scorecardresearch

University Announcements 01 June 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 01 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 01 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
university news, education, ie malayalam

University News

University Announcements 01 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Advertisment

Kerala University Announcements: കേരള സര്‍വകലാശാല

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ തൃശൂര്‍ അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ ബി.ടി.എ., എം.ടി.എ. കോഴ്‌സുകള്‍ക്ക് അസി. പ്രൊഫസര്‍മാരെ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ജൂണ്‍ 7-ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.  

എന്‍.എസ്.എസ്. സംഘം താമരശ്ശേരി ചുരം ശുചീകരിക്കുന്നു

'മാലിന്യമുക്തം നവകേരളം' പരിപാടിയുടെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ നാഷണല്‍ സ്റ്റുഡന്റ്‌സ് സര്‍വീസ് സ്‌കീം ജൂണ്‍ 3-ന് താമരശ്ശേരി ചുരം ശുചീകരിക്കുന്നു. കോഴിക്കോട് ജില്ലാ എന്‍.എന്‍.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയില്‍ 700-ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. രാവിലെ 9 മണിക്ക് ചുരം വ്യൂ പോയിന്റില്‍ തുടങ്ങുന്ന പരിപാടി ലിന്റോ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്നും കോഴിക്കോട് കളക്ടര്‍ എ. ഗീത മുഖ്യാതിഥിയാകുമെന്നും സര്‍വകലാശാലാ എന്‍.എസ്.എസ്. കോ-ഓഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി അറിയിച്ചു.

പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റുഗലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂലൈ 12-ന് തുടങ്ങും.

Advertisment

മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് നവംബര്‍ 2021 റഗുലര്‍ പരീക്ഷ ജൂണ്‍ 19-ന് തുടങ്ങും.

നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ജൂണ്‍ 23-ന് തുടങ്ങും.  

MG University Announcements: എംജി സര്‍വകലാശാല

എം.ജി. ബിരുദാനന്തര ബിരുദം ; ഏകജാലക പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാം

എം ജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് ഏകജാലക പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. https://cap.mgu.ac.in മുഖേനയാണ് അപേക്ഷ സ്വീകരിക്കുന്നത്.

എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ് സീറ്റുകളിലേക്കും ഇത്തവണ മുതല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. സര്‍വകലാശാലയാണ് അലോട്ട്മെന്‍റ് നടത്തുക. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ക്ക് സ്വന്തം കമ്മ്യൂണിറ്റിയില്‍പ്പെട്ട എയ്ഡഡ് കോളേജുകളില്‍ മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ.

മാനേജ്മെന്‍റ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷകര്‍ കോളേജുകളുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ക്യാപ്പ് അപേക്ഷാ നമ്പര്‍ നല്‍കണം. ക്യാപ്പില്‍ കൂടിയല്ലാതെ മാനേജ്മെന്‍റ് ക്വാട്ടാ സീറ്റുകളിലേക്ക് അപേക്ഷിക്കാന്‍ കഴിയില്ല.

സ്പോര്‍ട്സ്,ഭിന്നശേഷി ക്വാട്ടയിലേക്കും ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം. അപേക്ഷകര്‍ സംവരണാനുകൂല്യത്തിനുള്ള സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റല്‍ പകര്‍പ്പ് അപ് ലോഡ് ചെയ്യണം.
പട്ടികജാതി,പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റും എസ്.ഇ.ബി.സി,ഒ.ഇ.സി വിഭാഗങ്ങളില്‍പെട്ടവര്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും ഇ.ഡബ്ള്യു.എസ് വിഭാഗം സംവരണാനുകൂല്യത്തിന് അര്‍ഹരായവര്‍ റവന്യു അധികാരിയില്‍ നിന്നുമുള്ള ഇന്‍കം ആന്‍ഡ് അസറ്റ്സ് സര്‍ട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യണം.

എന്‍.സി.സി, എന്‍.എസ്.എസ് ബോണസ് മാര്‍ക്ക് ക്ലൈം ചെയ്യുന്നവര്‍ ബിരുദ തലത്തിലെ സാക്ഷ്യപത്രമാണ് ഹാജരാക്കേണ്ടത്. വിമുക്തഭടന്‍മാരുടെയും ജവാന്‍മാരുടെയും ആശ്രിതര്‍ ബോണസ് മാര്‍ക്കിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രം സമര്‍പ്പിക്കണം. ഇതിന് ആര്‍മി,നേവി,എയര്‍ ഫോഴ്സ് വിഭാഗങ്ങളെ മാത്രമേ പരിഗണിക്കൂ.

വിവിധ പ്രോഗ്രാമുകളിലേക്ക് കോളജുകളില്‍ അടയ്ക്കേണ്ട ഫീസിന്‍റെ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്. പൊതു വിഭാഗത്തിന് 1300 രൂപയും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് 650 രൂപയുമാണ് ആപ്ലിക്കേഷന്‍ ഫീസ്.

