University Announcements 19 March 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 19 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 19 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

Kerala University Announcements: കേരള സര്‍വകലാശാല

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല മാര്‍ച്ച് 30 ന് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. (സി.ആര്‍.)/സി.ബി.സി.എസ്.എസ്. – ബി.എ./ബി.എസ്.സി./ബി.കോം. (2018 അഡ്മിഷന്‍ – റെഗുലര്‍, 2015, 2016, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) മാര്‍ച്ച് 2021 ന്റെ പരീക്ഷകള്‍ ഏപ്രില്‍ 15 മുതല്‍ ആരംഭിക്കുന്നതാണ്. ആറാം സെമസ്റ്ററിന്റെ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ 2021 ഏപ്രില്‍ 30 ന് മുമ്പായി അതതു കോളേജുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.

കേരളസര്‍വകലാശാല മാര്‍ച്ച് 31 മുതല്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എം.എ./എം.എസ്.സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ. മാര്‍ച്ച് 2021 റെഗുലര്‍ പരീക്ഷകള്‍ ഏപ്രില്‍ 15 മുതല്‍ ആരംഭിക്കുന്നതാണ്. പ്രോജക്ട്/ഡിസര്‍ട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 26.

കേരളസര്‍വകലാശാല ഏപ്രില്‍ 5 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷയുടെ പേപ്പര്‍ അഞ്ച് ലോ ഓഫ് കോണ്‍ട്രാക്ട് പരീക്ഷ ഏപ്രില്‍ 9 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാസമയം രാവിലെ 9.30 മുതല്‍ 12.30 വരെ.

പരീക്ഷാഫലം

കേരളസര്‍വകലാശാല നവംബറില്‍ നടത്തിയ എം.ടെക്. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ (ഒപ്‌ടോഇലക്‌ട്രോണിക്‌സ് ആന്റ് ഒപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍) 2018 – 2020 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

MG University Announcements: എംജി സർവകലാശാല

പരീക്ഷ തീയതി

ഒന്നും രണ്ടും സെമസ്റ്റർ (2019 അഡ്മിഷൻ) ബി.ആർക് പരീക്ഷകൾ മാർച്ച് 25 മുതൽ ആരംഭിക്കും.

പരീക്ഷഫലം

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.

2020 ഒക്‌ടോബറിൽ നടന്ന നാലാം വർഷ ബാച്ചിലർ ഓഫ് ഫാർമസി റഗുലർ- പുതിയ സ്‌കീം (2016 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ മൂന്നുവരെ അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാഫലം

കാലിക്കറ്റ് സർവകലാശാല അഞ്ചാം സെമസ്റ്റർ എൽഎൽബി യൂണിറ്ററി റഗുലർ/സപ്ലിമെന്ററി ഏപ്രിൽ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. റീവാലുവേഷൻ, സ്ക്രൂട്ടിണി എന്നിവയ്ക്ക് മാർച്ച് 31 വരെ അപേക്ഷിക്കാം.

പരീക്ഷ

കാലിക്കറ്റ് സർവകലാശാല മൂന്നാം സെമസ്റ്റർ എംഎ, എംഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എംഎസ്‌സി, എംകോം, എംടിഎച്ച്എം, എംടിടിഎം, എംബിഇ, എംഎസ്ഡബ്ല്യുയു റഗുലർ പരീക്ഷ (സിസിഎസ്എസ്) പുതുക്കിയ ടൈംടേബിൾ പ്രകാരം ഏപ്രിൽ ഒൻപതിന് നടക്കും.

ഇസ്‌ലാമിക് ഹെൽത് കെയർ പ്രോഗ്രാം

കാലിക്കറ്റ് സർവകലാശാല ഇസ്‌ലാമിക് ചെയറിന്റെ ഏകവർഷ ഹെൽത് കെയർ ഇൻ ഇസ്‌ലാം പ്രോഗ്രാമിന്റെ മൂന്നാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലാസ് ഏപ്രിൽ 10 ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 8606179456, 8113815263

Kannur University Announcements: കണ്ണൂർ സർവകലാശാല

പ്രവേശന പരീക്ഷാഫലം

കണ്ണൂർ സർവ്വകലാശാല 2020-21 അധ്യയന വർഷത്തേക്ക് നടത്തിയ അറബിക്, ബോട്ടണി, ഫിലോസഫി, ട്രാവൽ ആൻഡ് ടൂറിസം എന്നീ വിഷയങ്ങളുടെ പി.എച്ച്.ഡി പ്രവേശന പരീക്ഷാ ഫലം വെബ്സൈറ്റിൽ ( http://www.kannuruniversity.ac.in ) പ്രസിദ്ധീകരിച്ചു.

പ്രായോഗിക പരീക്ഷ

അഞ്ചാം സെമസ്റ്റർ ബിഎസ് സി മാത്തമാറ്റിക്സ് (ഓണേഴ്സ്) ഡിഗ്രി (C.B.C.S.S. 2014 അഡ്മിഷൻ മുതൽ – റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) നവംബർ 2020 പ്രായോഗിക പരീക്ഷ മാർച്ച് 24ന് ഗവ. ബ്രണ്ണൻ കോളജ്, തലശേരി സെന്ററിൽ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷ

കണ്ണൂർ സർവകലാശാലയുടെ അഞ്ച് ,മൂന്ന് സെമസ്റ്റർ ബി .എ മ്യൂസിക് പ്രായോഗിക പരീക്ഷകൾ മാർച്ച് 22,23,24,തീയതികളിൽ രാവിലെ 9 മുതൽ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വച്ച് നടക്കും .രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.

പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ ഏപ്രിൽ 2020 ബിരുദ പരീക്ഷകളുടെ (BA/BSc/BCom/BBA/TTM) പുനർ മൂല്യനിർണയഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .മൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത് .പൂർണ്ണ ഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തുന്നതാണ് .മാർക്ക്/ ഗ്രേഡ് മാറ്റമുള്ള പക്ഷം റെഗുലർ വിദ്യാർത്ഥികൾ ഒഴികെ മറ്റുള്ളവർ റിസൾട്ട് മെമ്മോയുടെ ഡൗൺലോഡ് ചെയ്ത പകർപ്പും മാർക്ക് ലിസ്റ്റും സഹിതം ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 march 19

Next Story
Victers Channel Timetable March 20: വിക്ടേഴ്‌സ് ചാനൽ; മാർച്ച് 20 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com