University Announcements 18 March 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 18 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 18 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

Kerala University Announcements: കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി പരീക്ഷ, ഒക്‌ടോബര്‍ 2020 (2008, 2013 സ്‌കീം) -ന്റെ ഇലക്ട്രിക്കല്‍ അന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 22,25 തീയതികളില്‍ തിരുവനന്തപുരം സി.ഇ.ടി, ഗവ. എഞ്ചിനീയറിംഗ് കോളേജ്, ബാര്‍ട്ടണ്‍ഹില്‍ എന്നീ കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം) ഏപ്രില്‍ 2020 (സപ്ലിമെന്ററി) പരീക്ഷയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി , കമ്പ്യൂട്ടര്‍ സയന്‍സ് അന്റ് എഞ്ചിനീയറിംഗ് ബ്രാഞ്ചുകളുടെ പ്രോഗ്രാമിങ് ലാബ് എന്ന പ്രാക്ടിക്കല്‍ പരീക്ഷ കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് ഏപ്രില്‍ 09, 13 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം) ഏപ്രില്‍ 2020 (സപ്ലിമെന്ററി) പരീക്ഷയുടെ ഇലക്ട്രിക്കല്‍ അന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ഹൈഡ്രോളിക്‌സ് മഷീന്‍സ് ആന്റ് ഹീറ്റ് എന്‍ജിന്‍സ് ലാബ് എന്ന പ്രാക്ടിക്കല്‍ പരീക്ഷ തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് മാര്‍ച്ച് 23-ന് നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം) ഏപ്രില്‍ 2020 (സപ്ലിമെന്ററി) പരീക്ഷയുടെ ഇലക്ട്രിക്കല്‍ അന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ഇലക്‌ട്രോണിക് സര്‍ക്യൂട്ട്‌സ് ലാബ് എന്ന പ്രാക്ടിക്കല്‍ പരീക്ഷ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ (സി.ഇ.ടി) വച്ച് മാര്‍ച്ച് 24-ന് നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം) ഏപ്രില്‍ 2020 (സപ്ലിമെന്ററി) പരീക്ഷയുടെ കമ്പ്യൂട്ടര്‍ സയന്‍സ് അന്റ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ഇലക്‌ട്രോണിക് സര്‍ക്യൂട്ട്‌സ് ലാബ് എന്ന പ്രാക്ടിക്കല്‍ പരീക്ഷ കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് മാര്‍ച്ച് 30,31 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വൈവ-വോസി

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം 2021 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.കോം (2018 അഡ്മിഷന്‍ റഗുലര്‍, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ വൈവ-വോസി മാര്‍ച്ച് 22,23,29,30 തീയതികളിലും, എം.എ പൊളിറ്റിക്കല്‍ സയന്‍സ് (2018 അഡ്മിഷന്‍ റഗുലര്‍, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ വൈവ-വോസി മാര്‍ച്ച് 22,23 തീയതികളിലും കാര്യവട്ടം വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രത്തില്‍ നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് കോഴ്‌സിലേക്ക് മാര്‍ച്ച് 26 വരെ അപേക്ഷിക്കാം. യോഗ്യത :പ്ലസ്ടു /പ്രീഡിഗ്രി. കോഴ്‌സ് കാലാവധി: നാലുമാസം, ക്ലാസുകള്‍ കാര്യവട്ടം ക്യാമ്പസില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍. കോഴ്‌സ് ഫീസ്: 5000/- രൂപ. ഉയര്‍ന്ന പ്രായപരിധിയില്ല. കേരള സര്‍വകലാശാല വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോം നമ്പര്‍ 28 ഡൗണ്‍ലോഡ് ചെയ്ത്, എസ്.ബി.ഐ ബാങ്കില്‍ 57002299878 എന്ന അക്കൗണ്ടില്‍ 100 രൂപ അടച്ച രസീതും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഡയറക്ടര്‍ , സി.എ.സി.ഇ.ഇ, പി.എം.ജി ജംഗ്ഷന്‍, കേരള സര്‍വ്വകലാശാല, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ അയയ്ക്കുക. ഫോണ്‍ 0471 2302523. അപേക്ഷ തപാലില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.

MG University Announcements: എംജി സർവകലാശാല

പരീക്ഷകൾ മാറ്റി

ഇന്ന് (മാർച്ച് 19) നടത്താനിരുന്ന ബി.ആർക് (മെയ്/ജൂൺ 2020 സെഷൻ), രണ്ടാം വർഷ ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി (2015 അഡ്മിഷൻ മുതൽ, 2008-2014 അഡ്മിഷൻ) സപ്ലിമെന്ററി, നാലാം വർഷ ബി.പി.ടി. (2008 അഡ്മിഷൻ മുതൽ) റഗുലർ/സപ്ലിമെന്ററി, സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ പത്താം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) റഗുലർ/സപ്ലിമെന്ററി, അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എൽ.എൽ.എം., രണ്ടാം വർഷ എം.എസ് സി. മെഡിക്കൽ മൈക്രോബയോളജി (2016 അഡ്മിഷൻ മുതൽ റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്. മറ്റ് പരീക്ഷകളുടെ തീയതി, സമയം, കേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല.

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ ബി.വോക് (പുതിയ സ്‌കീം – 2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾ മാർച്ച് 25 മുതൽ ആരംഭിക്കും. നാലാം സെമസ്റ്റർ എം.സി.എ. (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി/ ലാറ്ററൽ എൻട്രി – 2019 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ – സ്‌പെഷൽ ബാച്ച്, 2018 അഡ്മിഷൻ സപ്ലിമെന്ററി), നാലാം സെമസ്റ്റർ എം.സി.എ. സപ്ലിമെന്ററി (2014, 2015 അഡ്മിഷൻ – അഫിലിയേറ്റഡ് കോളേജുകൾ, സീപാസ്/2016 അഡ്മിഷൻ – അഫിലിയേറ്റഡ് കോളേജുകൾ/ലാറ്ററൽ എൻട്രി – സപ്ലിമെന്ററി – 2017 അഡ്മിഷൻ – വേക്കന്റ് സീറ്റ്/2014-2016 അഡ്മിഷൻ), നാലാം സെമസ്റ്റർ എം.സി.എ. (സപ്ലിമെന്ററി – 2016 അഡ്മിഷൻ/ലാറ്ററൽ എൻട്രി – 2017 അഡ്മിഷൻ – സീപാസ്) പരീക്ഷകൾ ഏപ്രിൽ 16 മുതൽ ആരംഭിക്കും. പിഴയില്ലാതെ മാർച്ച് 22 വരെയും 525 രൂപ പിഴയോടെ മാർച്ച് 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് 24 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

അപേക്ഷ തീയതി നീട്ടി

നാലാം സെമസ്റ്റർ സി.ബി.സി.എസ്./സി.ബി.സി.എസ്.എസ്. പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 19 വരെയും പിഴയോടെ മാർച്ച് 22 വരെയും സൂപ്പർഫൈനോടെ മാർച്ച് 24 വരെയും അപേക്ഷിക്കാം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാലയിൽ 2021-22 അധ്യയനവർഷം എം.ടെക് എനർജി സയൻസ് പ്രോഗ്രാമിലേക്ക് എസ്.സി., എസ്.ടി. വിഭാഗങ്ങളിൽ ഓരോ സീറ്റൊഴിവുണ്ട്. എം.ടെക് ഇൻ നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിലും മുസ്ലിം വിഭാഗത്തിലും ഓരോ സീറ്റൊഴിവുണ്ട്. യോഗ്യരായവർ സാക്ഷ്യപത്രങ്ങളുമായി മാർച്ച് 20ന് രാവിലെ 10.30ന് സർവകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ എഡി. എ11 സെക്ഷനിൽ എത്തണം. വിശദവിവരം http://www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

പരീക്ഷഫലം

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ് സി. മോഡൽ 3 – സെബർ ഫോറൻസിക് പരീക്ഷയുടെ തടഞ്ഞുവെച്ചിരുന്ന ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

2019 നവംബറിൽ നടന്ന എൽ.എൽ.എം. (ആനുവൽ സ്‌കീം – ഓഫ് കാമ്പസ് പ്രീവിയസ്, അവസാന വർഷ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 27 വരെ അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ട്യൂഷന്‍ ഫീസ്

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ബിരുദ കോഴ്‌സുകള്‍ക്ക് 2019-ല്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ 3, 4 സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് ഇതു വരെ അടക്കാത്തവര്‍ക്ക് 100 രൂപ ഫൈനോടു കൂടി ഒറ്റഗഡുവായി 31 വരെ ഓണ്‍ലൈനായി അടക്കാം. ഓണ്‍ലൈന്‍ ലിങ്ക് വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0494 2407356

എം.പി.എഡ്. സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തില്‍ എം.പി.എഡ്. കോഴ്‌സിന് ഒഴിവു വന്ന സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ അനുബന്ധ രേഖകള്‍ സഹിതമുള്ള അപേക്ഷ കോ-ഓര്‍ഡിനേറ്റര്‍, സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ 25-ന് മുമ്പായി അപേക്ഷിക്കണം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2017, 2018 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ഡിസംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഏപ്രില്‍ 9-ന് ആരംഭിക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

കോവിഡ് സ്പെഷ്യൽ പരീക്ഷ

കോവിഡ് അനുബന്ധ കാരണങ്ങളാൽ ഏപ്രിൽ 2020 സെഷൻ നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ എഴുതാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് ഏപ്രിൽ 16ന് സ്പെഷ്യൽ പരീക്ഷകൾ ആരംഭിക്കും. പരീക്ഷാകേന്ദ്രം പിന്നീട് അറിയിക്കും.

ബി. എഡ്. പരീക്ഷകൾ

മൂന്നാം സെമസ്റ്റർ (നവംബർ 2020), നാലാം സെമസ്റ്റർ (ഏപ്രിൽ 2021) ബി. എഡ്. ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷകൾ യഥാക്രമം മാർച്ച് 30, ഏപ്രിൽ 8 തീയതികളിൽ ആരംഭിക്കും.

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാല യു.ജി.സി- എച്ച് ആർ.ഡി.സിക്ക് 2020-21 വർഷത്തിൽ അനുവദിച്ച ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മൂക്സ് & ഓപ്പൺ എഡ്യൂക്കേഷണൽ റിസോഴ്സ് – 3, ക്ലൈമറ്റ് ചേഞ്ച് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ്, യോഗ/ വെൽനെസ്സ്/ലൈഫ് സ്‌കിൽസ് എന്നീ കോഴ്സുകൾ മാർച്ച് 24 മുതൽ 26 വരെ നടത്തും. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 22

ഗവേഷക വിദ്യാർത്ഥികൾക്കായുള്ള ഏക ദിന ഇന്റെറാക്ഷൻ പ്രോഗ്രാം മാർച്ച് 30നു നടത്തും. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 27.

മൂക്സ് & ഓപ്പൺ എഡ്യൂക്കേഷണൽ റിസോഴ്സ്-2, ജൻഡർ സ്റ്റഡീസ്, ഹ്യൂമൻ റൈറ്സ് ആൻഡ് ആർ ടി ഐ ആക്ട്, സ്റ്റുഡൻറ് ഗൈഡൻസ്, കൗൺസിലിങ് ആൻഡ് കരിയർ പ്ലാനിംഗ് എന്നീ നാല് കോഴ്സുകൾ മാർച്ച് 27 മുതൽ30 വരെ നടത്തും. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 24. വിശദ വിവരങ്ങൾ http://www.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 march 18

Next Story
Victers Channel Timetable March 19: വിക്ടേഴ്‌സ് ചാനൽ, മാർച്ച് 19 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com