/indian-express-malayalam/media/media_files/uploads/2021/04/university-announcements-1.jpg)
University Announcements 01 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും
Kerala University Announcements: കേരള സർവകലാശാല
പുതിയ പരീക്ഷാകേന്ദ്രങ്ങൾ ആറാം തീയതി വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം
കേരള സർവകലാശാല ജൂൺ 15,16 തീയതികളിൽ ആരംഭിക്കുന്ന അവസാന സെമസ്റ്റർ ബിരുദ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർവകലാശാല പരിധിക്കു പുറത്തുള്ള ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങളും, സർവകലാശാല പരിധിക്കുള്ളിൽ ഉപകേന്ദ്രങ്ങളും അനുവദിച്ചിരിക്കുന്നു. താല്പര്യമുള്ള വിദ്യാർഥിക്കൾ അവർക്കു സൗകര്യപ്രദമായ കേന്ദ്രമോ/ഉപകേന്ദ്രമോ അനുവദിച്ചു കിട്ടുന്നതിന് സർവകലാശാല വെബ്സൈറ്റിൽ വിദ്യാർഥികളുടെ സ്വന്തം പ്രൊഫൈൽ വഴി ജൂൺ 6 വൈകുന്നേരം 5 മണി വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. നേരിട്ടോ,തപാൽ മുഖേനയോ സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ടൈംടേബിൾ പ്രസിദ്ധീകരിച്ചു
ജൂൺ 15,16 തീയതികളിൽ ആരംഭിക്കുന്ന അവസാന സെമസ്റ്റർ ബിരുദ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ പുതുക്കിയ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
MG University Announcements: എംജി സർവകലാശാല
അപേക്ഷ തീയതി നീട്ടി
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിൽ 2021-22 അധ്യയനവർഷത്തിൽ എം.ബി.എ. പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. www. admission.mgu.ac.in എന്ന വെബ്‌സൈറ്റ് വഴിയും https: //epay.mgu.ac.in/MGUMBA/ എന്ന ലിങ്ക് വഴിയും ജൂൺ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 0481-2732288. ഇമെയിൽ: smbsmgu @yahoo.co.in
എം.ജി. ക്യാറ്റ്; അപേക്ഷ ക്ഷണിച്ചു
മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലും ഇന്റർ സ്‌കൂൾ സെന്ററിലും നടത്തുന്ന വിവിധ എം.എ., എം.എസ് സി., എം.റ്റി.റ്റി.എം., എൽ.എൽ.എം., മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ്, എം.എഡ്., എം.ടെക്, ബി.ബി.എ. എൽ.എൽ.ബി. എന്നീ പ്രോഗ്രാമുകളിലേക്ക് 2021-22 അക്കാദമിക വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www. cat.mgu.ac.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായി ജൂൺ 29 വരെ അപേക്ഷിക്കാം. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ഒബ്ജക്ടീവ് രീതിയിലുള്ള എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലും പ്രവേശന മാനദണ്ഡമായി ഇന്റർവ്യൂ/ഗ്രൂപ്പ് ഡിസ്‌കഷൻ/ വിവരണാത്മാ പരീക്ഷ എന്നിവ നിശ്ചയിച്ചിരിക്കുന്ന പ്രോഗ്രാമുകളിലേക്ക് പ്രസ്തുത മാർക്കുകൾ കൂടി എൻട്രൻസ് പരീക്ഷയ്ക്ക് ലഭിച്ചിട്ടുള്ള മാർക്കിനൊപ്പം ചേർത്താണ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. എം.ടെക് പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് സാധുവായ ഗേറ്റ് സ്‌കോർ ഉള്ളവർക്ക് മുൻഗണന നൽകും. പൊതു പ്രവേശന പരീക്ഷ തീയതി കോവിഡ്-19 സാഹചര്യം വിലയിരുത്തിയശേഷം പിന്നീട് അറിയിക്കും. ജനറൽ വിഭാഗത്തിന് 1100 രൂപയും എസ്. സി./ എസ്.റ്റി. വിഭാഗത്തിന് 550 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷകർക്ക് ഒരു അപേക്ഷയിൽ നാല് പ്രോഗ്രാമുകളിലേക്ക് അപേക്ഷ നൽകാം. ഓരോ പ്രോഗ്രാമിനും വ്യത്യസ്ത അപേക്ഷഫീസ് കണക്കാക്കും എന്നാൽ ഒരു പഠനവകുപ്പിൽ നടത്തുന്ന വ്യത്യസ്ത പ്രോഗ്രാമുകളിലേക്ക് (ക്ലസ്റ്റർ ആയി പരിഗണിക്കുന്ന പ്രോഗ്രാമുകൾക്ക്) അപേക്ഷിക്കന്നതിന് ഒരു അപേക്ഷഫീസ് മതിയാകും. പ്രവേശന യോഗ്യത, സീറ്റുകളുടെ എണ്ണം, കോഴ്‌സ് ഫീസ് സംബന്ധിച്ച വിവരങ്ങൾ, പ്രവേശന മാനദണ്ഡം, മറ്റ് വിവരങ്ങൾ എന്നിവ പ്രോസ്‌പെക്ടസിൽ ചേർത്തിട്ടുണ്ട്. വിശദവിവരത്തിന് ഫോൺ: 0481-2733595, 9188661784. ഇമെയിൽ: cat @mgu.ac.in
Kannur University Announcements: കണ്ണൂർ സർവകലാശാല
ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
ജൂൺ 15ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ(റെഗുലർ /ഇമ്പ്രൂവ്മെന്റ് / സപ്പ്ളിമെന്ററി-2014അഡ്മിഷൻ മുതൽ ) ഏപ്രിൽ 2021 പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷ സമയം രാവിലെ 11മണി മുതൽ 2മണി വരെ.
വിദൂര വിദ്യാഭ്യാസ പരീക്ഷ
വിദൂര വിദ്യാഭ്യാസം അവസാന വർഷ പരീക്ഷ വിദൂരം (റെഗുലർ /സപ്പ്ളിമെന്ററി /ഇമ്പ്രൂവമെന്റ് -2011അഡ്മിഷൻ മുതൽ ) മാർച്ച് 2021 പരീക്ഷകൾ ജൂൺ 25ന് ആരംഭിക്കുന്നതാണ്.
പരീക്ഷഫലം പ്രസിദ്ധികരിച്ചു
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മെയ് മാസം നടത്തിയ അവസാന വർഷ എം.എസ് സി കെമിസ്ട്രി, എം.എസ് സി ഇലക്ട്രോണിക്സ് സയൻസ് കോഴ്സുകളുടെ പരീക്ഷഫലം പ്രസിദ്ധികരിച്ചു. പരീക്ഷഫലം സർവകലാശാലയുടെ http: //estudents.cusat.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.