scorecardresearch
Latest News

University Announcements 01 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 01 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 01 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 01 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ആഗസ്റ്റ് രണ്ടിലെ പരീക്ഷകള്‍ മാറ്റി

കേരളസര്‍വകലാശാല 2022 ആഗസ്റ്റ് രണ്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളുടെ മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ പരീക്ഷാത്തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ എം.എസ്സി. ഹോം സയന്‍സ് (ഫാമിലി റിസോഴ്സ് മാനേജ്മെന്‍റ്, എക്സ്റ്റന്‍ഷന്‍ എഡ്യൂക്കേഷന്‍, ഫുഡ് ആന്‍റ് ന്യൂട്രീഷ്യന്‍, ന്യൂട്രീഷ്യന്‍ ആന്‍റ് ഡയറ്ററ്റിക്സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്സി. കെമിസ്ട്രി/അനലിറ്റിക്കല്‍ കെമിസ്ട്രി/പോളിമര്‍ കെമിസ്ട്രി റെഗുലര്‍/സപ്ലിമെന്‍ററി/മേഴ്സി ചാന്‍സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ആഗസ്റ്റ് 9 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.കോം. (ഇന്‍റര്‍നാഷണല്‍ ട്രേഡ്), എം.എസ്സി. കെമിസ്ട്രി (വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ഡ്രഗ് ഡിസൈന്‍ ആന്‍റ് ഡെവലപ്പ്മെന്‍റ്) ന്യൂജനറേഷന്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഓണ്‍ലൈനായി ആഗസ്റ്റ് വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രം അപേക്ഷിക്കുക. സര്‍വകലാശാലയുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗത്തിലൂടെയും അടക്കുന്ന തുക സൂക്ഷ്മപരിശോധനയ്ക്ക് പരിഗണിക്കുന്നതല്ല.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 സെപ്റ്റംബര്‍ 15 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. റെഗുലര്‍/സപ്ലിമെന്‍ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ ആഗസ്റ്റ് 6 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 11 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 16 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല 2022 സെപ്റ്റംബര്‍ 15 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. മേഴ്സിചാന്‍സ് പരീക്ഷകള്‍ക്ക് പിഴകൂടാതെ ആഗസ്റ്റ് 19 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 23 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ./എം.എ.എച്ച്.ആര്‍.എം./എം.പി.എ./എം.റ്റി.എ. (മേഴ്സിചാന്‍സ് – 2010 അഡ്മിഷന്‍ മുതല്‍ 2017 അഡ്മിഷന്‍ വരെ) പരീക്ഷകള്‍ക്ക് പിഴകൂടാതെ ആഗസ്റ്റ് 19 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 23 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

യോഗ പരിശീലന പരിപാടി, ജിംനേഷ്യം (ഫിസിക്കല്‍ ട്രെയിനിംഗ്)
കേരളസര്‍വകലാശാല കായികപഠനവകുപ്പ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ പൊതുജന
ങ്ങള്‍ക്കായി നടത്തുന്ന യോഗപരിശീലന പരിപാടിയുടെ ആഗസ്റ്റ് മാസത്തേക്കുളള രജിസ്ട്രേഷനും സര്‍വകലാശാല സ്റ്റേഡിയത്തില്‍ പൊതുജനങ്ങള്‍ക്കായുളള ജിംനേഷ്യത്തിനുളള (ഫിസിക്കല്‍ ട്രെയിനിംഗ്) രജിസ്ട്രേഷനും ആരംഭിച്ചു. അപേക്ഷാഫോം ജി.വി.രാജ പവലിയനില്‍ പ്രവര്‍ത്തിക്കുന്ന കായികപഠനവകുപ്പ് ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. അംഗത്വമെടുക്കുന്നവര്‍ 2022 ആഗസ്റ്റ് 6 ന് മുമ്പ് രജിസ്ട്രേഷന്‍ ഉറപ്പാക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 0471 – 2306485

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഇ.എം.എസ്. ചെയറില്‍
സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എസ്. ചെയര്‍ ഫോര്‍ മാര്‍ക്‌സിയന്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ”മാര്‍ക്‌സിസം – സിദ്ധാന്തവും പ്രയോഗവും” 6 മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വരെ പഠിച്ചവര്‍ക്ക് അപേക്ഷിക്കാം. ആഴ്ചയില്‍ 2 ദിവസം രാവിലെ 10 മുതല്‍ 4 വരെയാണ് ക്ലാസ്. വിശദവിവരങ്ങള്‍ ചെയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (emschair.uoc.ac.in). ഫോണ്‍ 9447394721, 9020743118.

