Latest News

University Announcements 01 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 01 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 01 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

പരീക്ഷാ ഫലം

2020 മേയ് മാസം നടത്തിയ കരിയർ റിലേറ്റഡ് സി.ബി.സി.എസ് ഗ്രൂപ്പ് 2 (a) രണ്ടാം സെമസ്റ്റർ ബി. എസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി(241), എൻവിയോൺമെâൽ സയൻസ്  എൻവിയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ്(216), ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബി.എസ് .ഡബ്ല്യൂ(315), ബി.എസ്.സി ബയോടെക്നോളജി (മൾട്ടി മേജർ), ബിവൊക് സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് ,  ബിവൊക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മമെന്റ്, ബി എ മലയാളം & മാസ് കമ്മ്യൂണിക്കേഷൻ, ബി എ ജേർണലിസം & മാസ് കമ്മ്യൂണിക്കേഷൻ & വീഡിയോ പ്രൊഡക്ഷൻ, ബി എ ജേർണലിസം & മാസ് കമ്മ്യൂണിക്കേഷൻ  പ്രോഗ്രാമിന്റെ (2019 അഡ്മിഷൻ റെഗുലർ,2018 അഡ്മിഷൻ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, 2017, 2016, 2015,2014 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും ജൂലൈ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജനുവരിയിൽ നടന്ന ഡിപ്ലോമ ഇൻ ജർമൻ, സർട്ടിഫിക്കറ്റ് ഇൻ ജർമൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ  പരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാ തീയതി

2021 ഏപ്രിൽ 19 മുതൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം. എഫ്.എ (പെയിന്റിങ് & സ്കൾപ്പ്ച്ചർ) പരീക്ഷകൾ ജൂലൈ 5 ലേക് പുനർ ക്രമീകരിച്ചിരിക്കുന്നു വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

2021 ജൂലൈ 28 ന് ആരംഭിക്കുന്ന ഒന്നാം വർഷ ബി .എഫ് .എ ( ഇന്റഗ്രേറ്റഡ് ) പരീക്ഷക്ക് പിഴകൂടാതെ ജൂലൈ 7 വരെയും 150 രൂപ പിഴയോടെ ജൂലൈ 12 വരെയും 400 രൂപ പിഴയോടെ ജൂലൈ 14 വരെയും അപേക്ഷിക്കാം .വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ.

MG University Announcements: എംജി സർവകലാശാല

പി എച്ച് ഡി രജിസ്ട്രേഷന് അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാല പിഎച്ച്.ഡി. രജിസ്‌ട്രേഷന് (2021 അഡ്മിഷൻ) അപേക്ഷ ക്ഷണിച്ചു. ഈ വർഷം നവമ്പർ 30 ന് മുൻപ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാമെന്ന വ്യവസ്ഥയിൽ ബിരുദാനന്തര ബിരുദ പരീക്ഷഫലം പ്രതീക്ഷിക്കുന്നവരുടെ അപേക്ഷയും പരിഗണിക്കും. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവരെ മാത്രമേ സർവ്വകലാശാലയുടെ പിഎച്ച്.ഡി. എൻട്രൻസ് ടെസ്റ്റ്-2021 ന് പരിഗണിക്കുകയുള്ളൂ. വിശദവിവരവും അപേക്ഷഫോറവും http://www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

പരീക്ഷഫലം

2021 മാർച്ചിൽ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് -2018-2019 ബാച്ച്, 2017-2018 റീഅപ്പിയറൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുതുക്കിയ പരീക്ഷ തീയതി

2021 ഏപ്രിൽ 27, 29, മെയ് നാല്, ആറ് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി.പി.എഡ് (2019 അഡ്മിഷൻ റഗുലർ/2015-2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം ജൂലൈ ഏഴ്, ഒൻപത്, 13, 15 തീയതികളിൽ നടക്കും. പരീക്ഷസമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

എം.ബി.എ. പ്രവേശനം അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാല 2021-22 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 9 വരെ നീട്ടി. 10 ശതമാനം കെ.മാറ്റ് സ്‌കോര്‍ നേടിയ ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ട്, അസ്സല്‍ ചലാന്‍ രശീതി, എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ജൂലൈ 12-ന് വൈകീട്ട് 5 മണിക്ക് മുമ്പായി സര്‍വകലാശാല കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠന വിഭാഗം തലവന് സമര്‍പ്പിക്കണം.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ കെമിസ്ട്രി നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 5, 6 സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2020, ഏപ്രില്‍ 2021 പ്രാക്ടിക്കല്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ജൂലൈ 7-ന് ആരംഭിക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി നവംബര്‍ 2020 പരീക്ഷയുടേയും പത്താം സെമസ്റ്റര്‍ ബി.ബി.എ. ആന്റ് ബാച്ചിലര്‍ ഓഫ് ലോ ഹോണര്‍ നവംബര്‍ 2020 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ജി. പ്രൊജക്ട് – വിവരങ്ങള്‍ വെബ്‌സൈറ്റില്‍

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന 2019 പ്രവേശനം നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷയുടെ ഭാഗമായ പ്രൊജക്ടിന് പകരം പഠിക്കേണ്ട വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദൂരവിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Kannur University Announcements: കണ്ണൂർ സർവകലാശാല

അവസാന സെമസ്റ്റർ ബി. എഡ്. പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും

കണ്ണൂർ സർവകലാശാല അവസാന സെമസ്റ്റർ ബി. എഡ്. പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ച ഹൈസ്കൂൾ ടീച്ചർ തസ്തികയിലേക്ക്‌ അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 7 ആണെന്നിരിക്കെയാണ് കോവിഡ് പ്രതിസന്ധികൾക്കിടയിലും കണ്ണൂർ യൂണിവേഴ്സിറ്റി റെക്കോർഡ് വേഗത്തിൽ ഫലപ്രസിദ്ധീകരണം നടത്തിയത്. ഈ അവസരം നഷ്ടമായാൽ ഉദ്യോഗാർഥികൾക്ക് അഞ്ച് വർഷത്തോളം കാത്തിരിക്കേണ്ടതായി വരും എന്ന സ്ഥിതി നിലനിൽക്കെയാണ് വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചും യൂണിവേഴ്സിറ്റി യൂണിയൻ, ജന പ്രതിനിധികൾ തുടങ്ങിയവരുടെ ഇടപെടലുകൾ പരിഗണിച്ചും ഫലപ്രഖ്യാപനം ചുരുങ്ങിയ സമയത്തിനുള്ളിൽ നടത്താൻ കണ്ണൂർ യൂണിവേഴ്സിറ്റി സിന്ഡിക്കേറ്റ് തീരുമാനിച്ചത്.

ഹോൾടിക്കറ്റ്

06.07.2021 ന് ആരംഭിക്കുന്നരണ്ടാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ) മെയ് 2020 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. സപ്ലിമെന്ററി പരീക്ഷാർഥികൾ ഹോൾടിക്കറ്റ് പരീക്ഷാകേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്. ഹോൾടിക്കറ്റ് ലഭിക്കാത്തവർ 02.07.2021 ന് മുൻപായി സർവകലാശാലയുമായി ബന്ധപ്പെടുക.

പ്രൊജക്റ്റ് മൂല്യനിർണയവും പ്രായോഗിക/വാചാ പരീക്ഷകളും

ആറാം സെമസ്റ്റർ ബി. എസ്. ഡബ്ല്യൂ.(സി. ബി. സി. എസ്. എസ്. -2014 അഡ്മിഷൻ മുതൽ -റെഗുലർ /സപ്പ്ളിമെന്ററി –ഏപ്രിൽ 2021) പ്രൊജക്റ്റ്മൂല്യ നിർണ്ണയം/വാചാ പരീക്ഷ 08.07.2021 ന് വിവിധ കേന്ദ്രങ്ങളിൽ വെച്ച്നടക്കും.

മൂന്നാം സെമസ്റ്റർ എം. സി. എ./ എം. സി. എ. ലാറ്ററൽ എൻട്രി (സി. ബി. എസ്.എസ്. -2014 അഡ്മിഷൻ മുതൽ-റെഗുലർ /സപ്പ്ളിമെന്ററി – നവംബർ2020) പ്രായോഗിക പരീക്ഷ 05.07.2021 ന്അതാത് കേന്ദ്രങ്ങളിൽ വെച്ച് നടക്കും

ഏപ്രിൽ 2021 ലെ നാലാം സെമസ്റ്റർഎം. എസ് സി. ഡിഗ്രി (സി. ബി. എസ്.എസ്. – റെഗുലർ/ സപ്ലിമെന്ററി) പ്രോഗ്രാമുകളുടെ പ്രോജക്ട് വൈവ/ പ്രായോഗിക പരീക്ഷകൾ ചുവടെ സൂചിപ്പിച്ച തീയതികളിൽനടത്തുന്നതാണ്.

  1. എം എസ് സി ബോട്ടണി

പ്രായോഗിക പരീക്ഷകൾ – 05.07.2021 മുതൽ (അതാത്കേന്ദ്രങ്ങളിൽ വച്ച്)

പ്രോജക്ട് വൈവ – 07.07.2021മുതൽ (ഓൺലൈൻ)

  1. എം എസ് സി കൗൺസിലിംഗ്സൈക്കോളജി

പ്രായോഗിക പരീക്ഷകൾ – 07.07.2021, 08.07.2021 തീയതികളിൽ

(വിളയാങ്കോട് വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് റിസേർച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വച്ച്)

  1. എം എസ് സി ഇലക്ട്രോണിക്സ്

പ്രോജക്ട് വൈവ 07.07.2021 ന്(ഓൺലൈൻ)

പ്രായോഗിക പരീക്ഷകൾ – 08.07.2021 മുതൽ (അതാത് കേന്ദ്രങ്ങളിൽ വച്ച്)

ടൈം ടേബിൾ സർവ്വകലാശാലാവെബ് സൈറ്റിൽ ലഭ്യമാണ്. പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അതാത്പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 01 july 2021

Next Story
Victers Channel Timetable July 02: വിക്ടേഴ്‌സ് ചാനൽ, ജൂലൈ 02 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com