scorecardresearch

Latest News

University Announcements 01 June 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 01 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 01 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

MG University Announcements: മഹാത്മഗാന്ധി സർവകലാശാല

കോവിഡ് സ്‌പെഷ്യൽ പരീക്ഷ 7 മുതൽ

ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.ബി.എ. (2000 മുതൽ 2014 വരെയുള്ള അഡ്മിഷനുകൾ – സ്‌പെഷ്യൽ മേഴ്‌സി ചാൻസ്), രണ്ടാം സെമസ്റ്റർ എം.ബി.എ. (2015 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത ശേഷം കോവിഡ് നിയന്ത്രണങ്ങൾ മൂലം എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്കുള്ള സ്പെഷ്യൽ പരീക്ഷകൾ ജൂൺ ഏഴിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റർ എം.ബി.എ. (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി)
പരീക്ഷകൾ ജൂൺ 10 ന് ആരംഭിക്കും വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയും 15-ന് തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെ പുനഃപരീക്ഷ 16-ന് നടക്കും. പി.ആര്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. കെമിസിട്രി, ഇലക്‌ട്രോണിക്‌സ് നവംബര്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

തീയതി നീട്ടി

കണ്ണൂർ സർവ്വകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസ്, നീലേശ്വരം കാമ്പസ് എന്നിവടങ്ങളിൽ നടത്തുന്ന പി ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസസ് ആൻഡ് അനലിറ്റിക്സ് (PGDDS) കോഴ്സിലേക്കുള്ള 2022-23 വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2022 ജൂൺ 15 വരെയായി ദീർഘിപ്പിച്ചിട്ടുണ്ട്.

ടൈംടേബിൾ

28.06.2022 ന് ആരംഭിക്കുന്ന സെക്കൻഡ് പ്രൊഫഷണൽ ബി. എ. എം. എസ്. സപ്ലിമെന്ററി, ഡിസംബർ 2020 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരിയാരം ഗവ. ആയുർവേദ കോളേജാണ് പരീക്ഷാകേന്ദ്രം.

തീയതി നീട്ടി

അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2022) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 10.06.2022 വരെ നീട്ടി.

പരീക്ഷാഫലം

  • സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. ലൈബ്. എസ് സി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 10.06.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.
  • സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എ. മ്യൂസിക് (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 13.06.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.
  • ഒന്നാം വർഷ വിദൂരവിദ്യാഭ്യാസ എം. എ. ഇക്കണോമിക്സ് (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ജൂൺ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 14.06.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.

മറ്റു പ്രധാന വിദ്യഭ്യാസവാർത്തകൾ

സിവിൽ സർവീസ് പരീക്ഷ പരിശീലനം


കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ സിവിൽ സർവീസ് അക്കാദമിയിൽ അടുത്ത ബാച്ച് സിവിൽ സർവീസ് പ്രിലിമിനറി/ മെയിൻസ് പരീക്ഷയുടെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണ് പരീശീലനം. ഏതെങ്കിലും ഒരു വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് കോഴ്‌സിന്റെ കാലാവധി. ക്ലാസുകൾ ജൂൺ 20ന് ആരംഭിക്കും. കോഴ്‌സിൽ ചേരാൻ ആഗ്രഹിക്കുന്ന അങ്കണവാടി ക്ഷേമനിധി ബോർഡിന്റെ കീഴിൽ അംഗത്വം എടുത്തിട്ടുള്ള അങ്കണവാടി പ്രവർത്തകരുടെ ആശ്രിതർക്ക് ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസർ നൽകുന്ന ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ജൂൺ 13 വരെ അപേക്ഷിക്കാം.
അഡ്മിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങളും അപേക്ഷ സമർപ്പിക്കേണ്ട ലിങ്കും kile.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 7907099629, 0471-2309012, 0471-2307742.

പട്ടികജാതി/വർഗക്കാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം


കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗക്കാരായ യുവതീയുവാക്കളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിനു വേണ്ടി ഒരു വർഷം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് കോഴ്‌സ് തിരുവനന്തപുരം പാളയത്തെ എച്ച്.ആർ.ഇ.ഡി.സിയിൽ ആരംഭിക്കുന്നു. 01.07.2022ന് 18നും 30 വയസ്സിനും ഇടയിൽ പ്രായമുള്ള പത്താം ക്ലാസും ഐ.ടി.ഐ (ഇലക്ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്/ കമ്പ്യൂട്ടർ/ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്) പാസായവർക്കും പ്ലസ്ടു/ ഡിപ്ലോമ/ ഡിഗ്രി/ പി.ജി പാസായവർക്കും ഡോക്ടറേറ്റ് ഉള്ളവർക്കും വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ കവിയാത്തവർക്കും കോഴ്‌സിൽ ചേരാം. പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റും മറ്റു പഠനസാമഗ്രികളും സൗജന്യമായി നൽകും. താൽപര്യമുള്ള പട്ടികജാതി/ വർഗക്കാരായ യുവതീയുവാക്കൾ പാളയം കോർപറേഷൻ ബിൽഡിംഗിലെ എച്ച്.ആർ.ഇ.ഡി.സിയിൽ നേരിട്ട് ഹാജരാകുകയോ placementsncstvm@gmail.com എന്ന ഇ-മെയിലിൽ ജൂൺ 24നകം അപേക്ഷ അയയ്ക്കുകയോ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2332113, 8304009409.

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്‌സ് അപേക്ഷ തീയതി നീട്ടി

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (GIFT) ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി (PGD-GST) കോഴ്‌സിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 25 വരെ ദീർഘിപ്പിച്ചു. അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. നികുതി പ്രാക്ടീഷണർമാർ, അക്കൗണ്ടന്റുമാർ, നിയമ വിദഗ്ദ്ധർ, വിദ്യാർഥികൾ, അദ്ധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവരെ ഉദ്ദേശിച്ചാണ് കോഴ്‌സ്. ജി.എസ്.ടി നിയമം, ചട്ടം, അക്കൗണ്ടിംഗ് എന്നിവയിൽ നൈപുണ്യം നേടുന്നതിനും ടാക്‌സ് പ്രാക്ടീഷണർ ആകുന്നതിലേക്കുള്ള വൈദഗ്ധ്യം നേടുന്നതിനും സഹായകരമാകുന്ന രീതിയിലാണ് കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നത്. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്ന ഒരു വർഷത്തെ കോഴ്‌സിൽ 150 മണിക്കൂർ പരിശീലനമാണ് (ഓൺലൈൻ/ഓഫ് ലൈൻ) ഉൾപ്പെടുത്തിയിട്ടുള്ളത്. വിദ്യാർഥികൾ, സർക്കാർ – അർദ്ധസർക്കാർ, പൊതുമേഖലാ ജീവനക്കാർ, പ്രവാസികൾ, റിട്ടയർ ചെയ്തവർ, മുതിർന്ന പൗരൻമാർ എന്നിങ്ങനെ 14 വിഭാഗങ്ങൾക്ക് ആകർഷകമായ ഫീസ് ഇളവുകളുണ്ട്. കോഴ്‌സിന്റെ സിലബസ്, ഫീസ് തുടങ്ങിയ വിശദവിവരങ്ങൾ ഗിഫ്റ്റ് വെബ്‌സൈറ്റിൽ (www.gift.res.in) ലഭിക്കും. ഹെൽപ്പ്‌ലൈൻ നമ്പർ: 9961708951, 04712593960, ഇ-മെയിൽ: pgdgst@gift.res.in.

കെൽട്രോണിൽ തൊഴിൽ നൈപുണ്യ വികസന കോഴ്‌സുകൾ

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് ആനിമേഷൻ ഫിലിംമേക്കിംഗ് ( 12 മാസം), ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റ് (12 മാസം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജീസ് (12 മാസം) എന്നിവയാണ് കോഴ്‌സുകൾ.
അടിസ്ഥാന യോഗ്യത: പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി. അപേക്ഷാഫോം ksg.keltron.in ൽ ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 12.

വിശദവിവരങ്ങൾക്ക്: 9037553242, 0471 2325154 എന്നീ നമ്പറിലോ കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളജ് റോഡ്, വഴുതക്കാട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 01 june 2022