University Announcements 01 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
അപേക്ഷാഫോം
കേരളസര്‍വകലാശാല കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന അപേക്ഷാഫോം വില്‍പ്പന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 2022 ഫെബ്രുവരി രണ്ടാം തീയതി മുതല്‍ പുനരാരംഭിക്കുന്നതാണ്.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ എം.എ/എം. എസ്.സി/എം.കോം (ടഉഋ 2018 അഡ്മിഷന്‍ റെഗുലര്‍,2017 അഡ്മിഷന്‍ സപ്ലിമെന്ററി) മൂന്ന്, നാല് സെമസ്റ്റര്‍ സ്‌പെഷ്യല്‍ പരീക്ഷകളുടെ ഫലം വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഫെബ്രുവരി 11 വരെ ഓഫ് ലൈനായി അപേക്ഷിക്കാവുന്നതാണ്.
കേരള സര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം വര്‍ഷ ബി.ബി.എ (അന്വല്‍ സ്‌കീം – പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ഡിഗ്രി റെഗുലര്‍, ഇംപ്രൂവ്‌മെന്റ്,സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഫെബ്രുവരി 15 വരെ ഓഫ് ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
MG University Announcements: എംജി സർവകലാശാല
പരീക്ഷാ ഫലം
2021 ഡിസംബറിൽ നടന്ന നാലാം സെമസ്റ്റർ എം.എഡ്. (ദ്വിവത്സരം) – റെഗുലർ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ യഥാക്രം 790 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ഫെബ്രുവരി 14 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.
2020 ഒക്ടോബറിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി.കോം. മോഡൽ I (പ്രൈവറ്റ് രജിസ്‌ട്രേഷൻ) (2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി 14 വരെ ഓൺലൈനായി അപേക്ഷിക്കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
ഗ്രാഫിക് ഡിസൈനര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗ്രാഫിക് ഡിസൈനര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും പകര്‍പ്പുകള്‍ രജിസ്ട്രാര്‍, കാലിക്കറ്റ് സര്‍വകലാശാല, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., മലപ്പുറം, പിന്‍ – 673 635 എന്ന വിലാസത്തില്‍ ഫെബ്രുവരി 7-ന് മുമ്പായി തപാലില്‍ സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ ഒഴിവുള്ള മാത്തമറ്റിക്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നതിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 25-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
സ്‌പോട്ട് അഡ്മിഷന്‍ റദ്ദാക്കി
കാലിക്കറ്റ് സര്‍വകലാശാലാ ഉറുദു പഠന വകുപ്പില്‍ ഫെബ്രുവരി 4-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എം.എ. ഉറുദു സ്‌പോട്ട് അഡ്മിഷന്‍ റദ്ദാക്കിയതായി വകുപ്പ് മേധാവി അറിയിച്ചു.
Kannur University Announcements: കണ്ണൂർ സർവകലാശാല
പരീക്ഷാഫലം
ഏഴാം സെമസ്റ്റർ ബി. ടെക്. (സപ്ലിമെന്ററി), നവംബർ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബി. എസ് സി., ബി. സി. എ. (സപ്ലിമെന്ററി), ഏപ്രിൽ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം ഒരു മാസം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാകും. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 15.02.2022 വരെ അപേക്ഷിക്കാം. ഗ്രേഡ്കാർഡ്/ മാർക്ക് ലിസ്റ്റ് ലഭ്യമാക്കുന്ന തീയതി പിന്നീട് അറിയിക്കും.
Read More: University Announcements 31 January 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