University Announcements 09 March 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 09 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 09 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

Kerala University Announcements: കേരള സര്‍വകലാശാല

ടൈംടേബിള്‍

കേരളസര്‍വകലാശാല മാര്‍ച്ചില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജി പരീക്ഷയുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഇന്റേണ്‍ഷിപ്പ് വൈവാ വോസി

കേരളസര്‍വകലാശാല നടത്തുന്ന മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ഹോം സയന്‍സ് (ന്യൂട്രിഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സ്) ഒക്‌ടോബര്‍ 2020, പരീക്ഷയുടെ ഇന്റേണ്‍ഷിപ്പ് വൈവാ വോസി പരീക്ഷ മാര്‍ച്ച് 25 ന് ആലപ്പുഴ സെന്റ്.ജോസഫ്‌സ് കോളേജ് ഫോര്‍ വിമനില്‍ വച്ച് നടക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ 138 2 (യ) പരീക്ഷയുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് 15 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല നടത്തുന്ന മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2013 സ്‌കീം) ഏപ്രില്‍ 2020 (സപ്ലിമെന്ററി) പരീക്ഷയുടെ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ ഇലക്‌ട്രോണിക് ഡിവൈസസ് ലാബ് (13307) എന്ന പ്രാക്ടിക്കല്‍ പരീക്ഷ തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് മാര്‍ച്ച് 18 നും നാലാം സെമസ്റ്റര്‍ ബി.ടെക്. ഒക്‌ടോബര്‍ 2020 (2013 സ്‌കീം) അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 16 നു സി.ഇ.ടിയില്‍ വച്ചും നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഇന്റേണല്‍ മാര്‍ക്ക്

കേരളസര്‍വകലാശാല നടത്തുന്ന ബി.ആര്‍ക്ക് ഡി.ഗ്രി കോഴ്‌സ് (2013 സ്‌കീം, 2014 അഡ്മിഷന്‍) ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് (40 മാര്‍ക്ക് യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ ലഭിക്കാത്തവര്‍) ഇന്റേണല്‍ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 13. അപേക്ഷയോടൊപ്പം 735 രൂപ ഫീസ് ഓരോ സെമസ്റ്ററിനും അടയ്‌ക്കേണ്ടതാണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ രജിസ്‌ട്രേഷന്‍

കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ 2018 സ്‌കീമിലെ വിദ്യാര്‍ത്ഥികളുടെ ഏപ്രില്‍ 7 നു ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.ടെക് റഗുലര്‍/ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴയില്ലായതെ മാര്‍ച്ച് 18 വരേയും 150 രൂപ പിഴയോടെ മാര്‍ച്ച് 22 വരേയും 400 രൂപ പിഴയോട്കൂടി മാര്‍ച്ച് 24 വരേയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അക്കാദമിക് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്

കേരളസര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലും സര്‍വകലാശാല പഠനവകുപ്പുകളിലുമായി മാര്‍ച്ച് 12-നു രാവിലെ 10.00 മുതല്‍ ഉച്ചക്ക് 1.00 വരെ നടത്തുന്ന അക്കാദമിക് കൗണ്‍സിലിലെ അദ്ധ്യാപക പ്രതിനിധികളുടെ തെരെഞ്ഞടുപ്പില്‍ കോവിഡ് പോസിറ്റീവായ വോട്ടര്‍മാര്‍ക്ക് വേണ്ടി ഉച്ചക്ക് 1 മണിമുതല്‍ 1.30 വരെ അധിക സമയമനുവദിച്ചു വൈസ് ചാന്‍സിലര്‍ ഉത്തരവായിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പരീക്ഷ തീയതി

നാലാം സെമസ്റ്റർ മെഡിക്കൽ ബയോകെമിസ്ട്രി (2016 അഡ്മിഷൻ മുതൽ റഗുലർ/സപ്ലിമെന്ററി/2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 26 മുതൽ ആരംഭിക്കും. പിഴയില്ലാതെ മാർച്ച് 12 വരെയും 525 രൂപ പിഴയോടെ മാർച്ച് 15 വരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് 16 വരെയും അപേക്ഷിക്കാം.

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2017 അഡ്മിഷൻ റഗുലർ/2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ ഒൻപതുമുതൽ ആരംഭിക്കും. പിഴയില്ലാതെ മാർച്ച് 16 വരെയും 525 രൂപ പിഴയോടെ മാർച്ച് 17 വരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് 18 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

അപേക്ഷ തീയതി

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ എട്ടാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2016 അഡ്മിഷൻ റഗുലർ, 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴയില്ലാതെ മാർച്ച് 18 വരെയും 525 രൂപ പിഴയോടെ മാർച്ച് 22 വരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് 24 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ സെമസ്റ്ററിന് 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

ഇന്റെൺഷിപ്പ് മൂല്യനിർണയം

രണ്ടാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പുതിയ സ്‌കീം, 2019 അഡ്മിഷൻ റഗുലർ/2018 അഡ്മിഷൻ സപ്ലിമെന്ററി, പഴയ സ്‌കീം, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) ജനുവരി 2021 പരീക്ഷയുടെ ഇന്റൺഷിപ്പി് മൂല്യനിർണയം ഓൺലൈനായി നടക്കും. പരീക്ഷയ്ക്ക് പങ്കെടുക്കാനുള്ളവർ ഇന്റൺഷിപ്പ് റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പ് തലവൻ മുഖേന ബോർഡ് ചെയർമാന് മാർച്ച് 15ന് മുമ്പ് ഇമെയിൽ വഴി സമർപ്പിക്കണം.വിശദവിവരങ്ങൾ അതത് കോളേജുകളിൽ നിന്നും ലഭിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സ്‌പെഷ്യല്‍ റീവാല്വേഷന്‍ രജിസ്‌ട്രേഷന്‍

കാലിക്കറ്റ് സര്‍വകലാശാല നടത്തിയ വിവിധ പരീക്ഷകളുടെ സ്‌പെഷ്യല്‍ റീവാല്വേഷന് അപേക്ഷിക്കുന്നതിനാവശ്യമായ ഓണ്‍ലൈന്‍ ലിങ്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ 15-ന് മുമ്പായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി അപേക്ഷയുടെ പ്രിന്റ്ഔട്ടും ചലാന്‍ റസീറ്റും ഡപ്യൂട്ടി രജിസ്ട്രാര്‍, റീവാല്വേഷന്‍ ബ്രാഞ്ച്, പരീക്ഷാഭവന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ. പിന്‍-673635 എന്ന വിലാസത്തില്‍ 19-ന് മുമ്പായി സമര്‍പ്പിക്കണം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2016 മുതല്‍ പ്രവേശനം രണ്ടാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 24-ന് ആരംഭിക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

സമ്പർക്ക ക്ലാസ്സ്

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം അഫ്സലുൽ ഉലമ പ്രീലിമിനറി മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസ്സുകൾ മാർച്ച് 13, 14 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ എസ്.എൻ കോളേജ് കണ്ണൂർ, എൻ. എ. എസ്. കോളേജ് കാഞ്ഞങ്ങാട് എന്നീ പഠന കേന്ദ്രങ്ങളിൽ വെച്ച് നടത്തും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പുനഃക്രമീകരിച്ച പരീക്ഷകൾ

അഫീലിയേറ്റഡ് കോളേജുകളിലും സെന്ററുകളിലും 09.03.2021, 10.03.2021 തീയയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ ബിരുദ, മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (എം. ബി. എ. ഉൾപ്പെടെ) പരീക്ഷകൾ യഥാക്രമം 16.03.2021 (ചൊവ്വ), 18.03.2021 (വ്യാഴം) തീയതികളിൽ നടക്കും.

16.03.2021 (ചൊവ്വ), 18.03.2021 (വ്യാഴം) തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷകൾ യഥാക്രമം 25.03.2021 (വ്യാഴം), 26.03.2021 (വെള്ളി) തീയതികളിൽ നടക്കും.

വെള്ളിയാഴ്ചകളിലെ പരീക്ഷകൾ ഉച്ചക്ക് 2 മണി മുതൽ അഞ്ച് മണി വരെയും മറ്റ് ദിവസങ്ങളിലെ പരീക്ഷകൾ ഉച്ചക്ക് 01 : 30 മുതൽ 04 : 30 വരെയും നടക്കും.

ഇന്റേണൽ മാർക്ക്

സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ (നവംബർ 2020) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 10.03.2021 ന് വൈകുന്നേരം 5 മണിക്കകം സമർപ്പിക്കണം.

പ്രാക്റ്റിക്കൽ മാർക്ക്

രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2020) പരീക്ഷകളുടെ പ്രാക്റ്റിക്കൽ മാർക്കുകൾ 16.03.2021 ന് വൈകുന്നേരം 5 മണിക്കകം ഓൺലൈനായി സമർപ്പിക്കണം.

ഹാൾടിക്കറ്റ്

അഫീലിയേറ്റഡ് കോളേജുകളിലും സെന്ററുകളിലും 16.03.2021 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ എം. സി. എ. / എം. സി. എ. ലാറ്ററൽ എൻട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (നവംബർ 2020) പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷൾ

അഞ്ചാം സെമസ്റ്റർ ബി. എ. ഇക്കണോമിക്സ്/ ഡിവെലപ്മെന്റ് ഇക്കണോമിക്സ് (റെഗുലർ/ സപ്ലിമെന്ററി, നവംബർ 2020) പ്രായോഗിക പരീക്ഷകൾ 12.03.2021 ന് വിവിധ കോളേജുളിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം. എഡ്. (റെഗുലർ/ സപ്ലിമെന്ററി, മെയ് 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 23.03.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. മാർക്ക് ലിസ്റ്റുകൾ ലഭ്യമാക്കുന്ന തീയതി പിന്നീട് അറിയിക്കും.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 march 09

Next Story
Victers Channel Timetable March 10: വിക്ടേഴ്‌സ് ചാനൽ; മാർച്ച് 10 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com