University Announcements 04 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

Kerala University Announcements: കേരള സര്‍വകലാശാല

പുതുക്കിയ പരീക്ഷ തീയതി

കേരളസര്‍വകലാശാല മാര്‍ച്ച് 2, 6 തീയതികളില്‍ നടത്താനിരുന്ന ബി.എ./ബി.എസ്.സി. (ആന്വല്‍ സ്‌കീം) പാര്‍ട്ട് I ഇംഗ്ലീഷ് പേപ്പര്‍ I , പേപ്പര്‍ III പരീക്ഷകള്‍ യഥാക്രമം മാര്‍ച്ച് 8, 18 തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാല മാര്‍ച്ച് 19 ന് ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റര്‍ ബി.എസ്.സി. മാത്തമാറ്റിക്‌സ് (വിദൂരവിദ്യാഭ്യാസം – 2017 & 2018 അഡ്മിഷന്‍) റെഗുലര്‍, ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി, ബി.ബി.എ. (2018 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് തിരുവനന്തപുരം സംസ്‌കൃത കോളേജ് പരീക്ഷാകേന്ദ്രമായി അനുവദിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ വിദൂരവിദ്യാഭ്യാസകേന്ദ്രം (എസ്.ഡി.ഇ.) കാര്യവട്ടത്ത് പരീക്ഷ എഴുതേണ്ടതാണ്. മറ്റു പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഇന്റേണല്‍ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ അവസരം

കേരളസര്‍വകലാശാലയുടെ ബി.ടെക്. ഡിഗ്രി കോഴ്‌സ് (2013 സ്‌കീം, 2015 അഡ്മിഷന്‍) അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് (40 മാര്‍ക്ക് സര്‍വകലാശാല പരീക്ഷയില്‍ ലഭിക്കാത്തവര്‍) ഈവന്‍/ഓട് (ഋ്‌ലി/ഛററ) സെമസ്റ്ററുകളുടെ ഇന്റേണല്‍മാര്‍ക്ക് മെച്ചപ്പെടുത്താന്‍ അപേക്ഷ നല്‍കുന്നതിനുളള അവസാനതീയതി മാര്‍ച്ച് 23. അപേക്ഷയോടൊപ്പം 735/- രൂപ ഫീസ് ഓരോ സെമസ്റ്ററിനും അടയ്‌ക്കേണ്ടതാണ്. അപേക്ഷയുടെ പകര്‍പ്പും വിശദവിവരങ്ങളും സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്.

പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാം

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ അവസാനവര്‍ഷ ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ. (എസ്.ഡി.ഇ., 2013 അഡ്മിഷന് മുന്‍പ് & 2013 അഡ്മിഷന്‍ മുതല്‍) മേഴ്‌സിചാന്‍സ്/സപ്ലിമെന്ററി പരീക്ഷകളുടെ പ്രോജക്ട് റിപ്പോര്‍ട്ട് മാര്‍ച്ച് 20 ന് മുന്‍പായി വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

പുതുക്കിയ പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലും സീപാസിലും മാർച്ച് അഞ്ചിന് നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ മൂന്നാം സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി – ദ്വിവത്സരം) പരീക്ഷകൾ മാർച്ച് എട്ടിന് നടക്കും. പരീക്ഷ സമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.

അപേക്ഷ തീയതി

ഒന്നും രണ്ടും സെമസ്റ്റർ എം.എ./എം.എസ് സി./ എം.കോം. (പ്രൈവറ്റ് രജിസ്‌ട്രേഷൻ – 2019 അഡ്മിഷൻ റഗുലർ/2015, 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി/2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 18 വരെയും 525 രൂപ പിഴയോടെ മാർച്ച് 22 വരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് 24 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ഒന്നും രണ്ടും സെമസ്റ്റർ എം.എ./എം.എസ് സി./ എം.കോം പ്രൈവറ്റ് (2004-2011 – നോൺ സി.എസ്.എസ്. – അദാലത്ത് – സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) റഗുലർ (കോളേജ്) പരീക്ഷകളും ഇതോടൊപ്പം നടക്കും. സ്‌പെഷൽ മേഴ്‌സി ചാൻസ് ഫീസ് 5000 രൂപ അടച്ചവർ വീണ്ടും ഫീസടയ്‌ക്കേണ്ടതില്ല. ആദ്യ മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ (2014 അഡ്മിഷൻ) 5250 രൂപ സ്‌പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. എം.എസ് സി. (സപ്ലിമെന്ററി, മേഴ്‌സി ചാൻസ്) അപേക്ഷകൾ അസിസ്റ്റന്റ് രജിസ്ട്രാർ 8 (പരീക്ഷ)നും എം.എ./എം.കോം. (സപ്ലിമെന്ററി, മേഴ്‌സി ചാൻസ്) അപേക്ഷകൾ അസിസ്റ്റന്റ് രജിസ്ട്രാർ 9 (പരീക്ഷ)നും നേരിട്ട് നൽകണം. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ.

പരീക്ഷഫലം

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. പരീക്ഷയുടെ കെ.ഇ. കോളേജ് മാന്നാനം – ബി.എസ് സി. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ട്രിപ്പിൾ മെയിൻ, കെ.എം.എം. കോളേജ് ഓഫ് ആർട്‌സ് ആന്റ് സയൻസ് തൃക്കാക്കര – ബി.എസ് സി. അപ്പാരൽ ആന്റ് ഫാഷൻ ഡിസൈനിംഗ് മോഡൽ 3 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് ഒൻപതുവരെ ഓൺലൈനായി അപേക്ഷിക്കാം.

2020 ഫെബ്രുവരിയിൽ നടന്ന മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള അംഗീകൃത ഗവേഷണ കേന്ദ്രങ്ങളുടെ 2019 നവംബറിലെ പി.എച്ച്.ഡി. കോഴ്‌സ് വർക്ക് പരീക്ഷഫലം (റഗുലർ, സപ്ലിമെന്ററി) പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 15 വരെ അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. മാസ്റ്റര്‍ ഓഫ് ബിസിനസ് എക്കണോമിക്‌സ്, എം.എ. ഹിസ്റ്ററി നവംബര്‍ 2019 ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

സി.സി.എസ്.എസ്. എം.എ. ഹിന്ദി, ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സ്‌ലേഷന്‍ രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല ഫോറന്‍സിക് സയന്‍സ് പഠനവിഭാഗത്തിലെ സി.സി.എസ്.എസ്.-പി.ജി. രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് 15 വരെ സര്‍വകലാശാല വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ ലിങ്ക് വഴി അപ്‌ലോഡ് ചെയ്യാം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികളില്‍ 2016 പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ബി.എം.എം.സി. നവംബര്‍ 2020 അഞ്ചാം സെമസ്റ്റര്‍, ഏപ്രില്‍ 2021 ആറാം സെമസ്റ്റര്‍ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 6 വരേയും 170 രൂപ പിഴയോടെ 8 വരേയും ഫീസടച്ച് 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

മറ്റു വിദ്യാഭ്യാസ വാർത്തകൾ

എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിനികള്‍ക്കായി ടാലന്റ് സ്പ്രിന്റ് വുമണ്‍ എന്‍ജിനിയേര്‍സ് പ്രോഗ്രാം

കൊച്ചി: എഡ്‌ടെക് പ്ലാറ്റ്‌ഫോമും എന്‍എസ്ഇ ഗ്രൂപ്പ് കമ്പനിയുമായ ടാലന്റ്സ്പ്രിന്റ് ഗൂഗിളിന്റെ പിന്തുണയോടെ വുമണ്‍ എന്‍ജിനിയേര്‍സ്് പ്രോഗ്രാം( ഡബ്ല്യുഇ പ്രോഗ്രാം) ആരംഭിച്ചു. 2019ല്‍ ആരംഭിച്ച വുമണ്‍ എന്‍ജിനിയേര്‍സ്് പ്രോഗ്രാമിന്റെ മൂന്നാമത്തെ പതിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ടെക് മേഖലയിലെ ലിംഗപരമായ അസമത്വം പരിഹരിക്കുന്നതിനും സ്ത്രീകള്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നതിനുമായാണ് ടാലന്റ്സ്പ്രിന്റ് ഡബ്ല്യുഇ പ്രോഗ്രാം ആരംഭിച്ചത്. ഇന്ത്യയിലുടനീളമുള്ള ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനികളെ ലക്ഷ്യമിട്ടാണ് പദ്ധതി. പ്രോഗ്രാം 2021 മെയ് മുതല്‍ ആരംഭിക്കും. രാജ്യത്തൊട്ടാകെയുള്ള 500 വനിതാ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ കൂട്ടായ്മയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. പ്രോഗ്രാമിനെക്കുറിച്ച് കൂടുതലറിയാനും അപേക്ഷിക്കുന്നതിനും we.talentsprint.com സന്ദര്‍ശിക്കുക. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി മാര്‍ച്ച് 21.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook