scorecardresearch

University Announcements 05 March 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 05 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

University Announcements 05 March 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 05 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

Kerala University Announcements: കേരള സര്‍വകലാശാല

പുതുക്കിയ പരീക്ഷാ തീയതി

കേരളസര്‍വകലാശാല മാര്‍ച്ച് 2 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. ഫെബ്രുവരി 2021 പരീക്ഷ മാര്‍ച്ച് 8 ന് നടത്തുന്നതാണ്. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.

ടൈംടേബിള്‍

കേരളസര്‍വകലാശാല മാര്‍ച്ചില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ ബി.എഡ്. ഡിഗ്രി (2015 സ്‌കീം – സപ്ലിമെന്ററി & മേഴ്‌സിചാന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് 10 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്.സി. (2018 അഡ്മിഷന്‍ റെഗുലര്‍, സപ്ലിമെന്ററി 2015, 2016, 2017 അഡ്മിഷനുകള്‍, മേഴ്‌സിചാന്‍സ് 2013 അഡ്മിഷന്‍) ഹോം സയന്‍സ് പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 10 മുതലും സൈക്കോളജി, കെമിസ്ട്രി, സുവോളജി എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 15 മുതലും അതത് കോളേജുകളില്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.പി.എ. (വയലിന്‍, മൃദംഗം) പരീക്ഷയുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് 15 മുതലും ബി.പി.എ. (വീണ) പരീക്ഷയുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് 18 മുതലും ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ് വെയര്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സിന്റെ പ്രാക്ടിക്കല്‍ മാര്‍ച്ച് 10 ന് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പരീക്ഷകൾ മാറ്റി

മഹാത്മാഗാന്ധി സർവകലാശാല ഇന്ന് (മാർച്ച് 6) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

വൈവാവോസി

ആറാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം – റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്), പത്താം സെമസ്റ്റർ ബി.എ./ ബി.കോം./ ബി.ബി.എ. – എൽ.എൽ.ബി. (പഞ്ചവത്സരം – സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) കോമൺ ജനുവരി 2021 പരീക്ഷകളുടെ വൈവാവോസി മാർച്ച് 15 മുതൽ 22 വരെ എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

പരീക്ഷകേന്ദ്രം

മാർച്ച് 19 മുതൽ ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബി.എസ് സി. എം.എൽ.ടി. (2008ന് മുമ്പുള്ള അഡ്മിഷൻ സ്‌പെഷൽ മേഴ്‌സി ചാൻസ് – അദാലത്ത് – സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ സീപാസ് (എസ്.എം.ഇ.) ഗാന്ധിനഗർ സെന്ററിൽ പരീക്ഷയെഴുതണം.

പരീക്ഷ തീയതി

മൂന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷൽ എജ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി/ലേണിംഗ് ഡിസെബിലിറ്റി – 2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി – ക്രെഡിറ്റ് ആന്റ് സെമസ്റ്റർ) പരീക്ഷകൾ മാർച്ച് 23 മുതൽ ആരംഭിക്കും. പിഴയില്ലാതെ മാർച്ച് ഒൻപതുവരെയും 525 രൂപ പിഴയോടെ മാർച്ച് 10 വരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് 12 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷഫലം

2019 നവംബറിൽ നടന്ന നാലാം സെമസ്റ്റർ എം.സി.എ. റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്.-പി.ജി. 2017, 2018 പ്രവേശനം മൂന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 22-ന് ആരംഭിക്കും.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ജൂണ്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ജ്യോഗ്രഫി നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. എ. ഹിന്ദി/ മലയാളം/ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എം. എസ് സി. എൻവയോൺമെന്റൽ സയൻസ്/ കെമിസ്ട്രി (മറ്റീരിയൽ സയൻസ്)/ എൽ. എൽ. എം. ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (മെയ് 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എം. എസ് സി. എൻവയോൺമെന്റൽ സയൻസ് വിദ്യാർഥികൾക്ക് 18.03.2021 ന് വൈകുന്നേരം 5 മണി വരെയും മറ്റ് വിദ്യാർഥികൾക്ക് 19.03.2021 വരെയും പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും അപേക്ഷിക്കാം.

ടൈടേബിൾ

16.03.2021, 23.03.2021 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും അഞ്ചും മൂന്നും സെമസ്റ്റർ എം. സി. എ./ എം. സി. എ. (ലാറ്ററൽ എൻട്രി) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (2014 അഡ്മിഷൻ മുതൽ) നവംബർ 2020 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcement news education news 2021 march 05