Latest News

University Announcements 01 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 01 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 01 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നവംബര്‍ 2020 ല്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ എം.കോം. (2018 അഡ്മിഷന്‍ റെഗുലര്‍, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുളള അപേക്ഷകള്‍ ഡിസംബര്‍ 10 ന് മുന്‍പ് സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2021 ഡിസംബര്‍ 4 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഡിഗ്രി (2019 സ്‌കീം) പരീക്ഷ ഡിസംബര്‍ 7 ന് നടത്തുന്നതാണ്. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ല.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ മാര്‍ ക്രിസ്സോസ്റ്റോം കോളേജില്‍ വച്ച് നടത്തിയ ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ. ഡിഗ്രി കോഴ്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 3, 4 തീയതികളില്‍ പ്രസ്തുത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സി.എ.സി.ഇ.ഇ. – വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന് ഡിസംബര്‍ 20 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ് കാലാവധി: 6 മാസം, ക്ലാസുകള്‍: ശനി, ഞായര്‍ ദിവസങ്ങളില്‍, കോഴ്‌സ് ഫീസ്: 9,000, ഉയര്‍ന്ന പ്രായപരിധി ഇല്ല.

www. keralauniversity.ac.in നിന്നും (സര്‍വകലാശാല വെബ്‌സൈറ്റ്) Departments-Centre for Adult Continuing Education and Extension page) അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് A/c.No.57002299878 ല്‍ 100 രൂപ അടച്ച രസീതും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം പി.എം.ജി. ജംഗ്ഷന്‍, സ്റ്റുഡന്റ്‌സ് സെന്റര്‍ ക്യാമ്പസിലെ സി.എ.സി.ഇ.ഇ. ഓഫീസില്‍ എത്തിക്കേണ്ടതാണ്.

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന ടീച്ചേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആന്റ് മെഡിറ്റേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് എന്നീ കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ടീച്ചേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആന്റ് മെഡിറ്റേഷന്‍: യോഗ്യത:പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ്‌കാലാവധി: 6 മാസം, ക്ലാസുകള്‍:വൈകുന്നേരം 5 മുതല്‍ 7 വരെ, കോഴ്‌സ്ഫീസ്: 15,000 രൂപ, അപേക്ഷാഫീസ്: 100 രൂപ, ഉയര്‍ന്ന പ്രായപരിധി ഇല്ല. സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്: യോഗ്യത:പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ്‌കാലാവധി: 4 മാസം, ക്ലാസുകള്‍:കാര്യവട്ടം ക്യാമ്പസില്‍, കോഴ്‌സ്ഫീസ്: 5,000 രൂപ, അപേക്ഷാഫീസ്: 100 രൂപ, ഉയര്‍ന്ന പ്രായപരിധി ഇല്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15. താല്‍പ്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഒരു ഫോട്ടോയും സഹിതം പി.എം.ജി. ജംഗ്ഷന്‍, സ്റ്റുഡന്റ്‌സ് സെന്റര്‍ ക്യാമ്പസിലെ സി.എ.സി.ഇ.ഇ. ഓഫീസില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍: 0471 – 2302523

പി.ജി. ഡിപ്ലോമ ഇന്‍ ഫിലോസഫിക്കല്‍ കൗണ്‍സിലിംഗ് അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയുടെ ഫിലോസഫി പഠനഗവേഷണവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സെന്റര്‍ ഫോര്‍ ഫിലോസഫിക്കല്‍ കൗണ്‍സിലിംഗ് ആന്റ് റിസര്‍ച്ച് നടത്തുന്ന പി.ജി. ഡിപ്ലോമ ഇന്‍ ഫിലോസഫിക്കല്‍ കൗണ്‍സിലിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോഴ്‌സ് കാലാവധി: 1 വര്‍ഷം, ഫീസ്: 20,000 രൂപ. യോഗ്യത: 50% മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാല ബിരുദം. (ഫിലോസഫി, സൈക്കോളജി, സോഷ്യോളജി, സയന്‍സ് വിഷയങ്ങളില്‍ ബിരുദം ഉളളവര്‍ക്ക് അപേക്ഷിക്കാം.) സീറ്റുകളുടെ എണ്ണം: 30. അപേക്ഷാഫോമിന്റെ വില: 100 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 30. അപേക്ഷാഫോം www. cpcruok.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷാഫോം കേരളസര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലുളള ഫിലോസഫി പഠനഗവേഷണവകുപ്പിന്റെ ഓഫീസില്‍ നിന്നും നേരിട്ടും ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക്: 9447556802

MG University Announcements: എംജി സർവകലാശാല

എം. ജി. യുടെ തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാം (ഡി എ എസ് പി ) നടത്തുന്ന വിവിധ തെഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകളിൽ പ്രവേശനത്തിന് ഡിസംബർ 15 വരെ അപേക്ഷിക്കാം.

ബിസിനസ് ഡാറ്റാ അനാലിസിസ് (ടാലി, എക്‌സൽ), ഇന്റർനെറ്റ് പ്രോഗ്രാമിംഗ് ആന്റ് വെബ് ടെക്‌നോളജീസ്, വേസ്റ്റ് മാനേജ്‌മെന്റ് എന്നീ ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കും കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ് ആന്റ് ടാക്‌സേഷനിലുള്ള ഒരു വർഷത്തെ ഡിപ്ലോമ കോഴ്‌സിനുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതു കൂടാതെ, ബിരുദദാരികൾക്കായുള്ള പ്രത്യേക സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഫുഡ് അനാലിസിസ് ആന്റ് ക്വാളിറ്റി കൺട്രോൾ, ഇൻസ്ട്രുമെന്റൽ മെത്തേഡ്‌സ് ഓഫ് കെമിക്കൽ അനാലിസിസ്, നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി, ഇമോഷണൽ ഇൻറലിജൻസ് ഡവലപ്‌മെന്റ് എന്നിവയുടെ 6 മാസം ദൈർഘ്യമുള്ള പി.ജി. സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കും ഫുഡ് അനാലിസിസ് ആന്റ് ക്വാളിറ്റി കൺട്രോളിലുള്ള ഒരു വർഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സിനും ഇപ്പോൾ പ്രവേശനം നേടാം.

മറ്റ് റെഗുലർ കോഴ്‌സുകളിൽ പഠിക്കുന്നവർക്കും വിവിധ സ്ഥാപനങ്ങളിൽ ജോലി നോക്കുന്നവർക്കും ചേർന്ന് പഠിക്കാവുന്ന വിധത്തിലാണ് കോഴ്സ് രൂപകല്പന ചെയ്തിട്ടുള്ളത്. രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ സർവ്വകലാശാല ക്യാമ്പസിലായിരിക്കും ക്ലാസ്സുകൾ. ക്ലാസ്സുകളിൽ ഒൺലൈനായി പങ്കെടുക്കുവാനും സൗകര്യമുണ്ട്. ഇതിലേയ്ക്കുള്ള അപേക്ഷകൾ dasp. mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായാണ് നൽകേണ്ടത്. കോഴ്‌സുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങളും ഈ വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ – 04181 2731066.

പരീക്ഷാ തീയതി

ഒന്നാം വർഷ എം.എസ്.സി. – മെഡിക്കൽ അനാട്ടമി (2020 അഡ്മിഷൻ – റെഗുലർ/ 2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 17 മുതൽ നടക്കും. പിഴയില്ലാതെ ഡിസംബർ ആറ് വരെയും 525 രൂപ പിഴയോടെ ഡിസംബർ ഏഴിനും 1050 സൂപ്പർഫൈനോടെ ഡിസംബർ എട്ടിനും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.എസ്.സി. മെഡിക്കൽ ഡോക്യുമെന്റേഷൻ (2020 അഡ്മിഷൻ – റെഗുലർ/ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 10 മുതൽ നടക്കും. പിഴയില്ലാതെ ഡിസംബർ രണ്ട് വരെയും 525 രൂപ പിഴയോടെ ഡിസംബർ മൂന്നിനും 1050 സൂപ്പർഫൈനോടെ ഡിസംബർ നാലിനും അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എസ്.സി. മെഡിക്കൽ ഡോക്യുമെന്റേഷൻ (2019 അഡ്മിഷൻ – റെഗുലർ/ സപ്ലിമെന്ററി) പരീക്ഷകൾ 2022 ജനുവരി അഞ്ചു മുതൽ നടക്കും. പിഴയില്ലാതെ ഡിസംബർ ഏഴ് വരെയും 525 രൂപ പിഴയോടെ ഡിസംബർ എട്ടിനും 1050 സൂപ്പർഫൈനോടെ ഡിസംബർ ഒമ്പതിനും അപേക്ഷിക്കാം.

എം.എച്ച്.ആർ.എം. ഡിഗ്രി (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റെഗുലർ / 2016 മുതൽ 2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ ഒമ്പത് മുതൽ നടക്കും. പിഴയില്ലാതെ ഡിസംബർ മൂന്ന് വരെയും 525 രൂപ പിഴയോടെ ഡിസംബർ നാലിനും 1050 സൂപ്പർഫൈനോടെ ഡിസംബർ അഞ്ചിനും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷാ ഫലം

2021 മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ എൽ.എൽ.എം. ബിരുദ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 14 വരെ സ്വീകരിക്കും. പുനർമൂല്യനിർണ്ണയക്കിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.

വോക്-ഇൻ-ഇന്റർവ്യൂ 7 ന്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആൻറ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള വാക്ക്-ഇൻ ഇൻറർവ്യൂ ഡിസംബർ ഏഴിന് രാവിലെ 11.30 ന് സർവ്വകലാശാല അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലെ റൂം നമ്പർ 21 ൽ നടക്കും. ഓ.സി., ഒ. ബി.സി വിഭാഗങ്ങൾക്ക് ഓരോന്നു വീതം എന്ന കണക്കിൽ ഓരോ വിഷയത്തിലും രണ്ട് വീതം ഒഴിവുകളാണുള്ളത്. സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ബയോ സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലേതെങ്കിലും ഒന്നിൽ 55 ശതമാനത്തിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ പരിഗണിക്കുക. ഡാറ്റാ സയൻസ്/ കമ്പ്യൂട്ടർ സയൻസ്/ MCA എന്നിവയിലേതെങ്കിലും ഒന്നിൽ 55 ശതമാനത്തിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ പരിഗണിക്കുക.

ആർ ആന്റ് പൈത്തൺ പ്രോഗ്രാമിങ്ങിൽ പ്രാവീണ്യവും അധ്യാപന പരിചയവുമുള്ള പി. എച്ച് ഡി / യു ജി സി- സി എസ് ഐ ആർ / ജെ ആർ എഫ് / എൻ ഇ റ്റി യോഗ്യതയുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന രേഖകൾ / നോൺ ക്രീമീലെയർ സർട്ടിഫിക്കറ്റ്, അധിക യോഗ്യതകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ഹാജരാക്കണം. കോവിഡ് – 19 പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇന്റർവ്യൂ നടക്കുക.

ക്രിസ്മസ് അവധി

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകൾക്കും പഠനവകുപ്പുകൾക്കും ഡിസംബർ 24 മുതൽ ജനുവരി 2 വരെ ക്രിസ്തുമസ് അവധി അനുവദിച്ചു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എം.എ. മ്യൂസിക് റാങ്ക്‌ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ആര്‍ട്‌സില്‍ എം.എ. മ്യൂസിക് പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ പഠനവകുപ്പില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം 4-ന് മുമ്പായി പ്രവേശനം നേടേണ്ടതാണ്. ക്ലാസ്സുകള്‍ 6-ന് തുടങ്ങും. ഫോണ്‍ 0494 2407016, 7017

എം.എസ് സി ഫുഡ്‌സയന്‍സ് റാങ്ക്‌ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ സ്വാശ്രയ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 2-ന് രാവിലെ 10 മണിക്കാണ് പ്രവേശനം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഫോണ്‍ 0494 2407345.

എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്‌സ് പഠന വിഭാഗത്തില്‍ എസ്.സി., എസ്.ടി., ഇ.ടി.ബി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ വകുപ്പ് മേധാവിയുടെ phyhod @uoc.ac.in എന്ന ഇ-മെയിലില്‍ അപേക്ഷയുടെ പകര്‍പ്പ്, മാര്‍ക്ക് ലിസ്റ്റ്, ജാതി/വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഉടന്‍ അപേക്ഷിക്കുക.

എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സിന് എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രസ്തുത വിഭാഗക്കാര്‍ 3-ന് രാവിലെ 11 മണിക്ക് അസ്സല്‍ രേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം.

എം.എ. ജേണലിസം പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവകുപ്പില്‍ എം.എ. ജേണലിസം പ്രവേശനത്തിന് ഷുവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ പ്രവേശനം ഡിസംബര്‍ 3-ന് രാവിലെ 10.30-നും ചാന്‍സ് ലിസ്റ്റില്‍ ഉള്‍പ്പട്ടവരുടേത് 4-ന് രാവില 10.30-നും നടക്കും. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇ-മെയിലില്‍ മെമ്മോ അയച്ചിട്ടുണ്ട്.

എസ്.സി., എസ്.ടി. സീറ്റൊഴിവ് : കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവകുപ്പില്‍ എം.എ. ജേണലിസത്തിന് എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒഴിവുള്ള അഞ്ച് സീറ്റുകളിലേക്ക് ഡിസംബര്‍ 3-ന് രാവിലെ 10.30-ന് പ്രവേശനം നടക്കും. പ്രവേശന പരീക്ഷയില്‍ 20.5 മാര്‍ക്ക് വരെ നേടിയവര്‍ക്ക് പങ്കെടുക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പഠനവകുപ്പില്‍ ഹാജരാകണം. പങ്കെടുക്കാത്തവരെ പിന്നീട് പരിഗണിക്കുന്നതല്ല.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്റ് ഫിലിം പ്രൊഡക്ഷന്‍, ഗ്രാഫിക് ഡിസൈന്‍ ആന്റ് ആനിമേഷന്‍ നവംബര്‍ 2020 പരീക്ഷകളും സര്‍വകലാശാലാ പഠനവിഭാഗത്തിലെ എം.എസ് സി. ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയും 13-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഫീസടച്ച് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ മൈക്രോ ബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 10 വരെയും 170 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്ട്രി ഡിസംബര്‍ 2020 പരീക്ഷയുടെയും എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2019 ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2020 രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാ

സമ്പർക്ക ക്ലാസുകൾ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ ഡിസംബർ 04, 05 തീയതികളിലായി (Saturday & Sunday 10 am to 4 pm ) എസ് എൻ കോളേജ് കണ്ണൂർ, എൻ എ എസ് കോളേജ് കാഞ്ഞങ്ങാട് എന്നീ പഠന കേന്ദ്രങ്ങളിൽ വച്ചു നടത്തപ്പെടുന്നു. വിശദാംശങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക.

പ്രായോഗിക പരീക്ഷകൾ

രണ്ടാം സെമസ്റ്റർ എം. എസ് സി. കെമിസ്ട്രി/ മൈക്രോബയോളജി/ ബയോടെക്നോളജി ഡിഗ്രി (സി. ബി. എസ്. എസ് – റെഗുലർ /സപ്ലിമെന്ററി ) ഏപ്രിൽ 2021 പ്രായോഗിക പരീക്ഷകൾ 06.12.2021 ന് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതാത് കോളേജുമായി ബന്ധപ്പെടുക.

Read More: University Announcements 30 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 01 december 2021

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express