പ്രൊഫ. (ഡോ.) എം.നാസർ കാലിക്കറ്റ് സർവകലാശാലയുടെ പുതിയ പ്രൊ വൈസ് ചാൻസലർ ആയി ചുമതലയേറ്റു. ജൂലൈ 27-നു ചേർന്ന സിൻഡിക്കേറ്റ് ആണ് പ്രൊഫ. എം.നാസറിനെ തിരഞ്ഞെടുത്തത്. നിലവിൽ കാലിക്കറ്റ് സർവകലാശാല റിസർച് ഡയറക്ടറായ അദ്ദേഹം സുവോളജി പഠന വകുപ്പിലെ സീനിയർ പ്രൊഫസറാണ്. പ്രൊ-വൈസ് ചാൻസലർ ആയിരുന്ന ഡോ. പി മോഹൻ വിരമിച്ച ഒഴിവിലാണ് നിയമനം. 1999-ൽ കാലിക്കറ്റ് സർവകലാശാല സർവീസിൽ പ്രവേശിച്ച പ്രൊഫ. (ഡോ.) എം. നാസർ 2015 -17 കാലയളവിൽ സുവോളജി പഠന വിഭാഗം മേധാവി ആയിരുന്നു. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് തന്നെയാണ് പി.എച്.ഡി. നേടിയത്. 38 പേപ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒമ്പത് വിദ്യാർഥികൾ ഡോ. നാസറിന്റെ കീഴിൽ പി.എച്.ഡി പൂർത്തീകരിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശിയാണ്.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സർവകലാശാല നാലാം സെമസ്റ്റർ എം എഡ് (2016 മുതൽ പ്രവേശനം) റഗുലർ, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ഓഗസ്റ്റ് അഞ്ച് വരെയും 170 രൂപ പിഴയോടെ ഓഗസ്റ്റ് ഏഴ് വരെയും ഫീസടച്ച് ഓഗസ്റ്റ് പത്ത് വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല ഒന്ന്, രണ്ട്, നാല്‌, ആറ് സെമസ്റ്റർ ബി.ടെക്‌, പാർട്ട് ടൈം ബി.ടെക്‌ പരീക്ഷക്ക് പിഴ കൂടാതെ ഓഗസ്റ്റ് ഏഴ് വരെയും 170 രൂപ പിഴയോടെ ഓഗസ്റ്റ് പത്ത് വരെയും ഫീസടച്ച് ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം. വിജ്ഞാപനം പരിശോധിച്ച് മാത്രം അപേക്ഷിക്കുക.

കാലിക്കറ്റ് സർവകലാശാല കോഹിനൂർ ഐ.ഇ.ടിയിലെ എട്ടാം സെമസ്റ്റർ ബി.ടെക്‌ (2014 സ്‌കീം)‌ റഗുലർ പരീക്ഷക്ക് പിഴ കൂടാതെ ഓഗസ്റ്റ് അഞ്ച് വരെയും 170 രൂപ പിഴയോടെ ഓഗസ്റ്റ് ഏഴ് വരെയും ഫീസടച്ച് ഓഗസ്റ്റ് പത്ത് വരെ അപേക്ഷിക്കാം.

സ്റ്റാറ്റിറ്റിക്സിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

കാലിക്കറ്റ് സർവകലാശാല സ്റ്റാറ്റിറ്റിക്‌സ് പഠന വകുപ്പിൽ 2020-21 അദ്ധ്യയന വർഷത്തേക്ക് മണിക്കൂർ വേതന നിരക്കിൽ അസിസ്റ്റന്റ് പ്രൊഫസറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ജൂലൈ 31 നു മുമ്പായി 9847533374, 9249797401 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

കണ്ണൂർ സർവകലാശാല

പരീക്ഷകൾ മാറ്റി വെച്ചു

ജൂലൈ 28ന് തുടങ്ങാനിരുന്ന മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ ബി എ എക്കണോമിക്സ്/ ബി സി എ ഡിഗ്രി (2011 അഡ്മിഷൻ മുതൽ – റെഗുലർ /സപ്ലിമെന്ററി ), മാർച്ച്‌ 2020 പ്രായോഗിക പരീക്ഷകൾ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നും രണ്ടും വർഷ എം.എസ് .സി മാത്തമാറ്റിക്‌സ് ജൂൺ 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ആഗസ്ത് 11 വരെ സ്വീകരിക്കും. മാർക്ക് ലിസ്റ്റുകൾ ലഭിക്കുന്ന തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook