scorecardresearch
Latest News

University Announcements 01 July 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 01 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകൾക്ക് അപേക്ഷിക്കാം

ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം സെന്ററിൽ 2022-2023 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽമാനേജ്‌മെന്റ് കോഴ്‌സുകളായ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആൻഡ് ബീവറേജ് സർവ്വീസ്, ഫുഡ് പ്രൊഡക്ഷൻ എന്നിവയിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി ആണ് യോഗ്യത. പ്രോസ്‌പെക്ടസിനും അപേക്ഷ ഫാറത്തിനും തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ഫുഡ് ആൻഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. www.fcikerala.org എന്ന വൈബ്‌സൈറ്റിലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 11 വൈകുന്നേരം 4 മണി. കൂടുതൽ വിവരങ്ങൽക്ക്: 0471 2728340 / 8075319643.

Kerala University Announcements: കേരള സര്‍വകലാശാല

ഐ.എം.കെ. – എം.ബി.എ. – കൗണ്‍സിലിംഗ്

കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ കേരളയില്‍ (ഐ.എം.കെ), എം.ബി.എ. 2022-24 ബാച്ചിലേക്കുള്ള പ്രവേശനത്തിനായി, 2022 ജൂണ്‍ 27, 28 തീയതികളില്‍ കാര്യവട്ടം ക്യാമ്പസ്സില്‍ വെച്ച് നടന്ന ഗ്രൂപ്പ് ഡിസ്കഷന്‍, പേഴ്സണല്‍ ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍, പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നു. റാങ്ക് ലിസ്റ്റ് സര്‍വകലാശാല പോര്‍ട്ടലില്‍ ലഭ്യമാണ് (ംംം.മറാശശൈീിെ.സലൃമഹമൗിശ്ലൃശെ്യേ.മര.ശി) കൗണ്‍സിലിംഗ് ജൂലൈ 4 ന് രാവിലെ 09.30 മുതല്‍ കാര്യവട്ടം ഐ.എം.കെ.യില്‍ നടക്കുന്നതാണ്. കൗണ്‍സലിംഗിന് ഹാജരാകേണ്ട സമയക്രമം സംബന്ധിച്ച വ്യക്തിഗത അറിയിപ്പ് പ്രവേശനാര്‍ത്ഥികളുടെ മൊബൈല്‍ നമ്പറിലും, ഇമെയിലിലും ലഭിക്കുന്നതായിരിക്കും.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 ജൂലൈയില്‍ ആരംഭിക്കുന്ന എം.സി.എ. (2015 സ്കീം) മൂന്നാം സെമസ്റ്റര്‍ (സപ്ലിമെന്‍ററി 2016 – 2019 അഡ്മിഷന്‍), അഞ്ചാം സെമസ്റ്റര്‍ (റഗുലര്‍ – 2019 അഡ്മിഷന്‍ മാത്രം) & (സപ്ലിമെന്‍ററി – 2016 – 2018 അഡ്മിഷന്‍) പരീക്ഷകളുടെ രജിസ്ട്രേഷന്‍ ജൂലൈ 4 ന് ആരംഭിക്കുന്നതാണ്. പിഴയില്ലാതെ ജൂലൈ 12 വരെയും 150 രൂപ പിഴയോടെ ജൂലൈ 15 വരെയും 400 രൂപ പിഴയോടെ ജൂലൈ 18 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍

കേരളസര്‍വകലാശാല 2022 ജൂലൈയില്‍ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.) (റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ് – 2018 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2014 – 2018 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2011 സ്കീം (2011 അഡ്മിഷന്‍)) ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2014, 2018 സ്കീം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായും 2011 സ്കീം വിദ്യാര്‍ത്ഥികള്‍ പൂരിപ്പിച്ച അപേക്ഷകള്‍ നല്‍കിയും അപേക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

