University Announcements 01 April 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2022 ജൂണ്‍ മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.ബി.എ / ബി.സി.എ/ ബി.എ/ബി.എസ്.സി/ ബി.കോം/ ബി.പി.എ/ ബി.എസ്.ഡബ്ല്യൂ/ ബി.വോക്/ ബി.എം.എസ് കരിയര്‍ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡ് / ഹാള്‍ടിക്കറ്റുമായി ഏപ്രില്‍ 3 മുതല്‍ 13 വരെയുള്ള പ്രവൃത്തിദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.
കേരളസര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.എസ്.സി (സി.ബി.സി.എസ്) ജൂണ്‍ 2022 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും, ഹാള്‍ടിക്കറ്റുമായി റീവാല്യൂവേഷന്‍ സെക്ഷനില്‍ ഏപ്രില്‍ 3 മുതല്‍ 13 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.
ടൈംടേബിള്‍
കേരളസര്‍വകലാശാല ഏപ്രില്‍ 17ന് ആരംഭിക്കുന്ന നാലാം വര്‍ഷ ബിഎഫ്എ (പെയിന്‍റിങ് സ്കള്‍ച്ചര്‍ അപ്ലൈഡ് ആര്‍ട്ട്) പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ കേരളസര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.എ/ എം.എസ്സി/ എം.കോം/ എം.എസ്.ഡബ്ല്യൂ (ന്യൂജനറേഷന്‍ കോഴ്സുകള്‍) ഏപ്രില്‍ 2023 (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി) പരീക്ഷകള്‍ ഏപ്രില്‍ 19 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
കേരളസര്‍വകലാശാല 2022 ഡിസംബര്‍ മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എഡ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ (കഉ) സപ്ലിമെന്‍ററി പരീക്ഷയുടെയും 2023 ജനുവരി മാസം നടത്തിയ നാലാം സെമസ്റ്റര്‍ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ (കഉ) പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു വിശദവിവരം വെബ്സൈറ്റില്‍
അപേക്ഷാ തീയതി നീട്ടിയിരിക്കുന്നു
കേരളസര്‍വകലാശാല 2023 മാര്‍ച്ച് 22ന് വിജ്ഞാപനം പുറപ്പെടുവിച്ച കേരള സര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ ബി.എ/ ബി.എസ്.സി/ ബി.കോം ന്യൂജനറേഷന്‍ ഡബിള്‍ മെയിന്‍ പ്രോഗ്രാമുകള്‍ 2021 അഡ്മിഷന്‍ റെഗുലര്‍ 2020 അഡ്മിഷന്‍ സപ്ലിമെന്‍ററി ഇംപ്രൂവ്മെന്‍റ് ഏപ്രില്‍ 2023 ഡിഗ്രി പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട തീയതി നീട്ടിയിരിക്കുന്നു വിദ്യാര്‍ത്ഥികള്‍ക്ക് പിഴ
കൂടാതെ ഏപ്രില്‍ 3 വരെയും 150 രൂപ പിഴയോടെ 6 വരെയും 400 രൂപ പിഴയോടെ ഏപ്രില്‍ 10 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
MG University Announcements: എംജി സർവകലാശാല
ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് ശില്പശാല ഏപ്രിൽ 3ന് കോട്ടയത്ത്
ന്യൂഡൽഹി: കേരളത്തിലെ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഫുൾ ബ്രൈറ്റ് നെഹ്റു, ഫുൾബ്രൈറ്റ് കലാം, ഇതര ഫുൾബ്രൈറ്റ് സ്ക്കോളർഷിപ്പുകളെയും തയ്യാറെടുപ്പുകളെയും സംബന്ധിച്ചു് വിശദീകരിക്കുന്നതിന് ഏപ്രിൽ മൂന്നിന് കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാല കാമ്പസിൽ ശില്പശാല സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ സമർത്ഥരായ വിദ്യാർത്ഥികൾക്ക് യു.എസിലെ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും കല, സംസ്ക്കാരം, മ്യൂസിയം, ഇക്കണോമിക്സ്, ജേർണലിസം, പബ്ലിക് ഹെൽത്ത്, ഇന്റർനാഷണൽ റിലേഷൻസ് തുടങ്ങിയ വിഷയങ്ങളിലും ഇന്ത്യയിലെയും യുഎസിലെയും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചു ബിരുദാനന്തര ബിരുദം ചെയ്യുന്നതിനുള്ള ഫെലോഷിപ്പുകളാണ് യഥാക്രമം ഫുൾബ്രൈറ്റ് നെഹ്രു, ഫുൾബ്രൈറ്റ് കലാം ഫെലോഷിപ്പുകൾ. കേരളത്തിൽ നിന്ന് ഈ വർഷം ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവരെ പങ്കെടുപ്പിക്കുന്നതിന് യു.എസ്. എംബസി താല്പര്യപ്പെട്ടിട്ടുണ്ടെന്നും ഫുൾ ബ്രൈറ്റ് അപേക്ഷകർ. ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും സർക്കാരിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (വിദേശകാര്യം) വേണു രാജാമണി അറിയിച്ചു.യുഎസ് ഇന്ത്യ എജ്യുക്കേഷണൽ ഫൗണ്ടേഷന്റേയും മഹാത്മാഗാന്ധി സർവ്വകലാശാലയുടെയും സംയുക്താഭിമുഖ്യത്തിൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 1.30 വരെയാണ് ശില്പശാല. സ്ഥലം: സർവ്വകലാശാല ലൈബ്രറിയുടെ പിന്നിലുള്ള ഐ.ഐ.ആർ.ബി.എസ് കോൺഫറൻസ് ഹാൾ. പങ്കെടുക്കാൻ താല്പര്യമുള്ള ഫുൾബ്രൈറ്റ് അപേക്ഷകർ http://bit.ly/40uXXGXൽ രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷൻ സൗജന്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് usiefchennai@usief.org.in
നാലാം തീയതിയിലെ പരീക്ഷകൾക്ക് മാറ്റമില്ല
എം.ജി. സർവകലാശാല ഏപ്രിൽ നാലിന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവച്ചിട്ടില്ലെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. ഈ ദിവസത്തെ പരീക്ഷകൾ മാറ്റിവച്ചതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരം വാസ്തവ വിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹെൻട്രി വഹാബി എം.ജി. സർവകലാശാലയിൽ വിസിറ്റിംഗ് പ്രഫസർ
ഫ്രാൻസിലെ ലൊറെയ്ൻ സർവകലാശാലാ അധ്യാപകനായ ഹെൻട്രി വഹാബിയെ മഹാത്മാ ഗാന്ധി സർവകലാശാലയിൽ വിസിറ്റിംഗ് പ്രഫസറായി നിയോഗിച്ചു.
തീപിടുത്തത്തെ പ്രതിരോധിക്കാൻ കഴിയുന്ന പോളിമെർ സംയുക്തങ്ങളെക്കുറിച്ച് രണ്ടു സർവകലാശാലകളും ചേർന്നു നടത്തുന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം സർവകലാശാലയിലെത്തിയ അദ്ദേഹം പ്രഭാഷണ പരിപാടികളിൽ പങ്കെടുത്തു.
പോളിമെറിക് വസ്തുക്കളുടെയും നാനോസംയുക്തങ്ങളുടെയും അഗ്‌നിപ്രതിരോധ ശേഷിയെക്കുറിച്ചാണ് വഹാബി പ്രധാനമായും ഗവേഷണങ്ങൾ നടത്തുന്നത്. എം.ജി, ലൊറെയ്ൻ സർവകലാശാലകൾ തമ്മിൽ വിവിധ മേഖലകളിൽ നിലവിലുള്ള സഹകരണം കൂടുതൽ ഊർജ്ജിതമാക്കുമെന്ന് വൈസ് ചാൻസലർ പ്രഫ. സാബു തോമസ് പറഞ്ഞു.
പരീക്ഷാ കേന്ദ്രം
ഏപ്രിൽ നാലിന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ ആറാം സെമസ്റ്റർ (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – മാർച്ച് 2023) ബിരുദ പരീക്ഷകളുടെ പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത സെൻററിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി പരീക്ഷാ കേന്ദ്രമായി അനുവദിച്ചിരിക്കുന്ന കോളജുകളിൽ പരീക്ഷയ്ക്ക് ഹജരാകണം.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ എം.എസ്.സി ഇൻഡസ്ട്രിയൽ കെമിസ്ട്രി(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി – ജൂലൈ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ 12 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
പ്രൈവറ്റ് രജിസ്‌ട്രേഷൻ എം.എസ്.സി മാത്തമാറ്റിക്‌സ് ഒന്ന്, രണ്ട് സെമസ്റ്ററുകൾ (2015 2018 അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2021, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ്, 2004-2011 അഡ്മിഷൻ നോൺ-സി.എസ്.എസ് റഗുലർ കാൻഡിഡേറ്റ്‌സ്, കോളജ് സ്റ്റഡി – അദാലത്ത് സ്‌പെഷ്യൽ മെഴ്‌സി ചാൻസ് 2018 – മാർച്ച് 2021) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 2015 മുതൽ 2018 വരെയുള്ള ഒന്ന്,രണ്ട് സെമസ്റ്ററുകൾ പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്ക് ഓൺലൈനായും 2004 മുതൽ 2011 വരെയുള്ള റഗുലർ (കോളജ് സ്റ്റഡി) വിദ്യാർഥികൾക്ക് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിലും ഏപ്രിൽ 17 വരെ അപേക്ഷ നൽകാം.
പ്രോജക്ട്, വൈവ
നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (സി.എസ്.എസ്, 2018,2017,2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2015,2014,2013,2012 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് – നവംബർ 2022) പരീക്ഷയുടെ പ്രോജക്ട് ആൻറ് കോംപ്രിഹെൻസീവ് വൈവ മൂവാറ്റുപുഴ ഇലാഹിയ കോളജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ്, ആലുവ സെൻറ് സേവ്യേഴ്‌സ് കോളജ് ഫോർ വിമൻ എന്നിവിടങ്ങളിൽ ഏപ്രിൽ നാലിന് നടത്തും.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.എസ്.സി ഫുഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (സി.എസ്.എസ്, 2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സ്പ്ലിമെൻററി – മാർച്ച് 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ 10,11 തീയതികളിൽ അമലഗിരി ബി.കെ കോളജിൽ നടത്തും.
മൂന്നാം സെമസ്റ്റർ എം.എസ്.സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻറ് ഡയറ്ററ്റിക്‌സ്(2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ അഞ്ചിന് നടത്തും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
കോളേജുകള്‍ക്ക് താല്‍ക്കാലിക സീറ്റ് വര്‍ദ്ധനവിന് അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള കോളേജുകളില്‍ നിലവിലുള്ള ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് 2023-24 അദ്ധ്യയനവര്‍ഷത്തില്‍ താല്‍ക്കാലിക സീറ്റ് വര്‍ദ്ധനവിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
2011 സ്‌കീം 2013 പ്രവേശനം, ഒന്ന് മുതല്‍ 10 വരെ സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. സപ്തംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 1 മുതല്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും മെയ് 20-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Kannur University Announcements: കണ്ണൂർ സർവകലാശാല
പരീക്ഷാഫലം
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എം എ (മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ആന്ത്രോപോളജി, എക്കണോമിക്സ്, ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് ) എം എസ് സി (മോളിക്യൂലർ ബയോളജി, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ്, കെമിസ്ട്രി, നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി, ബയോടെക്നോളജി, മൈക്രോബയോളജി, കംപ്യൂട്ടഷനൽ ബയോളജി, ജിയോഗ്രഫി) എം സി എ, എം ബി എ, എൽ എൽ എം , മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.ബി.സി.എസ്.എസ് – റഗുലർ/ സപ്ലിമെന്ററി നവംബർ 2022 – പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃ പരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോ കോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 18 ന് വൈകുന്നേരം 5 മണി വരെ.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം എസ് സി പ്ലാൻറ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്നോബോട്ടണി (2021 അഡ്മിഷൻ) നവംബർ 2021 പരീക്ഷാഫലം വെബ് സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 18- ന് വൈകുന്നേരം 5 മണിവരെ.
അസിസ്റ്റന്റ് പ്രൊഫസർ
കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിലെ ഹിന്ദി വിഭാഗത്തിൽ ഒരു അസിസ്റ്റന്റ് പ്രൊഫെസറുടെ ഒഴിവുണ്ട്. യു ജി സി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 5 ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിന് എത്തണം. കൂടുതൽ വിവരങ്ങൾക്ക് 8921288025 ,8289918100