scorecardresearch
Latest News

July 28, 2020: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കേരള സർവകലാശാല വിതരണം ചെയ്ത 23 ബിരുദ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്യുന്നതിനുള്ള നടപടികൾക്ക് ഇന്നുചേർന്ന സർവ്വകലാശാല സെനറ്റ് യോഗം അംഗീകാരം നൽകി

July 28, 2020: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കേരള യൂണിവേഴ്സിറ്റി

ബിരുദ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്യുന്നതിനുള്ള നടപടികൾക്ക് സെനറ്റിന്റെ അംഗീകാരം

സോഫ്റ്റ് വെയർ പിഴവുമൂലം തെറ്റായി നൽകിയ മോഡറേഷനെത്തുടർന്ന് കേരള സർവകലാശാല വിതരണം ചെയ്ത 23 ബിരുദ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്യുന്നതിനുള്ള നടപടികൾക്ക് ഇന്നുചേർന്ന സർവ്വകലാശാല സെനറ്റ് യോഗം അംഗീകാരം നൽകി. സെനറ്റിന്റെ തീരുമാനം സർവ്വകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിക്കും. ഓൺലൈനായി ചേർന്ന സെനറ്റ് യോഗത്തിൽ വൈസ് ചാൻസലർ പ്രൊഫസർ വി പി മഹാദേവൻപിള്ള അധ്യക്ഷനായിരുന്നു. ഗവേഷണരംഗത്ത് ഏറെ സംഭാവനകൾ ചെയ്യാനാകുന്ന തരത്തിൽ കാര്യവട്ടം കാമ്പസിൽ സ്ഥാപിച്ചിട്ടുള്ള സൊഫോസ്റ്റിക്കേറ്റഡ് ഇൻസ്ട്രമെന്റേഷൻ ആൻഡ് കമ്പ്യൂട്ടേഷൻ സെന്ററിന്റെ പേര് ‘സെൻട്രൽ ലബോറട്ടറി ഫോർ ഇൻസ്ട്രമെന്റേഷൻ ആൻഡ് ഫെസിലിറ്റേഷൻ’ (CLIF) എന്നാക്കി മാറ്റുന്നതിന് സെനറ്റ് അനുമതി നൽകി.

ഇക്കാലയളവിൽ സർവകലാശാല നൽകിയ എല്ലാ ബിരുദങ്ങളും ഡിപ്ലോമകളും സെനറ്റ് യോഗം അംഗീകരിച്ചു. ഇതര സർവകലാശാലകളുടെയും വിദ്യഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെയും131 ബിരുദ- ബിരുദാനന്തര കോഴ്സുകൾക്ക് തുല്യത നൽകുന്നതിനും അനുമതി നൽകി. സർവകലാശാലയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘ഫിറ്റ് ഇന്ത്യാ’ പദ്ധതി നടപ്പാക്കുക, പരീക്ഷകൾ ഓൺലൈനാക്കുക, പുതിയ കോഴ്സുകൾ തുടങ്ങുക, താൽക്കാലിക സർവീസിലെ അദ്ധ്യാപക പരിചയം പ്രമോഷൻ/പ്ലേയ്സ്മെന്റുകൾക്ക് പരിഗണിക്കുക തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്ന പ്രമേയങ്ങളും സെനറ്റിൽ അവതരിപ്പിച്ചു. കേരള സർവകലാശാലയുടെ രണ്ടാമത്തെ ഓൺലൈൻ സെനറ്റ് യോഗമാണ് ഇന്ന് ചേർന്നത്.

മസ്റ്ററിങ് തീയതി നീട്ടി

കേരള സർവകലാശാലയിലെ പെൻഷൻകാർക്കും /ഫാമിലി പെൻഷൻകാർക്കും ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള തീയതി 2020 ആഗസ്ത് 27 വരെ നീട്ടിയിരിക്കുന്നതായി ഫിനാൻസ് ഓഫീസർ അറിയിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി

സീറ്റ് വര്‍ധനവിന് കോളേജുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍, അറബിക്/ഓറിയന്റല്‍ ടൈറ്റില്‍ കോളേജുകള്‍ എന്നിവയില്‍ നടത്തുന്ന വിവിധ കോഴ്‌സുകള്‍ക്ക് (2018-19 അധ്യയന വര്‍ഷത്തിലോ അതിന് മുമ്പോ അധ്യയനം തുടങ്ങിയ കോഴ്‌സുകള്‍ക്ക്) 2020-21 അധ്യയന വര്‍ഷത്തേക്ക് താല്‍ക്കാലിക സീറ്റ് വര്‍ധനവിന് (മാര്‍ജിനല്‍ ഇന്‍ക്രീസ്) പരിഗണിക്കുന്നതിന് നിശ്ചിത മാതൃകയില്‍ അപേക്ഷകള്‍ വീണ്ടും ക്ഷണിച്ചു.സ്വാശ്രയ മേഖലയില്‍ നടത്തുന്ന ഒരു കോഴ്‌സിന് 3,000 രൂപയാണ് അപേക്ഷാ ഫീസ്. സ്‌കാന്‍ ചെയ്ത അപേക്ഷയുടെ പകര്‍പ്പ് cucdcm@gmail.com എന്ന ഇ-മെയിലില്‍ ആഗസ്റ്റ് ഏഴ് വരെ സ്വീകരിക്കും. അപേക്ഷയുടെ മാതൃകക്കും വിവരങ്ങള്‍ക്കും സര്‍വകലാശാലാ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പി.ആര്‍ 675/2020

പ്രോഗ്രാമര്‍ കരാര്‍ നിയമനം: സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യണം

കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രോഗ്രാമര്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനക്കായി യോഗ്യതകള്‍ തെളിയിക്കുന്ന സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ curecdocs@uoc.ac.in എന്ന ഇ-മെയിലില്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ ആഗസ്റ്റ് രണ്ടിനകം അപ്‌ലോഡ് ചെയ്യണം. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും http://www.uoc.ac.in വെബ്‌സൈറ്റില്‍. പി.ആര്‍ 676/2020

അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ ഗസ്റ്റ് ഹൗസിലേക്കും ഹെല്‍ത്ത് സെന്ററിലേക്കും 2020-22 വര്‍ഷത്തേക്ക് ലോണ്‍ട്രി വര്‍ക്ക് ചെയ്ത് നല്‍കാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തിയതി ആഗസ്റ്റ് പത്ത്. 115 രൂപ ചലാന്‍ ഹാജരാക്കിയാല്‍ അപേക്ഷാ ഫോം പി.എല്‍.ഡി വിഭാഗത്തില്‍ നിന്ന് ലഭിക്കും. വിവരങ്ങള്‍ http://www.uoc.ac.in വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2019 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ ഇംഗ്ലീഷ് (2017 പ്രവേശനം) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

എം.പി.എഡ് പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.പി.എഡ് ഏപ്രില്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍.

എം ജി യൂണിവേഴ്സിറ്റി

പി.എച്ച്ഡി. രജിസ്‌ട്രേഷൻ; അപേക്ഷ ജൂലൈ 31 വരെ

മഹാത്മാഗാന്ധി സർവകലാശാലയിൽ 2020 അഡ്മിഷൻ പി.എച്ച്ഡി. രജിസ്‌ട്രേഷനുള്ള അപേക്ഷകൾ ജൂലൈ 31നകം സർവകലാശാലയിൽ നൽകണം. ഫീസടച്ച രസീത്, റിസർച്ച് പ്രൊപ്പോസൽ എന്നിവ സഹിതമാണ് അപേക്ഷ നൽകേണ്ടത്. ഗവേഷണ മാർഗദർശിയിൽനിന്നുള്ള സമ്മതപത്രം, ഗവേഷണ കേന്ദ്രം മേധാവിയിൽനിന്നുള്ള കരാർ എന്നിവ അപേക്ഷയ്‌ക്കൊപ്പം നൽകണമെന്ന നിബന്ധനയില്ല. അപേക്ഷ നൽകിയതിനു ശേഷം സർവകലാശാലയിൽനിന്ന് അറിയിപ്പ് ലഭിക്കുമ്പോൾ അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കണം.

പ്രാക്ടിക്കൽ

2020 ഫെബ്രുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ ബി.സി.എ.(സി.ബി.സി.എസ്. -2017 അഡ്മിഷൻ റീ അപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഓഗസ്റ്റ് മൂന്നിന് അതത് കോളജുകളിൽ നടക്കും. വിശദവിവരം കോളജിൽ ലഭിക്കും.

പരീക്ഷ ഫലം

2019 ഒക്‌ടോബറിൽ സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്‌പോർട്‌സ് സയൻസസിൽ നടന്ന പി.എച്ച്ഡി. കോഴ്‌സ് വർക്ക് (2016 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2020 ഫെബ്രുവരിയിൽ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ(ജനറൽ സോഷ്യൽ സയൻസസ്-സി.എസ്.എസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.

പി.എച്ച്ഡി. പ്രവേശന പരീക്ഷ; യോഗ്യത സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തിയ്യതി

പി.എച്ച്ഡി. പ്രവേശന പരീക്ഷ(2019)യ്ക്ക് യോഗ്യത പരീക്ഷ സർട്ടിഫിക്കറ്റുകൾ നിർദിഷ്ട സമയത്ത് സമർപ്പിക്കാൻ കഴിയാത്തതിനാൽ പരീക്ഷഫലം തടഞ്ഞുവയ്ക്കപ്പെട്ട വിദ്യാർഥികൾക്ക് രേഖകൾ സമർപ്പിക്കാം. യോഗ്യത സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ mguphdeb@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഇന്ന്(ജൂലൈ 29) വൈകിട്ട് നാലിനു മുമ്പ് അയച്ചു നൽകാം.

Read more: Kerala Plus One Result 2020: കേരള പ്ലസ് വൺ; പരീക്ഷാഫലം ഓൺലൈനായി എങ്ങനെ അറിയാം

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcement news kerala university mg university calicut university july 28