ഓണ്‍ലൈന്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2733511,0481-2733521,0481-2733518 എന്നീ നമ്പറുകളിലോ pgcap@mgu.ac.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.

ബിരുദ ഏകജാലകം; ഓണ്‍ലൈനില്‍ വിവരങ്ങള്‍ കൃത്യമായി ചേര്‍ക്കണം

എം ജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിന് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ വിവരങ്ങള്‍ കൃത്യമായി നല്‍കണം.

പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ല്‍പ്പെട്ടവര്‍ മാത്രമേ എസ്.സി/ എസ്.ടി എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യാവൂ. മറ്റുള്ള എല്ലാ വിഭാഗങ്ങളിലുള്ളവരും അതേഴ്സ് എന്ന ഓപ്ഷനാണ് നല്‍കേണ്ടത്.

അപേക്ഷകന്‍റെ പേര് , ആധാര്‍ നമ്പര്‍, പരീക്ഷാ ബോര്‍ഡ് എന്നിവയും കൃത്യമായി എന്‍റര്‍ ചെയ്യണം. ഇവയില്‍ വരുന്ന പിശകുകള്‍ തിരുത്താന്‍ കഴിയില്ല. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 12 ന് അവസാനിക്കും.

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ ബി എസ് സി ഇലക്ട്രോണിക്സ്(മോഡല്‍ 3) കമ്പ്യൂട്ടര്‍ മെയ്ന്‍റനന്‍സ് ആന്‍ഡ് ഇലക്ട്രോണിക്സ് സി.ബി.സി.എസ് പരീക്ഷയുടെ (ഏപ്രില്‍ 2023, 2020 അഡ്മിഷന്‍ വിദ്യാര്‍ഥികള്‍ക്കു മാത്രം ഉള്ള സ്പെഷ്യല്‍ സപ്ളിമന്‍ററി) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ ഒന്‍പതു മുതല്‍ ഇടപ്പള്ളി സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍ നടക്കും.വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

പ്രോജക്ട് വൈവ

നാലാം വര്‍ഷ ബി.എസ്.സി.എം.ആര്‍.ടി (2008 മുതല്‍ 2015 വരെ അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്- മെയ് 2023) പരീക്ഷയുടെ പ്രോജക്ട്, വൈവ പരീക്ഷകള്‍ നാളെ (ജൂണ്‍ 3) ആരംഭിക്കും.

Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല

എം എസ് സി പ്രവേശനം; 06-06-2023 വരെ ഓൺലൈനായി അപേക്ഷിക്കാം

കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം എസ് സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്), എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി എന്നീ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനായി 06-06-2023 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷകൾ/ പ്രൊജക്ട്/ വൈവ-വോസി

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബി.എ എക്കണോമിക്സ് / ഡെവലപ്മെന്റ് എക്കണോമിക്സ് ഡിഗ്രി (റെഗുലർ സപ്ലിമെന്ററി ) ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ ജൂൺ 5 ന് അതാത് കോളേജുകളിൽ വെച്ച് നടക്കും. 

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം ,ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ/ പ്രൊജക്ട് /വൈവ -വോസി എന്നിവ താഴെ പറയുന്ന തിയ്യതികളിൽ അതത് കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ്.

ഫിലോസഫി - 2023 ജൂൺ 8

ഹിസ്റ്ററി - 2023 ജൂൺ 6 മുതൽ 13 വരെ

കന്നഡ - 2023 ജൂൺ 7, 8

അറബിക് - 2023 ജൂൺ 12,13

എം.കോം - 2023 ജൂൺ 12,13

എക്കണോമിക്സ് - 2023 ജൂൺ 13,14,15,16

സോഷ്യൽ വർക്ക് - 2023 ജൂൺ 6 മുതൽ 13 വരെ

വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

അസൈൻമെന്റ്

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ഏപ്രിൽ 2023 സെഷൻ ബിരുദ പ്രോഗ്രാമുകളുടെ (2020 അഡ്മിഷൻ) ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റ്, 2023 ജൂൺ 24, ശനിയാഴ്ച വൈകിട്ട് 4 മണിക്കു മുൻപായി വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

എം എ അറബിക് ടൂർ റിപ്പോർട്ട് 

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രഷേൻ രണ്ടാം സെമസ്റ്റർ എം എ അറബിക് പ്രോഗ്രാമിന്റെ ഭാഗമായുള്ള സ്റ്റഡി ടൂർ റിപ്പോർട്ട് (ARB2C09: Study tour Report), 2023 ജൂൺ 9 ന് വൈകുന്നേരം 4 മണിക്കുള്ളിൽ വിദൂര വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്.

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: