെ പട്ടിക സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത സെന്ററുകളിൽ നിന്നും ഹാൾടിക്കറ്റുവാങ്ങി വിജ്ഞാപനത്തിൽ പറയുന്ന കോളേജിൽ പരീക്ഷയ്ക്ക് ഹാജരാകണം. ഹാൾടിക്കറ്റുകൾ ഒക്‌ടോബർ നാലുമുതൽ ലഭിക്കും.

പുതുക്കിയ പരീക്ഷ തീയതി

ഒക്‌ടോബർ അഞ്ചിന് നടത്താനിരുന്നതും മാറ്റിവച്ചതുമായ ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. (2020 അഡ്മിഷൻ റഗുലർ/2019, 2018, 2017 അഡ്മിഷൻ റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ ബി.എസ് സി. സൈബർ ഫോറൻസിക് (2020 അഡ്മിഷൻ – റഗുലർ/2019 അഡ്മിഷൻ – റീഅപ്പിയറൻസ് മാത്രം) ബിരുദ പരീക്ഷകൾ ഒക്‌ടോബർ 29ന് നടക്കും. മറ്റ് പരീക്ഷകളുടെ തീയതി, സമയം എന്നിവയ്ക്ക് മാറ്റമില്ല.

പരീക്ഷഫലം

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസസ് നടത്തിയ മൂന്നാം സെമസ്റ്റർ എം.പി.ഇ.എസ്. (സി.എസ്.എസ്., 2019-2021 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഇക്കഴിഞ്ഞ ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് (എം.എച്ച്.ആർ.എം. – പുതിയ സ്‌കീം – 2019 അഡ്മിഷൻ – റഗുലർ/ 2018 അഡ്മിഷൻ – സപ്ലിമെന്ററി, 2016, 2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 16 വരെ അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്‌സ് – സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

ജൂനിയർ റിസർച് ഫെലോ ഒഴിവ്

മഹാത്മാഗാന്ധി സർവകലാശാലക്ക് കീഴിലുള്ള സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് ടയർ നിർമ്മാതാക്കളായ സിയറ്റ് കമ്പനിയുമായി ചേർന്ന് നടത്തുന്ന ഒരു ഗവേഷണ പദ്ധതിയിലേക്ക് ജൂനിയർ റിസർച്ച് ഫെലോയെ തെരഞ്ഞെടുക്കുന്നു. കെമിസ്ട്രി, പോളിമർ സയൻസ്, പോളിമർ കെമിസ്ട്രി എന്നിവയിൽ ഏതെങ്കിലും എം.എസ് സി./ എം.ഫിൽ യോഗ്യതയോ പോളിമർ ടെക്‌നോളജിയിൽ എം.ടെക് യോഗ്യതയോ നാനോ സയൻസിൽ എം.എസ് യോഗ്യതയോ ഉള്ളവരെ പരിഗണിക്കും. യോഗ്യത പരീക്ഷയിൽ ചുരുങ്ങിയത് 60 ശതമാനം മാർക്കെങ്കിലും നേടിയവരായിരിക്കണം അപേക്ഷകർ. കൂടാതെ, സി.എസ്.ഐ.ആർ. അല്ലെങ്കിൽ ജി.എ.റ്റി.ഇ. യോഗ്യതയും ഉണ്ടായിരിക്കണം. മൂന്ന് വർഷത്തേക്കായിരിക്കും ഫെലോഷിപ്പ്. തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് പ്രതിമാസം 27000 രൂപ നിരക്കിൽ പ്രതിഫലവും നിയമാനുസൃതമായ വീട്ടുവാടകബത്തയും ലഭിക്കും. താല്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യ പരീക്ഷകളുടെ മാർക്ക് ലിസ്റ്റ് എന്നിവയടക്കമുള്ള അപേക്ഷ ഒക്‌ടോബർ 15ന് മുമ്പ് sabuthomas@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281082083.

ഇന്റർവ്യൂ 7 ന്

എം.ജി. സർവകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്.) ആരംഭിക്കുന്ന ബി.എഡ് സ്‌പെഷൽ എജ്യൂക്കേഷൻ (ഹിയറിംഗ് ഇംപയർമെന്റ്), ബി.എഡ്. സ്‌പെഷൽ എജ്യൂക്കേഷൻ (ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ) പ്രോഗ്രാമുകളിൽ ക്ലാസുകളെടുക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ളവർ അസൽ രേഖകളുമായി ഒക്‌ടോബർ ഏഴിന് രാവിലെ 11ന് പഠനവകുപ്പ് ഓഫീസിലെത്തണം. ആർ.സി.ഐ., യു.ജി.സി. മാനദണ്ഡമനുസരിച്ചുള്ള യോഗ്യതയുള്ളവർ ബയോഡാറ്റ iucdsmgu@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ഒക്‌ടോബർ അഞ്ചിനകം അപേക്ഷിക്കണം. ഒക്‌ടോബർ നാലിന് നടത്താനിരുന്ന ഇന്റർവ്യൂ ആണ് ഒക്‌ടോബർ ഏഴിലേക്ക് മാറ്റിയിരിക്കുന്നത്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കമ്മ്യൂണിറ്റി ക്വാട്ടയില്‍ ബിരുദ പ്രവേശനം

എയ്ഡഡ് കോളേജുകളില്‍ 2021-22 അദ്ധ്യയന വര്‍ഷത്തെ കമ്മ്യൂണിറ്റി ക്വാട്ടയിലെ ബിരുദ പ്രവേശനം തുടങ്ങി. സപ്തംബര്‍ 28 മുതല്‍ 30 വരെ സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി റിപ്പോര്‍ട്ട് ചെയ്തവരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ റാങ്ക് പട്ടിക അതത് കോളേജുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. പ്രവേശനം ലഭിച്ചവര്‍ മാന്റേറ്ററി ഫീസ് അടയ്‌ക്കേണ്ടതാണ്. റാങ്ക്‌നില സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി പരിശോധിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (https:// admission.uoc.ac.in)

ബി.എഡ്. പ്രവേശനത്തിന് പുതിയ കോളേജുകള്‍

കാലിക്കറ്റ് സര്‍വകലാശാല 2021-22 അദ്ധ്യയന വര്‍ഷത്തെ സ്‌പെഷ്യല്‍ ബി.എഡ്. പ്രവേശനത്തിന് കോഴിക്കോട് ചേവായൂരിലെ കോംപൊസിറ്റ് റീജണല്‍ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ്, റീഹാബിലിറ്റേഷന്‍ ആന്റ് എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റീസ് എന്ന കോളേജും ബി.എഡ്. പ്രവേശനത്തിന് മലപ്പുറം കാവന്നൂര്‍ മജ്മ ട്രെയ്‌നിംഗ് കോളേജും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച വര്‍ക്ക് എഡിറ്റ് സൗകര്യം ഉപയോഗിച്ച് കോളേജുകള്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്. ഫോണ്‍ : 0494 2407016, 7017

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ അഫ്‌സലുല്‍ ഉലമയില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്‌ടോബര്‍ 6 ആണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www. uoc.ac.in)

ട്യൂഷന്‍ ഫീസ്

എസ്.ഡി.ഇ. 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-യു.ജി. 5, 6 സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് പിഴ കൂടാതെ ഒക്‌ടോബര്‍ 30 വരെയും 100 രൂപ പിഴയോടെ നവംബര്‍ 15 വരെയും ഓണ്‍ലൈനായി അടയ്ക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www. uoc.ac.in) ഫോണ്‍ : 0494 2407356

പരീക്ഷാ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. നവംബര്‍ 2020 പരീക്ഷക്ക് പിഴ കൂടാതെ 12 വരെയും 170 രൂപ പിഴയോടെ 16 വരെയും ഫീസടച്ച് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫലം

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.കോം. വൊക്കേഷണല്‍ നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. 3, 4 സെമസ്റ്റര്‍ എം.എ. അറബിക് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.

ബി.എ.എം.എസ്. പ്രൊഫഷണല്‍ 2009 വരെ പ്രവേശനം സപ്തംബര്‍ 2018 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

യു.ജി., പി.ജി. എന്‍ട്രന്‍സ് പരീക്ഷ

എന്‍ട്രന്‍സ് പരീക്ഷ വഴി പ്രവേശനം നടത്തുന്ന യു.ജി., പി.ജി. കോഴ്‌സുകളിലേക്കുള്ള മാറ്റി വെച്ച പ്രവേശന പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഒക്‌ടോബര്‍ 6-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (https:// admission.uoc.ac.in).

Kannur University Announcements: കണ്ണൂർ സർവകലാശാല

കണ്ണൂർ സർവകലാശാല – അദ്ധ്യാപക തസ്തികകളിലേക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ സ്ഥിര അദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസോസിയേറ്റ് പ്രൊഫസർ – 8 ഒഴിവുകൾ (മ്യുസിക് -1 (Muslim)), വുഡ് സയൻസ് & ടെക്‌നോളനി – 1 (LC/AI), ഹിന്ദി 1 (ETB), ബിഹേവിയറൽ സയൻസ് -1 (ST ), സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ -1 (SIUC-Nadar), ഫിസിക്സ് -1 (OBC), ലീഗൽ സ്റ്റഡീസ് -1 (ETB), മലയാളം -1 (OC)), അസിസ്റ്റന്റ് പ്രൊഫസർ 2 ഒഴിവുകൾ (ഹിസ്റ്ററി -1 (ETB), വുഡ് സയൻസ് & ടെക്‌നോളജി 1 (ST). അപേക്ഷകൾ സമർപ്പിക്കുന്നതിന് ഓൺലൈൻ രജിസ്‌ട്രേഷൻ 01.10.2021 മുതൽ ആരംഭിക്കും. ഒക്ടോബർ 30 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ടുകൾ മറ്റ് അനുബന്ധരേഖകൾ സഹിതം നവംബർ 12 വരെ സർവകലാശാലയിൽ സ്വീകരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് കണ്ണൂർ സർവകലാശാല വെബ് സൈറ്റ് www. kannuruniversity.ac.in സന്ദർശിക്കുക.

കണ്ണൂർ സർവ്വകലാശാല – എം.എ മ്യൂസിക്പ്രോഗ്രാം- SC/ST വിഭാഗങ്ങൾക്ക്അപേക്ഷിക്കാം

കണ്ണൂർ സർവ്വകലാശാല മ്യൂസിക് ഡിപ്പാർട്ട്മെന്റിലെ എം.എ മ്യൂസിക് പ്രോഗ്രാം 2021-22 വർഷത്തേക്കുള്ള പ്രവേശനത്തിന് സംവരണ സീറ്റുകൾ, SC വിഭാഗത്തിന് രണ്ടും ST വിഭാഗത്തിന് ഒന്നും ഒഴിവുണ്ട്. അപേക്ഷകർക്ക് യോഗ്യത സർട്ടിഫിക്കറ്റുകളുമായി 04-10-2021 രാവിലെ 10 മണിക്ക് വകുപ്പ് മേധാവി മുൻപാകെ ഹാജരാകാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക്, 9895232334,04972806404 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ടൈംടേബിൾ

അഞ്ചും മൂന്നും സെമസ്റ്റർ (നവംബർ 2020) സ്പോട്സ് സ്പെഷ്യൽ പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പുനർമൂല്യനിർണയഫലം

രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബി. എ., ബി. ബി. എ., ബി. സി. എ. (ഏപ്രിൽ 2020) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബി. കോം. റെഗുലർ (നവംബർ 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 16.10.2021 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

Read More: University Announcements 01 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 01 october 2021

Next Story
Victers Channel: നാളെ വിക്‌ടേഴ്സ് ക്ലാസുകൾക്ക് അവധിVicters Channel Timetable April 14, വിക്ടേഴ്‌സ് ചാനൽ; ഏപ്രിൽ 13 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ Victers Channel Timetable April 13: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ഏപ്രിൽ 13 ചൊവ്വാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 'ഫസ്റ്റ്ബെൽ' എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ്‌ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ 'ഫസ്റ്റ്‌ബെൽ' ക്ലാസിൽ പങ്കെടുക്കുന്നത്‌. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. Read More: Victers Channel Timetable April 12: വിക്ടേഴ്‌സ് ചാനൽ; ഏപ്രിൽ 12 തിങ്കളാഴ്ച ക്ലാസുകളുടെ ടൈംടേബിൾ ക്ലാസുകൾ പതിനൊന്നാം ക്ലാസ് 08.00ന്- പൊളിറ്റിക്കൽ സയൻസ് (പുനഃസംപ്രേഷണം രാത്രി 8.00ന്) 08.30ന്- സോഷ്യോളജി (പുനഃസംപ്രേഷണം രാത്രി 8.30 ന്) 09.00ന്- ഫിസിക്സ് (പുനഃസംപ്രേഷണം രാത്രി 9.00ന്) 09.30ന്- മാത്തമാറ്റിക്സ് (പുനഃസംപ്രേഷണം രാത്രി 9.30ന്) ഒൻപതാം ക്ലാസ് 10.00 ന്- ഊർജതന്ത്രം (പുനഃസംപ്രേഷണം രാത്രി 10.00ന്) 10.30ന്-ജീവശാസ്ത്രം (പുനഃസംപ്രേഷണം രാത്രി 10.30ന്) പ്രീ പ്രൈമറി 11.00 ന്- കിളിക്കൊഞ്ചൽ (പുനഃസംപ്രേഷണം വൈകിട്ട് 6.00ന്) ഒന്നാം ക്ലാസ്സ് 11.30 ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം വൈകിട്ട് 6.30ന്) 12.00ന്- മലയാളം (പുനഃസംപ്രേഷണം ചൊവ്വാഴ്ച രാവിലെ 07.00ന്) രണ്ടാം ക്ലാസ്സ് 12.30 ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം ചൊവ്വാഴ്ച രാവിലെ 07.30ന്) മൂന്നാം ക്ലാസ്സ് 1.00 ന്- പരിസരപഠനം 1.30 ന്- ഗണിതം നാലാം ക്ലാസ്സ് 2.00 ന്- ഗണിതം അഞ്ചാം ക്ലാസ്സ് 2.30 ന്- കേരളപാഠാവലി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 07.00ന്) 3.00 ന്- ഹിന്ദി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 07.30ന്) ആറാം ക്ലാസ്സ് 3.30 ന്- ഗണിതം (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 6.00ന്) ഏഴാം ക്ലാസ്സ് 4.00ന്- ഹിന്ദി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 6.30ന്) 4.30 ന്- കേരള പാഠാവലി എട്ടാം ക്ലാസ്സ് 5.00 ന്- അടിസ്ഥാനപാഠാവലി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 05.00ന്) 5.30ന്- ഗണിതം (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 05.30ന്) വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്. ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും. For More News on Education, Follow this link Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel 9th class, Victers channel online classes, Victers channel class 6, Victers channel 10th class today, Victers channel 7th class today, Victers channel class 1, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, Indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X