Latest News

University Announcements 24 March 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 24 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 24 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

Kerala University Announcements: കേരള സര്‍വകലാശാല

പുനഃപരീക്ഷ

കേരളസര്‍വകലാശാല മാര്‍ച്ച് 3 ന് നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എ. (സി.ബി.സി.എസ്.) മലയാളം ങഘ 1544 ജീവചരിത്രം, ആത്മകഥ, യാത്രാനുഭവം (2018 അഡ്മിഷന്‍) എന്ന പരീക്ഷ റദ്ദാക്കിയതിനാല്‍ ഇതിന്റെ പുനഃപരീക്ഷ മാര്‍ച്ച് 29 ന് അതതു പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് 1.30 മുതല്‍ നടത്തുന്നതാണ്.

MG University Announcements: എംജി സർവകലാശാല

പരീക്ഷ തീയതി

2020 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ്. പരീക്ഷകൾ കോവിഡ് വ്യാപനം മൂലം എഴുതാൻ സാധിക്കാതിരുന്ന വിദ്യാർഥികൾ 2021 മാർച്ച് 30 മുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. റീഅപ്പിയറൻസ്/സപ്ലിമെന്ററി പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കൊപ്പം പരീക്ഷയ്ക്ക് ഹാജരാകണം. പ്രത്യേക രജിസ്‌ട്രേഷൻ കൂടാതെ നേരത്തെ നടന്ന നാലാം സെമസ്റ്റർ റഗുലർ പരീക്ഷയുടെ ഹാൾടിക്കറ്റ് ഉപയോഗിച്ച് പരീക്ഷയെഴുതാം. വിദ്യാർഥികൾ അവരവരുടെ കോളേജുകളിൽ തന്നെ പരീക്ഷയ്ക്ക് ഹാജരാകണം. വിശദവിവരത്തിന് കോളേജ് ഓഫീസുമായി ബന്ധപ്പെടണം.

ബി.എസ് സി. സൈബർ ഫോറൻസിക് (2013-2016 അഡ്മിഷൻ) വിദ്യാർഥികൾക്ക് ഏപ്രിൽ 13 മുതൽ നടക്കുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക് (2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയ്ക്ക് ഹാജരാകാവുന്നതാണ്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എം.ഫില്‍. ക്ലാസ്സുകള്‍ 15-ന് ആരംഭിക്കും

കാലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ ഓഫ്‌ലൈന്‍ ക്ലാസ്സുകള്‍ 15-ന് ആരംഭിക്കും. അതത് വകുപ്പുകളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസിന് ഹാജരാകണം.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍ ഏപ്രില്‍ 16 വരെ ലഭ്യമാകും.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ ഏപ്രില്‍ 2020 പ്രാക്ടിക്കല്‍, വൈവാവോസി ഏപ്രില്‍ 7-നും നാലാം സെമസ്റ്റര്‍ എം.പി.എഡ്. ജൂലൈ 2020 തീസിസ് ഇവാല്വേഷന്‍, വൈവാവോസി 29-നും പുതുക്കിയ സമയക്രമമനുസരിച്ച് നടക്കും.

2013 മുതല്‍ പ്രവേശനം ഒന്നാം വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 19-ന് ആരംഭിക്കും.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് ട്രെയിനിംഗ് കോളേജുകളിലേയും യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലേയും 2017 മുതല്‍ പ്രവേശനം നാലാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്. ഏപ്രില്‍ 2021 പരീക്ഷക്ക് പിഴ കൂടാതെ ഏപ്രില്‍ 5 വരേയും 170 രൂപ പിഴയോടെ 13 വരേയും ഫീസടച്ച് 17 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിലെ 2017 മുതല്‍ പ്രവേശനം ഒന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 31 വരേയും 170 രൂപ പിഴയോടെ ഏപ്രില്‍ 5 വരേയും ഫീസടച്ച് 8 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഇലക്‌ട്രോണിക്‌സ്, ജനറല്‍ ബയോടെക്‌നോളജി നവംബര്‍ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഹോണേഴ്‌സ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

സമ്പർക്ക ക്ലാസ്സ്

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം വർഷ അഫ്‌സൽ ഉൽ – ഉലമ പ്രിലിമിനറി, രണ്ടും മൂന്നും വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ മാർച്ച് 27 ന്‌ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ എസ്. എൻ കോളേജ് കണ്ണൂരിൽ വച്ച് നടത്തും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ് സെറ്റിൽ ലഭ്യമാണ്.

അപേക്ഷാ തീയതി നീട്ടി

കണ്ണൂർ സർവകലാശാലയുടെ ഐ.ടി പഠന വകുപ്പിലെ പ്രൊഫസർ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി ഏപ്രിൽ 9 ലേക്ക് നീട്ടി. അപേക്ഷകളുടെ പ്രിൻറ് ഔട്ടും (ഹാർഡ് കോപ്പി) മറ്റ് അനുബന്ധ രേഖകളും ഏപ്രിൽ 17 വരെ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് സർവ്വകലാശാല വെബ് സൈറ്റ് http://www.kannuruniversity.ac.in സന്ദർശിക്കുക.

പരീക്ഷാഫലം

കണ്ണൂർ സർവ്വകലാശാല മൂന്നാം സെമസ്റ്റർ ബി. എ. എൽ. എൽ. ബി (റെഗുലർ/സപ്ലിമെന്ററി) നവംബർ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോസ്റ്റാറ്റിനുമുള്ള അപേക്ഷകൾ 05/04/2021 വരെ സർവ്വകലാശാലയിൽ സ്വീകരിക്കും.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 march 24

Next Story
Victers Channel Timetable March 25: വിക്ടേഴ്‌സ് ചാനൽ, മാർച്ച് 25 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com