University Announcements 03 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷ മാറ്റി

കേരളസര്‍വകലാശാല മാര്‍ച്ച് 6 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

പുതുക്കിയ പരീക്ഷ തീയതി

കേരളസര്‍വകലാശാല ഫെബ്രുവരി 24 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. സപ്ലിമെന്ററി (2008 സ്‌കീം) History of Architecture – IV ന്റെ പരീക്ഷ മാര്‍ച്ച് 16 ന് നടത്തുന്നതാണ്. പരീക്ഷാകേന്ദ്രത്തിനോ സമയക്രമത്തിനോ മാറ്റമില്ല.

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം – 2020 പുതുതായി അനുവദിച്ച കോഴ്‌സിലെക്കുളള സ്‌പോട്ട് അഡ്മിഷന് മാര്‍ച്ച് 5 ന്

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കാഞ്ഞിരംകുളം ഗവണ്‍മെന്റ് കെ.എന്‍.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പുതുതായി അനുവദിച്ച BSc. Physics (Mathematics and Machine Learning) ലേക്ക് ജനറല്‍/മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് മാര്‍ച്ച് 5-ാം തീയതി സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഇതേ കോളേജില്‍ രാവിലെ 10 മണിക്ക് മുമ്പായി എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി (ടി.സി ഉള്‍പ്പടെ) നേരിട്ട് ഹാജാരാകേണ്ടതാണ് . നിലവില്‍ അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികളെ മാത്രമാണ് സ്‌പോട്ട് അഡ്മിഷനു പരിഗണിക്കുന്നത്. കോളേജ് ട്രാന്‍സ്ഫര്‍/ കോഴ്‌സ് ട്രാന്‍സ്ഫര്‍ ഒന്നും തന്നെ പരിഗണിക്കുന്നതല്ല. നിലവില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഈ സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാവുന്നതാണ്.

അഡ്മിഷന്‍ ലഭിച്ചാല്‍ ഒടുക്കേണ്ട യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് (എസ്.ടി/എസ്.സി വിഭാഗങ്ങള്‍ക്കു 930 രൂപ, ജനറല്‍/ മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 1850 രൂപ) കൈയില്‍ കരുതേണ്ടതാണ്. രജിസ്‌ട്രേഷന്‍ ചെയ്യാത്ത വിദ്യാര്‍ഥികള്‍ രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ കൂടി കൈയില്‍ കരുതേണ്ടതാണ്. മുമ്പ് യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് അടച്ചവര്‍ പേയ്‌മെന്റ് രസീതിന്റെ കോപ്പി കൈയില്‍ കരുതണം. പ്രസ്തുത കോളേജിലെ ഓരോ വിഭാഗങ്ങള്‍ക്കും അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റുകളുടെ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ (//admissions.keralauniversity.ac.in) പ്രസിദ്ധീകരിക്കുന്നതാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.പി.എ. (വോക്കല്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് 8 മുതല്‍ ശ്രീ.സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി. ബോട്ടണി ആന്റ് ബയോടെക്‌നോളജി കോഴ്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ കൈതപ്പറമ്പില്‍ കെ.വി.വി.എസ്. കോളേജില്‍ മാര്‍ച്ച് 5, 9 തീയതികളില്‍ നടത്തുന്നതാണ്. ബി.എസ്.സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി കോഴ്‌സിന്റെ കോര്‍ – ബയോകെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 10 നും വൊക്കേഷണല്‍ മൈക്രോബയോളജി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 8, 9 തീയതികളിലും എരമല്ലിക്കര ശ്രീ.അയ്യപ്പ കോളേജിലും നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. (2008 സ്‌കീം) സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ‘പ്രാക്ടിക്കല്‍ സര്‍വ്വേയിംഗ് കക’ ‘കോണ്‍ക്രീറ്റ് ലാബ്’ എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് 5 ന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ (സി.ഇ.ടി.) വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാല മാര്‍ച്ച് 19 ന് ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റര്‍ ബി.ബി.എ. (വിദൂരവിദ്യാഭ്യാസം – 2018 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് തിരുവനന്തപുരം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ തിരുവനന്തപുരം ഗവ.സംസ്‌കൃത കോളേജിലും കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ കൊല്ലം എസ്.എന്‍.കോളേജിലും പരീക്ഷ എഴുതേണ്ടതാണ്. ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റും ഐഡന്റിറ്റികാര്‍ഡുമായി അതതു പരീക്ഷാകേന്ദ്രങ്ങളില്‍ ഹാജരാകേണ്ടതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല മാര്‍ച്ച് 30 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്./സി.ആര്‍. ബി.എ./ബി.എസ്.സി./ബി.കോം. (റെഗുലര്‍ 2018 അഡ്മിഷന്‍, സപ്ലിമെന്ററി 2015, 2016, 2017 അഡ്മിഷന്‍) പരീക്ഷയ്ക്ക് അപേക്ഷിക്കാനുളള തീയതി ദീര്‍ഘിപ്പിച്ചിരിക്കുന്നു. പിഴകൂടാതെ മാര്‍ച്ച് 5 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 9 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 12 വരെയും ഓണ്‍ലൈനായി അപക്ഷിക്കാം.

