scorecardresearch

University Announcements 01 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 01 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 01 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 01 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

എം എഡ് പ്രവേശനം

സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ കോളജുകളിലെ 2022 – 23 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ എം.എഡ്. പ്രവേശനത്തിന് അതതു കോളജുകളില്‍നിന്നു ഡിസംബര്‍ രണ്ടു മുതല്‍ അപേക്ഷാഫോം വിതരണം ചെയ്യും. അപേക്ഷ
സമര്‍പ്പിക്കേണ്ട അവസാന തീയതി 12. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

ഓഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഡിസംബര്‍ 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ജൂണില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എഫ്.എ. (പെയിന്റിങ് & സ്‌കള്‍പ്ചര്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബര്‍ 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രോജക്ട്, വൈവ

നാലാം സെമസ്റ്റര്‍ എം.സി.എ. (റെഗുലര്‍, 2020 സ്‌കീം, 2020 അഡ്മിഷന്‍) പ്രോജക്ട് ആന്‍ഡ് വൈവ പരീക്ഷ 2022 ഡിസംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ അതതു കോളജുകളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഓഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. ബിഹേവിയറല്‍ ഇക്കണോമിക്‌സ് ആന്‍ഡ് ഡാറ്റാ സയന്‍സ് പരീക്ഷയുടെ വൈവ ഡിസംബര്‍ ആറിന് അതതു കേന്ദ്രങ്ങളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

ഒക്‌ടോബറില്‍ നടത്തിയ മൂന്ന്, നാല് സെമസ്റ്റര്‍ ബി.കോം. (എസ്.ഡി.ഇ.) പരീക്ഷയുടെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ഇലക്ടീവ് പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ 16, 17, 19 തീയതികളില്‍ രാവിലെ 10 മുതല്‍ കാര്യവട്ടം എസ്.ഡി.ഇ. കമ്പ്യൂട്ടര്‍ ലാബില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. ഇലക്‌ട്രോണിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ ആറു മുതല്‍ എട്ടു വരെ നടത്തും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. കെമിസ്ട്രി/അനലിറ്റിക്കല്‍ കെമിസ്ട്രി/പോളിമര്‍ കെമിസ്ട്രി പരീക്ഷയുടെ നവംബര്‍ 30, ഡിസംബര്‍ ഒന്നു തീയതികളിലുളള പ്രാക്ടിക്കല്‍ പരീക്ഷകള്‍ 19, 20 തീയതികളിലേക്കും ഡിംസംബര്‍ രണ്ട്, അഞ്ച്, ആറ് തീയതികളിലെ പരീക്ഷകള്‍ ഡിസംബര്‍ 14, 15, 16 തീയതികളിലേക്കും മാറ്റി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈം ടേബിള്‍

രണ്ടാം സെമസ്റ്റര്‍ എം.സി.എ. (റെഗുലര്‍ – 2021 അഡ്മിഷന്‍, സപ്ലിമെന്ററി – 2020 അഡ്മിഷന്‍) (2020 സ്‌കീം), ഡിസംബര്‍ 2022 (തിയറി ആന്‍ഡ് പ്രാക്ടിക്കല്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

നവംബര്‍ 28 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റര്‍ പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എല്‍.എല്‍.ബി പരീക്ഷകള്‍ ഡിസംബര്‍ ഏഴു മുതല്‍ നടത്തും. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫീസ്

ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എ./ബി. എസ്‌സി./ബി.കോം. (മേഴ്‌സിചാന്‍സ് – 2010, 2011, 2012 അഡ്മിഷന്‍) പരീക്ഷകള്‍ക്കു പിഴകൂടാതെ ഡിസംബര്‍ 12 വരെയും 150 രൂപ പിഴയോടെ 15 വരെയും 400 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ബി.എ./ബി.സി.എ./ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (എസ്.ഡി.ഇ.) പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി 2022
ഡിസംബര്‍ രണ്ടു മുതല്‍ ഒന്‍പതു വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഇ.ജെ മൂന്ന് സെക്ഷനില്‍ ഹാജരാകണം.

MG University Announcements: എംജി സർവകലാശാല

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസും (ഐ.യു.സി.ഡി.എസ്.) പാലാ ഡിമെന്‍ഷ്യ കെയറും സംയുക്തമായി മറവി രോഗികളെയും മുതിര്‍ന്നവരെയും പരിചരിക്കുന്നതിനുള്ള വിദഗ്ദ പരിശീലന കോഴ്‌സ് ആരംഭിക്കുന്നു. ആറു മാസമാണ് കോഴ്സ് ദൈര്‍ഘ്യം.

പ്രീ ഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു വിജയിച്ചവര്‍ക്ക് പഠിക്കാം. ഞായറാഴ്ചകളിലും പൊതു ഓഴിവു ദിവസങ്ങളിലുമായിരിക്കും ക്ലാസുകള്‍.തിയറി ക്ലാസുകള്‍ സര്‍വകലാശാലയിലും പരിശീലനം വിവിധ കേന്ദ്രങ്ങളിലുമായിരിക്കും. മോഡേണ്‍ മെഡിസിനോടൊപ്പം ആയുര്‍വേദവും ഹോമിയോപ്പതിയും ഉള്‍ക്കൊള്ളിച്ചുള്ള സമഗ്ര പരിശീലനം നേടാന്‍ താല്‍പ്പര്യമുള്ളവര്‍ iucdsmgu@mgu.ac.in എന്ന മെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0481 2731580, 9288757184.

ഇന്റേണല്‍ റീ-ഡു: 15 വരെ അപേക്ഷിക്കാം

ബി.ആര്‍ക്ക് കോഴ്‌സിന്റെ ഇന്റേണല്‍ അസെസ്മെന്റ് റീ-ഡു പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഡിസംബര്‍ 12 വരെ അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ ബി.വോക് ലോജിസ്റ്റിക് മാനേജ്‌മെന്റ് (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019,2018 അഡ്മിഷന്‍ സപ്ലിമെന്ററി – ഡിസംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ 20 ന് നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം (റഗുലര്‍, സപ്ലിമെന്ററി – ജൂലൈ 2022) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡിസംബര്‍ 16 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ സ്വീകരിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2022 റഗുലര്‍ പരീക്ഷയ്ക്കും ഒന്നാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും അഞ്ചു മുതല്‍ അപേക്ഷിക്കാം. പിഴ കൂടാതെ ഡിസംബര്‍ 19 വരെയും 170 രൂപ പിഴയോടെ 21 വരെയുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കോഷന്‍ ഡെപ്പോസിറ്റ്

സര്‍വകലാശാലാ മലയാള-കേരള പഠനവിഭാഗത്തില്‍ 2020-നോ അതിനു മുമ്പോ എം.എ. മലയാളം കോഴ്സ് പൂര്‍ത്തിയാക്കിയവരില്‍ കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റാത്തവര്‍ ഡിസംബര്‍ 15-നു രാവിലെ 10.30-നു പഠനവിഭാഗത്തില്‍ ഹാജരായി കൈപ്പറ്റണം.

സെമിനാര്‍ മാറ്റി

സര്‍വകലാശാലാ ഇം.എം.എസ്. ചെയര്‍ ഡിസംബര്‍ രണ്ടിനു നടത്താനിരുന്ന ‘കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍’ സെമിനാര്‍ ജനുവരി ആദ്യവാരത്തിലേക്കു മാറ്റി.

Kannur University Announcements: കണ്ണൂർ സർവകലാശാല

പുനഃക്രമീകരിച്ചു

ഡിസംബര്‍ 13,15 തീയതികളില്‍ നടക്കാനിരുന്ന മൂന്നാം സെമസ്റ്റര്‍ എം .ടി .ടി.എം (സി ബി സി എസ് എസ് -റെഗുലര്‍ /സപ്പ്‌ളിമെന്ററി /ഇംപ്രൂവ്മെന്റ് ) ഒക്ടോബര്‍ 2022 പരീക്ഷകള്‍ യഥാക്രമം ൃഡിസംബര്‍ 26 ,28 തീയതികളില്‍ നടക്കും വിധം പുനഃക്രമീകരിച്ചു. മറ്റു പരീക്ഷകള്‍ മുന്‍ നിശ്ചയിച്ചതു പ്രകാരം നടക്കും.

തീയതി നീട്ടി

അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ (ഒക്ടോബര്‍ 2022) പരീക്ഷകളുടെ ഇന്റേണല്‍ അസെസ്മെന്റ് മാര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 12 വരെ നീട്ടി.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 01 december