Kannur University Announcements: കണ്ണൂര്‍ സര്‍വകലാശാല

ബി.കോം പ്രവേശനം 

കണ്ണൂർ സർവ്വകലാശാലയിൽ  അഫിലിയേറ്റ്  ചെയ്തിട്ടുള്ള ചെർക്കള  മാർത്തോമ കോളേജിൽ ശ്രവണ വൈകല്യമുള്ളവർക്കായി നടത്തുന്ന ബി.കോം. (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ)  പ്രോഗ്രാമിലേക്ക്       പ്രവേശനത്തിനുള്ള   അപേക്ഷ ക്ഷണിച്ചു. പ്രസ്തുത പ്രോഗ്രാം ഏക ജാലക സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ  2022 ജൂലൈ 20 വരെ കോളേജിൽ  നേരിട്ട് അപേക്ഷ  സമർപ്പിക്കാവുന്നതാണ്. കൂടുതൽ  വിവരങ്ങൾക്ക്  കോളേജുമായി ബന്ധപ്പെടുക  ഫോൺ:   04994-282858, 282382, 284612.                               

പരീക്ഷാവിജ്ഞാപനം

ബോട്ടണി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ് സയൻസ് (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾക്ക് 06.07.2022, 07.07.2022 തീയതികളിൽ അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ടൈംടേബിൾ

19.07.2022 ന് ആരംഭിക്കുന്ന ബോട്ടണി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ് സയൻസ് (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷകൾ

ഇരിട്ടി എം. ജി. കോളേജിൽ വച്ച് 30.06.2022 ന് ഉച്ചക്ക് 12 മണി  മുതൽ 01 മണി വരെയും, 01:45 മുതൽ 02:45   വരെയും നടത്താൻ തീരുമാനിക്കുകയും പിന്നീട് മാറ്റി വെക്കുകയും ചെയ്ത മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ  ബി. കോം., ബി. ബി. എ.  പ്രായോഗിക പരീക്ഷകൾ 04.07.2022 ന് യഥാക്രമം 09:30 മുതൽ 10:30 വരെയും, 10:45 മുതൽ 11:45 വരെയും അതേ പരീക്ഷാ കേന്ദ്രത്തിൽ  വച്ച് നടക്കും.   വിദ്യാർഥികൾ 04.07.2022 ന് യഥാസമയം പ്രായോഗിക പരീക്ഷക്ക് ഹാജരാകണം.

MG University Announcements: എംജി സർവകലാശാല

പരീക്ഷാഫലം

2021നവംബറിൽ നടത്തിയ എം.എസ്.സി എൻവിയോൺമെന്റൽ സയൻസ് ആൻഡ്
മാനേജ്‌മെന്റ്‌ (സി.എസ്.എസ്)ഒന്നാം സെമസ്റ്റർ റെഗുലർ
സപ്പ്ളിമെന്ററിപരീക്ഷാഫലം   പ്രസിദ്ധീകരിച്ചു.പുനർമൂല്യനിർണയത്തിനും പരിശോധനക്കും
നിശ്ചിത ഫീസടച്ച് ജൂലൈ 14 വരെ ഓൺലൈനായിഅപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബഷീര്‍ അനുസ്മരണം നാലിന്

കാലിക്കറ്റ് സര്‍വകലാശാലാ വൈക്കം മുഹമ്മദ് ബഷീര്‍ ചെയര്‍ ജൂലായ് അഞ്ചിന് നടത്താനിരുന്ന ബഷീര്‍ അനുസ്മരണ പരിപാടി നാലിലേക്ക് മാറ്റിയതായി ചെയര്‍ വിസിറ്റിങ് പ്രൊഫസര്‍ ഡോ. പി.പി. രവീന്ദ്രന്‍ അറിയിച്ചു. രാവിലെ 10 മണിക്ക് മലയാളം പഠനവകുപ്പ് സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. സാഹിത്യനിരൂപകനും കാലടി സംസ്‌കൃത സര്‍വകലാശാലാ മുന്‍ പ്രൊ വൈസ് ചാന്‍സലറുമായ പ്രൊഫ. കെ.എസ്. രവികുമാര്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ആറിന് നിശ്ചയിച്ച ഓണ്‍ലൈന്‍ പ്രഭാഷണ പരമ്പരക്ക് മാറ്റമില്ല.

