University Announcements 06 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും
Kerala University Announcements: കേരള സര്‍വകലാശാല
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്.സി. (2018 അഡ്മിഷന് റെഗുലര്‍, 2015, 2016, 2017 അഡ്മിഷന് സപ്ലിമെന്ററി, മേഴ്സിചാന്‍സ് 2013 അഡ്മിഷന്) ബയോകെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി, മൈക്രോബയോളജി എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ പരീക്ഷ യഥാക്രമം മാര്‍ച്ച് 16, 12, 16 എന്നീ തീയതികള്‍ മുതല്‍ അതതു കോളേജുകളില്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം.) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 15 മുതല്‍ 18 വരെ അതതു കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല മാര്‍ച്ച് 10 മുതല്‍ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ.മ്യൂസിക് (എഫ്.ഡി.പി.) – (റെഗുലര്‍ 2018 അഡ്മിഷന്, സപ്ലിമെന്ററി – 2015, 2016 & 2017 അഡ്മിഷന്, മേഴ്സിചാന്‍സ് – 2013 അഡ്മിഷന്) പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാകേന്ദ്രം
കേരളസര്‍വകലാശാല മാര്‍ച്ച് 10 മുതല്‍ ആരംഭിക്കുന്ന ബി.കോം. ആന്വല്‍ (പ്രൈവറ്റ് ആന്റ് സപ്ലിമെന്ററി) പരീക്ഷകളുടെ ചില പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റമുണ്ട്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
MG University Announcements: എംജി സർവകലാശാല
പുതുക്കിയ പരീക്ഷ തീയതി
ഫെബ്രുവരി 20, 25 തീയതികളിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്താനിരുന്ന ഏഴാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ് – 2016 അഡ്മിഷൻ മുതൽ റഗുലർ/2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം മാർച്ച് 10, 12 തീയതികളിൽ നടക്കും.
ഫെബ്രുവരി 24ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.എ./എം.എസ് സി./എം.കോം പ്രൈവറ്റ് രജിസ്ട്രേഷൻ (2018 അഡ്മിഷൻ – റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ്(2004 – 2011 അഡ്മിഷൻ – റഗുലർ/പ്രൈവറ്റ് അദാലത്ത് – സ്പെഷൽ മേഴ്സി ചാൻസ് 2018) പരീക്ഷ മാർച്ച് 31ന് നടക്കും.
ഫെബ്രുവരി 25ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.എ./ബി.കോം. (2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷ മാർച്ച് 31ന് നടക്കും.
ഫെബ്രുവരി 25, മാർച്ച് രണ്ട്, ആറ് തീയതികളിൽ നടത്താനിരുന്ന സ്പെഷൽ മേഴ്സി ചാൻസ് (മറ്റ് യു.ജി. കോഴ്സുകൾക്കുവേണ്ടിയുള്ള അദാലത്ത് – സ്പെഷൽ മേഴ്സി ചാൻസ് 2018) പരീക്ഷകൾ യഥാക്രമം മാർച്ച് 30, 31, ഏപ്രിൽ എട്ട് തീയതികളിൽ നടക്കും.
മാർച്ച് രണ്ട്, ആറ് തീയതികളിൽ നടത്താനിരുന്ന ആറാം സെമസ്റ്റർ ബി.പി.ഇ.എസ്. (2017 അഡ്മിഷൻ റഗുലർ) പരീക്ഷകൾ യഥാക്രമം മാർച്ച് 17, 22 തീയതികളിൽ നടക്കും.
മാർച്ച് രണ്ടിന് നടത്താനിരുന്ന ആറാം സെമസ്റ്റർ ബി.ആർക് പരീക്ഷ മാർച്ച് 10ന് നടക്കും.
ഫെബ്രുവരി 25, മാർച്ച് രണ്ട് തീയതികളിൽ നടത്താനിരുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.ബി.എ. (അദാലത്ത് – സ്പെഷൽ മേഴ്സി ചാൻസ് 2018, നാലാം സെമസ്റ്റർ എം.ബി.എ. (2016 അഡ്മിഷൻ സപ്ലിമെന്ററി/2015 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ യഥാക്രമം മാർച്ച് 10, 12 തീയതികളിൽ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.
പി.ജി. (പ്രൈവറ്റ്) പരീക്ഷ ഫീസ്
ഒന്നും രണ്ടും സെമസ്റ്റർ എം.എ./എം.എസ് സി./എം.കോം പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷയ്ക്ക് രജിസ്ട്രേഷൻ സമയത്ത് പരീക്ഷഫീസടച്ച 2019 അഡ്മിഷൻ റഗുലർ വിദ്യാർഥികൾ വീണ്ടും ഫീസടയ്ക്കേണ്ടതില്ല.
പരീക്ഷഫലം
2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി. ബയോകെമിസ്ട്രി (റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. മദ്ദളം റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2012 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 20ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കണം.
2020 മെയിൽ നടന്ന നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് മാനേജ്മെന്റ് ഇൻ ഹോസ്പിറ്റാലിറ്റി (എം.എം.എച്ച്.) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 19 വരെ ഓൺലൈനായി അപേക്ഷിക്കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന്
കാലിക്കറ്റ് സര്‍വകലാശാല പത്താം സെമസ്റ്റര്‍ 5 വര്‍ഷ ബി.ബി.എ. എല്‍.എല്‍.ബി. ആറാം സെമസ്റ്റര്‍ 3 വര്‍ഷ യൂണിറ്ററി എല്‍.എല്‍.ബി. ഏപ്രില്‍ 2020 പരീക്ഷകളുടെ സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന് 8-ന് തൃശൂര്‍, കോഴിക്കോട് ലോ കോളേജുകളില്‍ നടക്കുന്നു. പാനലില്‍ ഉള്‍പ്പെട്ട ലോ കോളേജുകളിലെ അദ്ധ്യാപകര്‍ ചെയര്‍മാനുമായി ബന്ധപ്പെട്ട് ക്യാമ്പില്‍ പങ്കെടുക്കണം. 8 മുതല്‍ 15 വരെ ലോ കോളേജുകളില്‍ നിയമാദ്ധ്യാപകരുടെ ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതല്ല.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എസ്.സി. അപ്ലൈഡ് ജിയോളജി 2018 പ്രവേശനം സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടേയും 2017 പ്രവേശനം സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടേയും 2016 പ്രവേശനം പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല 2009 പ്രവേശനം ഫൈനല്‍ എം.ബി.ബി.എസ്. പാര്‍ട്-2 നവംബര്‍ 2019 അഡീഷണല്‍ സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 15 വരേയും 170 രൂപ പിഴയോടെ 18 വരേയും അപേക്ഷിക്കാം.
Kannur University Announcements: കണ്ണൂർ സർവകലാശാല
പരീക്ഷാഫലം
കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസ്സിലെ രണ്ടാം സെമസ്റ്റർ എം.എ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് (സി.സി.എസ്.എസ്, റെഗുലർ, സപ്ലി) മെയ് 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മ പരിശാധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് മാർച്ച് 20 വൈകിട്ട് 5 വരെ അപേക്ഷിക്കാം.