University Announcements 01 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷ തീയതി
കേരളസര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. എസ് ബി.എ /ബി.എസ്. സി/ ബി.കോം
ഡിഗ്രി (റെഗുലര്‍ 2022 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് /സപ്ലിമെന്ററി -2021 അഡ്മിഷന്‍, സപ്ലിമെന്ററി
2018-2020 അഡ്മിഷന്‍, മേഴ്‌സി ചാന്‍സ് 2014 – 2016 അഡ്മിഷന്‍ )പരീക്ഷകള്‍ മാര്‍ച്ച് 13 മുതല്‍
ആരംഭിക്കുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍ പരീക്ഷ
കേരളസര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.പി.എ (ഡാന്‍സ്) ഡിസംബര്‍ 2022 ഡിഗ്രി പരീക്ഷയുടെ
പ്രാക്ടിക്കല്‍ പരീക്ഷ 2023 മാര്‍ച്ച് 8 മുതല്‍ തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സംഗീത
കോളേജില്‍ വച്ച് രാവിലെ 10 മണി മുതല്‍ നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.
മേഴ്‌സി ചാന്‍സ്
കേരളസര്‍വകലാശാല 2023 ഏപ്രില്‍ നാലിന് ആരംഭിക്കുന്ന പത്താം സെമസ്റ്റര്‍ ഇന്റര്‍ഗ്രേറ്റഡ് പഞ്ചവത്സര ബി. എ എല്‍.എല്‍. ബി മേഴ്‌സി ചാന്‍സ് പരീക്ഷകള്‍് (2011 അഡ്മിഷന്‍) ഓഫ്ലൈനായി പിഴ
കൂടാതെ മാര്‍ച്ച് 4 വരെയും 150 രൂപ പിഴയുടെ കൂടി മാര്‍ച്ച് 8 വരെയും 400 രൂപ
പിഴയോടുകൂടി മാര്‍ച്ച് 10 വരെയും അപേക്ഷിക്കാവുന്നതാണ്.വിശദവിവരം വെബ്‌സൈറ്റില്‍.
ടൈംടേബിള്‍
കേരളസര്‍വകലാശാല 2023 മാര്‍ച്ച് മാസം ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ്
ബി.എ., ബി.എസ്.സി., ബി.കോം., ബി.ബി.എ., ബി.സി.എ., ബി.പി.എ., ബി.എം.എസ്, ബി.എസ്.ഡബ്‌ള്യു.,
ബി.വോക് എന്നീ സി.ബി.സി.എസ്.എസ്. (സി.ആര്‍.) മാര്‍ച്ച് 2023 (റഗുലര്‍ 2022 അഡ്മിഷന്‍,
ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി 2021 അഡ്മിഷന്‍, സപ്ലിമെന്ററി 2018 – 2020 അഡ്മിഷന്‍ &മാു; മെഴ്‌സി
ചാന്‍സ് 2014 – 2016 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം
വെബ്‌സൈറ്റില്‍.
പി.ജി ഡിപ്ലോമ ഇന്‍ ഹ്യൂമന്‍ റൈറ്റ്‌സ് അഡ്മിഷന്‍ 2023
കേരളസര്‍വകലാശാല നിയമ വകുപ്പിന് കീഴില്‍ നടത്തി വരുന്ന പി ജി ഡിപ്ലോമ ഇന്‍ ഹ്യൂമന്‍ റൈറ്റ്‌സ്
(ജഏഉഒഞ ) കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. എട്ടു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് 2100 /
രൂപയാണ് ഫീസ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 13.04.2023 ആപ്ലിക്കേഷന്‍ ഫോം 13.03.2023 മുതല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലായില്‍ നിന്നും ലഭിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് 9947841574
എന്ന നമ്പറില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ബന്ധപ്പെടുക. ഇ മെയില്‍ വിലാസം :
officekulaw@gmail.com.
പിഎച്ച്.ഡി നല്‍കി
കവിത. എല്‍, രാഖി ജി. ആര്‍, നിഖില്‍. എസ്, വിനീത വി. കെ (കൊമേഴ്‌സ്), പ്രസീത. പി, ആശ
ബാലചന്ദ്രന്‍, അസീന്‍ രതീശന്‍ (ഇംഗ്ലീഷ്), അശ്വതി പി. കെ (ഫിസിക്‌സ്), റംല. കെ, ലക്ഷ്മി രവി
(എക്കണോമിക്‌സ്), സ്റ്റീഫന്‍. ജെ (ബോട്ടണി), നഹി. ജെ (കെമിസ്ട്രി), ശ്വേത. എം, നീതു അജയകുമാര്‍,
പി. ഇര്‍ഫാന്‍ഖാന്‍ (ബയോടെക്‌നോളജി), ഉണ്ണികൃഷ്ണന്‍. ജി (പൊളിറ്റിക്കല്‍ സയന്‍സ്), ഗീതു. എം, യമുന
പി. വി (മലയാളം), ക്രിസ്റ്റല്‍ ജയ. ഇ (തമിഴ്), റസീമ എസ്. ആര്‍ (ബയോകെമിസ്ട്രി), ഷീന ജോസഫ്,
ശരത് ചന്ദ്രന്‍. ആര്‍ (എഡ്യൂക്കേഷന്‍) എന്നിവര്‍ക്ക് പിഎച്ച്. ഡി നല്‍കാന്‍ 2023 ഫെബ്രുവരി 28ന് ചേര്‍ന്ന
സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
Kannur University Announcements: കണ്ണൂർ സർവകലാശാല
പരീക്ഷാ വിജ്ഞാപനം
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് (ഏപ്രിൽ 2023 ) 03.03.2023 മുതൽ വരെ 08.03.2023 പിഴയില്ലാതെയും 10.03.2023 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം
മൂന്നാം വർഷ ബിരുദ (വിദൂര വിദ്യാഭ്യാസ വിഭാഗം ) പരീക്ഷകൾക്ക് (മാർച്ച് 2023) 07.03.2023 മുതൽ 17.03.2023 വരെ പിഴയില്ലാതെയും 21.03.2023 വരെ പിഴയോടു കൂടിയും രജിസ്റ്റർ ചെയ്യാവുന്നതാണ് .പരീക്ഷാ വിജ്ഞാപനങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്
ടൈം ടേബിൾ
മാർച്ച് 27 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2023 ) പരീക്ഷകളുടെ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അസിസ്റ്റന്റ് പ്രൊഫസർ
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകിയമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോളിക്യൂലാർ ബയോളജി പഠനവകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസറെ നിയമിക്കുന്നു. നെറ്റ്/പി എച് ഡി ഉള്ളവർക്കായിരിക്കും മുൻഗണന. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 7 ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ വച്ചു നടക്കുന്ന വാക്കിൻ ഇൻറർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
എനി ടൈം പി.എച്ച്.ഡി. രജിസ്ട്രേഷന്‍
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെയും മറ്റ് ഗവേഷണ കേന്ദ്രങ്ങളിലെയും എനി ടൈം പി.എച്ച്.ഡി. രജിസ്ട്രേഷന്‍ 2022 വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടിക്രമങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി.
പരീക്ഷാ ഫലം
അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, പാര്‍ട്ട് ടൈം സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്സയന്‍സ് ആന്റ് ടെക്നോളജി ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 13 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഹ്യൂമന്‍ ഫിസിയോളജി ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.ഫില്‍. എക്കണോമിക്സ് മെയ് 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
MG University Announcements: എംജി സർവകലാശാല
ആര്‍ട്ട് ഓഫ് ഹാപ്പിനെസ്സ്; സര്‍ട്ടിഫിക്കറ്റ് കോഴ്സ്
മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുടെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റെന്‍ഷന്‍ നടത്തുന്ന ആര്‍ട്ട് ഓഫ് ഹാപ്പിനെസ്സ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മലയാളം എഴുതാനും വായിക്കാനും അറിയുന്ന 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം. കോഴ്സ് ഫീസ് 5200 രൂപ. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഏതെങ്കിലും തിരിച്ചറിയല്‍ രേഖ, കോഴ്സ് ഫീസ് എന്നിവ സഹിതം മാര്‍ച്ച് ഏഴിന് ഡിപ്പാര്‍ട്ട്മെന്റില്‍ എത്തിച്ചേരണം.
ബി.ടെക്ക് പരീക്ഷകള്‍
ഒന്ന്, രണ്ട് സെമസ്റ്ററുകള്‍ ബി.ടെക്ക് (പുതിയ സ്‌കീം – 2010 മുതലുള്ള അഡ്മിഷനുകള്‍ സപ്ലിമെന്ററിയും മെഴ്സി ചാന്‍സും – നവംബര്‍ 2022) പരീക്ഷകള്‍ മാര്‍ച്ച് 27ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
ബി.ടെക്ക് (2015 മുതലുള്ള അഡ്മിഷനുകള്‍ സപ്ലിമെന്ററി – സീപാസ്) പ്രോഗ്രാമിന്റെ അഞ്ചാം സെമെസ്റ്റര്‍ പരീക്ഷകള്‍ ഏപ്രില്‍ മൂന്നിനും ആറാം സെമെസ്റ്റര്‍ പരീക്ഷകള്‍ മെയ് മൂന്നിനും തുടങ്ങും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
മാര്‍ച്ച് മൂന്നിന് തുടങ്ങുന്ന നാലാം സെമെസ്റ്റര്‍ ബി.ടെക്ക് (2015 മുതലുള്ള അഡ്മിഷന്‍ സപ്ലിമെന്ററി – സീപാസ്) പരീക്ഷയോടൊപ്പം ഓപ്പറേറ്റിംഗ് സിസ്റ്റം കോണ്‍സെപ്റ്റ്, മൈക്രോപ്രോസസ്സേഴ്സ് ആന്റ് ഇന്റര്‍ഫേസിംഗ് എന്നീ പേപ്പറുകള്‍ കൂടി ഉള്‍പ്പെടുത്തി ടൈം ടേബിള്‍ പരിഷ്‌ക്കരിച്ചു. പരീക്ഷകള്‍ യഥാക്രം മാര്‍ച്ച് ആറ്, 10 തീയതികളില്‍ നടക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാ ടൈം ടേബിള്‍
മൂന്ന്, നാല് സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ ബി.എ, ബി.കോം (സി.ബി.സി.എസ്.എസ് 2014-2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2012,2013 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷയുടെ ടൈം ടേബിള്‍ മൂന്നാം സെമസ്റ്റര്‍ ബി.എ. പോളിറ്റിക്കല്‍ സയന്‍സിന്റെ ഹിസ്റ്ററി-റൂട്ട്സ് ഓഫ് ദ മോഡേണ്‍ വേള്‍ഡ് എന്ന പേപ്പറും നാലാം സെമസ്റ്ററിന്റെ ഇന്‍ട്രൊഡക്ഷന്‍ ടു കമ്പാരറ്റീവ് പൊളിറ്റിക്സ് എന്ന പേപ്പറും ഉള്‍പ്പെടുത്തി പരിഷ്‌ക്കരിച്ചു. പരീക്ഷകള്‍ യഥാക്രമം മാര്‍ച്ച് ആറ്, 17 തീയതികളില്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
രണ്ടാം സെമെസ്റ്റര്‍ സി.ബി.സി.എസ്.എസ് (2015,2016 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ്, 2013,2014 അഡ്മിഷന്‍ മെഴ്സി ചാന്‍സ്), ഒന്നാം സെമെസ്റ്റര്‍ സി.ബി.സി.എസ്.എസ് – ബി.എസ്.സി സൈബര്‍ ഫോറന്‍സിക് (20152018 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ്, 2014 അഡ്മിഷന്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് പിഴയില്ലാതെ മാര്‍ച്ച് 17 മുതല്‍ 22 വരെ അപേക്ഷ സമര്‍പ്പിക്കാം.
പിഴയോടു കൂടി മാര്‍ച്ച് 23 നും സൂപ്പര്‍ ഫൈനോടു കൂടി മാര്‍ച്ച് 24 മുതല്‍ 28 വരെയും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പരീക്ഷാ തീയതി
ഒന്നാം സെമെസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (2022 അഡ്മിഷന്‍ റഗുലര്‍, 2021,2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ മാര്‍ച്ച് 17ന് തുടങ്ങും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
ബി.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി (20082014 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) ബിരുദ പരീക്ഷകളുടെ ഒന്നാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 22നും രണ്ടാം വര്‍ഷ പരീക്ഷകള്‍ ഏപ്രില്‍ 10നും മൂന്നാം വര്‍ഷ പരീക്ഷകള്‍ മെയ് അഞ്ചിനും തുടങ്ങും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍
അഞ്ചാം സെമെസ്റ്റര്‍ ബി.വോക് ഫുഡ് പ്രോസസിംഗ് ടെക്നോളജി (2020 അഡ്മിഷന്‍ റഗുലര്‍ – പുതിയ സ്‌കീം – ഫെബ്രുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കല്‍(എ.ഒ.സി) പരീക്ഷകള്‍ മാര്‍ച്ച് ആറിന് പാലാ, സെന്റ് തോമസ് കോളജില്‍ നടത്തും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
അഞ്ചാം സെമെസ്റ്റര്‍ ബി.വോക് ഇന്‍ഡസ്ട്രിയല്‍ ആന്റ് ഓട്ടോമേഷന്‍ (2020 അഡ്മിഷന്‍ റഗുലര്‍ – പുതിയ സ്‌കീം – ജനുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് ഏഴു മുതല്‍ അതത് കോളജുകളില്‍ നടത്തും. വിശദമായ ഷെഡ്യൂള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
2022 നവംബറില്‍ നടന്ന രണ്ടാം സെമെസ്റ്റര്‍ എം.എസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മ പരിശോധനയ്ക്ക് നിശ്ചിത ഫീസ് അടച്ച് മാര്‍ച്ച് 13 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
K