Latest News

University Announcements 01 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 01 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 01 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബി.എഡ്. പ്രവേശനം 2021ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാലയുടെ 2021 22 അദ്ധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ബി.എഡ്. പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് വെബ്‌സൈറ്റില്‍ (http:// admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് അപേക്ഷാ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് നിശ്ചിത സര്‍വകലാശാല ഫീസ് (ഫീസ് വിശാദാംശങ്ങള്‍ വെബ്‌സൈറ്റില്‍) ഓണ്‍ലൈനായി ഒടുക്കി അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റ് എടുത്ത് നവംബര്‍ 3 ന് മുമ്പ് കോളേജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കേണ്ടതാണ്. അലോട്ട്‌മെന്റ് ലഭിച്ച കോളേജ്, കോഴ്‌സ്, കാറ്റഗറി, അഡ്മിഷന്‍ തീയതി എന്നിവ അലോട്ട്‌മെന്റ് മെമ്മോയില്‍ നിന്ന് ലഭിക്കും. മെമ്മോയില്‍ പറഞ്ഞിരിക്കുന്ന തീയതികളില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം (കൂടുതല്‍ വിവരങ്ങള്‍ക്ക് അലോട്ട്‌മെന്റ് മെമ്മോ കാണുക) കോളേജില്‍ ഹാജരായി പെര്‍മെനന്റ് അഡ്മിഷന്‍ എടുക്കേണ്ടതാണ്.

ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച് നവംബര്‍ 3-ന് ഉളളില്‍ അഡ്മിഷന്‍ എടുക്കാത്ത വിദ്യാര്‍ത്ഥികളെ അടുത്ത അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതല്ല.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ പി.ജി. ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് (ജറിയാട്രിക്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബര്‍ 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ 2019 – 20 ബാച്ച് എം.ഫില്‍. ഫിലോസഫി, ഹിസ്റ്ററി, സുവോളജി എന്നീ വിഷയങ്ങളുടെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2020 സ്‌കീമിലെ 2020 അഡ്മിഷന്‍ വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക്. ഡിഗ്രി നവംബര്‍ 2021 ന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ നവംബര്‍ 9 വരെയും 150 രൂപ പിഴയോടെ നവംബര്‍ 11 വരെയും 400 രൂപ പിഴയോടെ നവംബര്‍ 12 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ രജിസ്‌ട്രേഷന്‍ slcm. keralauniversity.ac.in എന്ന പുതിയ ലിങ്ക് വഴി നടത്തേണ്ടതാണ്.

എസ്.സി., എസ്.ടി. സീറ്റ് ഒഴിവ്

കേരളസര്‍വകലാശാല നാനോസയന്‍സ് പഠനവകുപ്പില്‍ എം.എസ്‌സി. ഫിസിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ നാനോ സയന്‍സ് പ്രോഗ്രാമിന് 2021 – 23 ബാച്ച് അഡ്മിഷന് എസ്.ടി.സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 3 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാല ഫിലോസഫി പഠനവകുപ്പില്‍ എം.എ.ഫിലോസഫി പ്രോഗ്രാമിന് 2021 – 23 ബാച്ച് അഡ്മിഷന് എസ്.സി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 3 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

പി.ജി., ബി. എഡ് ക്ലാസ്സുകൾ നവംബർ 3 മുതൽ

മഹാത്മാഗാന്ധി സർവ്വകലാശാല 2021 -22 അക്കാദമിക വർഷത്തെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര -ബിരുദ, ബി എഡ്‌ ക്ലാസ്സുകൾ നവംബർ മൂന്നിന് ആരംഭിക്കും. സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകൾക്കും ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജുകൾക്കും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

