University Announcements 27 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സർവകലാശാല അറിയിപ്പുകൾ

പരീക്ഷാഫീസ്

2021 ഫെബ്രുവരിയില്‍ നടത്തുന്ന അഞ്ചാം സെമസ്റ്റര്‍, കരിയര്‍ റിലേറ്റഡ് (സി.ആര്‍.) സി.ബി.സി.എസ്.എസ്. – ബി.എ., ബി.എസ്.സി., ബി.കോം., ബി.പി.എ., ബി.ബി.എ., ബി.സി.എ., ബി.എസ്.ഡബ്ല്യൂ. 2013 അഡ്മിഷന്‍ മേഴ്‌സിചാന്‍സ് പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ദ്ദിഷ്ട ഫീ സഹിതം, പിഴകൂടാതെ ഫെബ്രുവരി 2 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 5 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 8 വരെയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. നിശ്ചിത ഫീസിനു പുറമേ മേഴ്‌സിചാന്‍സിനുളള ഫീസും ഒടുക്കേണ്ടതാണ്. പരീക്ഷകള്‍ ആരംഭിക്കുന്ന തീയതിയും വിശദമായ ടൈംടേബിളും പിന്നീട് പ്രസിദ്ധീകരിക്കും.

2021 ഫെബ്രുവരിയില്‍ നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എ., ബി.എസ്.സി., ബി.കോം., ബി.പി.എ., ബി.ബി.എ., ബി.സി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യൂ., ബി.വോക്. എന്നീ സി.ബി.സി.എസ്.എസ്. (സി.ആര്‍.) (റെഗുലര്‍ 2018 അഡ്മിഷന്‍, 2015, 2016, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴകൂടാതെ ഫെബ്രുവരി 2 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 5 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 8 വരെയും രജിസ്റ്റര്‍ ചെയ്യാം. പരീക്ഷകള്‍ ആരംഭിക്കുന്ന ദിവസവും വിശദമായ ടൈംടേബിളും പിന്നീട് പ്രസിദ്ധീകരിക്കും.

ഹാള്‍ടിക്കറ്റ്

2021 ജനുവരി 29 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.ബി.എ., മേഴ്‌സിചാന്‍സ് ആന്റ് സപ്ലിമെന്ററി (2014 സ്‌കീം), റെഗുലര്‍ ആന്റ് സപ്ലിമെന്ററി (2018 സ്‌കീം) പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ ലഭ്യമാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2020 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഡിഗ്രി (2015 സ്‌കീം സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടത്തെ 2018 സ്‌കീം വിദ്യാര്‍ത്ഥികളുടെ നാലാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക്. (ജൂലൈ 2020) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Read more: University Announcements 28 January 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എ. സാന്‍സ്‌ക്രിറ്റ് സാഹിത്യ സ്‌പെഷ്യല്‍, സാന്‍സ്‌ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ജനറല്‍, എം.എസ്.ഡബ്ല്യു., എം.എസ്.സി. ബോട്ടണി ഏപ്രില്‍ 2020 പരീക്ഷകളുടേയും എസ്.ഡി.ഇ. പ്രീവിയസ് എം.എ. ഹിന്ദി, സാന്‍സ്‌ക്രിറ്റ് സാഹിത്യ സ്‌പെഷ്യല്‍ 2019 മെയ് പരീക്ഷകളുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ബി.വോക്. സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് നവംബര്‍ 2019 മൂന്നാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷ 29-നും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 8-നും ആരംഭിക്കും.

സര്‍വകലാശാല നിയമവിഭാഗത്തിലെ 2019 സ്‌കീം, 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഏപ്രില്‍ 2020 പരീക്ഷ ഫെബ്രുവരി 17-ന് ആരംഭിക്കും.

MG University Announcements: എംജി സർവകലാശാല

പി.ജി. ഫൈനൽ അലോട്‌മെന്റ്

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഫൈനൽ അലോട്‌മെന്റ് ലഭിച്ച അപേക്ഷകർ ഓൺലൈനായി ഫീസടച്ച് അലോട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങളും സഹിതം ജനുവരി 29ന് വൈകീട്ട് നാലിനകം അലോട്‌മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം. 29ന് വൈകീട്ട് നാലിനകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്‌മെന്റ് റദ്ദാക്കും. ഒന്നാം ഫൈനൽ അലോട്‌മെന്റിൽ ഉൾപ്പെട്ടവരെ ഒഴിവാക്കി രണ്ടാം ഫൈനൽ അലോട്‌മെന്റ് ജനുവരി 30ന് പ്രസിദ്ധീകരിക്കും.

പരീക്ഷ തീയതി

ഒന്നുമുതൽ നാലുവരെ വർഷ ബി.എസ് സി. നഴ്‌സിംഗ് മേഴ്‌സി ചാൻസ് (2007-2009 അഡ്മിഷൻ) പരിക്ഷകൾ ഫെബ്രുവരി മൂന്നുമുതൽ ഗാന്ധിനഗർ എസ്.എം.ഇ. (സീപാസ്)യിൽ നടക്കും.

വൈവാവോസി പുനഃക്രമീകരിച്ചു

ജനുവരി 28, 29 ദിവസങ്ങളിൽ എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എൽ.എൽ.എം. പരീക്ഷയുടെ വൈവാവോസി ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ബിരുദ മൂല്യനിർണയ ക്യാമ്പ്

രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ ഉത്തരക്കടലാസ്‌ മൂല്യനിർണയ ക്യാമ്പുകൾ ഇന്ന് (ജനുവരി 28) മുതൽ ഒൻപത് മേഖലകേന്ദ്രങ്ങളിൽ ആരംഭിക്കും. ഹോം ക്വാറന്റൈനിൽ കഴിയുന്നവർ ഒഴികെ മുഴുവൻ അഫിലിയേറ്റഡ് കോളേജുകളിലെയും ഗസ്റ്റ് അധ്യാപകർ ഉൾപ്പെടെയുള്ള അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ എത്തണം. കോട്ടയം ബി.സി.എം. കോളേജ് (9562869005), ചങ്ങനാശേരി ക്രിസ്തുജ്യോതി കോളേജ് (9544389606), കോഴഞ്ചേരി സെന്റ് തോമസ് കോളേജ് (9446824314), പാല അൽഫോൻസാ കോളേജ് (9447362420), മൂവാറ്റുപുഴ നിർമ്മല കോളേജ് (9567490441), തൃപ്പൂണിത്തുറ ഗവൺമെന്റ് കോളേജ് (9567911611), ആലുവ യു.സി. കോളേജ് (8075478265), ലബ്ബക്കട ജെ.പി.എം. കോളേജ് (7025154050), അടിമാലി കാർമ്മൽഗിരി കോളേജ് (8547093816) എന്നിവയാണ് മൂല്യനിർണയ കേന്ദ്രങ്ങൾ.

പരീക്ഷഫലം

2020 ഫെബ്രുവരിയിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. (4 പി.എം. – 9 പി.എം.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി എട്ടുവരെ അപേക്ഷിക്കാം.

2020 ഫെബ്രുവരിയിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന ഒന്നാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. (4 പി.എം. – 9 പി.എം.) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി എട്ടുവരെ അപേക്ഷിക്കാം.

More Education News: കൂടുതൽ വിദ്യഭ്യാസവാർത്തകൾ

പുതിയ സര്‍ക്കാര്‍ ഐ.ടി.ഐകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം

സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് (എസ് സി വി റ്റി)യുടെ പാഠ്യപദ്ധതി അനുസരിച്ച് പുതുതായി ആരംഭിക്കുന്ന അഞ്ച് പുതിയ സര്‍ക്കാര്‍ ഐ ടി ഐ കളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പുതിയ ഐ.ടി.ഐകളും അവിടേക്കുള്ള പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍, ഫോണ്‍ നമ്പര്‍ എന്നിവ ക്രമത്തില്‍. ഗവ. ഐ.ടി.ഐ പോരുവഴി,കൊല്ലം (ഐ.ടി.ഐ ചന്ദനത്തോപ്പ്, ഐ.ടി.ഐ തേവലക്കര, പോരുവഴി ഗ്രാമപഞ്ചായത്ത് ഓഫീസ്-9446592202) ഗവ.ഐ.ടി.ഐ കുളത്തുപ്പുഴ, കൊല്ലം. (ആര്‍ പി എല്‍ എസ്റ്റേറ്റ് ഓഫീസ്, ഐ.ടി.ഐ ഇളമാട്, 0474 – 2671715).

ഗവ.ഐ.ടി.ഐ ഏലപ്പാറ, ഇടുക്കി (ഐ.ടി.ഐ കട്ടപ്പന, ഏലപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ്, കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫീസ്, 0486-8272216) ഗവ.ഐ.ടി.ഐ കരുണാപുരം, ഇടുക്കി (ഐ.ടി.ഐ കട്ടപ്പന, ഏലപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ്, കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫീസ്, 0486-8272216).ഗവ.ഐ.ടി.ഐ വാഴക്കാട്, മലപ്പുറം (വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസ്, ഐ.ടി.ഐ അരീക്കോട്, വാഴക്കാട് ദാറുല്‍ ഉലും കോംപ്ലക്‌സ്, ഗവ.ഐ.ടി.ഐ വാഴക്കാട് താല്ക്കാലിക കെട്ടിടം) 0483-2850238, 8547329954.

പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി അഞ്ച്. ഐ ടി ഐ കളിലെ ട്രേഡ്, യൂണിറ്റ്, വിദ്യാഭ്യാസയോഗ്യത എന്നിവയടങ്ങിയ പ്രോസ്‌പെക്ടസ്, അപേക്ഷാഫാറം എന്നിവ //det.kerala.gov.in ല്‍ ലഭിക്കും.

കിലെ – സിവില്‍ സര്‍വീസ് അക്കാഡമി’യില്‍ പ്രിലിമിനറി പരീക്ഷാപരിശീലനം

‘കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് – സിവില്‍ സര്‍വീസ് അക്കാഡമി’യില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരിശീലനത്തിന്റെ ക്രാഷ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത യോഗ്യത ബിരുദം. കേരളത്തിലെ സംഘടിത അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് (മക്കള്‍/ഭാര്യ/ഭര്‍ത്താവ്/അവിവാഹിതരായസഹോദരന്‍/സഹോദരി) അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറത്തിനും മറ്റ് വിവരങ്ങള്‍ക്കും www.kile.kerala.gov.in സന്ദര്‍ശിക്കുക. അപേക്ഷ 30 ന് വൈകിട്ട് അഞ്ചിന് മുമ്പ് kilecivilservice@gmail.com എന്ന ഇ-മെയില്‍ വഴി സമര്‍പ്പിക്കണം.

നഴ്സിംഗ്, ഫാർമസി കോഴ്സ്: ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല (KUHS) അംഗീകരിച്ച 2020-21 വർഷത്തെ ബി.എസ്.സി നേഴ്സിംഗ് (ആയുർവേദം), ബി.ഫാം(ആയുർവേദം) കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷനും അലോട്ട്മെന്റും നടത്തുന്നു. റാങ്ക്ലിസ്റ്റിലുള്ളവർ www.lbscentre.kerala.gov.in ൽ ഓൺലൈനായി 27, 28 തിയതികളിൽ പുതിയ കോഴ്സ് ഓപ്ഷനുകൾ നൽകി രജിസ്റ്റർ ചെയ്യണം. ഫോൺ : 0471-2560363, 364.

വ്യക്തിഗത അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു

പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ, പാരാമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള വിവരങ്ങൾ (Verified data) www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച് ആവശ്യപ്പെട്ട രേഖകൾ 27ന് ഉച്ചയ്ക്ക്് 12 ന് മുൻപ് അപ്ലോഡ് ചെയ്യണം. പുതിയ ക്ലെയിമുകൾ (അവകാശവാദങ്ങൾ) നൽകാൻ സാധിക്കില്ല. രേഖകൾ അപ്ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/ അപേക്ഷ പരിഗണിക്കില്ല. ഫോൺ: 0471-2560363, 364.

മെഡിക്കൽ / എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ പരിശീലനത്തിന് ധനസഹായം

പാലക്കാട്: മെഡിക്കൽ / എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ പരിശീലന ധനസഹായത്തിന് 2020 വർഷത്തിൽ പ്ലസ് ടു പാസായവരും ജില്ലയിലെ വകുപ്പ് അംഗീകൃത പരിശീലന സ്ഥാപനങ്ങളിൽ റഗുലർ ഫുൾടൈം പരിശീലനത്തിലുള്ളവരുമായ പട്ടികജാതി വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

അപേക്ഷകർ സയൻസ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് ബി ഗ്രേഡിൽ കുറയാതെ പ്ലസ് ടു പാസായവരും കൂടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ കുറവുള്ളവരുമായിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, എസ്.എസ്.എൽ.സി, പ്ലസ് ടു മാർക്ക് ലിസ്റ്റ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകർപ്പ്, ആധാർ, കോച്ചിംങ് സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം, ഫീസ് അടച്ച രശീത്, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി 30 ന് വൈകീട്ട് 5 ന് മുമ്പായി സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കേണ്ടതാണെന്ന് അസി.ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505005

വിദ്യാഭ്യാസ അവാർഡിനും സ്‌കോളർഷിപ്പിനും ഫെബ്രുവരി 15 വരെ അപേക്ഷിക്കാം

പാലക്കാട്: ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2020 ലെ വിദ്യാഭ്യാസ അവാർഡിനും ഉപരിപഠന കോഴ്സ് കാലയളവിൽ ഒറ്റത്തവണ നൽകുന്ന സ്‌കോളർഷിപ്പിനും അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 15 വരെ ദീർഘിപ്പിച്ചതായി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505170

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook