Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

University Announcements 15 March 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 15 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 15 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

Kerala University Announcements: കേരളസര്‍വകലാശാല

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല മാര്‍ച്ച് 18 ന് ആരംഭിക്കാനിരുന്ന അഞ്ചാം സെമസ്റ്റര്‍ എം.സി.എ. (2015 സ്‌കീം – റെഗുലര്‍ ആന്റ് സപ്ലിമെന്ററി), പരീക്ഷ ഏപ്രില്‍ 19 നും മാര്‍ച്ച് 19 ന് ആരംഭിക്കാനിരുന്ന മൂന്നാം സെമസ്റ്റര്‍ എം.സി.എ. (2015 സ്‌കീം – റെഗുലര്‍ ആന്റ് സപ്ലിമെന്ററി) പരീക്ഷ ഏപ്രില്‍ 20 നും ആരംഭിക്കുന്നതാണ്.

കേരളസര്‍വകലാശാല മാര്‍ച്ച് 2 ന് നടത്താനിരുന്ന 2008 സ്‌കീം എട്ടാം സെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്ററി പരീക്ഷകള്‍ മാര്‍ച്ച് 22 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ നടത്തുന്നതാണ്.

കേരളസര്‍വകലാശാല മാര്‍ച്ച് 2 ന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. സപ്ലിമെന്ററി (2013 സ്‌കീം) Architectural Acousticsന്റെ പരീക്ഷ മാര്‍ച്ച് 26 ന് നടത്തുന്നതാണ്. പരീക്ഷാകേന്ദ്രങ്ങളിലെ സമയത്തിലോ മാറ്റം ഇല്ല.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.സി. കെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി ലാബ് III പ്രാക്ടിക്കല്‍ പരീക്ഷ അതതു പരീക്ഷാകേന്ദ്രങ്ങളില്‍ മാര്‍ച്ച് 18, 20 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമിന്റെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 19 ന് അതതു പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല നടത്തുന്ന ആറാം സെമസ്റ്റര്‍ – സെപ്റ്റംബര്‍ 2020 (2008 സ്‌കീം) – ബി.ടെക്. പരീക്ഷയുടെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ 08407 – പവര്‍ ഇലക്‌ട്രോണിക്‌സ് ലാബിന്റെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 19 നും 08608 – മൈക്രോപ്രൊസസര്‍ ലാബ്, 08609 – സോഫ്റ്റ്‌വെയര്‍ ലാബ് എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് 18 നും തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. – ബി.സി.എ. കോഴ്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 17 മുതല്‍ അതതു കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്.സി. ഇലക്‌ട്രോണിക്‌സ് ഡിഗ്രി കോഴ്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 17 മുതല്‍ അതതു കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് – സി.ബി.സി.എസ്.എസ്. – ബി.എ./ബി.എസ്.സി./ബി.കോം./ബി.പി.എ./ബി.ബി.എ./ബി.സി.എ./ബി.എം.എസ്./ബി.എസ്.ഡബ്ല്യൂ./ബി.വോക്. പരീക്ഷകള്‍ മാര്‍ച്ച് 23 ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാവും.

കേരളസര്‍വകലാശാല നടത്തുന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്.സി./ബി.കോം. സി.ബി.സി.എസ്.എസ്. കരിയര്‍ റിലേറ്റഡ് ബി.എ./ബി.എസ്.സി./ബി.കോം./ബി.ബി.എ./ബി.സി.എ./ബി.പി.എ./ബി.വോക്. ഡിഗ്രി (2019 അഡ്മിഷന്‍ റെഗുലര്‍, 2018 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2015, 2016, 2017 അഡ്മിഷന്‍ സപ്ലിമെന്ററി 2013 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്) മാര്‍ച്ച് 2021 പരീക്ഷകള്‍ മാര്‍ച്ച് 23 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല മാര്‍ച്ച് 19 ന് ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റര്‍ ബി.കോം. വിദൂരവിദ്യാഭ്യാസം (നവംബര്‍/ഡിസംബര്‍ 2020) 2018 അഡ്മിഷന്‍ റെഗുലര്‍, 2017 അഡ്മിഷന്‍ (ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് നല്‍കിയിരുന്ന പരീക്ഷാകേന്ദ്രങ്ങളില്‍ ചില കേന്ദ്രങ്ങള്‍ മാറ്റമുണ്ട്.

കേരളസര്‍വകലാശാല മാര്‍ച്ചില്‍ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.എ. ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (2019 അഡ്മിഷന്‍ – റെഗുലര്‍/2018 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്/2016 – 2017 അഡ്മിഷന്‍ – സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പരീക്ഷ തീയതി

രണ്ടാം വർഷ എം.എസ് സി. മെഡിക്കൽ അനാട്ടമി (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 26 മുതൽ നടക്കും. പിഴയില്ലാതെ മാർച്ച് 16 വരെയും 525 രൂപ പിഴയോടെ മാർച്ച് 17 വരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് 18 വരെയും അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ് സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2019 അഡ്മിഷൻ റഗുലർ/2016-2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 24 മുതൽ ആരംഭിക്കും. പിഴയില്ലാതെ മാർച്ച് 15 വരെയും 525 രൂപ പിഴയോടെ മാർച്ച് 16 വരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് 17 വരെയും അപേക്ഷിക്കാം.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിലെ മൂന്നാം സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി – എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്‌സ് ആന്റ് ഹ്യൂമൻ റൈറ്റ്‌സ് ആന്റ് പബ്ലിക് പോളിസി ആന്റ് ഗവേഷണൻസ്‌ പരീക്ഷകൾ മാർച്ച് 31 മുതൽ ആരംഭിക്കും. പിഴയില്ലാതെ മാർച്ച് 24 വരെയും 710 രൂപ പിഴയോടെ മാർച്ച് 25 വരെയും 1160 രൂപ സൂപ്പർഫൈനോടെ മാർച്ച് 26 വരെയും അപേക്ഷിക്കാം.

സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷ

ഒന്നും രണ്ടും സെമസ്റ്റർ സ്‌പെഷൽ മേഴ്‌സി ചാൻസ് 2018 (നോൺ സി.എസ്.എസ്.) റഗുലർ (കോളേജ് സ്റ്റഡി) – 2004-2011 അഡ്മിഷൻ എം.എ./ എം.എസ് സി./ എം.കോം പരീക്ഷകൾ മാത്രമാണ് പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള ഒന്നും രണ്ടും സെമസ്റ്റർ എം.എ./ എം.എസ് സി./ എം.കോം. പരീക്ഷയോടൊപ്പം നടക്കുക.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ ഫലം

കാലിക്കറ്റ് സർവകലാശാല 2019 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഫിൽ അറബിക് (2019 പ്രവേശനം) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ്സൈറ്റിൽ (www.uoc.ac.in)

കാലിക്കറ്റ് സർവകലാശാല 2020 ൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഫിൽ ഫിസിക്സ് (2019 പ്രവേശനം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സർവകലാശാല 2019 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ വോകൽ (സിയുസിഎസ്എസ്), എംഎ മ്യൂസിക് (സിബിസിഎസ്എസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ മാറ്റിവച്ചു

കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ മാർച്ച് 22 മുതൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ റഗുലർ എംഎ/എംഎസ്‌സി/എംകോം/എംഎസ്ഡബ്ല്യു/എംഎ ജെഎംസി/എംടിടിഎം/എംബിഎ/എംടിഎച്ച്എം (പിജി സിബിസിസിഎസ്എസ് 2019 പ്രവേശനം) പരീക്ഷയും, സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (2017, 2018 പ്രവേശനം) നവംബർ 2020 പരീക്ഷയും ഏപ്രിൽ 9 മുതൽ ആരംഭിക്കും. പുതുക്കിയ ടൈംടേബിൾ ഉടൻ പ്രസിദ്ധീകരിക്കും.

ഇന്റേണൽ മാർക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സർവകലാശാല ക്യാംപസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ ബിടെക് റഗുലർ നവംബർ 2019, രണ്ടാം സെമസ്റ്റർ ബിടെക് റഗുലർ ഏപ്രിൽ 2020( 2019 സ്കീം-2019 പ്രവേശനം) എന്നീ പരീക്ഷകളുടെ ഇന്റേണൽ മാർക്ക് മാർച്ച് 15 മുതൽ 31 വരെ അപ്‍‌ലോഡ് ചെയ്യാം.

അഞ്ചാം സെമസ്റ്റർ യുജി സ്‌പെഷ്യൽ പരീക്ഷ

കാലിക്കറ്റ് സർവകലാശാല നവംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബികോം, ബിഎസ്‌സി, ബിഎ (സിയുസിബിഎസ്എസ് യുജു) 2019 നവംബർ റഗുലർ പരീക്ഷയ്ക്ക് സ്പോർട്സിൽ പങ്കെടുത്തതിനാൽ ഹാജരാകാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് സ്പെഷ്യൽ പരീക്ഷകൾ താഴെ പറയും പ്രകാരം നടക്കും.

പരീക്ഷാ കേന്ദ്രം സ്കൂൾ ഓഫ് ഹെൽത്ത് സയൻസസ് കാലിക്കറ്റ് സർവകലാശാല ക്യാംപസ്, സമയം: ബികോം, ബിഎസ്‌സി രാവിലെ 9.30 മുതൽ 12.30 വരെ. ബിഎ-ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ വെളളിയാഴ്ച ഒഴികെയുളള ദിവസങ്ങളിൽ. വെളളിയാഴ്ച 2 മണി മുതൽ 5 മണിവരെ.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 march 15

Next Story
Victers Channel: കൈറ്റ് വിക്ടേഴ്സില്‍ പത്ത്, പ്ലസ്‍ടു ക്ലാസ്സുകാർക്ക് ലൈവ് ഫോണ്‍-ഇന്‍ പരിപാടിVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com