Latest News

University Announcements 23 March 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 23 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 23 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

പുതുക്കിയ പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാല ഏപ്രില്‍ 3 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബി.എ. (എസ്.ഡി.ഇ. – സി.എസ്.എസ്.) പരീക്ഷയ്ക്ക് തുമ്പ സെന്റ്.സേവ്യേഴ്‌സ് കോളേജ് പരീക്ഷാകേന്ദ്രമായി അനുവദിച്ച വിദ്യാര്‍ത്ഥികള്‍ വിഴിഞ്ഞം ക്രൈസ്റ്റ് കോളേജില്‍ പരീക്ഷ എഴുതേണ്ടതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല സെപ്റ്റംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എഡ്.സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഐ.ഡി.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ 5 വരെ അപേക്ഷിക്കാം.

MG University Announcements: എംജി സർവകലാശാല

അപേക്ഷ തീയതി

ഏഴ്, എട്ട് സെമസ്റ്റർ (2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) ബി.ആർക് പരീക്ഷയ്ക്ക് പിഴയില്ലാതെ മാർച്ച് 26 വരെയും 525 രൂപ പിഴയോടെ 29 വരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് 30 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷഫലം

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. പ്ലാന്റ് ബയോടെക്‌നോളജി (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ ആറുവരെ ഓൺലൈനായി അപേക്ഷിക്കാം.

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് (അപ്ലൈഡ് – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ ആറുവരെ ഓൺലൈനായി അപേക്ഷിക്കാം.

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് പി.ജി.സി.എസ്.എസ്. റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2019 അഡ്മിഷൻ വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 6 വരെ ഓൺലൈനായി അപേക്ഷിക്കണം.

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ട്രാവൽ ആന്റ് ടൂറിസം മാനേജ്‌മെന്റ് (എം.ടി.ടി.എം. – 2019 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 6 വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷ റദ്ദാക്കി

കാലിക്കറ്റ് സര്‍വകലാശാല മാര്‍ച്ച് 8-ന് നടത്തിയ 2009 സ്‌കീം, 2012, 2013 പ്രവേശനം ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക് ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷ ചോദ്യപ്പേപ്പര്‍ തെറ്റായി തുറന്നതു കാരണം റദ്ദാക്കിയിരിക്കുന്നു. പുനഃപരീക്ഷ പിന്നീട് നടത്തും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2017 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ജൂണ്‍ 2019 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 6 വരെ അപേക്ഷിക്കാം.

സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. സൈക്കോളജി, കമ്പ്യൂട്ടര്‍ സയന്‍സ് സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് നവംബര്‍ 2019 പരീകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ ബി.എം.എം.സി., ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിന്‍ ഏപ്രില്‍ 5 വരെ അപേക്ഷിക്കാം.

സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ജിയോളജി നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 5 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ. പ്രീവിയസ് എം.എ. ഇംഗ്ലീഷ് മെയ് 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2018, 2019 ബാച്ച് ഒന്നാം സെമസ്റ്റര്‍ ബി.വോക് നവംബര്‍ 2018, 2019 രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019, 2020 പ്രാക്ടിക്കല്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 22-ന് ആരംഭിക്കും.

2007 സ്‌കീം, 2007 വരെ പ്രവേശനം, 2008 സ്‌കീം, 2008, 2009 പ്രവേശനം അവസാനവര്‍ഷ ബി.ഡി.എസ്. പാര്‍ട്ട്-1 ഏപ്രില്‍ 2019 അഡീഷണല്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഏപ്രില്‍ 9-ന് ആരംഭിക്കും.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 march 23

Next Story
Victers Channel Timetable March 24: വിക്ടേഴ്‌സ് ചാനൽ; മാർച്ച് 24 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com