Latest News

University Announcements 28 January 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 28 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 28 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

ടൈംടേബിള്‍

കേരളസര്‍വകലാശാല നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ./എം.എസ്.സി./എം.കോം./എം.എം.സി.ജെ. പരീക്ഷകള്‍ ഫെബ്രുവരി 9 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2020 സെപ്റ്റംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ബി.എല്‍. പരീക്ഷയുടെ ടീച്ചിംഗ് പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 4 ന് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഹാള്‍ടിക്കറ്റ്

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം ഫെബ്രുവരി 2 മുതല്‍ നടത്തുന്ന മൂന്ന്, നാല് സെമസ്റ്റര്‍ എം.എ./എം.എസ്.സി./എം.കോം. (2018 അഡ്മിഷന്‍ റെഗുലര്‍ ആന്റ് 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് പരീക്ഷാര്‍ത്ഥികളുടെ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് അതതു പരീക്ഷാകേന്ദ്രങ്ങളില്‍ പരീക്ഷ എഴുതേണ്ടതാണ്.

പുതുക്കിയ പരീക്ഷാതീയതി

കേരളസര്‍വകലാശാല ജനുവരി 29 ന് നടത്താനിരുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്ററി (2008 സ്‌കീം) പരീക്ഷയിലെ ഇലക്ട്രിക്കല്‍ ബ്രാഞ്ചിലെ ‘മൈക്രോ പ്രോസസര്‍ ബെയ്‌സ്ഡ് സിസ്റ്റം ഡിസൈന്‍’ എന്ന ഇലക്ടീവ് പേപ്പര്‍ ഫെബ്രുവരി 4 ലേക്ക് മാറ്റിയിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷാഫീസ്

ആറാം സെമസ്റ്റര്‍ ബി.ടെക്. പാര്‍ട്ട് ടൈം റീസ്ട്രക്‌ച്ചേര്‍ഡ് (2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ഫെബ്രുവരി 4 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 8 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 10 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സി.ഇ. മാര്‍ക്ക് അപ്‌ലോഡ് – തീയതി നീട്ടി

കേരളസര്‍വകലാശാല മേയ് 2020 ലെ രണ്ടാം സെമസ്റ്റര്‍ ബി.എ./ബി.എസ്.സി./ബി.കോം. സി.ബി.സി.എസ്.എസ്. ഡിഗ്രി പരീക്ഷകളുടെ സി.ഇ. മാര്‍ക്ക് കോളേജുകളില്‍ നിന്ന് അപ്‌ലോഡ് ചെയ്യാനുളള അവസാന തീയതി ഫെബ്രുവരി 5 വരെ ദീര്‍ഘിപ്പിച്ചു.

സൂക്ഷ്മപരിശോധന

മൂന്നാം സെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്ററി ഫെബ്രുവരി 2020 (2008 സ്‌കീം), ഒന്നാം സെമസ്റ്റര്‍ ബി.ടെക്. പാര്‍ട്ട് ടൈം റീസ്ട്രക്‌ച്ചേര്‍ഡ് നവംബര്‍ 2019 (2008 സ്‌കീം) എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യവേഷന്‍ സെക്ഷനില്‍ (ഇ.ജെ ഢകക – ഏഴ്) സെക്ഷനില്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 2 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

എസ്.സി./എസ്.ടി. സീറ്റ് ഒഴിവ്

കേരളസര്‍വകലാശാല എം.ഫില്‍ 2020-2021 ബാച്ചിലേക്കുളള പ്രവേശനത്തിന് സംസ്‌കൃതം, നിയമം, ഫിസിക്‌സ്, സോഷ്യോളജി, ജിയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ബോട്ടണി, തമിഴ്, ഒപ്‌റ്റോഇലക്‌ട്രോണിക്‌സ്, ബയോകെമിസ്ട്രി, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്, കെമിസ്ട്രി, നാനോസയന്‍സ്, മറൈന്‍ സയന്‍സ് എന്നീ കോഴ്‌സുകളിലേക്ക് എസ്.സി./എസ്.ടി. സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പ്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിത കാര്യവട്ടം ക്യാമ്പസിലെ അതതു ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഫെബ്രുവരി 1 ന് 10 മണിക്ക് ഹാജരാകേണ്ടതാണ്.

സി.എ.സി.ഇ.ഇ. വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം ഫെബ്രുവരി 1 ന് ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആന്റ് മെഡിറ്റേഷന്‍ കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ് കാലാവധി: മൂന്നു മാസം, ക്ലാസുകള്‍: വൈകുന്നേരം 5 മുതല്‍ 7 വരെ, കോഴ്‌സ്ഫീസ്: 6000/-, ഉയര്‍ന്ന പ്രായപരിധി ഇല്ല.

കേരളസര്‍വകലാശാല തുടര്‍ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ് കാലാവധി: ആറു മാസം, ക്ലാസുകള്‍: കാര്യവട്ടം ക്യാമ്പസില്‍ നടത്തും, കോഴ്‌സ്ഫീസ്: 7000/- (പരീക്ഷാഫീസ് ഉള്‍പ്പെടെ), അവസാന തീയതി ഫെബ്രുവരി 11. ഉയര്‍ന്ന പ്രായപരിധി ഇല്ല.

http://www.keralauniversity.ac.in ല്‍ നിന്നും 28 -ാം നമ്പര്‍ അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് ടആക ബാങ്കില്‍ A/C.No.57002299878 ല്‍ 100 രൂപ അടച്ച രസീതും അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം പി.എം.ജി ജംഗ്ഷന്‍, സ്റ്റുഡന്റ്‌സ് സെന്റര്‍ ക്യാമ്പസിലെ സി.എ.സി.ഇ.ഇ. ഓഫീസില്‍ ഹാജരാകണം.

കേരളസര്‍വകലാശാല തുടര്‍ വിദ്യാഭ്യാസ വ്യാപനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ലയോള കോളേജില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: പ്ലസ്ടു. ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസിലുളളവര്‍ക്ക് എസ്.എസ്.എല്‍.സി. യോഗ്യത മതിയാകും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20. അപേക്ഷാഫോമിന്റെ വില 100 രൂപ. ശ്രീകാര്യത്തുളള ലയോള കോളേജ് ഓഫീസില്‍ നിന്നും അപേക്ഷാഫോം ലഭിക്കുന്നതാണ്. ഫോണ്‍: 0471 – 2592059. വിശദവിവരങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍, ലയോള കോളേജ്, ശ്രീകാര്യം പി.ഒ. തിരുവനന്തപുരം – 695017 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.

MG University Announcements: എംജി സർവകലാശാല

എം.ജി. ബി.എഡ് പ്രവേശനം; ഓപ്ഷൻ റജിസ്‌ട്രേഷൻ ഇന്നുകൂടി (ജനുവരി 29)

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ജനുവരി 27ന്‌ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് ബി.എഡ്. പ്രവേശനത്തിന് ഇന്ന് (ജനുവരി 29) ഉച്ചകഴിഞ്ഞ് രണ്ടുവരെ അപേക്ഷിക്കാം. ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. റാങ്ക് ലിസ്റ്റ് ജനുവരി 30ന് പ്രസിദ്ധീകരിക്കും. 30ന് വൈകീട്ട് 4.30നകം പ്രവേശനം പൂർത്തീകരിക്കും. ഈ അക്കാദമിക വർഷത്തെ ബി.എഡ്. പ്രവേശനം 30ന് അവസാനിക്കും. അപേക്ഷകർ http://www.cap.mgu.ac.in എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിവിധ പ്രോഗ്രാമുകളിലെ ഒഴിവ് വിവരങ്ങൾ പരിശോധിച്ച് ഓപ്ഷൻ നൽകണം.

പരീക്ഷാഫലം

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി. സുവോളജി (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 11 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.കോം. (സി.എസ്.എസ്. – റഗുലർ/സപ്ലിമെന്ററി) പരിക്ഷയുടെ ഇ-കൊമേഴ്‌സ് ഒഴികെയുള്ളവയുടെ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 12ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കാം.

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. മ്യൂസിക് വയലിൻ (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2012 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 11 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം.

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. മ്യൂസിക് വീണ (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2012 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 11 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം.

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. മൃദംഗം (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2012 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 11 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം.

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. മോഹിനിയാട്ടം (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2012 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 11 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം.

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. ഭരതനാട്യം (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2012 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 11 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം.

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. കഥകളി വേഷം (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2012 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 11 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം.

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. മ്യൂസിക് വോക്കൽ (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2012 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 11 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം.

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി (സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 11 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

2020 ജനുവരിയിൽ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ഫിൽ (ജനറൽ സോഷ്യൽ സയൻസസ് – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 11 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി. പോളിമർ കെമിസ്ട്രി (സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 11 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം (പി.ജി.സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 11 വരെ സർവകലാശാല വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് (എം.എച്ച്.എം. – 2018 അഡ്മിഷൻ റഗുലർ/2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി എട്ടുവരെ അപേക്ഷിക്കാം.

ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം; അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ അധ്യാപകർക്കും ഗവേഷകർക്കുമായി ‘പോസിറ്റീവ് സൈക്കോളജിക്കൽ ക്യാപിറ്റൽ ഓഫ് കോളേജ് സ്റ്റുഡന്റ്‌സ് ആന്റ് റോൾ ഓഫ് ടീച്ചേഴ്‌സ്’ എന്ന വിഷയത്തിൽ ഒരാഴ്ചത്തെ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം നടത്തുന്നു. യു.ജി.സി. സ്‌ട്രൈഡ് പദ്ധതിയുടെ കീഴിൽ സർവകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് ആണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. മനശാസ്ത്ര കൗൺസലിംഗ്, മെന്ററിംഗ് എന്നീ വിഷയങ്ങൾ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. രജിസ്‌ട്രേഷൻ ഫീസ് 500 രൂപ. താല്പര്യമുള്ളവർ https://forms.gle/v9GVf4i2orm6rdpr5 എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരത്തിന് ഫോൺ: 0481-2730922/8848301761/9995582671. UGC STRIDE COMPONENT- I, A/C No. 39226012194, IFS Code: SBIN0070669, M.G University Campus Branch, P.B No. 4 എന്ന വിലാസത്തിൽ ഫീസടയ്ക്കണം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എ. സംസ്‌കൃതം ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. റഗുലര്‍ ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.

സി.യു.സി.എസ്.എസ്. അഞ്ചാം സെമസ്റ്റര്‍ എം.സി.എ.ഡിസംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഫെബ്രുവരി 8 വരെ അപേക്ഷിക്കാം.

പി.ജി. ഡിപ്ലോമ ഇന്‍ റിഹാബിലിറ്റേഷന്‍ സൈക്കോളജി ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 8 വരെ അപേക്ഷിക്കാം.

പ്രാക്ടിക്കല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ബി.വോക് ഫാഷന്‍ ടെക്‌നോളജി ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2018/2019 പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 3-നും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019/2020 പ്രാക്ടിക്കല്‍ പരീക്ഷ 10-നും ആരംഭിക്കും.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി 2019 സ്‌കീം, 2019 പ്രവേശനം നവംബര്‍ 2019 റഗുലര്‍ പരീക്ഷക്കും 2016 സ്‌കീം, 2018 പ്രവേശനം നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ ഫെബ്രുവരി 6 വരേയും 170 രൂപ പിഴയോടുകൂടി 8 വരേയും ഫീസടച്ച് 10 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഗ്രേഡ് കാർഡ് വിതരണം

വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ 2020 മാർച്ച് മൂന്നാം വർഷ ബിരുദ (റെഗുലർ, സപ്ലിമെൻററി, ഇംപ്രൂവ്മെൻറ്) പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡ് ജനുവരി 29, വെള്ളിയാഴ്ച മുതൽ ഫെബ്രുവരി 3, ബുധനാഴ്ച വരെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ വിതരണം ചെയ്യും. വിദ്യാർത്ഥികൾ സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ, ഫീസ് അടച്ച രസീത് എന്നിവ ഹാജരാക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുക. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പുനഃപ്രവേശനം

കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിൽ 2020-21 അധ്യയന വർഷത്തിൽ ബിരുദ പ്രോഗ്രാമുകളുടെ നാലാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റത്തിനും, പുനഃപ്രവേശനത്തിനും ഫെബ്രുവരി 8 വരെ ഓൺലൈനായി അപേക്ഷിക്കാം.

സർക്കുലർ

ഒക്ടോബർ/ നവംബർ 2020, ഏപ്രിൽ/ മെയ് 2021 സെഷൻ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യേണ്ടുന്ന യോഗ്യരായ റെഗുലർ വിദ്യാർഥികളുടെ വിവരങ്ങൾ പ്രിൻസിപ്പൾമാർ സർവകലാശാല സർക്കുലറിൽ നിർദ്ദേശിച്ചത് പ്രകാരം സമർപ്പിക്കണം. അഞ്ചാം സെമസ്റ്റർ (നവംബർ 2020) ബിരുദ പരീക്ഷാർഥികളുടെ വിവരങ്ങൾ 29.01.2021 ന് വൈകുന്നേരം 5 മണിക്കകം സമർപ്പിക്കേണ്ടതാണ്. വിശദമായ സർക്കുലർ വെബ്സൈറ്റിൽ.

ടൈംടേബിൾ

26.02.2021 ന് ആരംഭിക്കുന്ന ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

More Education News: കൂടുതൽ വിദ്യഭ്യാസവാർത്തകൾ

സ്‌കോൾ-കേരള: ഹയർ സെക്കണ്ടറി ഓപ്ഷൻ മാറ്റത്തിന് അപേക്ഷിക്കാം

സ്‌കോൾ-കേരള ഹയർസെക്കണ്ടറി ഓപ്പൺ റെഗുലർ കോഴ്‌സിന് രജിസ്റ്റർ ചെയ്ത ഒന്നാംവർഷ വിദ്യാർത്ഥികൾക്ക് പഠനകേന്ദ്രം അനുവദിച്ചു. തിരിച്ചറിയൽ കാർഡ് അനുവദിക്കുന്നതിന് മുമ്പ് സബ്ജക്റ്റ് കോമ്പിനേഷൻ, ഉപഭാഷ എന്നിവയിൽ മാറ്റം ആവശ്യമുണ്ടെങ്കിൽ 30നകം scolekerala@gmail.com ൽ അപേക്ഷ അയയ്ക്കണം. അപേക്ഷയിൽ മാറ്റം വരുത്തേണ്ട വിശദാംശങ്ങൾ, ആപ്ലിക്കേഷൻ നമ്പർ, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾ അതത് ജില്ലാ ഓഫീസുകളിൽ ലഭിക്കും. ഫോൺ: 0471-2342950.

എസ്.എസ്.എൽ.സി കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു

2021 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട് iExaM ൽ കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരി നാല് വരെ രജിസ്‌ട്രേഷൻ ചെയ്യാം.

എസ്.എസ്.എൽ.സി പരീക്ഷാഫീസ് സൂപ്പർഫൈനോടെ 30 വരെ അടയ്ക്കാം

2021 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഫീസ് 350 രൂപ സൂപ്പർഫൈനോടെ 30വരെ അയയ്ക്കാം.

ലൈബ്രറി സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് (2020 മാർച്ച്) പരീക്ഷാഫലം http://www.keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചു.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 january 28

Next Story
Victers Channel Timetable January 29: വിക്ടേഴ്‌സ് ചാനൽ, ജനുവരി 29 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com