/indian-express-malayalam/media/media_files/uploads/2021/04/university-announcements1.jpg)
University Announcements 01 May 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും
കിക്മയിൽ എം.ബി.എ പ്രവേശനം നീട്ടി
ആലപ്പുഴ : കേരള സർക്കാറിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2021-23 ബാച്ചിലേയ്ക്കുളള അപേക്ഷ മർപ്പിക്കാനുളള തീയതി മേയ് 21 വരെ നീട്ടി. കേരള സർവ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്‌കോളർഷിപ്പും, എസ്.സി./എസ്.റ്റി വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്.അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 8547618290/9188001600 എന്നീ നമ്പരുകളിലോ, www.kicmakerala.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.
Read Here: സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷാ ഫലം ജൂണ്‍ 20ന്
ബോയിലര്‍ ഓപ്പറേഷന്‍ എന്‍ജിനിയേഴ്സ് പരീക്ഷ
ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് നടത്തുന്ന ബോയിലര്‍ ഓപ്പറേഷന്‍ എന്‍ജിനിയേഴ്സ് എഴുത്ത് പരീക്ഷ സെപ്റ്റംബര്‍ 11, 12 തിയതികളിലും പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 18, 19, 20 തിയതികളിലും നടക്കും. അപേക്ഷ മേയ് 31നകം ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് ജൂണ്‍ 19 വൈകിട്ട് 5നകം ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്: www.fabkerala.gov.in.
ആര്‍.ഐ.എം.സി പ്രവേശനം: ജൂണ്‍ അഞ്ചിലെ പരീക്ഷ മാറ്റി
2021ല്‍ നടത്തുന്ന ആര്‍.ഐ.എം.സി എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മേയ് 21 വരെ നീട്ടി. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 5ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ ഭവന്‍ സെക്രട്ടറി അറിയിച്ചു.
Read more: കൂടുതൽ വിദ്യഭ്യാസവാർത്തകൾ ഇവിടെ വായിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us