University Announcements 22 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബിരുദപ്രവേശനം – അപേക്ഷയില്‍ തിരുത്തല്‍ വരുത്താനവസരം

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ അപേക്ഷയില്‍ തിരുത്തലുകള്‍ ആവശ്യമെങ്കില്‍ 27-ന് മുമ്പായി കോളേജുമായി ബന്ധപ്പെടണം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2016 മുതലുള്ള പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഡിസംബര്‍ 2019 പരീക്ഷയും ഒന്നാം സെമസ്റ്റര്‍
എം.ആര്‍ക്ക്. ജനുവരി 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും ഫെബ്രുവരി 17-ന് ആരംഭിക്കും.

പ്രാക്ടിക്കല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 1, 2 സെമസ്റ്റര്‍ ബി.വോക്. ഫിഷ് പ്രോസസിംഗ് ടെക്‌നോളജി നവംബര്‍ 2018/2019, ഏപ്രില്‍ 2019/2020 പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 1-നും ഒന്നാം സെമസ്റ്റര്‍ ബി.വോക്. അഗ്രികള്‍ച്ചര്‍ നവംബര്‍ 2018/2019, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019-20 പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 9-നും 1, 2 സെമസ്റ്റര്‍ ബി.വോക്. ജ്വല്ലറി ഡിസൈനിംഗ് നവംബര്‍ 2019 മാര്‍ച്ച് 2020 പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 2-നും 1, 2 സെമസ്റ്റര്‍ ബി.വോക് ജെമ്മോളജി നവംബര്‍ 2019, മാര്‍ച്ച് 2020 പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 1-നും ആരംഭിക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി ഓണേഴ്‌സ് നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം.

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ യു.ജി. (സി.ബി.സി.എസ്.എസ്. – 2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്), ബി.എസ് സി. സൈബർ ഫോറൻസിക് (2013-2018 അഡ്മിഷൻ റീഅപ്പിയറൻസ്) പരിക്ഷകൾ ഫെബ്രുവരി 10 മുതൽ ആരംഭിക്കും.

പുതുക്കിയ പരീക്ഷ തീയതി

കോവിഡ് 19 വ്യാപനം മൂലം മാറ്റിവച്ച നാലാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ്, സെമസ്റ്റർ – 2018 അഡ്മിഷൻ റഗുലർ/2015-2017 അഡ്മിഷൻ സപ്ലിമെന്ററി – ദ്വിവത്സരം) പരീക്ഷകൾ ഫെബ്രുവരി മൂന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷഫലം

2019 ഒക്‌ടോബറിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. ഹിന്ദി (പ്രൈവറ്റ്) റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2015 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി എട്ടുവരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായും 2015 അഡ്മിഷന് മുമ്പുള്ള വിദ്യാർഥികൾ പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ടും അപേക്ഷിക്കണം.

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. ഹോം സയൻസ് ബ്രാഞ്ച് (എ) ചൈൽഡ് ഡെവലപ്‌മെന്റ് ആന്റ് ബിഹേവിയർ സയൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ആറുവരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. ഹോം സയൻസ് ബ്രാഞ്ച് (ഡി) കമ്മ്യൂണിറ്റി ആന്റ് ഫാമിലി സയൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ആറുവരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. സൈക്കോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി നാലുവരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

2020 മെയിൽ നടന്ന നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. ഫിസിക്‌സ് (മെറ്റീരിയൽ സയൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി നാലുവരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook