എം.ജി സർവ്വകലാശാല
ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനം
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മഹാത്മാഗാന്ധി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 11 അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2020-21 അദ്ധ്യയന വർഷത്തിൽ ഡിഗ്രി കോഴ്‌സുകളിൽ കോളേജുകൾക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കടുത്തുരുത്തി (04829-264177), 8547005049), കട്ടപ്പന (04868-250160, 8547005053), കാഞ്ഞിരപ്പള്ളി (04828-206480, 8547005075), കോന്നി (0468-2382280), 8547005074), മല്ലപ്പള്ളി (0469-2681426, 8547005033), മറയൂർ (04865-253010, 8547005072), നെടുങ്കണ്ടം(04868-234472, 8547005067), പയ്യപ്പാടി (പുതുപ്പള്ളി 0481-2351631, 8547005040), പീരുമേട് (04869-232373, 8547005041), തൊടുപുഴ (04862-257447, 8547005047), പുത്തൻവേലിക്കര (0484-2487790, 8547005069) എന്നിവിടങ്ങളിലെ കോളേജുകളിലേക്കാണ് പ്രവേശനം. അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.
ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ (എസ്.സി, എസ്.റ്റി 150 രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റായ http://www.ihrd.ac.in മുഖേന ലഭ്യമാണ്.
എം.ജി.യിൽ ബിരുദ പ്രവേശനം; രജിസ്റ്റർ ചെയ്തത് 31252 പേർ
മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ബിരുദ പ്രോഗ്രാമുകളിലേക്ക് ഏകജാലകം വഴിയുള്ള പ്രവേശനത്തിന് 25 മണിക്കൂറിനുള്ളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തത് 31252 പേർ. ജൂലൈ 28ന് ഉച്ചകഴിഞ്ഞാണ് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചത്. http://www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഓൺലൈൻ അപേക്ഷയിൽ തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ തിരുത്തുന്നതിനും ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും പിന്നീട് അവസരം നൽകും. ഇതിനുള്ള തീയതി പിന്നീട് പ്രഖ്യാപിക്കും. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രജിസ്‌ട്രേഷനുള്ള അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ അപേക്ഷ നൽകുന്നതിനായി അക്ഷയ കേന്ദ്രങ്ങളെയും മറ്റും ആശ്രയിക്കുന്നവർ തിരക്കൊഴിവാക്കി സാമൂഹിക അകലം പാലിച്ച് അപേക്ഷ നൽകുന്നതിന് ശ്രദ്ധിക്കണം.
എം.ജി. ബിരുദപ്രവേശനം; സ്‌പോർട്‌സ്, കൾച്ചറൽ, വികലാംഗ ക്വാട്ട പ്രവേശനം
മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ബിരുദ പ്രോഗ്രാമുകളിൽ സ്‌പോർട്‌സ്, കൾച്ചറൽ, വികലാംഗ ക്വാട്ടയിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ ഏകജാലകത്തിലൂടെ (ക്യാപ്) ഓൺലൈനായി അപേക്ഷ നൽകണം. അപേക്ഷകർ ക്യാപ് മെരിറ്റ് സീറ്റിലേക്ക് അപേക്ഷ നൽകിയശേഷം ലഭിക്കുന്ന അപേക്ഷ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് ‘നോൺ ക്യാപ്’ രജിസ്‌ട്രേഷനിൽ രജിസ്റ്റർ ചെയ്ത് സ്‌പോർട്‌സ്, കൾച്ചറൽ, വികലാംഗ ക്വാട്ടയിലേക്ക് ഓപ്ഷൻ നൽകണം. ഇതിനായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം. നോൺ ക്യാപിൽ രജിസ്റ്റർ ചെയ്യാത്തവരെ സ്‌പോർട്‌സ്, കൾച്ചറൽ, വികലാംഗ ക്വാട്ടയിൽ പരിഗണിക്കില്ല.
പരീക്ഷഫലം
2020 ഫെബ്രുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ ബി.എസ്സി. (മോഡൽ 1, 2, 3 – സി.ബി.സി.എസ്. – സ്പെഷൽ സപ്ലിമെന്ററി – 2017 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.
കണ്ണൂർ യൂണിവേഴ്സിറ്റി
പരീക്ഷാ വിജ്ഞാപനം
അഞ്ചും മൂന്നും സെമസ്റ്റർ ബി. ടെക്. ഡിഗ്രി സപ്ലിമെന്ററി പരീക്ഷകൾ വിജ്ഞാപനം ചെയ്തു. പരീക്ഷകൾക്ക് 05.08.2020 മുതൽ 14.08.2020 വരെ പിഴയില്ലാതെയും 18.08.2020 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ.
അപേക്ഷാ തീയതി നീട്ടി
രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് പിഴയോടുകൂടെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 18.08.2020 വരെ നീട്ടി. അപേക്ഷകളുടെ പ്രിന്റ് ഔട്ടും ചലാനും 25.08.2020 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം.
പിജി പരീക്ഷകൾക്ക് (വിദൂരവിദ്യാഭ്യാസം) അപേക്ഷിക്കാം
കണ്ണൂർ സർവകലാശാലയ്ക്കു കീഴിലെ ഒന്നും രണ്ടും വർഷ പിജി പരീക്ഷകൾക്ക് (വിദൂരവിദ്യാഭ്യാസം) ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം. എംഎസ്‌സി (ഗണിതശാസ്ത്രം) വിദ്യാർഥികൾ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ പിഴ അടക്കേണ്ടതില്ല. മറ്റുള്ള രണ്ടാം വർഷ വിദ്യാർഥികൾ 170 രൂപ പിഴയോടെ കൂടിയും ഒന്നാം വർഷ വിദ്യാർഥികൾ പിഴയില്ലാതെയും അപേക്ഷിക്കണം. 2017 അഡ്മിഷൻ മുതലുള്ളവർ പരീക്ഷയ്ക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്ത്, പ്രിന്റൗട്ടും ചെലാനും ഓഗസ്റ്റ് 20നു മുൻപ് സർവകലാശാലയിൽ സമർപ്പിക്കണം. 2016ലെയും അതിനുമുൻപുമുള്ള വിദ്യാർഥികൾ ഓഫ് ലൈനായാണ് അപേക്ഷിക്കേണ്ടത്.
പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗ് (സി.പി.എസ്.റ്റി) വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ നടത്തുന്ന ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ ഏഴാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഹയർ സെക്കന്ററി/തത്തുല്യം. റഗുലർ വിദ്യാർത്ഥികളും, ഉദ്യോഗസ്ഥരും ഉൾപ്പെടെ താൽപ്പര്യമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും നിയമസഭയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷാ ഫീസ് 100 രൂപ. പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ 15ന് മുമ്പ് അണ്ടർ സെക്രട്ടറി, സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗ്, റൂം നമ്പർ 728, നിയമസഭാ മന്ദിരം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ തപാൽ മുഖേനയോ cpstb@niyamasabha.nic.in എന്ന ഇമെയിൽ പൂരിപ്പിച്ച അപേക്ഷ, ഫീസ് അടച്ച രസീത് ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് എന്നിവ സ്‌കാൻഡ് ഇമേജ്/പി.ഡി.എഫ് ഫോർമാറ്റിൽ അറ്റാച്ച് ചെയ്‌തോ അയയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 9496551719, 9446602424/0471-2512662/2453/2670, വെബ്‌സൈറ്റ് http://www.niyamasabha.org.
Read more: July 28, 2020: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