പുതുക്കിയ പരീക്ഷ തീയതി

നവംബർ എട്ടിന് നടത്താനിരുന്ന എട്ടാം സെമസ്റ്റർ ബി.എച്ച്.എം. (ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് – 2017 അഡ്മിഷൻ – റഗുലർ/ 2013-2016 അഡ്മിഷൻ – സപ്ലിമെന്ററി – ഫുഡ് ആന്റ് ബിവറേജസ് കൺട്രോൾസ് ആന്റ് മാനേജ്‌മെന്റ് പരീക്ഷ നവംബർ 17ന് നടക്കും. പരീക്ഷ സമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി (2020 അഡ്മിഷൻ – റഗുലർ/ 2019, 2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 24 മുതൽ നടക്കും. പിഴയില്ലാതെ നവംബർ എട്ടുവരെയും 525 രൂപ പിഴയോടെ നവംബർ ഒൻപതുവരെയും 1050 രൂപ സൂപ്പർഫൈനോടെ നവംബർ 10 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

അപേക്ഷ തീയതി

മൂന്നാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി (2019 അഡ്മിഷൻ – റഗുലർ/ 2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾക്ക് 525 രൂപ പിഴയോടെ നവംബർ രണ്ടിനും 1050 രൂപ സൂപ്പർഫൈനോടെ നവംബർ മൂന്നിനും അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി (2018 അഡ്മിഷൻ റഗുലർ/ 2016-2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 10 മുതൽ നടക്കും. 525 രൂപ പിഴയോടെ നവംബർ രണ്ടുവരെയും 1050 രൂപ | സൂപ്പർഫൈനോടെ നവംബർ മൂന്നുവരെയും അപേക്ഷിക്കാം.

പരീക്ഷ നവം.16 മുതൽ

മൂന്നാം സെമസ്റ്റർ ബി.ടെക് (പുതിയ സ്‌കീം – 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/ മേഴ്‌സിചാൻസ്) പരീക്ഷകൾ നവംബർ 16ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ടെക്‌നോളജി നടത്തുന്ന എം.എസ് സി. ബോട്ടണി ആന്റ് പ്ലാന്റ് സയൻസ് ടെക്‌നോളജിയുടെ 2021 ബാച്ച് പ്രവേശനത്തിൽ എസ്.ടി. വിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റിൽ ഒരൊഴിവുണ്ട്. വിശദവിവരത്തിന് ഫോൺ: 9497664697.

മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാർട്ട്‌മെന്റ് ഓഫ് ലൈഫ്‌ലോങ് ലേണിംഗ് ആന്റ് എക്സ്റ്റൻഷൻ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ യോഗിക് സയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ്, അപ്ലൈഡ് ക്രിമിനോളജി എന്നീ കോഴ്‌സുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. വിശദ വിവരത്തിന് ഫോൺ: 8301000560, 9544981839.

സ്‌പോട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് വകുപ്പിൽ എം.ടെക് എനർജി സയൻസ് ബാച്ചിലേക്ക് (2021 അഡ്മിഷൻ) ജനറൽ വിഭാഗത്തിൽ മൂന്നും ഈഴവ, ധീവര, എൽ.സി., ഇ.ഡബ്ല്യു.എസ്., എച്ച്.ഒ.ബി.സി. വിഭാഗങ്ങളിൽ ഓരോ സീറ്റും ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ അസൽ യോഗ്യത രേഖകളുമായി നവംബർ അഞ്ചിന് ഉച്ചയ്ക്ക് 12ന് എഡി.എ11 സെക്ഷനിൽ എത്തണം. ഈഴവ, ധീവര, എൽ.സി., ഇ.ഡബ്ല്യു.എസ്., എച്ച്.ഒ.ബി.സി. വിഭാഗങ്ങളിലുള്ള വിദ്യാർഥികൾ നിശ്ചിതസമയത്ത് ഹാജരാകാത്തപക്ഷം പ്രസ്തുത സീറ്റുകളിലേക്ക് ജനറൽ വിഭാഗം വിദ്യാർഥികളെ നവംബർ എട്ടിന് രാവിലെ 11ന് പരിഗണിക്കും. യോഗ്യത സംബന്ധമായ വിശദവിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 9400630354.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നടത്തുന്ന എം.എസ് സി. കെമിസ്ട്രി – 2021-2023 ബാച്ചിൽ പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള മൂന്ന് ഒഴിവുകളിലേക്ക് സ്‌പോട് അഡ്മിഷൻ നടത്തുന്നു. ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യരായ വിദ്യാർഥികൾ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ മൂന്നിന് ഉച്ചയ്ക്ക് 12ന് മുമ്പ് പഠനവകുപ്പിൽ എത്തണം. രജിസ്റ്റർ ചെയ്യുന്ന അപേക്ഷകരുടെ മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുക. എൻ.എസ്.എസ്./ എൻ.സി.സി./ എക്സ് സർവീസ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് നിയമാനുസൃതമായ വെയിറ്റേജ് മാർക്കുകൾ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481-2731036, ഇമെയിൽ: office.scs@ gmail.com

പരീക്ഷഫലം

2021 ജൂലൈയിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.പി.എഡ്. (റഗുലർ – 2019 അഡ്മിഷൻ) പരീക്ഷയുടെ ഫലം | പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 15 വരെ അപേക്ഷിക്കാം.

സ്‌പെഷൽ ടീച്ചർ നിയമനം

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സ്‌പെഷൽ ടീച്ചർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഓപ്പൺ വിഭാഗത്തിലും എസ്.സി. വിഭാഗത്തിലും ഓരോ ഒഴിവുകളാണുള്ളത്. പ്ലസ്ടു/പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സ്‌പെഷൽ എജ്യൂക്കേഷനിൽ ചുരുങ്ങിയത് ഒരു വർഷത്തെ അംഗീകൃത പരിശീലനവും ഉള്ളവരായിരിക്കണം അപേക്ഷകർ.കൂടാതെ മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുവേണ്ടി ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ രണ്ടു വർഷത്തിൽ കുറയാതെയുള്ള അധ്യാപന പരിചയവും ഉണ്ടായിരിക്കണം. പ്രായം 2021 ജനുവരി ഒന്നിന് 39 വയസ് കവിയരുത്. പട്ടിക വിഭാഗത്തിൽപ്പെട്ടവർക്കും പിന്നാക്ക വിഭാഗക്കാർക്കും നിയമാനുസൃത വയസിളവ് ലഭിക്കും. താല്പര്യമുള്ളവർ വിജ്ഞാപനത്തോടൊപ്പം www. mgu.ac.in എന്ന സർവകലാശാല വെബ് സൈറ്റിൽ കൊടുത്തിട്ടുള്ള നിശ്ചിത അപേക്ഷഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ada5 @mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് നവംബർ 10ന് വൈകീട്ട് അഞ്ചിനകം ലഭിക്കത്തക്കവിധം അയയ്ക്കണം. ‘ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് സ്‌പെഷൽ ടീച്ചർ (എസ്.ഇ.ബി.എസ്.)’ എന്ന് സബ്ജക്ട് ഹെഡ് ചേർത്തായിരിക്കണം ഇമെയിൽ അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷക്കൊപ്പം പ്രായം (എസ്.എസ്.എൽ.സി.), വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി, അധികയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്‌കാൻ ചെയ്ത പകർപ്പുകൾ കൂടി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഓവര്‍സിയര്‍ (സിവില്‍) നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഓവര്‍സിയര്‍ (സിവില്‍) തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ രജിസ്ട്രാര്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., മലപ്പുറം – 673635 എന്ന വിലാസത്തില്‍ നവംബര്‍ 8 വരെ സമര്‍പ്പിക്കാം. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

ആറാം സെമസ്റ്റര്‍ ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ജേണലിസം നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 5, 6 തീയതികളില്‍ നടക്കും.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ മാര്‍ച്ച് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 18 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്‌സലുല്‍ ഉലമ, അറബി, ഹിസ്റ്ററി, എക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, എം.എസ്.ഡബ്ല്യു., എം.ടി.ടി.എം. നവംബര്‍ 2020 പരീക്ഷകളുടേയും നാലാം സെമസ്റ്റര്‍ എം.ടി.ടി.എം. ഏപ്രില്‍ 2021 പരീക്ഷയുടേയും എസ്.ഡി.ഇ. അവസാന വര്‍ഷ എം.എ. ഇംഗ്ലീഷ്, 3, 4, സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 9 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് ബി.എഡ്. ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ക്ലാസ് നവംബര്‍ മൂന്ന് മുതല്‍

കാലിക്കറ്റ് സര്‍വകലാശാലയുടെ 2021-23 വര്‍ഷത്തേക്കുളള ബി.എഡ്. പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്‌മെന്റും സ്‌പെഷ്യല്‍ ബി.എഡ്. പ്രവേശനത്തിന്റെ റാങ്ക്ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ ക്ലാസുകള്‍ മൂന്നിന് തുടങ്ങും. റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റില്‍ (admission.uoc.ac.in) ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ച എസ്.സി./ എസ്.ടി./ ഒ.ഇ.സി.-എസ്.സി./ ഒ.ഇ.സി. -എസ്.ടി./ ഒ.ഇ.സി-ക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ 115/- രൂപയും മറ്റുള്ളവര്‍ 480/- രൂപയും മാന്‍ഡേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം.

ഫീസടച്ചവര്‍ അവരുടെ ലോഗിനില്‍ മാന്‍ഡേറ്ററി ഫീ പേയ്മെന്റ് ഡീറ്റെയില്‍സ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. ഫീസടയ്ക്കുന്നതിനുള്ള ലിങ്ക് നവംബര്‍ മൂന്ന് വരെ ലഭ്യമാവും. അലോട്ട്‌മെന്റ് ലഭിച്ച് നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ ഫീസടയ്ക്കാത്തവര്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടമാവുകയും തുടര്‍ന്നുളള അലോട്ട്‌മെന്റ് പ്രക്രിയയില്‍ നിന്നും പുറത്താവുകയും ചെയ്യും.

ഫസ്റ്റ് ഓപ്ഷന്‍ ലഭിച്ചവരും ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവരും (ഹയര്‍ ഓപ്ഷന്‍ മുഴുവനും റദ്ദ് ചെയ്തു) അഡ്മിറ്റ് കാര്‍ഡ് പ്രിന്റ് എടുത്ത് നവംബര്‍ ഒന്നു മുതല്‍ മൂന്നിനകം കോളേജുകളില്‍ സ്ഥിര പ്രവേശനം നേടണം. അഡ്മിറ്റ് കാര്‍ഡില്‍ ലഭ്യമാവുന്ന കോളേജിന്റെ നമ്പറില്‍ നിന്നും പ്രവേശന തിയതിയും സമയവും അന്വേഷിക്കാവുന്നതാണ്.

ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന്‍ റദ്ദാക്കണം. ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് തുടര്‍ന്ന് അലോട്ട്‌മെന്റ് ലഭിച്ചാല്‍ അത് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്‌മെന്റ് നഷ്ടപ്പെടും. അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നല്‍കില്ല.

ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം ലോഗിനില്‍ സൗകര്യം ലഭ്യമാണ്. ഹയര്‍ ഓപ്ഷന്‍ റദ്ദാക്കിയവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. ഓപ്ഷനുകള്‍ നിലനിര്‍ത്തുന്നവര്‍ ഫസ്റ്റ് അലോാട്ട്‌മെന്റില്‍ കോളേജുകളില്‍ പ്രവേശനം നേടേണ്ടതില്ല.

കോളേജ് കണ്ടെയ്‌മെന്റ് പരിധിയിയിലോ വിദ്യാര്‍ത്ഥികള്‍ ക്വാറന്റൈനിലോ ആയതിനാല്‍ പ്രവേശനത്തിന് ഹാജരാവാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് ഓണ്‍ലൈന്‍ പ്രവേശന സൗകര്യമുണ്ടാകും. സ്‌പെഷ്യല്‍ ബി.എഡ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ റാങ്കനുസരിച്ചു കോളേജിന്റെ നിര്‍ദേശപ്രകാരം നവംബര്‍ ഒന്നു മുതല്‍ മൂന്നു വരെ പ്രവേശനം നേടേണ്ടതാണ്. സ്‌പെഷ്യല്‍ ബി.എഡ്. പ്രവേശനത്തിന് മാന്‍ഡേറ്ററി ഫീസടയ്‌ക്കേണ്ടതില്ല.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം.സി.എ, എം.എസ്.സി.കംപ്യൂട്ടർ സയൻസ് – സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ ക്യാംപസിലെ ഇൻഫോർമേഷൻ സയൻസ് പഠന വകുപ്പിലും ഒന്നാം സെമസ്റ്റർ എം.സി.എ, എം.എസ്.സി.കംപ്യൂട്ടർ സയൻസ് എന്നീ കോഴ്‌സുകളിലും പാലയാട് കാമ്പസിലെ (തലശ്ശേരി) ഐ.ടി. സെൻറ്ററിൽ എം.സി.എ കോഴ്‌സിലും എസ്.സി, എസ്,ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. യോഗ്യരായ വിദ്യാർത്ഥികൾക്ക് 03-11-2021 ബുധനാഴ്ച രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ കാമ്പസ്സിലെ ഇൻഫർമേഷൻ സയൻസ് വകുപ്പിൽ ആവശ്യമായ ഒറിജിനൽ രേഖകളോടെ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.

കണ്ണൂർ സർവ്വകലാശാല പാലയാട് കാമ്പസിലെ (തലശ്ശേരി) ഐ ടി സെൻറ്ററിൽ ഒന്നാം സെമസ്റ്റർ എം.സി.എ കോഴ്‌സിൽ ഏതാനും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു.യോഗ്യരായ എല്ലാ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും 08-11-2021 തിങ്കളാഴ്ച 10.30ന് കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ കാമ്പസ്സിലെ ഇൻഫർമേഷൻ സയൻസ് വകുപ്പിൽ ആവശ്യമായ ഒറിജിനൽ രേഖകളോടെ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.

എം.എസ്.സി.ജ്യോഗ്രഫി

കണ്ണൂർ സർവ്വകലാശാല ഭൂമിശാസ്ത്ര വകുപ്പിൽ എം.എസ്.സി.ജ്യോഗ്രഫി കോഴ്‌സിൽ എസ്‌.സി/എസ്.ടി വിഭാഗക്കാർക്ക് ഓരോ സീറ്റ് വീതം ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ പ്രമാണങ്ങൾ സഹിതം നവംബർ 5ന് (വെള്ളി) രാവിലെ 11 മണിക്ക് ഹാജരാകണം. Ph.9447085046.

നാലാം സെമസ്റ്റർ ബിരുദ പരീക്ഷ

കോവിഡ് മഹാമാരി കാരണം ഓഫ്‌ലൈൻ ക്ലാസ്സുകൾ ലഭ്യമാകാതിരുന്ന വിദ്യാർത്ഥികളുടെ പരീക്ഷകൾ സൗഹൃദപരമായി നടത്തുന്നതിന്റെ ഭാഗമായി 02-11-2021 നു ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ [ഏപ്രിൽ 2021 പരീക്ഷകൾ 2019 അഡ്മിഷൻ (റെഗുലർ) വിദ്യാർഥികൾക്ക് മാത്രം] ചോദ്യ പേപ്പറിന്റെ ഓരോ പാർട്ടിലെയും എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാവുന്നതാണ്. ഇങ്ങനെ എഴുതുന്ന എല്ലാ ശരി ഉത്തരങ്ങൾക്കും [2019 അഡ്മിഷൻ (റെഗുലർ) വിദ്യാർഥികൾക്ക് മാത്രം] അതാതു പാർട്ടിലെ ആകെ മാർക്കിന് പരിമിതപ്പെടുത്തികൊണ്ടു മാർക്ക് ലഭിക്കുന്നതാണ്. പ്രസ്തുതവിവരം പ്രിൻസിപ്പൽമാർ/ചീഫ് സൂപ്രണ്ടുമാർ എന്നിവർ ഇൻവിജിലേറ്റർമാർ മുഖേന ബന്ധപ്പെട്ട വിദ്യാർത്ഥികളെ അറിയിക്കേണ്ടതാണ്.

Read More: University Announcements 30 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 01 november 2021

Next Story
Kerala SSLC class X Result 2019: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കുംKerala SSLC class X Result,sslc, sslc result, kerala sslc result 2019, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com