Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

University Announcements 12 March 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 12 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 12 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

Kerala University Announcements: കേരള സര്‍വകലാശാല

ടൈംടേബിള്‍

കേരളസര്‍വകലാശാല ഏപ്രില്‍ 20 ന് ആരംഭിക്കുന്ന ബി.ബി.എ. (ആന്വല്‍ സ്‌കീം- പ്രൈവറ്റ് രജിസ്‌ട്രേഷന്‍) റഗുലര്‍ ആന്റ് സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം) സെപ്റ്റംബര്‍ 2020 പരീക്ഷയുടെ സിവില്‍ ബ്രഞ്ചിന്റെ ‘ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എഞ്ചിനീയറിംഗ് ലാബ്’ (08607), ‘കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ ആന്റ് ഡ്രാഫ്റ്റിംഗ് ലാബ്’ (08608) എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 16 ന് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. (2008 സ്‌കീം) കമ്പ്യൂട്ടര്‍സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ‘ഒബ്ജക്ട് ഓറിയന്റഡ് പ്രോഗ്രാമിംഗ് ലാബ്’ എന്ന വിഷയത്തിന്റെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 15 ന് തിരുവനന്തപുരം മാര്‍ ബസേലിയസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയില്‍ വച്ചും ‘ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് ലാബ്’ എന്ന വിഷയത്തിന്റെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 16 ന് കൊല്ലം വടക്കേവിളാക യൂനുസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജയില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. (2008 സ്‌കീം) ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബ്രാഞ്ചിന്റെ ‘ഡിജിറ്റല്‍ സര്‍ക്യൂട്ട്‌സ് ലാബ്’ എന്ന വിഷയത്തിന്റെ പ്രാക്ടിക്കല്‍ മാര്‍ച്ച് 15 ന് തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.പി.എ. (ഡാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് 16 മുതല്‍ ശ്രീ.സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ (ഒക്‌ടോബര്‍ 2020) എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് 17 മുതല്‍ 23 വരെ അതതു കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി. കമ്പ്യൂട്ടര്‍സയന്‍സ് സി.ബി.സി.എസ്.എസ്. – സി.ആര്‍. പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 16 മുതല്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രോജക്ട് – വൈവ

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എ. ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ (128) കോഴ്‌സിന്റെ പ്രോജക്ട് – വൈവ പരീക്ഷ മാര്‍ച്ച് 19 ന് അതതു പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2019 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എ./ബി.എസ്.സി./ബി.കോം./ബി.ബി.എ./ബി.സി.എ./ബി.വോക്./ബി.എസ്.ഡബ്ല്യൂ./ബി.എം.എസ്. എന്നീ കരിയര്‍ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ നല്‍കിയിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി മാര്‍ച്ച് 15 മുതല്‍ 22 വരെയുളള പ്രവൃത്തിദിനങ്ങളില്‍ (ഇ.ജെ.കകക – മൂന്ന്) വിഭാഗത്തില്‍ എത്തിച്ചേരേണ്ടതാണ്.

എം.ഫില്‍. യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പ് 2020 – 21 – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയുടെ 2020 – 21 വര്‍ഷത്തെ എം.ഫില്‍. വിദ്യാര്‍ത്ഥികള്‍ക്കുളള യൂണിവേഴ്‌സിറ്റി ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. സര്‍വകലാശാലയുടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലും അഫിലിയേറ്റഡ് കോളേജുകളിലും 2020 – 21 വര്‍ഷം എം.ഫില്‍. കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കോളേജ്/ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി വഴി നിശ്ചിത ഫോമിലുളള അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 15. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാലയുടെ മാര്‍ച്ച് 19 ന് ആരംഭിക്കുന്ന ഒന്നും രണ്ടും മൂന്നും വര്‍ഷ ബി.കോം. (ത്രീ-മെയിന്‍) കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് സപ്ലിമെന്ററി പരീക്ഷകള്‍ കാര്യവട്ടം എസ്.ഡി.ഇ., കൊട്ടിയം എം.എം.എന്‍.എസ്.എസ്., ചേര്‍ത്തല ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്നീ കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. പരീക്ഷാസമയം രാവിലെ 9.30 മുതല്‍ 12.30 വരെ.

കേരളസര്‍വകലാശാലയുടെ മാര്‍ച്ച് 19 ന് ആരംഭിക്കാനിരിക്കുന്ന മൂന്ന്, നാല് സെമസ്റ്റര്‍ ബി.എ. എസ്.ഡി.ഇ. (സി.എസ്.എസ്.) പരീക്ഷയ്ക്ക് ആറ്റിങ്ങല്‍ ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ വര്‍ക്കല എസ്.എന്‍. കോളേജിലും, നെടുമങ്ങാട് ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ മണക്കാട് നാഷണല്‍ കോളേജിലും, യൂണിവേഴ്‌സിറ്റി കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ കുമാരപുരം കെ.യു.സി.ടി.ഇ.യിലും, ആലപ്പുഴ എസ്.ഡി. കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ചേര്‍ത്തല എസ്.എന്‍.കോളേജിലും പരീക്ഷ എഴുതേണ്ടതാണ്. മറ്റുളള പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല.

സമ്പര്‍ക്ക ക്ലാസ്

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം ഒന്നാം സെമസ്റ്റര്‍ പി.ജി. (എം.എല്‍.ഐ.എസ്.സി., എം.ബി.എ. ഒഴികെ) പ്രോഗ്രാമുകളുടെ സമ്പര്‍ക്ക ക്ലാസുകള്‍ ഓണ്‍ലൈനായി മാര്‍ച്ച് 13 ന് ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് http://www.ideku.netk സന്ദര്‍ശിക്കുക.

MG University Announcements: എംജി സർവകലാശാല

പുതുക്കിയ പരീക്ഷ തീയതി

2021 ഫെബ്രുവരി 16, 18, 20, 22, 24 തീയതികളില്‍ നടത്താനിരുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക്‌ (2015 അഡ്‌മിഷന്‍ മുതല്‍ – റഗുലര്‍/ഇംപ്രൂവ്‌മെന്റ്‌/സപ്ലിമെന്ററി – സീപാസ്‌) പരീക്ഷകള്‍ യഥാക്രമം മാര്‍ച്ച്‌ 22, 24, 26, 29, 31 തീയതികളില്‍ നടക്കും. പരീക്ഷകേന്ദ്രത്തിന്‌ മാറ്റമില്ല.

വൈവാവോസി

2021 ഫെബ്രുവരിയില്‍ നടന്ന ആറാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ്‌ ഹോട്ടല്‍ മാനേജ്‌മെന്റ്‌ (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട്‌ മൂല്യനിര്‍ണയവും വൈവാവോസിയും മാര്‍ച്ച്‌ 15 മുതല്‍ 17 വരെ (രാവിലെ 8.30 മുതല്‍ വൈകീട്ട്‌ 4.30 വരെ) പാലാ സെന്റ്‌ ജോസഫ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ ആന്റ്‌ കാറ്ററിംഗ്‌ ടെക്‌നോളജിയില്‍ നടക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല 2019 പ്രവേശനം സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാല 15-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 പരീക്ഷകള്‍ക്ക് കുന്ദമംഗലം ഗവണ്‍മെന്റ് കോളേജ് പരീക്ഷാകേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അതേ ഹാള്‍ടിക്കറ്റ് സഹിതം കുന്ദമംഗലം ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് പരീക്ഷക്ക് ഹാജരാകേണ്ടത്.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 march 12

Next Story
Victers Channel Timetable March 13: വിക്ടേഴ്‌സ് ചാനൽ, മാർച്ച് 13 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com