University Announcements 08 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും
Kerala University Announcements: കേരള സര്‍വകലാശാല
ഒന്നാം വര്‍ഷ ബിരുദ പ്രവേശനം – 2020 കോളേജ് തല സ്‌പോട്ട് അഡ്മിഷന്‍ മാര്‍ച്ച് 10- ന്
കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കായംകുളം, എം.എസ്.എം. കോളേജില്‍ പുതുതായി അനുവദിച്ച BA English and Communicative English കോഴ്‌സിലേക്ക് ജനറല്‍/മറ്റ് സംവരണ വിഭാഗങ്ങള്‍/ കമ്മ്യൂണിറ്റി ക്വാട്ടകള്‍ക്ക് മാര്‍ച്ച് 10-ാം തീയതി കോളേജ് തലത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.
താൽപര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഇതേ കോളേജില്‍ രാവിലെ 10 മണിക്ക് മുന്‍പായി എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി (ടി.സി ഉള്‍പ്പടെ) നേരിട്ട് ഹാജാരാകേണ്ടതാണ്. നിലവില്‍ അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികളെ മാത്രമാണ് സ്‌പോട്ട് അഡ്മിഷനു പരിഗണിക്കുന്നത്. കോളേജ് ട്രാന്‍സ്ഫര്‍/ കോഴ്‌സ് ട്രാന്‍സ്ഫര്‍ ഒന്നും തന്നെ പരിഗണിക്കുന്നതല്ല. നിലവില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഈ സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാവുന്നതാണ്
അഡ്മിഷന്‍ ലഭിച്ചാല്‍ ഒടുക്കേണ്ട യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് (എസ്.ടി/എസ്.സി വിഭാഗങ്ങള്‍ക്കു 930 രൂപ, ജനറല്‍/ മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 1850 രൂപ) കൈയില്‍ കരുതേണ്ടതാണ്. രജിസ്‌ട്രേഷന്‍ ചെയ്യാത്ത വിദ്യാര്‍ഥികള്‍ രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ കൂടി കൈയില്‍ കരുതേണ്ടതാണ്. മുമ്പ് യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് അടച്ചവര്‍ പേയ്‌മെന്റ് രസീതിന്റെ കോപ്പി കൈയില്‍ കരുതണം.
പ്രസ്തുത കോളേജിലെ ഓരോ വിഭാഗങ്ങള്‍ക്കും അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റുകളുടെ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിക്കുന്നതാണ്.
ടൈംടേബിള്‍
കേരളസര്‍വകലാശാല മാര്‍ച്ച് 16 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം., 17 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.ബി.എല്‍., 18 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം., രണ്ടാം സെമസ്റ്റര്‍ എം.ബി.എല്‍. പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല നടത്തുന്ന ഒന്നും രണ്ടും മൂന്നും വര്‍ഷ ബി.കോം. ത്രീ മെയിന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് മാര്‍ച്ച് 2021 സപ്ലിമെന്ററി പരീക്ഷകള്‍ മാര്‍ച്ച് 19 ന് ആരംഭിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാകേന്ദ്രങ്ങളിലുളള മാറ്റം പിന്നീട് അറിയിക്കുന്നതാണ്.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2013 സ്‌കീം) ഏപ്രില്‍ 2020 (സപ്ലിമെന്ററി) പരീക്ഷയുടെ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ ഇലക്‌ട്രോണിക് സര്‍ക്യൂട്ട്‌സ് ലാബ് എന്ന പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, നാലാഞ്ചിറ, തിരുവനന്തപുരത്ത് വച്ച് മാര്‍ച്ച് 10 ന് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല നടത്തുന്ന നാലാം സെമസ്റ്റര്‍ ബി.ടെക്. (2013 സ്‌കീം) ഡിഗ്രി പരീക്ഷ, ഒക്‌ടോബര്‍ 2020 യുടെ ഐ.ടി. (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) ബ്രാഞ്ചിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 25, 26 തീയതികളില്‍ കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജില്‍ വച്ചും, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 16, 17 തീയതികളില്‍ ബാര്‍ട്ടണ്‍ഹില്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ വച്ചും, സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 16 ന് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ചും നടത്തുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല നടത്തുന്ന നാലാം സെമസ്റ്റര്‍ ബി.ടെക്. (2008 ആന്റ് 2013 സ്‌കീം) ഡിഗ്രി പരീക്ഷ, ഒക്‌ടോബര്‍ 2020 ന്റെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 22, 23, 24, 25 തീയതികളില്‍ കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്.സി. (2018 അഡ്മിഷന്‍ റെഗുലര്‍, 2015, 2016, 2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്) മാത്തമാറ്റിക്‌സ്, ബോട്ടണി എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ പരീക്ഷ യഥാക്രമം മാര്‍ച്ച് 15, 16 എന്നീ തീയതികള്‍ മുതലും ബി.കോം. ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 16 മുതലും അതതു കോളേജുകളില്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല നടത്തുന്ന മൂന്നാം സെമസ്റ്റര്‍ (ഒക്‌ടോബര്‍ 2020) എം.എസ്.സി. ഇലക്‌ട്രോണിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 15, 16 തീയതികളില്‍ അതതു കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഹാള്‍ടിക്കറ്റ് കൈപ്പറ്റാം
കേരളസര്‍വകലാശാല മാര്‍ച്ച് 15, 16, 17 തീയതികളില്‍ നടത്തുന്ന പിഎച്ച്.ഡി. കോഴ്‌സ് വര്‍ക്ക് പരീക്ഷയുടെ (ഡിസംബര്‍ 2020 സെഷന്‍) ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ സി.എസ്.എസ്. ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
MG University Announcements: എംജി സർവകലാശാല
പരീക്ഷപരിശീലനത്തിന് അപേക്ഷിക്കാം
മഹാത്മാഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021-22 അക്കാദമിക വർഷത്തെ പ്രവേശനനടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷ സമർപ്പിക്കാം. വിശദവിവരവും അപേക്ഷഫോമും സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 9188374553.
പരീക്ഷഫലം
2020 നവംബറിൽ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ (റഗുലർ) എം.എസ് സി. കെമിസ്ട്രി – ഇനോർഗനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
എസ്.ഡി.ഇ. ട്യൂഷന്‍ ഫീസ്
കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം 2018 പ്രവേശനം ബിരുദ കോഴ്‌സുകളിലെ അഞ്ചും ആറും സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളില്‍ ട്യൂഷന്‍ ഫീസ് അടക്കാത്തവര്‍ക്ക് 500 രൂപ പിഴയോടെ ഒറ്റഗഡുവായി അടക്കാന്‍ അവസരം. ഓണ്‍ലൈനായി ഫീസ് അടക്കാനുള്ള അവസാന തീയതി 31 ആണ്. ഫോണ്‍ : 0494 2407356
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ എം.എ., എം.എസ്.സി. നവംബര്‍ 2020 റഗുലര്‍ പരീക്ഷകള്‍ 22-ന് പുതുക്കിയ ടൈംടേബിള്‍ പ്രകാരം ആരംഭിക്കും.
ഹാള്‍ടിക്കറ്റ്
കാലിക്കറ്റ് സര്‍വകലാശാല 15-ന് ആരംഭിക്കുന്ന സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബസൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി നവംബര്‍ 2019 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ എം.എസ്.സി. ബയോടെക്‌നോളജി ജൂണ്‍ 2020 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സർവകലാശാല
പരീക്ഷകൾ മാറ്റിവെച്ചു
അഫീലിയേറ്റഡ് കോളേജുകളിലും സെന്ററുകളിലും 09.03.2021 (ചൊവ്വ), 10.03.2021 (ബുധൻ) തീയയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ ബിരുദ, മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (എം. ബി. എ. ഉൾപ്പെടെ) പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീതയി പിന്നീട് അറിയിക്കും.
അപേക്ഷാതീയതി നീട്ടി
ആറാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2015 അഡ്മിഷൻ മുതൽ, ഏപ്രിൽ 2021) പരീക്ഷൾക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി 12.03.2021 വരെ പിഴയില്ലാതെയും 16.03.2021 വരെ പിഴയോടുകൂടെയും നീട്ടി. അപേക്ഷകളുടെ ഹാർഡ് കോപ്പിയും ബന്ധപ്പെട്ട രേഖകളും 19.03.2021 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം.
പരീക്ഷാവിജ്ഞാപനം
ആറും നാലും സെമസ്റ്റർ ബി. ടെക് (സപ്ലിമെന്ററി– 2007 അഡ്മിഷൻ മുതൽ, മെയ് 2020) പരീക്ഷൾ വിജ്ഞാപനം ചെയ്തു. 09.03.2021 മുതൽ 15.03.2021 വരെ പിഴയില്ലാതെയും 17.03.2021 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ മുതൽ, ഏപ്രിൽ 2021) പരീക്ഷൾ വിജ്ഞാപനം ചെയ്തു. 10.03.2021 മുതൽ 17.03.2021 വരെ പിഴയില്ലാതെയും 20.03.2021 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
പ്രായോഗിക പരീക്ഷൾ
രണ്ടാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, നവംബർ 2020) പ്രായോഗിക പരീക്ഷൾ വിജ്ഞാപനം 09.03.2021 മുതൽ 23.03.2021 വരെ വിവിധ കോളേജ്/ സെന്ററുകളിൽ നടക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം വർഷ എം. എസ് സി. മാത്തമാറ്റിക്സ് ഡിഗ്രി സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ജൂൺ 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 22.03.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. മാർക്ക് ലിസ്റ്റുകൾ ലഭ്യമാക്കുന്ന തീയതി പിന്നീട് അറിയിക്കും.