Latest News

University Announcements 25 March 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 25 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 25 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷ തീയതി

കേരളസര്‍വകലാശാല മാര്‍ച്ച് 31 മുതല്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എം.എ./എം.എസ്.സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ. മാര്‍ച്ച് 2021 റെഗുലര്‍/സപ്ലിമെന്ററി/മേഴ്‌സിചാന്‍സ് പരീക്ഷകള്‍ ഏപ്രില്‍ 15 മുതല്‍ ആരംഭിക്കുന്നതാണ്. പ്രോജക്ട്/ഡിസര്‍ട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 26.

പരീക്ഷാഫലം

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എ. ബിസിനസ് ഇക്കണോമിക്‌സ് (റെഗുലര്‍ ആന്റ് സപ്ലിമെന്ററി) ജൂലൈ 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഏപ്രില്‍ 5 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സി.എ.സി.ഇ.ഇ. വിവിധ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ് കാലാവധി: 6 മാസം, ക്ലാസുകള്‍: ശനി, ഞായര്‍ ദിവസങ്ങളില്‍ കാര്യവട്ടം ക്യാമ്പസില്‍ നടത്തും, കോഴ്‌സ്ഫീസ്: 7000/- രൂപ (പരീക്ഷാഫീസ് ഉള്‍പ്പെടെ), അപേക്ഷാഫീസ്: 100 രൂപ., അവസാന തീയതി: മാര്‍ച്ച് 31. ഉയര്‍ന്ന പ്രായപരിധി ഇല്ല. താല്‍പ്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും ഒരു ഫോട്ടോയും സഹിതം പി.എം.ജി. ജംഗ്ഷനിലുളള സ്റ്റുഡന്റ്‌സ് സെന്റര്‍ ക്യാമ്പസിലെ സി.എ.സി.ഇ.ഇ. ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: 0471 – 2302523.

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന പി.ജി. സര്‍ട്ടിഫിക്കറ്റ് ഇന്‍ ക്രിമിനോളജി ആന്റ് ക്രിമിനല്‍ ജസ്റ്റിസ് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിന് ഏപ്രില്‍ 9 വരെ അപേക്ഷിക്കാം. യോഗ്യത: അംഗീകൃത ബിരുദം, കോഴ്‌സ് ദൈര്‍ഘ്യം: 6 മാസം, ഫീസ്: 9,000/- രൂപ. (എല്‍.എല്‍.ബി. ബിരുദധാരികള്‍ക്ക് ഫീസ്: 8500/- രൂപ), അപേക്ഷാഫീസ്: 100 രൂപ. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും പി.എം.ജി. ജംഗ്ഷനിലെ സി.എ.സി.ഇ.ഇ. ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471 – 2302523.

കേരളസര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ അഡള്‍ട്ട് ആന്റ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ യൂണിറ്റിന്റെ കീഴില്‍ തിരുവനന്തപുരം കല്ലറ പാങ്ങോട് മന്നാനിയ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ നടത്തുന്ന പി.എസ്.സി. അംഗീകൃത ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ആറു മാസത്തെ കോഴ്‌സിന് പ്ലസ്ടു യോഗ്യതയുളള ആര്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് 9048538210 എന്ന നമ്പറില്‍ ബന്ധപ്പെടുക.

എം.ബി.എ. (ഫുള്‍ടൈം) കോഴ്‌സ് 2021 – 23 ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളില്‍ എം.ബി.എ. (ഫുള്‍ ടൈം) കോഴ്‌സിലേക്കുളള 2021 – 23 വര്‍ഷത്തെ പ്രവേശനത്തിനുളള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നു. അവസാന തീയതി ജൂലൈ 31 രാത്രി 10.00 മണി. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് (www.admissions.keralauniversity.ac.in) സന്ദര്‍ശിക്കുക.

MG University Announcements: എംജി സർവകലാശാല

നാളെ(26/03 /2021 ) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്

ഏപ്രിൽ 5,6,7 തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

നാലാം സെമസ്റ്റർ എം.എഡ് ( 2 വർഷ കോഴ്സ് – 2018 അഡ്മിഷൻ റഗുലർ/ 2017, 2016 അഡ്മിഷൻസ് സപ്ലിമെന്ററി & 2015 അഡ്മിഷൻ മേഴ്‌സി ചാൻസ് ), ഒക്ടോബർ 2020 പരീക്ഷയുടെ 26.03.2021 ന് നടത്താനിരുന്ന ഓൺലൈൻ വൈവ വോസി പരീക്ഷ 08.04.2021 തീയതിയിലേക്ക് മാറ്റി.

പുതുക്കിയ പരീക്ഷ തീയതി

മാർച്ച് 19 നു ആരംഭിക്കാനിരുന്നതും പിന്നീട് മാറ്റി വച്ചതുമായ വിവിധ പരീക്ഷകളുടെ പുതുക്കിയ പരീക്ഷ തീയതികൾ സർവകലാശാല വെബ്‌സൈറ്റിൽ

പരീക്ഷ ഫീസ്

ഒന്ന് മുതൽ ആറ്‌ വരെയുള്ള എംസിഎ (2011 ,2012 ,2013 ,2014 മേഴ്‌സി ചാൻസ് ലാറ്ററൽ എൻട്രി)പരീക്ഷക്ക് പിഴയില്ലാതെ മാർച്ച് 25 വരെയും 525 രൂപ പിഴയോടെ മാർച്ച് 26 വരെയും 1050 രൂപ സൂപ്പർ ഫൈനോട് കൂടി മാർച്ച് 28 വരെയും അപേക്ഷിക്കാം

പരീക്ഷഫലം

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം എസ് സി കമ്പ്യൂട്ടർ സയൻസ് റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനർ മൂല്യ നിര്ണയത്തിനും സൂക്ഷ്മ പരിശോധനക്കും ഏപ്രിൽ 9 വരെ അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ എം ബി എ (2018 അഡ്‌മിഷൻ റെഗുലർ 2017 അഡ്മിഷൻ സപ്ലിമെന്ററി ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനർ മൂല്യ നിര്ണയത്തിനും സൂക്ഷ്മ പരിശോധനക്കും ഏപ്രിൽ 8 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പുനഃപ്രവേശനവും കോളേജ് മാറ്റവും

സർവ്വകലാശാലയോട് അഫീലിയേറ്റ് ചെയ്ത കോളേജുകളിലും, സർവ്വകലാശാലയുടെ പഠന വകുപ്പുകളിലും, സെന്ററുകളിലും 2020-21 അക്കാദമിക വർഷത്തെ ബിരുദ, ബിരുദനന്തര ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്ററിലേക്ക് പുന:പ്രവേശനവും, കോളേജുകളിൽ ബിരുദ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റവും അനുവദിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് ഏപ്രിൽ 07 വരെ ഓൺലൈനായി അപേക്ഷിക്കാം. ( http://www.kannuruniversity.ac.in – certificate portal)

ഇന്റേണൽ മാർക്ക്

അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദ (നവംബർ 2020) പരീക്ഷകളുടെയും ബിരുദാന്തര ബിരുദ(നവംബർ 2020) പരീക്ഷകളുടെയും ഇന്റേണൽ മാർക്ക് 31.03.2021 ന് വൈകുന്നേരം 5 മണി

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 march 25

Next Story
Victers Channel Timetable March 26: വിക്ടേഴ്‌സ് ചാനൽ, മാർച്ച് 26 വെളളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com