scorecardresearch
Latest News

University Announcements 22 March 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 22 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 22 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 മാര്‍ച്ച് 29 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഐ.ഡി.) (2015 സ്‌കീം – റെഗുലര്‍ ആന്റ് സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ ഏഴാം സെമസ്റ്റര്‍ (സെപ്റ്റംബര്‍ 2020) 2008 സ്‌കീം ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ‘ഇന്‍ഡസ്ട്രിയല്‍ ഇലക്‌ട്രോണിക്‌സ് ലാബ്’, ‘കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ലാബ്’ എന്നീ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 23 ന് പാപ്പനംകോട് എസ്.സി.ടി. കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ ഏഴാം സെമസ്റ്റര്‍ (സെപ്റ്റംബര്‍ 2020) 2013 സ്‌കീം ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ‘മൈക്രോവേവ് ആന്റ് ഓപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍ ലാബ്’ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 25 ന് തിരുവനന്തപുരം മാര്‍ ബസേലിയസ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആന്റ് ടെക്‌നോളജിയില്‍ വച്ചും ‘മോഡലിംഗ് ആന്റ് സിമുലേഷന്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം’ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 25 ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ചും നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല മാര്‍ച്ച് 18 മുതല്‍ ആരംഭിച്ച നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്.സി. സ്‌പെഷ്യല്‍ പരീക്ഷയുടെ ഭാഗമായിട്ടുളള കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ യഥാക്രമം മാര്‍ച്ച് 29, ഏപ്രില്‍ 12 തീയതികളില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

MG University Announcements: എംജി സർവകലാശാല

പരീക്ഷ തീയതി

നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്), നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക് (2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾ മാർച്ച് 30 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കാലിക്കറ്റ് സർവകലാശാല മാറ്റിവച്ച/റദ്ദ് ചെയ്ത ഏപ്രിൽ 2020 രണ്ടാം സെമസ്റ്റർ യൂജി (സിസിഎസ്എസ്, സിയുസിബിസിഎസ്എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളും/അഫിലിയേറ്റഡ് കോളേജ്/എസ്ഡിഇ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെ (സ്പെഷ്യൽ പരീക്ഷകൾ ഉൾപ്പെടെ) പരീക്ഷകളും പുതുക്കിയ ടൈംടേബിൾ പ്രകാരം ഏപ്രിൽ 19, 20 തീയതികളിൽ നടക്കും.

പുനർമൂല്യ നിർണയ ഫലം

കാലിക്കറ്റ് സർവകലാശാല എംപിഎഡ് നാലാം സെമസ്റ്റർ ജൂലൈ 2019 പരീക്ഷയുടെ പുനർമൂല്യ നിർണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

കാലിക്കറ്റ് സർവകലാശാല ഒന്നാം സെമസ്റ്റർ എംഎസ്‌സി ഫിസിക്സ് (സിബിസിഎസ്എസ്) നവംബർ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രിൽ 5 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല ഒന്നാം സെമസ്റ്റർ സംസ്കൃത സാഹിത്യ സ്പെഷ്യൽ സിബിസിഎസ്എസ് നവംബർ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയം സൂക്ഷ്മപരിശോധന എന്നിവയ്ക്ക് ഏപ്രിൽ ഒന്നുവരെ അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല ഒന്നാം സെമസ്റ്റർ എംഎ മലയാളം വിത് ജേണലിസം നവംബർ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയം സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് ഏപ്രിൽ മൂന്നുവരെ അപേക്ഷിക്കാം.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcement news education news 2021 march 22