University Announcements 29 January 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 29 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 29 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

Kerala University Announcements: കേരള സർവകലാശാല

റഷ്യൻ സർട്ടിഫിക്കറ്റ്, ഇന്റഗ്രേറ്റ്ഡ് ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കേരളസർവകലാശാല റഷ്യൻ പഠന വകുപ്പിൽ (2021) നടത്തുന്ന റഷ്യൻ സർട്ടിഫിക്കറ്റ്, ഇന്റഗ്രേറ്റ്ഡ് ഡിപ്ലോമ (ഒരുവർഷം) എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ്ടു/ പ്രീ ഡിഗ്രി. അപേക്ഷാഫീസ്: 100 രൂപ, രജിസ്ട്രേഷൻ ഫീസ്: 105 രൂപ. അപേക്ഷകൾ റഷ്യൻ പഠന വകുപ്പിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി 15 വരെ പാളയം സെനറ്റ് ഹൗസ് ക്യാമ്പസിലുള്ള റഷ്യൻ പഠന വകുപ്പ് ഓഫീസിൽ സ്വീകരിക്കുന്നതാണ്.

പ്രൊവിഷണൽ സർട്ടിഫിക്കറ്റ് റീഫണ്ട്

കേരളസർവകലാശാലയിൽ ഏകീകരിച്ച മാർക്ക് ലിസ്റ്റിനും (consolidated maklist) താൽക്കാലിക സർട്ടിഫിക്കറ്റിനും (provisional certificate), ഫൈനൽ (റെഗുലർ) പരീക്ഷാഫീസിനോടൊപ്പം അവ അടച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിച്ചതിനുശേഷം  മാത്രം ക്യാഷ് കൗണ്ടറിൽ ഫീസ് ഒടുക്കുക. അല്ലാതെ വരുന്ന ആവർത്തന ഫീസ് റീഫണ്ട് നൽകുന്നതല്ല.

പരീക്ഷാകേന്ദ്രൾക്ക് മാറ്റം

വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം വഴി ഫെബ്രുവരി രണ്ടാം തീയതി മുതൽ ആരംഭിക്കുന്ന മൂന്ന് നാല് സെമസ്റ്റർ എം. എ., എം എസ്.സി., എം.കോം പരീക്ഷകൾക്ക് ഇമ്മാനുവൽ കോളേജ് വാഴിച്ചൽ പരീക്ഷാകേന്ദ്രമായി ലഭ്യമായിട്ടുള്ള വിദ്യാർത്ഥികൾ എം.ജി. കോളേജ് തിരുവനന്തപുരം പരീക്ഷാകേന്ദ്രത്തിലും ഗവൺമെൻറ് കോളേജ് ആറ്റിങ്ങൽ പരീക്ഷ കേന്ദ്രമായി ലഭ്യമായിട്ടുള്ള എം. എ. സോഷ്യോളജി എം.എ. മലയാളം എന്നീ വിഷയങ്ങളിലെ വിദ്യാർഥികൾ നാഷണൽ കോളേജ് അമ്പലത്തറയിലും പരീക്ഷക്ക് ഹാജരാകേണ്ടതാണ്. മേൽ സൂചിപ്പിച്ചിട്ടുള്ള മാറ്റങ്ങൾ വരുത്തിയ പുതിയ ഹാൾടിക്കറ്റുകൾ വിദ്യാർഥികൾക്ക് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പരീക്ഷ തീയതി, സമയം എന്നിവയിൽ മാറ്റമില്ല.

MG University Announcements: എംജി സർവകലാശാല

പുതുക്കിയ പരീക്ഷ തീയതി

ഫെബ്രുവരി അഞ്ചിന് നടത്താനിരുന്ന നാലാം വർഷ ബി.എസ് സി. എം.എൽ.റ്റി. (റഗുലർ/സപ്ലിമെന്ററി – 2008 അഡ്മിഷൻ മുതൽ) പരീക്ഷകൾ ഫെബ്രുവരി 12ന് നടക്കും. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മറ്റു പരീക്ഷകൾക്കും മാറ്റമില്ല.

എം.ജി.യിൽ എം.എസ് സി., എം.ടെക് പ്രവേശനം; അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാലയുടെ പഠനവകുപ്പുകളിൽ പുതുതായി ആരംഭിക്കുന്ന ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. എം.എസ് സി. നാനോസയൻസ് ആന്റ് നാനോ ടെക്‌നോളജി (ഫിസിക്‌സ്), എം.എസ് സി. നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി (കെമിസ്ട്രി), എം.എസ് സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ്, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ്, എം.ടെക് നാനോസയൻസ് ആന്റ് നാനോ ടെക്‌നോളജി, എം.ടെക് എനർജി സയൻസ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. http://www.cat.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഫെബ്രുവരി എട്ടിന് വൈകീട്ട് നാലുവരെ ഓൺലൈനായി അപേക്ഷ നൽകാം. യോഗ്യത പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം. സാധുതയുള്ള ഗേറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് എം.ടെക് പ്രവേശനം. സാധുതയുള്ള ഗേറ്റ് സ്‌കോർ ഉള്ളവരുടെ അഭാവത്തിൽ യോഗ്യത പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകും. എസ്.സി./എസ്.ടി. വിഭാഗത്തിന് 550 രൂപയും മറ്റുള്ളവർക്ക് 1100 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്. വിശദവിവരത്തിന് ഫോൺ: 0481-2733595. ഇമെയിൽ: cat@mgu.ac.in

പരീക്ഷ തീയതി

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ നാലാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – സി.എസ്.എസ്.) പരീക്ഷകൾ ഫെബ്രുവരി 24 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി 10 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 11 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി 12 വരെയും അപേക്ഷിക്കാം.

