Latest News

University Announcements 01 March 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 01 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 01 March 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷകള്‍ മാറ്റിവച്ചു

കേരളസര്‍വകലാശാല മാര്‍ച്ച് രണ്ടാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

കേരള സര്‍വകലാശാല ബിരുദാനന്തര ബിരുദ പ്രവേശനം 2020 -21 കമ്മ്യൂണിറ്റി ക്വാട്ട/ സ്‌പോര്‍ട്‌സ് ക്വാട്ട സ്‌പോട്ട് അഡ്മിഷന്‍

കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള കമ്മ്യൂണിറ്റി ക്വാട്ട/ സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യമായ എല്ലാ രേഖകളുമായി മാര്‍ച്ച് – 4 ന് രാവിലെ 10 മണിക്ക് മുന്‍പായി അതത് കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കഴിഞ്ഞ കമ്മ്യൂണിറ്റി ക്വാട്ട / സ്‌പോര്‍ട്‌സ് ക്വാട്ട കൗണ്‍സിലിംഗ് സമയത്തു റിപ്പോര്‍ട്ട് ചെയ്തു സീറ്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കുന്നതായിരിക്കും.കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് ക്വാട്ടകളിലെ ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ് (http://admissions.keralauniversity.ac.in).

പരീക്ഷഫലം

2020 ജനുവരി മാസം നടന്ന ഒന്ന്, മൂന്ന് സെമസ്റ്റര്‍ ബി.ഡെസ്സ് (ആ.ഉല)െ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷമപരിശോധനയ്ക്കും അപേക്ഷിക്കുവാനുള്ള അവസാന തീയതി മാര്‍ച്ച് 31. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 2020 ഒക്‌ടോബര്‍ മാസം നടന്ന നാലാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍.എല്‍.ബി പരീക്ഷകളുടെ (റഗുലര്‍, സപ്ലിമെന്ററി, മേഴ്‌സി ചാന്‍സ്-2012 അഡ്മിഷന്‍) ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷമപരിശോധനയ്ക്കും ഓണ്‍ലൈനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി മാര്‍ച്ച് 15. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല മാര്‍ച്ച് 19 മുതല്‍ ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റര്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ (വിദൂര വിദ്യാഭ്യാസ വിഭാഗം-2018 അഡ്മിഷന്‍ റഗുലര്‍, 2017 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്റെറി) പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷ ഫീസ്

കേരളസര്‍വകലാശാല മാര്‍ച്ച് 24 ന് ആരംഭിക്കുന്ന നാലാം വര്‍ഷ ബി.എഫ്.എ പരീക്ഷകള്‍ക്ക് പിഴകൂടാതെ മാര്‍ച്ച് 4 വരേയും 150 രൂപ പിഴയോട് കൂടി മാര്‍ച്ച് 08 വരേയും 400 രൂപ പിഴയോട് കൂടി മാര്‍ച്ച് 10 വരേയും അപേക്ഷിക്കാവുന്നതാണ് .

കേരളസര്‍വകലാശാല മാര്‍ച്ചില്‍ ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ബി.എ.ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാന്‍ഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (2018 അഡ്മിഷന്‍-റെഗുലര്‍/2016-2017 അഡ്മിഷന്‍-സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴയില്ലാതെ മാര്‍ച്ച് 5 വരെയും 150 രൂപ പിഴയോട് കൂടി മാര്‍ച്ച് 9 വരേയും 400 രൂപ പിഴയോട്കൂടി മാര്‍ച്ച് 12 വരേയും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വണ്‍ടൈം സെഷണല്‍ ഇംപ്രൂവ്‌മെന്റ്

കേരളസര്‍വകലാശാലയിലെ ബി.ടെക് വണ്‍ടൈം സെഷണല്‍ ഇംപ്രൂവ്‌മെന്റ് 2013 സ്‌കീമില്‍ ഇതുവരെ അപേക്ഷിക്കാന്‍ കഴിയാതിരുന്ന 2013,2014 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 1050 രൂപ പിഴയോട്കൂടി മാര്‍ച്ച് 15 വരെ അപേക്ഷിക്കാവുന്നതാണ്.

തീയതി നീട്ടി

കേരളസര്‍വകലാശാല മാര്‍ച്ച് 30 ന് ആരംഭിക്കുന്ന ആറാം വര്‍ഷ സി.ബി.സി.എസ്.എസ് (കരിയര്‍ റിലേറ്റഡ്) ബി.എ/ബി.എസ്.സി/ബി.കോം ഡിഗ്രി (റഗുലര്‍ 2018 അഡ്മിഷന്‍, സപ്ലിമെന്ററി 2015,2016,2017 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ മാര്‍ച്ച് 5 വരേയും 150 രൂപ പിഴയോട് കൂടി മാര്‍ച്ച് 09 വരേയും 400 രൂപ പിഴയോട് കൂടി മാര്‍ച്ച് 12 വരേയും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനായി ദീര്‍ഘിപ്പിച്ചിരിക്കുന്നു.

MG University Announcements: എംജി സർവകലാശാല

പരീക്ഷ മാറ്റി

മഹാത്മാഗാന്ധി സർവ്വകലാശാല 02/03/2021 (ചൊവ്വാഴ്ച) തീയതി നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പുതുക്കിയ പരീക്ഷ തീയതി

മാർച്ച് ഒന്നിന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.എ./ എം.എസ് സി./ എം.കോം/ എം.സി.ജെ./ എം.എസ്.ഡബ്ല്യു./ എം.എം.എച്ച്./ എം.ടി.എ. ആന്റ് എം.ടി.ടി.എം. (സി.എസ്.എസ്. – 2019 അഡ്മിഷൻ റഗുലർ/2015, 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി/ 2012, 2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ മാർച്ച് 15ന് ആരംഭിക്കും. ടൈം ടേബിളും മറ്റ് വിശദവിവരങ്ങളും സർവ്വകലാശാല വെബ്‌സൈറ്റിൽ.

മാറ്റിവെക്കപ്പെട്ട അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ റെഗുലർ/സപ്ലിമെന്ററി എൽ.എൽ.ബി പരീക്ഷകൾ മാർച്ച 8 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ് സൈറ്റിൽ.

മൂന്നാം സെമസ്റ്റർ ബി.എ (ക്രിമിനോളജി) , എൽ.എൽ.ബി (ഓണേഴ്‌സ് ), ബി.കോം എൽ.എൽ.ബി (ഓണേഴ്‌സ്), ബി.ബി.എ എൽ.എൽ.ബി (ഓണേഴ്‌സ്) പരീക്ഷകൾ മാർച്ച 24 ന് ആരംഭിക്കും.വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ് സൈറ്റിൽ.

പരീക്ഷഫലം

2019 നവംബർ മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എസ്.സി മെഡിക്കൽ ലബോറട്ടറി ടെക്ക്‌നോളജി (MLT) റെഗുലർ/സപ്ലിമെന്ററി ഡിഗ്രി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

സി.സി.എസ്.എസ്.-യു.ജി. സ്‌കീമില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ 2011 മുതല്‍ 2013 വരെ ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് 3, 5, 6 സെമസ്റ്ററുകളിലേക്ക് ഏപ്രില്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് മാര്‍ച്ച്-20 വരെ അപേക്ഷിക്കാം. ഓരോ സെമസ്റ്ററിനും 500 രൂപ വീതമാണ് രജിസ്‌ട്രേഷന്‍ ഫീസ്. പരീക്ഷാ ഫീസ് നിരക്ക്, അടക്കേണ്ട തീയതി, പരീക്ഷാ തീയതി എന്നിവ പിന്നീട് അറിയിക്കും. പി.ആര്‍. 269/2021

പരീക്ഷകള്‍ മാറ്റി

കാലിക്കറ്റ് സര്‍വകലാശാല മാര്‍ച്ച് 2-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പി.ജി. ക്ലാസ്സുകള്‍ 3-ന് ആരംഭിക്കും

കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പുകളിലെ പി.ജി. ക്ലാസ്സുകള്‍ മാര്‍ച്ച് 3-ന് ആരംഭിക്കും. അതത് വകുപ്പുകളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസിന് ഹാജരാകണം.

ലൈബ്രറി പ്രവര്‍ത്തന സമയത്തില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാല സി.എച്ച്.എം.കെ. ലൈബ്രറി, മാര്‍ച്ച് 2-ന് നടക്കുന്ന മോട്ടോര്‍ വാഹന പണിമുടക്ക് കാരണം പ്രവര്‍ത്തന സമയം രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെയാക്കി പുനഃക്രമീകരിച്ചിരിക്കുന്നു.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. 2017 പ്രവേശനം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബി.എ. മള്‍ട്ടി മീഡിയ ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 8 വരേയും 170 രൂപ പിഴയോടെ 10 വരേയും ഫീസടച്ച് 12 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷ പുനഃക്രമീകരിച്ചു

02.03.2021 (ചൊവ്വ) ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2020) പരീക്ഷകൾ 12.03.2021 (വെള്ളി) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയം ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ ആയിരിക്കും.

02.03.2021 (ചൊവ്വ) ന് വിവിധ കേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ബി. സി. എ. (ഏപ്രിൽ 2020) പ്രായോഗിക പരീക്ഷകൾ 03.03.2021 (ബുധൻ) ന് അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും.

03.03.2021, 05.03.2021 തീയതിളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം. ബി. എ. (ഒക്റ്റോബർ 2020) പരീക്ഷകൾ യഥാക്രമം 25.03.2021 (വ്യാഴം), 29.03.2021 (തിങ്കൾ) തീയതികളിൽ നടക്കും.

പരീക്ഷാവിജ്ഞാപനം

ആറാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2015 അഡ്മിഷൻ മുതൽ, ഏപ്രിൽ 2021) പരീക്ഷൾ വിജ്ഞാപനം ചെയ്തു. 03.03.2021 മുതൽ 08.03.2021 വരെ പിഴയില്ലാതെയും 10.03.2021 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. അപേക്ഷകളുടെ ഹാർഡ് കോപ്പിയും ബന്ധപ്പെട്ട രേഖകളും 15.03.2021 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം വർഷ എം. കോം., എം. എ. ഇക്കണോമിക്സ്/ അറബിക് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (ജൂൺ 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 16.03.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. മാർക്ക് ലിസ്റ്റുകൾ ലഭ്യമാക്കുന്ന തീയതി പിന്നീട് അറിയിക്കും.

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകിയമ്മാൾ ക്യാമ്പസിൽ ഒؗന്നാം വർഷ എം എസ് സി കമ്പ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ ജനറൽ/ എസ് സി /എസ് ടി/ ഒ ഇ ശി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബി.എസ്.സി ലൈഫ് സയൻസ് വിഷയങ്ങൾ/ കെമിസ്ട്രി /ഫിസിക്സ്/ കമ്പ്യൂട്ടർ സയൻസ്/ മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസ്സൽ രേഖകൾ സഹിതം ജാനകിയമ്മാൾ ക്യാമ്പസ്സിലെ ബയോടെക്നോളജി/ മൈക്രോബയോളജി വകുപ്പിൽ മാർച്ച് 5ന് രാവിലെ 11 മണിക്ക് ഹാജരാകുക.

ഡോക്ടറൽ റിസർച്ച് കമ്മിറ്റി

മാങ്ങാട്ട്പറമ്പ ക്യാമ്പസിലെ ബിഹേവിയറൽ സയൻസ് ഡിപ്പാർട്മെൻറിൽ വച്ച് ഡോക്ടറൽ റിസർച്ച് കമ്മിറ്റി (ഡി ആർ സി) മീറ്റിങ് മാർച്ച് 4നു രാവിലെ 10 മണിക്ക് ചേരുന്നതാണ്. അർഹരായ പി എച്ച് ഡി വിദ്യാർഥികൾ ഡിപ്പാർട്ട്മെന്റിൽ നേരിട്ടെത്തി സിനോപ്സിസ് അവതരിപ്പിക്കുക.

പ്രോജക്ട് റിപ്പോർട്ട്

വിദൂര വിദ്യാഭ്യാസ വിഭാഗം ബി.കോം, ബി.എ ഹിസ്റ്ററി അവസാന വർഷ ബിരുദ വിദ്യാർത്ഥികളുടെ മാർച്ച് 2 സമർപ്പിക്കേണ്ടിയിരുന്ന പ്രൊജക്ട് മാർച്ച് 3ന് സമർപ്പിക്കാം.

Read more: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Web Title: University announcement news education news 2021 march 01

Next Story
Victers Channel Timetable March 02: വിക്ടേഴ്‌സ് ചാനൽ; മാർച്ച് 02 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express