Latest News

University Announcements 17 March 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 17 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 17 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷ തീയതി

കേരളസര്‍വകലാശാല നടത്തുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്.സി/ബി.കോം/ബി.പി.എ/ബി.ബി.എ/ബി.സി.എ/ബി.എം.എസ്/ബി.എസ്.ഡബ്ല്യൂ/ബി.വോക് പരീക്ഷകള്‍ ഏപ്രില്‍ 15 ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം) സെപ്റ്റംബര്‍ 2020 പരീക്ഷയുടെ മെക്കാനിക്കല്‍ സ്ട്രീം-പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ 08607-ഇഅഉ ലാബിന്റെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 19 ന് തിരുവനന്തപുരം എസ്.സി.റ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2020 ഫെബ്രുവരി മാസത്തില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി മാര്‍ച്ച് 18 19,20 തീയതികളില്‍ (ഇ.ജെ ത – പത്ത്) സെക്ഷനില്‍ ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാല ലൈബ്രറിയുടെ പ്രവര്‍ത്തനസമയം പുനഃക്രമീകരിച്ചിരുക്കുന്നു

കേരളസര്‍വകലാശാല ലൈബ്രറിയുടെ പ്രവര്‍ത്തനസമയം മാര്‍ച്ച് 17 മുതല്‍ ഒരു മാസത്തേക്ക് രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയായി പുനഃക്രമീകരിച്ചിരുക്കുന്നു.

MG University Announcements: എംജി സർവകലാശാല

പരീക്ഷ തീയതി

മൂന്ന്/അഞ്ച്‌ വർഷ എൽ.എൽ.ബി. (1998-1999 സ്‌കീം) അദാലത്ത് സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷകൾ ഏപ്രിൽ 16 മുതൽ ആരംഭിക്കും.

മാർച്ച് എട്ടിന് നടത്താനിരുന്നതും മാറ്റിവച്ചതുമായ അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) 2019 അഡ്മിഷൻ റഗുലർ/2018 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷകൾ ഏപ്രിൽ ഒൻപതുമുതൽ നടക്കും.

മൂന്നാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം – 2018 അഡ്മിഷൻ റഗുലർ), മൂന്നാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം) 2014-2017 അഡ്മിഷൻ സപ്ലിമെന്ററി/2013 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/2012 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്/2012ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ്, ഏഴാം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം) 2008-2010 അഡ്മിഷൻ സപ്ലിമെന്ററി/2007 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/2006 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്/2006ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ് പരീക്ഷകൾ ഏപ്രിൽ 16 മുതൽ ആരംഭിക്കും. പിഴയില്ലാതെ മാർച്ച് 19 വരെയും 525 രൂപ പിഴയോടെ മാർച്ച് 22 വരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് 23 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിനന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ആദ്യ മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 5250 രൂപയും രണ്ടാം മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 7350 രൂപയും മൂന്നാം മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 10500 രൂപയും സ്‌പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം.

ഒന്നുമുതൽ അഞ്ചുവരെ വർഷ ത്രിവത്സര എൽ.എൽ.ബി. (1993ന് മുമ്പുള്ള അഡ്മിഷൻ/1993-1997 അഡ്മിഷൻ ആനുവൽ സ്‌കീം അദാലത്ത് സ്‌പെഷൽ മേഴ്‌സി ചാൻസ്) പരീക്ഷകൾ ഏപ്രിൽ 16 മുതൽ ആരംഭിക്കും.

അപേക്ഷ തീയതി നീട്ടി

നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്), നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക് (2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്), നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 18 വരെയും 525 രൂപ പിഴയോടെ മാർച്ച് 20 വരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് 22 വരെയും അപേക്ഷിക്കാം.

പരീക്ഷ റദ്ദാക്കി

മാർച്ച് എട്ടിന് നടന്ന ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) 2019 അഡ്മിഷൻ റഗുലർ/2018 അഡ്മിഷൻ സപ്ലിമെന്ററി – ലോ ഓഫ് ടോർട്‌സ് ഇൻക്ലൂഡിംഗ് എം.വി. ആക്ട് ആന്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ ലോസ്’ എന്ന പേപ്പറിന്റെ പരീക്ഷ റദ്ദാക്കി.

പരീക്ഷഫലം

2019 ഒക്‌ടോബറിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ എം.എ. സംസ്‌കൃതം ജനറൽ ആന്റ് സംസ്‌കൃതം സ്‌പെഷൽസ് (വേദാന്ത, വ്യാകരണ) പ്രൈവറ്റ് രജിസ്‌ട്രേഷൻ റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2015 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 31നകം ഓൺലൈനായി അപേക്ഷിക്കണം.

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. ഫിസിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. ഫിസിക്‌സ് (മെറ്റീരിയൽ സയൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഹോം സയന്‍സ് (ന്യൂട്രിഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സ്) 2019 പ്രവേശനം സി.ബി.സി.എസ്.എസ്. നവംബര്‍ 2019 പരീക്ഷയുടേയും 2018 പ്രവേശനം സി.യു.സി.എസ്.എസ്. നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല നിയമ പഠന വിഭാഗത്തിലെ നാലാം സെമസ്റ്റര്‍ രണ്ട് വര്‍ഷ എല്‍.എല്‍.എം. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടേയും ലോ കോളേജുകളിലെ നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. മാര്‍ച്ച് 2020 റഗുലര്‍ പരീക്ഷയുടേയും ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍ 25 വരെ ലഭ്യമാണ്.

രണ്ടാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍ 30 വരെ ലഭ്യമാണ്.

Kannur University Announcements: കണ്ണൂർ സർവകലാശാല

സമ്പർക്ക ക്ലാസ്സ്

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടും മൂന്നും വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസ്സുകൾ മാർച്ച് 20, 21 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ എസ്.എൻ കോളേജ് കണ്ണൂർ, എൻ. എ. എസ്. കോളേജ് കാഞ്ഞങ്ങാട് എന്നീ പഠന കേന്ദ്രങ്ങളിൽ വെച്ച് നടത്തും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. എ. ഇക്കണോമിക്സ് റെഗുലർ/ സപ്ലിമെന്ററി (മെയ് 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 30.03.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

പ്രായോഗിക പരീക്ഷൾ

മൂന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടർ സയൻസ് റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ഒക്റ്റോബർ 2020) പ്രായോഗിക പരീക്ഷകൾ 22.03.2021 ന് വിവിധ കോളേജുളിൽ നടക്കും.

ഒന്നാം വർഷ എം. എസ് സി. മാത്തമാറ്റിക്സ് സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ജൂൺ 2020) പ്രായോഗിക പരീക്ഷകൾ 24.03.2021 ന് ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ വച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

ഇന്റേണൽ മാർക്ക്

മൂന്നാം സെമസ്റ്റർ ബിരുദ (നവംബർ 2020) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 25.03.2021 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി സമർപ്പിക്കാം.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 march 17

Next Story
Victers Channel Timetable March 18: വിക്ടേഴ്‌സ് ചാനൽ, മാർച്ച് 18 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express