എം.ബിഎ. അപേക്ഷ തീയതി

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിലെ മൂന്നാം സെമസ്റ്റർ എം.ബി.എ. (റഗുലർ, റീഅപ്പിയറൻസ്) പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

പരീക്ഷഫലം

2019 ഒക്‌ടോബറിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ എം.എ. മലയാളം (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2015 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 12 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം. 2015 അഡ്മിഷന് മുമ്പുള്ളവർ നിശ്ചിത ഫീസ് സഹിതം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് അപേക്ഷ നൽകണം.

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എഫ്.ടി., ബി.എസ്.ഡബ്ല്യു., ബി.ടി.എസ്., സി.ബി.സി.എസ്.എസ്. (മോഡൽ 3 – 2013-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 12 വരെ സർവകലാശാല വെബ് സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

2019 ഒക്‌ടോബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എഫ്.ടി., ബി.എസ്.ഡബ്ല്യു, ബി.ടി.ടി.എം., സി.ബി.സി.എസ്. (മോഡൽ 3 – 2019 അഡ്മിഷൻ റഗുലർ, 2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 12 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എം.എ. ഉറുദു പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ പുതുതായി ആരംഭിക്കുന്ന എം.എ. ഉറുദു റഗുലര്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ അപേക്ഷാഫോറം എന്നിവ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഫെബ്രുവരി 4-ന് മുമ്പായി urdudept@uoc.ac.in എന്ന ഇ-മെയില്‍ അയക്കണം. പൂരിപ്പിച്ച അപേക്ഷാഫോറവും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല. എസ്.സി., എസ്.ടി. 160 രൂപയും ജനറല്‍ 370 രൂപയുമാണ്. അപേക്ഷാഫീസ്. ഫോണ്‍ : 0494 2407017, 2407016

ബി.പി.എഡ്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ ബി.പി.എഡ്. 2 വര്‍ഷ കോഴ്‌സിന്റെ റാങ്ക് ലിസ്റ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രവേശനം ഫെബ്രുവരി 2-ന് സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ നടക്കും. 1 മുതല്‍ 75 വരെ റാങ്കില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ 2-ന് കാലത്ത് 10 മണിക്കും 76 മുതല്‍ 150 വരെയുള്ളവര്‍ ഉച്ചക്ക് 2 മണിക്കും അസ്സല്‍ രേഖകളുമായി രക്ഷിതാക്കളോടൊപ്പം ഹാജരാകണം. റിസര്‍വേഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ജാതിസര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്.

യു.ജി.സി. നെറ്റ്, ജെ.ആര്‍.എഫ്. പരിശീലനം ഫെബ്രുവരി 1 മുതല്‍

കാലിക്കറ്റ് സര്‍വകലാശാലയും യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും ചേര്‍ന്ന് നടത്തുന്ന ഓണ്‍ലൈന്‍ യു.ജി.സി. നെറ്റ്, ജെ.ആര്‍.എഫ്. പരീക്ഷാ പരിശീലനം ഫെബ്രുവരി 1-ന് ആരംഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലന പരിപാടി സംബന്ധിച്ച വിവരങ്ങള്‍ ഇ-മെയിലില്‍ അറിയിച്ചിട്ടുണ്ട്. 1

ബി.കോം., ബി.ബി.എ. പൊസിഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2019 വര്‍ഷത്തെ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ബി.കോം., ബി.ബി.എ. എ.ക്യു. സീരീസ് 2016 പ്രവേശനം പുതുക്കിയ പൊസിഷന്‍ ലിസ്റ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പൊസിഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിശ്ചിത ഫീസും തപാല്‍ ചാര്‍ജ്ജും അടച്ച് അപേക്ഷിക്കേണ്ടതാണ്.

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാല ഫെബ്രുവരി 3, 4 തീയതികളില്‍ നടക്കുന്ന എസ്.ഡി.ഇ. സി.യു.സി.ബി.സി.എസ്.എസ്., സി.ബി.സി.എസ്.എസ്. യു.ജി. ഒന്നാം സെമസ്റ്റര്‍ ബി.എ. മലയാളം കോര്‍, കോംപ്ലിമെന്ററി കോഴ്‌സ് നവംബര്‍ 2019 റുഗലര്‍ സപ്ലിമെന്ററി പരീക്ഷക്ക് കോഴിക്കോട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്റര്‍ പരീക്ഷാകേന്ദ്രം, കോഴിക്കോട് കിളിയനാട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലേക്ക് മാറ്റിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ പഴയ ഹാള്‍ടിക്കറ്റ് സഹിതം ഹാജരാകണം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഫെബ്രുവരി 8-ന് ആരംഭിക്കും.

2016 മുതല്‍ പ്രവേശനം രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. മാര്‍ച്ച് 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഫെബ്രുവരി 17-ന് ആരംഭിക്കും.

യൂണിവേഴ്‌സിറ്റി ടീച്ചിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഫെബ്രുവരി 1-ന് ആരംഭിക്കും.

അസിസ്റ്റന്റ് പ്രൊഫസര്‍ – ഷോര്‍ട്‌ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാല കെമിസ്ട്രി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ ഇന്റര്‍വ്യൂവിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ഷോര്‍ട് ലിസ്റ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 january 29

Next Story
Victers Channel Timetable January 30: വിക്ടേഴ്‌സ് ചാനൽ, ജനുവരി 30 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com