ബിരുദപഠനം പുനഃപ്രവേശനത്തിന് അവസരം

എസ്.ഡി.ഇ.-യില്‍ 2018, 2019 വര്‍ഷങ്ങളിലും അഫിലിയേറ്റഡ് കോളേജുകളില്‍ 2018, 2019, 2020, 2021 വര്‍ഷങ്ങളിലും ബിരുദ പ്രവേശനം നേടി ഒന്നാം വര്‍ഷ പരീക്ഷക്ക് അപേക്ഷിച്ച് തുടര്‍പഠനം നടത്താന്‍ കഴിയാത്തവര്‍ക്ക് എസ്.ഡി.ഇ.-യില്‍ രണ്ടാം സെമസ്റ്ററില്‍ പുനഃപ്രവേശനം നേടി പഠനം തുടരാന്‍ അവസരം. ഓണ്‍ലൈനായി ജൂലൈ 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഫോണ്‍ 0494 2407356, 7494

കാലിക്കറ്റ് സര്‍വകലാശാലാ സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ്. 2019 പ്രവേശനം ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിന് സമര്‍പ്പിക്കേണ്ട സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തതിന്റെ സ്റ്റാറ്റസ് ”Not Verified” ആണ് കാണുന്നതെങ്കില്‍ ജൂലൈ 10-നകം ഒന്നു കൂടി അപ് ലോഡ് ചെയ്യണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹോസ്പിറ്റല്‍, ഓള്‍ഡ് ഏജ് ഹോം, പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്റര്‍, ഇവയിലെവിടെയെങ്കിലും 6 ദിവസത്തെ സാമൂഹികസേവനം നിര്‍വഹിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണ് സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യേണ്ടത്. വിശദവിവരങ്ങള്‍ക്ക് 0494 2400288, 2407356

അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലയില്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് സ്വാശ്രയ കോഴ്‌സിനു വേണ്ടി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ജൂലൈ 19-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുകളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവകുപ്പില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. പാര്‍ട്ട് ടൈം ഡയറ്റിഷ്യന്‍ ഇന്‍ സ്‌പോര്‍ട്‌സ് ന്യൂട്രീഷ്യന്‍ ആന്റ് വെയ്റ്റ് മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍, ഇംഗ്ലീഷ്, യോഗ എന്നീ വിഷയങ്ങളിലേക്കുമാണ് നിയമനം. അപേക്ഷ വിശദമായ ബയോഡാറ്റ സഹിതം ജൂലൈ 16-നകം കായിക പഠന വിഭാഗത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407547.

എം.എ. ഫിലോസഫി – കോണ്‍ടാക്ട് ക്ലാസ്സ്

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സ് ജൂലൈ 4-ന് തുടങ്ങും. എസ്.ഡി.ഇ.-യില്‍ നടക്കുന്ന ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ഹാജരാകണം. ക്ലാസ്സുകളുടെ വിശദമായ സമയക്രമം വെബ്‌സൈറ്റില്‍. എം.എ. സംസ്‌കൃതം ജനറല്‍, സംസ്‌കൃത സാഹിത്യ, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസ്സുകള്‍ ഓണ്‍ലൈനായി തുടങ്ങിയിട്ടുണ്ട്. സ്റ്റഡി മെറ്റീരിയലുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തപാലില്‍ അയക്കുന്നതാണ്. ഫോണ്‍ 0494 2400288, 2407356, 2407494.

കോവിഡ് പ്രത്യേക പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ ജൂലൈ 11-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

അഞ്ച്, ആറ് സെമസ്റ്റര്‍ ബി.വോക്. ഫുഡ് സയന്‍സ് നവംബര്‍ 2021, ഏപ്രില്‍ 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ ജൂലൈ 4, 5 തീയതികളില്‍ വയനാട്, പുല്‍പള്ളി പഴശ്ശിരാജ കോളേജില്‍ നടക്കും.

പരീക്ഷാ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്‌സ് നവംബര്‍ 2019, 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ. അറബിക് മെയ് 2020 പരീക്ഷയുടെയും ഇസ്ലാമിക് ഫിനാന്‍സ് നവംബര്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 01 july 2022