scorecardresearch

University Announcements 01 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 01 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 01 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 01 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

സമ്പര്‍ക്ക ക്ലാസ്

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം ഒന്നാം സെമസ്റ്റര്‍ (2021 അഡ്മിഷന്‍) ബി.എ. സമ്പര്‍ക്ക ക്ലാസുകള്‍ (സോഷ്യോളജി ഒഴികെ) കാര്യവട്ടം, കൊല്ലം സെന്ററുകളില്‍ ഏപ്രില്‍ 2, 3 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സോഷ്യോളജിയുടെ സമ്പര്‍ക്കക്ലാസുകളുടെ തീയതി പിന്നീട് അറിയിക്കുന്നതാണ്.

സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല സെന്റര്‍ ഫോര്‍ അഡല്‍റ്റ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ ആന്റ് എക്സ്റ്റന്‍ഷന്‍ (സി.എ.സി.ഇ.ഇ.) കാഞ്ഞിരംകുളം ഗവ.കെ.എന്‍.എം.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ആരംഭിക്കുന്ന ആറു മാസകാലയളവുളള സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.എല്‍.ഐ.എസ്‌സി.) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫോം കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ ഓഫീസില്‍ നിന്നും ലഭ്യമാണ്. യോഗ്യത: പ്ലസ്ടു, ക്ലാസുകള്‍: ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ. മറ്റു കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കും ജോലി ഉളളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 6 വെകിട്ട് 4 മണി വരെ.

MG University Announcements: എംജി സർവകലാശാല

ഓൺലൈൻ പരിശീലനം

മഹാത്മാഗാന്ധി സർവ്വകലാശാല ഡിപ്പാർട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ്ങ് ലേണിംഗ് ആന്റ് എക്‌സ്‌റ്റെൻഷനിൽ ഇൻഫർമേഷൻ ടെക്‌നോളജി, ആർട്ടിഫിഷൽ ഇന്റലിജൻസ് ആന്റ് സൈബർ സെക്യൂരിറ്റി എന്ന വിഷയത്തെ ആസ്പദമാക്കി ഏപ്രിൽ ആറ് മുതൽ 14 വരെ എട്ട് ദിവസത്തെ ഹ്രസ്വകാല ഓൺലൈൻ ട്രെയിനിംഗ് പ്രോഗ്രാം നടത്തുന്നു. വൈകുന്നേരം 6.30 മുതൽ 8.30 വരെയാണ് പരിശീലന സമയം. രജിസ്‌ട്രേഷൻ ഫീസ് 500 രൂപ. വിശദവിവരങ്ങൾക്ക് 08301000560, 08921438168 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാല ഐ.ടി. സെല്ലിലെ വിവിധ പ്രോജക്ടുകളിലേക്ക് ലീഡ് ഡെവലപ്പർമാരുടെ തസ്തികയിലേക്ക് താത്കാലിക – കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത, അപേക്ഷിക്കേണ്ട രീതി എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ (www. mgu.ac.in) എന്ന സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2733303.

പുതുക്കിയ ടൈംടേബിൾ

സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിന്റെ ഒന്നാം സെമസ്റ്റർ എം.എഡ് (സി.എസ്.എസ്. – 2021-2023 ബാച്ച് – റെഗുലർ / 2020-22 ബാച്ച് – സപ്ലിമെന്ററി) എക്‌സ്റ്റേണൽ പരീക്ഷയുടെ ടൈംടേബിൾ പുനക്രമീകരിച്ചിരിക്കുന്നു. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

പരീക്ഷാ തീയതി

ആറാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ – റെഗുലർ /2017, 2018 അഡ്മിഷൻ – റീ-അപ്പിയറൻസ്), സി.ബി.സി.എസ്. സൈബർ ഫോറൻസിക് (2019 അഡ്മിഷൻ – റെഗുലർ) പരീക്ഷകൾ ഏപ്രിൽ 20 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

പരീക്ഷാ ഫലം

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ് – എം.എസ്.സി. ഹോം സയൻസ് ബ്രാഞ്ച് X (D) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ഏപ്രിൽ 11 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ഡിസംബറിൽ നടന്ന പത്താം സെമസ്റ്റർ ബി.എ – എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം (2015, 2012-2014 അഡ്മിഷൻ – സപ്ലിമെന്ററി), ബി.എ – ക്രിമിനോളജി എൽ.എൽ.ബി. (2011 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 16.

2021 ഒക്ടോബറിൽ ഐ.ഐ.ആർ.ബി.എസ് നടത്തിയ അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി എം.എസ് സി (സയൻസ് ഫാക്കൽറ്റി – സി.എസ്.എസ്.പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

2022 മാർച്ചിൽ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസ് നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ. കമ്പ്യൂട്ടർ സയൻസ് (2019 അഡ്മിഷൻ – സയൻസ് ഫാക്കൽറ്റി – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

അപേക്ഷ തീയതി പുന:ക്രമീകരിച്ചു

ഒന്നാം സെമസ്റ്റർ ബി.വോക് (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റെഗുലർ / 2019, 2018 അഡ്മിഷൻ – റീ-അപ്പിയറൻസ് / ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ അപേക്ഷ തീയതി പുന:ക്രമീകരിച്ചു. പിഴയില്ലാതെ ഏപ്രിൽ മൂന്ന് വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ നാലിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ അഞ്ചിനും അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പ്ലാന്റേഷന്‍ അസിസ്റ്റന്റ് കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പ്ലാന്റേഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 13-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. 2004 മുതല്‍ 2008 വരെ പ്രവേശനം 1 മുതല്‍ 8 വരെ സെമസ്റ്ററുകളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി നടത്തുന്ന ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് ഏപ്രില്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പും മറ്റ് അനുബന്ധ രേഖകളും മെയ് 5-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍-പരീക്ഷാ ഫീസ് സംബന്ധിച്ച വിവരങ്ങളും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റില്‍.

അഫിലിയേറ്റഡ് കോളേജുകളിലെ 2009 മുതല്‍ 2013 വരെ പ്രവേശനം, എസ്.ഡി.ഇ. 2011 മുതല്‍ 2013 വരെ പ്രവേശനം ബിരുദ കോഴ്‌സുകളുടെ 1, 2, 4 സെമസ്റ്റര്‍ സപ്തംബര്‍ 2021, 3,4,6 സെമസ്റ്റര്‍ ഏപ്രില്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഏപ്രില്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍-പരീക്ഷാ ഫീസ് സംബന്ധിച്ച വിവരങ്ങളും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റില്‍.

2010 സ്‌കീം 2015 പ്രവേശനം 1, 3 സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് ഏപ്രില്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പും മറ്റ് അനുബന്ധ രേഖകളും മെയ് 5-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍-പരീക്ഷാ ഫീസ് സംബന്ധിച്ച വിവരങ്ങളും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

നാലാം വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും മൂന്നാം സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും സര്‍വകലാശാലാ നിയമപഠന വകുപ്പിലെ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 18 വരെയും 170 രൂപ പിഴയോടെ 20 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. മലയാളം, മലയാളം വിത് ജേണലിസം നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 13 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. 1, 2 സെമസ്റ്റര്‍ / ഒന്നാം വര്‍ഷ എം.എ. മലയാളം മെയ് 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 13 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.എഫ്.ടി. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. മള്‍ട്ടിമീഡിയ, ലോജിസ്റ്റിക് മാനേജ്‌മെന്റ് നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

സ്പോർട്സ് ഗ്രേസ് മാർക്ക് അപേക്ഷ ക്ഷണിച്ചു

2021-22 അധ്യയന വർഷത്തെ ഒന്ന്, രണ്ട്, മൂന്ന് വർഷ ബിരുദ/ ബിരുദാനന്തര ബിരുദ/ പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികളിൽ നിന്ന് സ്പോർട്സ് ഗ്രേസ് മാർക്കിന് അപേക്ഷ ക്ഷണിക്കുന്നു. പ്രിൻസിപ്പൾ സാക്ഷ്യപ്പെടുത്തിയ നിശ്ചിത പ്രൊഫോർമയി തയ്യാറാക്കിയ അപേക്ഷകൾ, ഹാൾടിക്കറ്റ്, സംസ്ഥാന- ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത മെറിറ്റ് സർട്ടിഫിക്കറ്റിൻറെ പ്രിൻസിപ്പൾ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം, ഡിപ്പാർട്ട്മെൻറ് ഓഫ് ഫിസിക്കൽ എജുക്കേഷൻ, കണ്ണൂർ സർവകലാശാല ക്യാമ്പസ്, മാങ്ങാട്ടുപറമ്പ പിഒ. കണ്ണൂർ 670567 എന്ന വിലാസത്തിൽ ഏപ്രിൽ 15 വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി സമർപ്പിക്കണം. പ്രൊഫോർമ dpe. kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയുടെ വേർഡ് ഫോർമാറ്റ് ഡോക്യുമെൻറ് dpe @kannuruniv.ac.in എന്ന മെയിലിൽ അയക്കേണ്ടതാണ്.

പരീക്ഷ പുനഃക്രമീകരിച്ചു

04.04.2022 (തിങ്കൾ) ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എം. സി. എ. (ഏപ്രിൽ 2021) MCA2C01 : Algorithms and Data Structure (2020 Syllabus), MCA2C08 : Data Structures & Algorithms using C++ (2014 Syllabus) പരീക്ഷകൾ 20.04.2022 (ബുധൻ) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെ മുഴുവൻ രണ്ടാം സെമസ്റ്റർ പി. ജി. പ്രോഗ്രാമുകളുടെയും ഏപ്രിൽ 2021 സെഷൻ പരീക്ഷകളുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മ പരിശോധനയ്ക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 16.04.2022 വരെ നീട്ടി.

ഒന്നാം സെമസ്റ്റർ എം. ബി. എ. (ഒക്റ്റോബർ 2021) പരീക്ഷകൾക്ക് പിഴയോട് കൂടെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 04.04.2022 വരെ നീട്ടി. അപേക്ഷകളുടെ പകർപ്പ് 07.04.2022 നകം സർവകലാശാലയിൽ ലഭ്യമാക്കണം.

മൂന്നാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (നവംബർ 2021) പരീക്ഷകൾക്ക് പിഴയോട് കൂടെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 04.04.2022 വരെ നീട്ടി.

ഒന്നാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (നവംബർ 2021) പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ 04.04.2022 വരെയും പിഴയോട് കൂടെ 06.04.2022 വരെയും നീട്ടി.

ഒന്നാം സെമസ്റ്റർ പി. ജി. ഡി. സി. പി., (നവംബർ 2021) പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ 04.04.2022 വരെയും പിഴയോട് കൂടെ 06.04.2022 വരെയും നീട്ടി. അപേക്ഷകളുടെ പകർപ്പ് 08.04.2022 നകം സർവകലാശാലയിൽ ലഭ്യമാക്കണം.

രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ ബിരുദ (ഏപ്രിൽ 2021) പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ 04.04.2022 വരെയും പിഴയോട് കൂടെ 06.04.2022 വരെയും നീട്ടി. അപേക്ഷകളുടെ പകർപ്പ് 08.04.2022 നകം സർവകലാശാലയിൽ ലഭ്യമാക്കണം.

Read More: University Announcements 31 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 01 april 2022