University Announcements 01 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
ബിരുദാനന്തര ബിരുദ പ്രവേശനം 2021എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം
കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് കമ്മ്യൂണിറ്റി ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ജനുവരി 3, 4 തീയതികളിലാണ് കോളേജ് പ്രവേശനം. ങ.ടര, ങ.ഇീാ കോഴ്‌സിന് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ജനുവരി 3-നും ങഅ കോഴ്‌സിന് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ജനുവരി 4-നും അതാതു കോളേജുകളില്‍ ഹാജരാകണം. കോളേജുകളില്‍ ഹാജരാകേണ്ട സമയം രാവിലെ 10. മണി. ആദ്യ ഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും അഡ്മിഷന്‍ ലഭിക്കാത്തവരെ പരിഗണിച്ചതിനുശേഷം മാത്രമേ ബാക്കിയുളളവരെ പരിഗണിക്കുകയുളളൂ. ആദ്യ ഘട്ടത്തില്‍ കൗണ്‍സിലിംങ്ങിന് കോളേജില്‍ ഹാജരാകാത്തവരെ വീണ്ടും പരിഗണിക്കുന്നതല്ല. കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
എല്ലാ കോളേജുകളിലും ഒരു കോഴ്‌സിന് ഒരേ ഷെഡ്യൂളില്‍ തന്നെയാണ് കൗണ്‍സിലിംഗ് നടത്തുന്നത്. അതിനാല്‍ ഒന്നില്‍ കൂടുതല്‍ കോളേജുകളുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാന്‍ രക്ഷാകര്‍ത്താവ്/ പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. പ്രതിനിധിയാണ് ഹാജരാകുന്നത് എങ്കില്‍ അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാര്‍ത്ഥി ഒപ്പിട്ട authorization letter എന്നിവ ഹാജരാക്കണം. റാങ്ക് ലിസ്റ്റില്‍ പറഞ്ഞിട്ടുള്ള കൃത്യ സമയത്തു തന്നെ വിദ്യാര്‍ഥിയോ പ്രതിനിധിയോ കോളേജില്‍ ഹാജരായിരിക്കേണ്ടതാണ്. റാങ്ക് അടിസ്ഥാനത്തില്‍ കൗണ്‍സിലിംഗിന് വിളിക്കുന്ന സമയം വിദ്യാര്‍ത്ഥിയോ പ്രതിനിധിയോ ഹാജരായില്ല എങ്കില്‍ പ്രസ്തുത ഒഴിവിലേക്ക് റാങ്ക് ലിസ്റ്റിലെ അടുത്തയാളെ പരിഗണിക്കുന്നതാണ്. പിന്നീട് ആ വിദ്യാര്‍ത്ഥിക്ക് ആ സീറ്റ് അവകാശപ്പെടാന്‍ സാധിക്കുന്നതല്ല.ഓരോ കോഴ്‌സിനും നിശ്ചിത എണ്ണം സീറ്റുകള്‍ മാത്രമാണ് കമ്മ്യൂണിറ്റി ക്വാട്ടയില്‍ ഉള്ളത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു എന്നതുകൊണ്ട് സീറ്റ് ഉറപ്പാകുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
അഡ്മിഷന് ഹാജരാകുന്നവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സല്‍ ഹാജരാ ക്കേണ്ടതാണ്. പ്രതിനിധി ഹാജരാകുന്ന കോളേജില്‍ ആണ് അഡ്മിഷന്‍ ലഭിക്കുന്നതെങ്കില്‍ പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുള്ളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. നിലവില്‍ അലോട്ട്‌മെന്റ് മുഖേന മറ്റേതെങ്കിലും കോളേജില്‍ അഡ്മിഷന്‍ ലഭിച്ചിട്ടുള്ളവര്‍ അഡ്മിറ്റ് മെമ്മോ ഹാജരാക്കണം. അങ്ങനെയുള്ളവര്‍ കമ്മ്യൂണിറ്റി ക്വാട്ടയില്‍ അഡ്മിഷന്‍ ലഭിച്ചു എന്ന് ഉറപ്പായാല്‍ മാത്രം പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുള്ളില്‍, അഡ്മിഷന്‍ ലഭിച്ച കോളേജില്‍ നിന്നും ടി.സി.യും മറ്റു സര്‍ട്ടിഫിക്കറ്റുകളും വാങ്ങി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.
പരീക്ഷാകേന്ദ്രത്തില്‍ മാറ്റം
കേരളസര്‍വകലാശാല 2022 ജനുവരി അഞ്ചാം തീയതി മുതല്‍ ഉള്ള വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷയ്ക്ക് കാര്യവട്ടം ഗവ: കോളേജ് പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് / ബി.സി.എ വിദ്യാര്‍ത്ഥികള്‍ കാര്യവട്ടം എസ്.ഡി.ഇ യിലും, തൈക്കാട് ഗവ: ട്രെയിനിംഗ് കോളേജ് പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച് ബി.എസ്‌സി മാത്തമാറ്റിക്‌സ്, ബി.കോം, ബി.എ വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം ഗവ: ആര്‍ട്ട്‌സ് കോളേജിലും, കരുനാഗപ്പളളി ഗവ: കോളേജ് പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച് ബി.എ, ബി.കോം, വിദ്യാര്‍ത്ഥികള്‍ കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ കോളേജില്‍ പരീക്ഷ എഴുതേണ്ടതാണ്. പരീക്ഷാ തീയതികളിലും സമയത്തിലും മാറ്റമില്ല. മറ്റു പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല.
പരീക്ഷാ വിജ്ഞാപനം
കേരളസര്‍വകലാശാല ഏഴാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി പരീക്ഷ ഡിസംബര്‍ 2021, 2008 സ്‌കീം (സപ്ലിമെന്ററി, പാര്‍ടൈം 2008, 2009 & 2010 അഡ്മിഷന്‍ കാരുടെ മേഴ്‌സി ചാന്‍സ്) 2013 സ്‌കീം (സപ്ലിമെന്ററി/ സേഷണല്‍ ഇംപ്രൂവ്‌മെന്റ് വിദ്യാര്‍ത്ഥികള്‍) എന്നിവയുടെ പരീക്ഷ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാഫലം
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന ഒന്ന്, രണ്ട് സെമസ്റ്റര്‍ ങഘകടര(2018 അഡ്മിഷന്‍ റെഗുലര്‍ 2017 അഡ്മിഷന്‍ സപ്ലിമെന്ററി) മെയ് 2021 പരീക്ഷയുടെ ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 10.
കേരളസര്‍വകലാശാല 2021 ഏപ്രില്‍ നടത്തിയ സി.ബി.സി.എസ് ആറാം സെമസ്റ്റര്‍ മേഴ്‌സി ചാന്‍സ് (2010, 2011 & 2012 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു . പുനര്‍മൂല്യനിര്‍ണ യത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജനുവരി 10 വരെ അപേക്ഷിക്കാവുന്നതാണ്. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍.
സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം
കേരളസര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എല്‍.എല്‍.ബി, ബി.കോം എല്‍.എല്‍.ബി, ബി.ബി എല്‍. എല്‍.ബി ഒക്ടോബര്‍ 2021 പരീക്ഷകള്‍ എഴുതാന്‍ കഴിയാത്ത (കോവിഡ് കാരണം )വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാവുന്നതാണ്.സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ അവരുടെ പേര് കാന്‍ഡിഡേറ്റ് കോഡ്,പ്രോഗ്രാം കോഴ്‌സ് കോഡ് എന്നിവ അടങ്ങിയ അപേക്ഷ ആരോഗ്യ വകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രങ്ങള്‍ സഹിതം 2022 ജനുവരി ആറിന് മുമ്പ് കോളേജ് അതാത് പ്രിന്‍സിപ്പല്‍മാര്‍ സമര്‍പ്പിക്കേണ്ടതാണ്.
പ്രാക്ടിക്കല്‍ പരീക്ഷകള്‍
കേരളസര്‍വകലാശാല 2021 ഓഗസ്റ്റ് നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി. എം. എസ് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 27 മുതല്‍ ആരംഭിക്കുന്നതാണ് വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ് .
MG University Announcements: എംജി സർവകലാശാല
അപേക്ഷാ തീയതി
ഫെബ്രുവരി രണ്ടിന് ആരംഭിക്കുന്ന നാലാം വർഷ ബി.പി.റ്റി (2008 മുതലുള്ള അഡ്മിഷൻ – റഗുലർ/സപ്ലിമെന്ററി) പരീക്ഷക്കുള്ള അപേക്ഷകൾ പിഴയില്ലാതെ ജനുവരി 19 വരെയും 525 രൂപ പിഴയോടെ ജനുവരി 20 നും 1050 രൂപ സൂപ്പർ ഫൈനോടെ ജനുവരി 21നും സർവ്വകലാശാല ഓഫീസിൽ സ്വീകരിക്കും. വിദ്യാർത്ഥികൾ പെപ്പറൊന്നിന് 35 രൂപ നിരക്കിൽ ( പരമാവധി 210 രൂപ) സി.വി. ക്യാംപ് ഫീസും പരീക്ഷാ ഫീസിന് പുറമേ അടയ്ക്കണം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബസൈറ്റിൽ.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് സ്‌പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള അരണാട്ടുകര ഡോ. ജോണ്‍ മത്തായി സെന്റര്‍ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സി.സി.എസ്.ഐ.ടി.-യില്‍ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഓപ്പണ്‍, എസ്.സി., എസ്.ടി., ഈഴവ, മുസ്ലീം, ഒ.ബി.എച്ച്., ഇ.ഡബ്ല്യു.എസ്., സ്‌പോര്‍ട്‌സ്, ലക്ഷദ്വീപ്, പി.എച്ച്. എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. എസ്.സി., എസ്.ടി., ഒ.ബി.സി. (എച്ച്.) വിഭാഗങ്ങളിലുള്ളവര്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭ്യമാകും. വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 3-ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം. ക്യാപ് ഐ.ഡി. ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ – 9745644425, 9946623509
പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ അറബിക്, ഹിന്ദി പഠനവകുപ്പുകളില്‍ വിവിധ പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അറബിക് പഠനവകുപ്പില്‍ പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക് (ഫുള്‍ ടൈം, ഒരു വര്‍ഷം), പി.ജി. ഡിപ്ലോമ ഇന്‍ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് ഇന്‍ അറബിക് (പാര്‍ട്ട് ടൈം, ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സ്‌പോക്കണ്‍ അറബിക് (പാര്‍ട്ട് ടൈം, ആറു മാസം) ഹിന്ദി പഠനവകുപ്പില്‍ പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി (പാര്‍ട്ട് ടൈം, ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കൊമേഴ്‌സ്യല്‍ ആന്റ് സ്‌പോക്കണ്‍ ഹിന്ദി (പാര്‍ട്ട് ടൈം ആറു മാസം) എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. രജിസ്‌ട്രേഷന്‍ ഫീസ് 115 രൂപ. അവസാന തീയതി ജനുവരി 7. ഫോണ്‍ – 0494 2407016, 7017, admission. uoc.ac.in
ഗ്രൗണ്ട്‌സ്മാന്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ ഗ്രൗണ്ട്‌സ്മാന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ജനുവരി 13-ന് കാലത്ത് 9.45-ന് നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.
കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ കൂട്ടിച്ചേര്‍ത്ത പട്ടിക
രണ്ടാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.എസ്.ഡബ്ല്യു. ഏപ്രില്‍ 2020 റഗുലര്‍ കോവിഡ് സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ കൂട്ടിച്ചേര്‍ത്ത പട്ടിക സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷ ജനുവരി 5-ന് തുടങ്ങും.
പരീക്ഷ
രണ്ടാം സെമസ്റ്റര്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ബി.എഡ്. (ഹിയറിംഗ് ഇംപയര്‍മെന്റ്) ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ജനുവരി 13-ന് തുടങ്ങും.
Kannur University Announcements: കണ്ണൂർ സർവകലാശാല
ഗ്രേഡ് കാർഡ് വിതരണം
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ എം ജി കോളേജ് ഇരിട്ടി, പി ആർ എൻ എസ് എസ് കോളേജ് മട്ടന്നൂർ, നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ, എസ് ഇ എസ് കോളേജ് ശ്രീകണ്ഠാപുരം എന്നീ കോളേജുകൾ പരീക്ഷ കേന്ദ്രങ്ങളായി തെരഞ്ഞെടുത്ത് 2021 മാർച്ച് മൂന്നാം വർഷ ബിരുദ (Regular/Supplementary/Improvement) പരീക്ഷ എഴുതിയ ബി കോം വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡ് (2017 അഡ്മിഷൻ ഒഴികെ ) 05/ 01/ 2022 ബുധനാഴ്ചയും ബി എ/ ബി ബി എ വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡ് (2017 അഡ്മിഷൻ ഒഴികെ) 06/01/2022 വ്യാഴാഴ്ചയും എം ജി കോളേജ് ഇരിട്ടി പഠനകേന്ദ്രത്തിൽ വച്ച് 10.30 AM മുതൽ 2.30 PM വരെ വിതരണം ചെയ്യപ്പെടുന്നു.
വിദ്യാർത്ഥികൾ നിർബന്ധമായും ഹാൾ ടിക്കറ്റ്/ യൂണിവേഴ്സിറ്റി നൽകിയ തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമാകുന്നു
പരീക്ഷാഫലം
കംബൈൻഡ് I & II സെമസ്റ്റർ ബി. ടെക്. സപ്ലിമെന്ററി (ജനുവരി 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷമപരിശോധനക്കും 13.01.2022 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ എം. കോം. ഏപ്രിൽ 2021 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
Read More: University Announcements 31 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