എം.ബി.എ. പ്രവേശനം – റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

2022-23 അദ്ധ്യയന വര്‍ഷത്തെ സര്‍വകലശാലാ പഠനവിഭാഗങ്ങള്‍, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ എം.ബി.എ. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പഠനവകുപ്പുകള്‍, കോളേജുകള്‍, സെന്ററുകള്‍ എന്നിവയില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം ആഗസ്ത് 5-നും 12-നും ഇടയില്‍ പ്രവേശനം നേടേണ്ടതാണ്.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും 2012 സ്‌കീം, 2012 2013 2014 പ്രവേശനം 1, 2 സെമസ്റ്റര്‍ ബി.എഡ്. വിദ്യാര്‍ത്ഥികളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി നടത്തുന്ന ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് ആഗസ്ത് 31 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സപ്തംബര്‍ 6-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍, പരീക്ഷാ ഫീസ് സംബന്ധമായ വിവരങ്ങളും മറ്റു വിശദാംശങ്ങളും വെബ്‌സൈറ്റില്‍.

സൗജന്യ തയ്യല്‍ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് നടത്തുന്ന സൗജന്യ തയ്യല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 30 ദിവസത്തെ പരിശീലനം ആഗസ്ത് മൂന്നാം വാരത്തില്‍ തുടങ്ങും. ആദ്യം അപേക്ഷിക്കുന്ന 30 പേര്‍ക്കായിരിക്കും പ്രവേശനം താല്‍പര്യമുള്ളവര്‍ ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പുമായി ബന്ധപ്പെടുക. ഫോണ്‍ 9846149276, 8547684683.

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ നിയമപഠന വിഭാഗത്തിലെ എല്‍.എല്‍.എം. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്ത് 16 വരെയും 170 രൂപ പിഴയോടെ ആഗസ്ത് 19 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ഫലം

അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.

MG University Announcements: എംജി സർവകലാശാല

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിൽ എം.ബി.എ. കോഴ്‌സിൽ (2022 അഡ്മിഷൻ) എസ്.സി. / എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. സി.എ.റ്റി./ സി.എം.എ.റ്റി./ കെ.എം.എ.റ്റി. യോഗ്യതയുള്ള അർഹരായ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് നാലിന് രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഫോൺ: 0481 – 2732288.

അപേക്ഷാ തീയതി

ആറാം സെമസ്റ്റർ ബി.എച്ച്.എം. (2018 അഡ്മിഷൻ – റെഗുലർ / 2014-2017 അഡ്മിഷൻ – സപ്ലിമെന്ററി / 2013 അഡ്മിഷൻ – മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകളുടെ പ്രോജക്ട് ഇവാല്യുവേഷൻ, വൈവാ വോസി പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് നാല് വരെയും 555 രൂപ പിഴയോടു കൂടി ആഗസ്റ്റ് അഞ്ചിനും 1105 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് ആറിനും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

അഫിലിയേറ്റഡ് കോളേജുകളിലെയും സി.പി.എ.എസ്. ന് കീഴിലുള്ള സ്ഥാപനങ്ങളിലെയും നാലാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2015-2017 അഡ്മിഷനുകൾ – ഒന്നാം മെഴ്‌സി ചാൻസ് – രണ്ട് വർഷ കോഴ്‌സ്) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 10 വരെയും 555 രൂപ പിഴയോടു കൂടി ആഗസ്റ്റ് 11 നും 1105 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 12 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫീസ്

ആഗസ്റ്റ് 24 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സി.പി.എ.എസ്. ന് കീഴിലുള്ള സ്ഥാപനങ്ങളിലെയും നാലാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2020 അഡ്മിഷൻ – റെഗുലർ / 2019, 2018 അഡ്മിഷൻ – സപ്ലിമെന്ററി – രണ്ട് വർഷ കോഴ്‌സ്) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 10 വരെയും 555 രൂപ പിഴയോടു കൂടി ആഗസ്റ്റ് 11 നും 1105 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 12 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

അപേക്ഷാ തീയതി നീട്ടി

പഞ്ചവത്സര ബി.എ. എൽ.എൽ.ബി., ബി.ബി.എ. എൽ.എൽ.ബി., ബി.കോം. എൽ.എൽ.ബി. പ്രോഗ്രാമുകളുടെ വിവിധ സെമസ്റ്റർ പരീക്ഷകൾക്കുള്ള അപേക്ഷാ തീയതി നീട്ടി. പിഴയില്ലാതെ ആഗസ്റ്റ് നാല് വരെയും 555 രൂപ പിഴയോടു കൂടി ആഗസ്റ്റ് അഞ്ചിനും 1105 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് ആറിനും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി

ഒന്നാം സെമസ്റ്റർ ബി.വോക് അഡ്വാൻസ്ഡ് കോഴ്‌സ് ഇൻ മൾട്ടി സ്‌പോർട്ട്‌സ് ആന്റ് ഫിറ്റ്‌നസ് ട്രെയിനിങ് (പുതിയ സ്‌കീം – 2021 അഡ്മിഷൻ – റെഗുലർ) ജൂൺ 2022 പരീക്ഷയുടെ പ്രക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് മൂന്ന് മുതൽ മാറമ്പള്ളി എം.ഇ.എസ്. കോളേജിൽ വച്ച് നടത്തും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ബി.വോക്്. ഫുഡ് പ്രോസസിങ് ടെക്‌നോളജി (2020 അഡ്മിഷൻ – റെഗുലർ / 2019, 2018 അഡ്മിഷൻ – റീഅപ്പിയറൻസ് / ഇംപ്രൂവ്‌മെന്റ്്) ജൂലൈ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഓഗസ്റ്റ് 9, 10 തീയതികളിൽ പാലാ, സെന്റ് തോമസ് കോളേജിൽ വച്ച് നടത്തും. വിശദമായ ടൈം ടോബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം. (2013-2016 അഡ്മിഷൻ – റീ-അപ്പിയറൻസ്) ജൂൺ 2022 ബിരുദ പരീക്ഷയിലെ പ്രാക്ടിക്കൽ / വൈവാ വോസി പരീക്ഷകൾ അതത് കേന്ദ്രങ്ങളിൽ വച്ച് ആഗസ്റ്റ് നാല്, എഞ്ച്, ഒൻപത് തീയതികളിൽ നടത്തും. വിശദവിവിരങ്ങൾ വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.സി.എ. (2013-2016 അഡ്മിഷൻ – റീ-അപ്പിയറൻസ്) മാർച്ച് 2022 ബിരുദ പരീക്ഷയിലെ പ്രോജക്ട് / വൈവാ വോസി പരീക്ഷകൾ ആഗസ്റ്റ് 10 ന് അടിമാലി, മാർ ബസേലിയോസ് കോളേജിൽ വച്ച് നടത്തും. വിശദവിവിരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് 2022 മെയ് മാസത്തിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ. ഗാന്ധിയൻ സ്റ്റഡീസ്, എം.ഫിൽ. ഡെവലപ്‌മെന്റ് സ്റ്റഡീസ് (സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്., 2018 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2022 മെയ് മാസത്തിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ. / ബി.എസ്.സി. / ബി.കോം. (മോഡൽ I,II,III) (2019 അഡ്മിഷൻ – സ്‌പെഷ്യൽ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ആഗസ്റ്റ് 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം.എസ്.സി  കംപ്യൂട്ടേഷണൽ ബയോളജി – സീറ്റ് ഒഴിവ്  

കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എസ്.സി / എസ്.ടി വിഭാഗത്തിൽ മൂന്നു സീറ്റ് ഒഴിവുണ്ട്. ബി.എസ്.സി. ലൈഫ് സയൻസ് വിഷയങ്ങൾ / കെമിസ്ട്രി / ഫിസിക്സ് / കമ്പ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ ആഗസ്റ്റ്  4 വ്യാഴാഴ്ച   രാവിലെ 11:00 മണിക്ക് മുൻപ് ഹാജരാകണം. ഫോൺ: 9110468045.

 എം.എസ്.സി ജ്യോഗ്രഫി – സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല ഭൂമിശാസ്ത്ര പഠന വകുപ്പിൽ എം.എസ്.സി ജ്യോഗ്രഫി പ്രോഗ്രാമിൽ എസ്.ടി വിഭാഗക്കാർക്ക് സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ പ്രമാണങ്ങൾ സഹിതം ആഗസ്റ്റ് 4ന്  രാവിലെ  11 മണിക്ക് പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന പഠന  വകുപ്പിൽ ഹാജരാകണം.   ഫോൺ :9447085046

 എം.എസ്.സി.  മോളിക്യൂലാർ ബയോളജി –  സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി മോളിക്യൂലാർ ബയോളജി പ്രോഗ്രാമിൽ എസ്. സി/  എ സ്. ടി വിഭാഗക്കാർക്ക് സംവരണം ചെയ്ത  3 ഒഴിവുകളുണ്ട്. താല്പര്യമുള്ള  വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 2ന്  രാവിലെ 11  മണിക്ക്  പാലയാട് ക്യാമ്പസ്സിലെ മോളിക്യൂലർ ബയോളജി പഠന  വകുപ്പിൽ ഹാജരാകണം.  ഫോൺ : 9663749475

എം.എസ്.സി വുഡ് സയൻസ് & ടെക്നോളജി സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസിൽ  എം.എസ്.സി. വുഡ് സയൻസ്  ആൻഡ് ടെക്നോളജി (ഇൻഡസ്ടറി ലിങ്ക്ഡ്) കോഴ്സിൽ എസ്.ഇ. ബി. സി., പട്ടിക ജാതി/ പട്ടിക വർഗ വിഭാഗത്തിൽ ഏതാനും ഒഴിവുകൾ ഉണ്ട്. ബി. എസ്. സി ഫിസിക്സ്, കെമിസ്ട്രി, ഫോറെസ്റ്ററി, ബോട്ടണി അല്ലെങ്കിൽ ഏതെങ്കിലും സയൻസ് ബിരുദം  യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 4 നു രാവിലെ 10.30 നു നേരിട്ട് ഹാജരാകണം. ഫോൺ : 9496353817.

എം. എസ്. സി ഫിസിക്സ് – സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാല  പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്. സി. ഫിസിക്സ് (അഡ്വാൻസ്‌ഡ് മെറ്റീരിയൽസ് ) പ്രോഗാമിൽ എസ്.സി, എസ്.ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട് . യോഗ്യരായവർ ആഗസ്റ്റ്  3 (ബുധനാഴ്ച്ച) രാവിലെ 10:30 ന് പഠന വകുപ്പിൽ എത്തണം.ഫോൺ:  9447458499.

എം.എസ്.സി. പ്ലാൻറ്  സയൻസ്  – സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിലെ എം.എസ്.സി. പ്ലാൻറ്  സയൻസ് പ്രോഗ്രാമിൽ  പട്ടികവർഗ വിഭാഗത്തിന്  സംവരണം ചെയ്ത  സീറ്റുകൾ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള വിദ്യാർത്ഥികൾ ആഗസ്റ്റ്  3  രാവിലെ 11.30ന്  മാനന്തവാടി ക്യാമ്പസിൽ കോഴ്സ് കോർഡിനേറ്റർ മുൻപാകെ അസ്സൽ രേഖകൾ  സഹിതം ഹാജരാവേണ്ടതാണ്.

PGDDS – അപേക്ഷാ തിയതി നീട്ടി 

കണ്ണൂർ സർവ്വകലാശാലയുടെ മങ്ങാട്ടുപറമ്പ കാമ്പസ്,  നീലേശ്വരം കാമ്പസ് എന്നിവടങ്ങളിൽ    നടത്തുന്ന  പി.ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസസ് ആൻഡ് അനലിറ്റിക്സ് (PGDDS)  കോഴ്സിലേക്ക്   2022-23  വർഷത്തെ പ്രവേശനത്തിന്  ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2022 ജൂലൈ 30  വരെയായി ദീർഘിപ്പിച്ചിട്ടുണ്ട്. 

ടൈടേബിൾ

20.08.2022 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2012 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി), ഒക്റ്റോബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 1608.2022 വരെ ഓൺലൈനായി അപേക്ഷിക്കാം

പരീക്ഷാവിജ്ഞാപനം

13.09.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി./ ബി. പി. എഡ്. (റെഗുലർ/ സപ്ലിമെന്ററി – 2018 അഡ്മിഷൻ മുതൽ), മെയ് 2022 പരീക്ഷകൾക്ക് 10.08.2022 മുതൽ 16.08.2022 വരെ പിഴയില്ലാതെയും 19.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ട് 23.08.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം. 2018 അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 01 august 2022