കേരളസര്‍വകലാശാല മാര്‍ച്ച് 29 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഐ.ഡി.) റെഗുലര്‍/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ മാര്‍ച്ച് 5 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 9 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 12 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ഏപ്രില്‍ 28 മുതല്‍ ആരംഭിക്കുന്ന ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡെസ്. – ഫാഷന്‍ ഡിസൈന്‍) രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് സെമസ്റ്റര്‍ ഏപ്രില്‍/മേയ് 2021 ബിരുദ പരീക്ഷകള്‍ക്ക് പിഴകൂടാതെ മാര്‍ച്ച് 10 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 16 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 19 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ – സീറ്റൊഴിവ്

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ് കാലാവധി: ആറു മാസം, ക്ലാസുകള്‍: ശനി, ഞായര്‍ ദിവസങ്ങളില്‍ കാര്യവട്ടം ക്യാമ്പസില്‍, കോഴ്‌സ്ഫീസ്: 7000/- രൂപ. (പരീക്ഷാഫീസ് ഉള്‍പ്പെടെ), അവസാനതീയതി: മാര്‍ച്ച് 10. ഉയര്‍ന്ന പ്രായപരിധി ഇല്ല. www.keralauniversity.ac.in ല്‍ നിന്നും 28 -ാം നമ്പര്‍ അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് ടആക ബാങ്കില്‍ അ/ഇ.ചീ.57002299878 ല്‍ 100 രൂപ അടച്ച രസീതും അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം പി.എം.ജി ജംഗ്ഷന്‍ സ്റ്റുഡന്റ്‌സ് സെന്റര്‍ ക്യാമ്പസിലെ സി.എ.സി.ഇ.ഇ. ഓഫീസില്‍ ഹാജരാകണം.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ തീയതി

നാലാം സെമസ്റ്റർ എം.എസ് .സി. സൈബർ ഫോറൻസിക് പി.ജി സി.എസ് .എസ് (2018 അഡ്മിഷൻ റെഗുലർ)പരീക്ഷകൾ മാർച്ച് 18 ന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ മാർച്ച് 4 വരെയും 525 /- രൂപാ പിഴയോടെ മാർച്ച് 5 വരെയും 1050/- രൂപാ സൂപ്പർ ഫൈനോടെ മാർച്ച് 6 വരെയും സമർപ്പിക്കാം .

സർവകലാശാലാ ഡിപ്പാർട്മെന്റിലെ രണ്ടാം സെമസ്റ്റർ എം.എൽ.ഐ.സി. (2016 മുതലുള്ള അഡ്മിഷൻ )മേഴ്‌സി ചാൻസ് പരീക്ഷകൾ മാർച്ച് 17 ന് ആരംഭിക്കും.അപേക്ഷകൾ പിഴയില്ലാതെ മാർച്ച് 4 വരെയും 525 /- രൂപാ പിഴയോടെ മാർച്ച് 5 വരെയും 1050/- രൂപാ സൂപ്പർ ഫൈനോടെ മാർച്ച് 6 വരെയും സമർപ്പിക്കാം . അപേക്ഷകർ 5250 /- രൂപാ സ്പെഷ്യൽ ഫീസായും അടയ്‌ക്കേണ്ടതാണ് .

മാർച്ച് 10 ന് ആരംഭിക്കുന്ന സി.ബി.സി.എസ് മൂന്നാം സെമസ്റ്റർ പരീക്ഷകൾ 2017 ,2018 അഡ്മിഷൻ റീ അപ്പിയറൻസ് / ഇമ്പ്രൂവ്മെന്റ് വിദ്യാർത്ഥികൾക്കുവേണ്ടി മാത്രമുള്ളതാണ് .2019 അഡ്മിഷൻ മൂന്നാം സെമസ്റ്റർ റെഗുലർ വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾ സംബന്ധിച്ച വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കുന്നതാണ്.

അപേക്ഷ തീയതി

ഒന്നും രണ്ടും സെമസ്റ്റർ ബി.ആർക്ക് (2019 അഡ്മിഷൻ)പരീക്ഷകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.പിഴയില്ലാതെ മാർച്ച് 16വരെയും 525 /- രൂപാ പിഴയോടെ മാർച്ച് 17 വരെയും 1050/- രൂപാ സൂപ്പർ ഫൈനോടെ മാർച്ച് 18 വരെയും സമർപ്പിക്കാം . റെഗുലർ വിദ്യാർഥികൾ 210/- രൂപയും സപ്ലിമെന്ററി / ഇമ്പ്രൂവ്മെന്റ് വിദ്യാർഥികൾ പേപ്പർ ഒന്നിന് 55 /- രൂപാ നിരക്കിൽ പരമാവധി 210 /- രൂപാ വാല്യൂവേഷൻ ക്യാമ്പ് ഫീസായും അടയ്‌ക്കേണ്ടതാണ്.

ഒന്നാം സെമസ്റ്റർ എം.ആർക്ക് (2020 അഡ്മിഷൻ)പരീക്ഷകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. പിഴയില്ലാതെ മാർച്ച് 17 വരെയും 525 /- രൂപാ പിഴയോടെ മാർച്ച് 18 വരെയും 1050/- രൂപാ സൂപ്പർ ഫൈനോടെ മാർച്ച് 19 വരെയും സമർപ്പിക്കാം.

അഡ്മിഷൻ ആരംഭിച്ചു

മഹാത്മാഗാന്ധി സർവകലാശാലയിലെ ഡിപ്പാർട്ടമെന്റ് ഓഫ് ലൈഫ് ലോങ്ങ് ലേർണിംഗ് ആൻഡ് എക്സറ്റൻഷനിൽ നടത്തപ്പെടുന്ന സർട്ടിഫിക്കേറ്/ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു . വിശദവിവരങ്ങൾക്ക് 0481 -2731724 , 2731560 , 08301000560

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. എം.എസ്.സി. ബയോകെമിസ്ട്രി, ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ്, എം.എ. മള്‍ട്ടിമീഡിയ ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ്, മള്‍ട്ടിമീഡിയ 15 വരേയും ബയോകെമിസ്ട്രി 17 വരേയും ഓണ്‍ലൈനായി അപേക്ഷിക്കാം.

സി,യു.സി.എസ്.എസ്. അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

നാലാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

സി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.എം.എം.സി. ഏപ്രില്‍ 2018 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook