Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

University Announcements 16 March 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 16 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 16 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

Kerala University Announcements: കേരള സര്‍വകലാശാല

വൈവ വോസി

കേരളസര്‍വകലാശാല ജനുവരിയില്‍ നടത്തിയ പാര്‍ട്ട് മൂന്ന് (III) ബി.എ. (ആന്വല്‍ സ്‌കീം) ഇംഗ്ലീഷ് മെയിന്‍ പരീക്ഷയുടെ വൈവ വോസി പരീക്ഷ മാര്‍ച്ച് 24 ന് കാര്യവട്ടം എസ്.ഡി.ഇ. ക്യാമ്പസില്‍ വച്ച് രാവിലെ 10.30 മുതല്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ സോഷ്യോളജി (വിദൂരവിദ്യാഭ്യാസം- 2018 അഡ്മിഷന്‍, സപ്ലിമെന്ററി -2017 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ വൈവ വോസി മാര്‍ച്ച് 18,19 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഫെബ്രുവരി മാസം നടത്തിയ അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ് ബി.എസ്.ഡബ്ല്യു (315) പ്രോഗ്രാമിന്റെ വൈവ വോസി പരീക്ഷ മാര്‍ച്ച് 18, 19, 20 തീയതികളില്‍ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല ഏപ്രിലില്‍ നടത്തുന്ന നാലാം സെമസ്റ്റര്‍ എം.എഡ്. (ദ്വിവത്സര പ്രോഗ്രാം – 2018 സ്‌കീം – റെഗുലര്‍ ആന്റ് സപ്ലിമെന്ററി), (2015 സ്‌കീം – സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ മാര്‍ച്ച് 20 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 24 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 26 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2019 മേയ്, 2019 ഒക്‌ടോബര്‍, 2019 ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ രണ്ട്, മൂന്ന്, അഞ്ച് സെമസ്റ്ററുകളുടെ സി.ബി.സി.എസ്. ബി.എസ്.സി. പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളളവര്‍ അതതു പരീക്ഷകളുടെ ഹാള്‍ടിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡുമായി മാര്‍ച്ച് 18 മുതല്‍ 27 വരെയുളള പ്രവൃത്തിദിനങ്ങളില്‍ (ഇ.ജെ കക – രണ്ട്) സെക്ഷനില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍: 0471 2386457

പരീക്ഷാഫലം

കേരളസര്‍വകലാശാല 2020 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഡിഗ്രി പരീക്ഷയുടെ (2019 സ്‌കീം – റെഗുലര്‍) ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ ഒന്നാം വര്‍ഷ (ഇന്റഗ്രേറ്റഡ്) ബി.എഫ്.എ. ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സീറ്റ് ഒഴിവ്

കേരളസര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ അഡള്‍ട്ട് ആന്റ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ യൂണിറ്റിന്റെ കീഴില്‍ തിരുവനന്തപുരം കല്ലറ പാങ്ങോട് മന്നാനിയ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ നടത്തുന്ന പി.എസ്.സി. അംഗീകൃത ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ മാര്‍ച്ച് 15 മുതല്‍ ആരംഭിച്ച ബാച്ചില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ആറു മാസത്തെ കോഴ്‌സിന് പ്ലസ്ടു യോഗ്യതയുളള ആര്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് 9048538210 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

MG University Announcements: എംജി സർവകലാശാല

പ്രാക്ടിക്കൽ

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. ഫിഷറി ബയോളജി ആന്റ് അക്വാകൾച്ചർ (സി.എസ്.എസ്. – 2019 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് 19 മുതൽ 20 വരെ പത്തനംതിട്ട സ്‌കൂൾ ഓഫ് അപ്ലൈഡ് ലൈഫ് സയൻസസിൽ (സീപാസ്) നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഫിനാന്‍സ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല മാര്‍ച്ച് 22 മുതല്‍ ആരംഭിക്കാനിരുന്ന 2012 സ്‌കീം 2019 പ്രവേശനം സി.യു.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ക്ലിനിക്കല്‍ സൈക്കോളജി നവംബര്‍ 2020 റഗുലര്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഏപ്രില്‍ 9-ന് ആരംഭിക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഇന്റേണൽ മാർക്ക്

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാന്തര ബിരുദ (നവംബർ 2020) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 25.03.2021 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി സമർപ്പിക്കാം.

ബി. ടെക്. സെഷണൽ അസസ്മെന്റ് ഇംപ്രൂവ്മെന്റ്

ബി. ടെക്. സെഷണൽ അസസ്മെന്റ് മുൻപ് ഇംപ്രൂവ് ചെയ്ത് വിജയിക്കാത്ത വിദ്യാർഥികൾ സെഷണൽ അസസ്മെന്റിനുള്ള പ്രിൻസിപ്പൾ സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ 18.03.2021 നകം സർവകലാശാലയിൽ സമർപ്പിക്കണം. ഓൾഡ് സ്കീം വിദ്യാർഥികൾക്ക് അപേക്ഷാ ഫോം വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ന്യൂ സ്കീം വിദ്യാർഥികൾ രജിസ്റ്റർ ചെയ്യുന്നതിനായി സർവകലാശാലയിൽ നേരിട്ട് ഹാജരാകണം. സെഷണൽ അസസ്മെന്റ് 30.04.2021 നകം പൂർത്തിയാക്കേണ്ടതാണ്. വിശദമായ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ഹാൾടിക്കറ്റ്

അഫിലിയേറ്റഡ് കോളേജുകളിലും സെന്ററുകളിലും 23.03.2021 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം. സി. എ. / എം. സി. എ. ലാറ്ററൽ എൻട്രി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (നവംബർ 2020) പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 march 16

Next Story
കേരള സര്‍വകലാശാല സിഎസിഇഇ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചുkerala university, education, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express