Latest News

University Announcements 10 March 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 10 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 10 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

Kerala University Announcements: കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല നടത്തുന്ന ഏഴാം സെമസ്റ്റര്‍ (സെപ്റ്റംബര്‍ 2020) 2008 സ്‌കീം, 2013 സ്‌കീം ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ‘ഇലക്ട്രിക്കല്‍ മെഷീന്‍സ് ലാബ് II’, ‘പവര്‍ സിസ്റ്റം ലാബ്’ എന്നീ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 15 ന് കൊല്ലം ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി കോഴ്‌സിന്റെ കോര്‍-ബയോകെമിസ്ട്രി, വൊക്കേഷണല്‍ – മൈക്രോബയോളജി പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം മാര്‍ച്ച് 16, 17 മുതല്‍ അതതു കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ കരിയര്‍ റിലേറ്റഡ് (സി.ആര്‍.) സി.ബി.സി.എസ്.എസ്. ബി.എ., ബി.എസ്.സി., ബി.കോം., ബി.സി.എ. എന്നീ കോഴ്‌സുകളുടെ നാലാം സെമസ്റ്റര്‍ സ്‌പെഷ്യല്‍ പരീക്ഷകള്‍ മാര്‍ച്ച് 18 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എ., ബി.എസ്.സി., ബി.കോം. ഡിഗ്രി സ്‌പെഷ്യല്‍ പരീക്ഷ മാര്‍ച്ച് 18 ന് ആരംഭിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല നടത്തുന്ന കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ 2018 സ്‌കീം വിദ്യാര്‍ത്ഥികളുടെ അഞ്ചാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക്. ഡിഗ്രി, 2013 സ്‌കീമിലെ 2017 അഡ്മിഷന്‍ വിദ്യാര്‍ത്ഥികളുടെ ഏഴാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക്. ഡിഗ്രി – മാര്‍ച്ച് 2021 എന്നീ പരീക്ഷകള്‍ മാര്‍ച്ച് 19 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2019 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എ. സി.ബി.സി.എസ്. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി മാര്‍ച്ച് 22 നുളളില്‍ ബി.എ.റീവാല്യുവേഷന്‍ (ഇ.ജെ.v – അഞ്ച്) സെക്ഷനില്‍ ഹാജരാകേണ്ടതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2020 ജനുവരിയില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എ. ഹിസ്റ്ററി സെമസ്റ്റര്‍ (എസ്.ഡി.ഇ – 2017 അഡ്മിഷന്‍ സപ്ലിമെന്ററി 2018 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ജര്‍മ്മന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ജര്‍മ്മന്‍ A1 Level (short term) കോഴ്‌സ് – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല ജര്‍മ്മന്‍ പഠനവിഭാഗം നടത്തുന്ന ജര്‍മ്മന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനും ജര്‍മ്മന്‍ A1 Level (short term) കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു. ജര്‍മ്മന്‍ A1 Level (short term) കോഴ്‌സ്: യോഗ്യത: പ്ലസ്ടു/തത്തുല്യ യോഗ്യത, കോഴ്‌സ്ഫീ: 8000/- രൂപ, കാലയളവ്: 80 മണിക്കൂര്‍ ജര്‍മ്മന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്: യോഗ്യത: സര്‍വകലാശാല ബിരുദം/തത്തുല്യ യോഗ്യത, കോഴ്‌സ്ഫീ: 2153/-, കാലയളവ്: ഒരു വര്‍ഷം. അപേക്ഷാഫീസ് 100 രൂപയും രജിസ്‌ട്രേഷന്‍ ഫീസ് 105 രൂപയുമാണ്. (സര്‍വകലാശാല ക്യാഷ് കൗണ്ടറിലോ ഓണ്‍ലൈനായോ ഫീസടയ്ക്കാവുന്നതാണ്) അപേക്ഷകള്‍ പിഴകൂടാതെ മാര്‍ച്ച് 24 വരെയും 50 രൂപ പിഴയോടെ മാര്‍ച്ച് 26 വരെയും 250 രൂപ പിഴയോടെ മാര്‍ച്ച് 30 വരെയും പാളയം സെനറ്റ് ഹൗസ് ക്യാമ്പസിലുളള ജര്‍മ്മന്‍ പഠനവകുപ്പ് ഓഫീസില്‍ സ്വീകരിക്കുന്നതാണ്.

കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓണ്‍ലൈന്‍) സീറ്റൊഴിവ്

കേരളസര്‍വകലാശാല അറബിക് വിഭാഗം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് അറബിക് കോഴ്‌സിലേക്ക് ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യത: പ്ലസ്ടു. താല്‍പ്പര്യമുളളവര്‍ മാര്‍ച്ച് 15 ന് മുന്‍പായി നിര്‍ദ്ദിഷ്ട ഫോമില്‍ അപേക്ഷിക്കുക. അപേക്ഷാഫോമും വിശദവിവരങ്ങളും കാര്യവട്ടത്തുളള അറബിക് പഠനവകുപ്പിലും വെബ്‌സൈറ്റിലും (www.arabicku.in) ലഭിക്കും. ഫോണ്‍: 0471 2308846, 9562722485

MG University Announcements: എംജി സർവകലാശാല

അപേക്ഷ തീയതി

നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്), നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക്‌ (2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്), നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 16 വരെയും 525 രൂപ പിഴയോടെ മാർച്ച് 18 വരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് 19 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. റീഅപ്പിയറൻസ് പരീക്ഷയെഴുതുന്നവർ രജിസ്‌ട്രേഷൻ ഫീസായി 55 രൂപ മറ്റ് ഫീസുകൾക്ക് പുറമെ അടയ്ക്കണം. ഇന്റേണൽ റീഡു ചെയ്യുന്നവർ പേപ്പറിന് 105 രൂപ വീതം ഫീസടയ്ക്കണം. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ.

ദേശീയ സെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

മഹാത്മാഗാന്ധി സർവകലാശാലയുടെ പഠനവകുപ്പായ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ്, ഐ.സി.എസ്.എസ്.ആർ. സഹായത്തോടെ ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് റോബോട്ടിക്‌സ് ഇൻ ബിസിനസ് ഓർഗനൈസേഷൻസ്’ എന്ന വിഷയത്തെ ആസ്പദമാക്കി ഏപ്രിൽ 21, 22 തീയതികളിൽ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിച്ചു. വിശദവിവരത്തിന് ഫോൺ: 9447997279, 7907464934, ഇമെയിൽ: nsairbo2021@mgu.ac.in

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഹാള്‍ടിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാല 15-ന് ആരംഭിക്കുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം സി.യു.സി.ബി.സി.എസ്.എസ്. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സല്‍ ഉലമ, ബി.എസ്.സി., ബി.എം.എം.സി. നവംബര്‍ 2020 പരീക്ഷകളുടേയും ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2019 പരീക്ഷയുടേയും ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് നവംബര്‍ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ഓണ്‍ലൈന്‍ ലിങ്ക് 23 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ജേണലിസം 2018 ബാച്ച് മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പ്രാക്ടിക്കല്‍ പരീക്ഷ 12-നും 2019 ബാച്ച് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പ്രാക്ടിക്കല്‍ പരീക്ഷ 15-നും നടക്കും.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റ്ഡ കോളേജുകളിലേയും സര്‍വകലാശാല ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷ ബി.എഡ്. ഡിഗ്രി മൂന്നാം സെമസ്റ്റര്‍ റഗുലര്‍ സപ്ലിമെന്റരി പരീക്ഷക്ക് പിഴ കൂടാതെ 22 വരേയും 170 രൂപ പിഴയോടെ 25 വരേയും ഫീസടച്ച് 27 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

ട്യൂഷൻ ഫീസ്

കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ രണ്ടാം വർഷ അഫ്സലുൽ ഉലമ പ്രീലിമിനറി, രണ്ടും മൂന്നും വർഷ ബിരുദ വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ് ഫെബ്രുവരി 25ന് ശേഷം അടക്കുന്നവരിൽ നിന്നും (720) സൂപ്പർഫൈനോടു കൂടി സ്വീകരിക്കും.

പ്രൈവറ്റ് രജിസ്ട്രേഷൻ

കണ്ണൂർ സർവകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രഷൻ മുഖേന വിവിധ പ്രോഗ്രാമുകളിലേക്ക് 500 രൂപ പിഴയോടു കൂടി മാർച്ച് 25 വരെ അപേക്ഷിക്കാം. പ്രിന്റ് ഔട്ട് 31 നകം സർവകലാശാലയിൽ സമർപ്പിക്കണം.

ടൈംടേബിൾ

25.03.2021 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ (ഏപ്രിൽ 2018), രണ്ടാം സെമസ്റ്റർ (ജൂൺ 2018) എം. ടെക്. സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാ കേന്ദ്രം സർവകലാശാല താവക്കര ക്യാംപസ് ആണ്.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 march 10

Next Story
Victers Channel Timetable March 11: വിക്ടേഴ്‌സ് ചാനൽ; മാർച്ച് 11 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com