University Announcements 31 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

Kerala University Announcements:കേരള സര്‍വകലാശാല

ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 ജനുവരി 18 ന് ആരംഭിക്കാനിരുന്ന അവസാനവര്‍ഷ ബി.ഡി.എസ്. പാര്‍ട്ട് കക (സപ്ലിമെന്ററി – 2008 സ്‌കീം), ഒക്‌ടോബര്‍ 2020 പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും ഏപ്രില്‍ 8 മുതല്‍ തിരുവനന്തപുരം ഗവ.ഡന്റല്‍ കോളേജില്‍ വച്ച് നടത്തുന്നതാണ്. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല നടത്തുന്ന രണ്ടാം വര്‍ഷ (ത്രിവത്സരം) എല്‍.എല്‍.ബി. (ഓള്‍ഡ് സ്‌കീം – മേഴ്‌സി ചാന്‍സ്) (1998 അഡ്മിഷന് മുന്‍പുളളത്) പരീക്ഷ ഏപ്രില്‍ 13 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്.സി./ബി.കോം. (റെഗുലര്‍ – 2018 അഡ്മിഷന്‍, സപ്ലിമെന്ററി 2015, 2016, 2017 അഡ്മിഷന്‍) മാര്‍ച്ച് 2021 പരീക്ഷകള്‍ ഏപ്രില്‍ 15 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ സി.ആര്‍. സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്.സി./ബി.കോം./ബി.വോക്./ബി.പി.എ./ബി.സി.എ./ബി.ബി.എ. ഡിഗ്രി പരീക്ഷകള്‍ ഏപ്രില്‍ 15 മുതല്‍ ആരംഭിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2020 സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഐ.ഡി.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ 13 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ ബി.കോം. എസ്.ഡി.ഇ. ഒന്നും രണ്ടും സെമസ്റ്റര്‍ (2019 അഡ്മിഷന്‍, 2018 അഡ്മിഷന്‍ ആന്റ് 2017 അഡ്മിഷന്‍) ഏപ്രില്‍ 2021 പരീക്ഷയ്ക്കുളള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പരീക്ഷയ്ക്ക് പിഴകൂടാതെ എപ്രില്‍ 9 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 15 വരെയും 400 രൂപ പിഴയോടെ ഏപ്രില്‍ 17 വരെയും രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാത്തീയതി പിന്നീട് അറിയിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ. (വിദൂരവിദ്യാഭ്യാസവിഭാഗം – 2019 അഡ്മിഷന്‍ – റെഗുലര്‍, 2017 & 2018 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പിഴകൂടാതെ ഏപ്രില്‍ 9 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 15 വരെയും 400 രൂപ പിഴയോടെ ഏപ്രില്‍ 17 വരെയും അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പരീക്ഷാഫീസിനു പുറമേ സി.വി. ക്യാമ്പ് ഫീസായ 250 രൂപയും ആകെ ഫീസിന്റെ 5% തുകയും അധികമായി അടക്കേണ്ടതാണ്.

അഫിലിയേറ്റഡ് കോളേജുകളില്‍ മദ്ധ്യവേനല്‍ അവധി ഏപ്രില്‍ 1 മുതല്‍ മെയ് 31 വരെ

കേരളസര്‍വകലാശാലയുടെ കീഴിലുളള എല്ലാ അഫിലിയേറ്റഡ് കോളേജുകളുടേയും 2021 ലെ മദ്ധ്യവേനല്‍ അവധി ഏപ്രില്‍ 1 മുതല്‍ മെയ് 31 വരെ ആയിരിക്കും. മദ്ധ്യവേനല്‍ അവധി കഴിഞ്ഞ് ജൂണ്‍ 1 ന് കോളേജുകള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതാണ്. ഗവണ്‍മെന്റില്‍ നിന്ന് എന്തെങ്കിലും തുടര്‍ നിര്‍ദ്ദേശം ലഭിക്കുകയാണെങ്കില്‍ ഈ തീയതികളില്‍ മാറ്റം വരാവുന്നതാണ്.

കേരളസര്‍വകലാശാല പാളയം ക്യാമ്പസ് ക്യാഷ് കൗണ്ടര്‍ ഏപ്രില്‍ 5, 7 തീയതികളിലെ പ്രവര്‍ത്തനം പരിമിതം

കേരളസര്‍വകലാശാല പാളയം ക്യാമ്പസിലെ ക്യാഷ് കൗണ്ടര്‍ ഏപ്രില്‍ 5, 7 തീയതികളില്‍ പരിമിതമായ രീതിയില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുളളൂ. ഈ ദിവസങ്ങളില്‍ ഫീസ് ഒടുക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. കോളേജില്‍ നിന്നും മറ്റുമുളള മൊത്തത്തിലുളള പണം ഒടുക്കലുകള്‍ മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ അനുവദിക്കുന്നതല്ലെന്നും, ആയവ ഏപ്രില്‍ 8 മുതല്‍ പുനരാരംഭിക്കുമെന്നും അറിയിക്കുന്നു.

MG University Announcements: എംജി സർവകലാശാല

പരീക്ഷ തീയതി

ഒൻപതാം സെമസ്റ്റർ ബി.ആർക് (2016 അഡ്മിഷൻ റഗുലർ/2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി), ഒൻപതാം സെമസ്റ്റർ ബി.ആർക് (2017 അഡ്മിഷൻ റഗുലർ) പരീക്ഷകൾ ഏപ്രിൽ 20 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ എട്ടുവരെയും 525 രൂപ പിഴയോടെ ഏപ്രിൽ ഒൻപതുവരെയും 1050 രൂപ സൂപ്പർഫൈനോടെ ഏപ്രിൽ 10 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

ആറാം സെമസ്റ്റർ സി.ബി.സി.എസ്. 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷന് റീഅപ്പിയറൻസ് ബിരുദ പരീക്ഷകൾ ഏപ്രിൽ 28 മുതൽ ആരംഭിക്കും.

ആറാം സെമസ്റ്റർ (2013-2016 അഡ്മിഷൻ സപ്ലിമെന്ററി), ബി.എസ് സി. സൈബർ ഫോറൻസിക് (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്, 2014-2016 അഡ്മിഷൻ സപ്ലിമെന്ററി) സി.ബി.സി.എസ്.എസ്. ബിരുദ പരീക്ഷകൾ ഏപ്രിൽ 28 മുതൽ ആരംഭിക്കും.

പരീക്ഷഫീസ്

പ്രൊജക്ട് ചെയ്യുന്ന ആറാം സെമസ്റ്റർ വിദ്യാർഥികൾ പ്രൊജക്ട് മൂല്യനിർണയഫീസായി 80 രൂപ അടയ്ക്കണം. ആറാം സെമസ്റ്റർ സി.ബി.സി.എസ്./സി.ബി.സി.എസ്.എസ്. പരീക്ഷ ആദ്യമായെഴുതുന്നവർ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഫീസായി 135 രൂപയും ഗ്രേഡ് കാർഡിന് 160 രൂപയും അടയ്ക്കണം.

ഫാക്കൽറ്റി ഡവലപ്‌മെന്റ് പ്രോഗ്രാം

യു.ജി.സി. സ്‌ട്രൈഡിന്റെയും മാന്നാനം കെ.ഇ. കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘ഇന്നൊവേഷൻ ആന്റ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ്’ എന്ന വിഷയത്തിൽ 2021 ഏപ്രിൽ 15 മുതൽ 21 വരെ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം നടത്തുന്നു. സർവകലാശാലയുടെ കീഴിൽവരുന്ന ഡിപ്പാർട്ട്‌മെന്റുകൾ, സെന്ററുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിലെ അധ്യാപകർ, ഗവേഷകർ എന്നിവർക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ ഫീസ് 500 രൂപ. വിശദവിവരത്തിന് ഫോൺ: 9496081404, 8848301761, ഇമെയിൽ: stride@mgu.ac.in

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സി.എച്ച്.എം.കെ. ലൈബ്രറി പ്രവര്‍ത്തനസമയത്തില്‍ മാറ്റം

ഈസ്റ്റര്‍, ജനറല്‍ ഇലക്ഷന്‍ എന്നിവ പരിഗണിച്ച് കാലിക്കറ്റ് സര്‍വകലാശാല സി.എച്ച്.എം.കെ. ലൈബ്രറി ഏപ്രില്‍ 3, 5, 7 തീയതികളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെയായിരിക്കും പ്രവര്‍ത്തിക്കുക. പി.ആര്‍. 370/2021

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഏപ്രില്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എ. അറബിക് നവംബര്‍ 2019 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 12 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2020 പരീക്ഷയുടേയും ആറാം സെമസ്റ്റര്‍ ബി.ബി.എ., ബാച്ചിലര്‍ ഓഫ് ലോ (ഹോണര്‍) നവംബര്‍ 2019 പരീക്ഷകളുടേയും ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2020 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2015 മുതല്‍ പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.ആര്‍ക്ക്.ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഒന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. 2020 പ്രവേശനം ജനുവരി 2021 റഗുലര്‍പരീക്ഷക്കും 2016 മുതല്‍ 2019 വരെ പ്രവേശനം ജനുവരി 2021 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ ഏപ്രില്‍ 12 വരേയും 170 രൂപ പിഴയോടെ 17 വരേയും ഫീസടച്ച് 18 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
സ്‌പെഷ്യല്‍ റീവാല്വേഷന്‍ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2019 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2019 പരീക്ഷയുടേയും സ്‌പെഷ്യല്‍ റീവാല്വേഷന് ഏപ്രില്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും ചലാന്‍ റസീറ്റും അനുബന്ധ രേഖകളും ഡപ്യൂട്ടി രജിസ്ട്രാര്‍, റീവാല്വേഷന്‍ ബ്രാഞ്ച്, പരീക്ഷാഭവന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ. – 673 635 എന്ന വിലാസത്തില്‍ ഏപ്രില്‍ 13-ന് മുമ്പായി സമര്‍പ്പിക്കണം. മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലേയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലേയും മൂന്നാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്. നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് ഏപ്രില്‍ 22 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഇന്റേണൽ മാർക്ക്

മൂന്നും (നവംബർ 2020) നാലും (ഏപ്രിൽ 2021) സെമസ്റ്റർ ബി. എഡ്. പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 12.04.2021 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി സമർപ്പിക്കാം.

പരീക്ഷാഫലം

രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബി. കോം. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ഏപ്രിൽ 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 20.04.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

സമ്പർക്ക ക്ലാസ്സ്

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം വർഷ അഫ്‌സൽ ഉൽ – ഉലമ പ്രിലിമിനറി, രണ്ടും മൂന്നും വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ ഏപ്രിൽ 3,4 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ എസ്. എൻ കോളേജ് കണ്ണൂർ, സി.കെ നായർ ആർട്സ് അൻഡ് മാനേജ്മെൻറ് കോളേജ് കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ വെച്ച് നടത്തും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ് സെറ്റിൽ ലഭ്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook