University Announcements 25 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബിപിഎഡ് റാങ്ക്‌ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ ബിപിഎഡ്, ബിപിഎഡ് ഇന്റഗ്രേറ്റഡ് കോഴ്‌സുകളുടെ റാങ്ക്‌ലിസ്റ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരാതികളുണ്ടെങ്കില്‍ 26-ന് മുമ്പായി phyednentranceuoc@gmail.com എന്ന ഇ-മെയിലില്‍ അറിയിക്കണം.

എം.പി.എഡ്. സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാല സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ 2020-22 അദ്ധ്യയനവര്‍ഷത്തെ എം.പി.എഡ്. കോഴ്‌സിന് എസ്.സി.-2, എസ്.എടി.-2, എല്‍.സി.-1, ഇ.ഡബ്ല്യു.എസ്.-1 എന്നീ ഒഴിവുകളിലേക്ക് പ്രവേശനം നടത്തുന്നു. യോഗ്യതയുള്ളവര്‍ സര്‍വകലാശാല ഡയറക്‌ട്രേറ്റ് ഓഫ് അഡ്മിഷന്റെ പോര്‍ട്ടല്‍ വഴി അപേക്ഷിച്ച് കായികനേട്ടങ്ങളുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ mpedentrance2020@gmail.com എന്ന ഇ-മെയിലില്‍ 28-ന് മുമ്പായി അയക്കേണ്ടതാണ്.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഫെബ്രുവരി 17-ന് ആരംഭിക്കും.
എസ്.ഡി.ഇ. അവസാനവര്‍ഷ എം.എ. അറബിക് ഏപ്രില്‍ 2020 വൈവാവോസി, സൈമല്‍ടേനിയസ് ട്രാന്‍സ്‌ലേഷന്‍ പരീക്ഷകള്‍ ഫെബ്രുവരി 1 മുതല്‍ 10 വരെ നടക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.
എസ്.ഡി.ഇ. അവസാനവര്‍ഷ എം.എ. സോഷ്യോളജി ഏപ്രില്‍ 2020 വൈവാവോസി, ഫെബ്രുവരി 1 മുതല്‍ 17 വരെ നടക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

പിജി പ്രവേശനം അവസാന തീയതി നീട്ടി

കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പുകളിലേക്കും അഫിലിയേറ്റഡ് കോളേജുകളിലേക്കും 2020-21 അദ്ധ്യയന വര്‍ഷത്തെ പിജി പ്രവേശനത്തിനുള്ള അവസാന തീയതി 30 വരെ നീട്ടി. പി.ജി. ക്യാപ് ലേറ്റ് രജിസ്‌ട്രേഷന്‍ സൗകര്യം 29 വരെ ലഭ്യമായിരിക്കും.

Kerala University Announcements: കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2020 ഫെബ്രുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഹാള്‍ടിക്കറ്റുമായി ജനുവരി 27, 28, 29 തീയതികളില്‍ (ഇ.ജെ-പത്ത്) സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല നടത്തിയ നാലാം സെമസ്റ്റര്‍ എം.സി.എ. (2015 സ്‌കീം – റെഗുലര്‍ ആന്റ് സപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 27, 28, 29 തീയതികളില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2020 മേയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി. ബയോഇന്‍ഫോര്‍മാറ്റിക്‌സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷാവിജ്ഞാപനം

മാർച്ച് ഒന്നിന് ആരംഭിക്കുന്ന അഫീലിയേറഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി) ഒക്റ്റോബർ 2020 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. 08.02.2021 മുതൽ 10.02.2021 വരെ പിഴയില്ലാതെയും 12.01.2021 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം അപേക്ഷകളുടെ പകർപ്പ് 17.02.2021 നകം സർവകലാശാലയിൽ ലഭിക്കണം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ടൈംടേബിൾ

09.02.2021, 10.02.2021 തീയതികളിലായി ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പുനഃപ്രവേശനത്തിന് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളേജുകളിൽ 2020 – 21 അധ്യയന വർഷത്തിൽ ബിരുദ പ്രോഗ്രാമുകളിൽ ആറാം സെമസ്റ്ററിലേക്കും, ബിരുധാനാന്തര പ്രോഗ്രാമുകളിൽ നാലാം സെമസ്റ്ററിലേക്കും എം സി എ ആറാം സെമസ്റ്ററിലേക്കും, (പഠനവകുപ്പ് ഉൾപ്പടെ) പുനഃപ്രവേശനത്തിന് അപേക്ഷിക്കാൻ സാധിക്കാത്തവർക് ജനുവരി 28, 29 തീയതികളിൽ ഓൺലൈനായി അപേക്ഷിക്കാം.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook