University Announcements 22 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

യു.ജി.സി.-നെറ്റ്, ജെ.ആര്‍.എഫ്. സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

മാനവിക വിഷയങ്ങളില്‍ യു.ജി.സി.-നെറ്റ്, ജെ.ആര്‍.എഫ്. പരീക്ഷക്ക് തയ്യാറെടുക്കുന്ന വര്‍ക്കായി ജനറല്‍ പേപ്പറിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ 11 ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. ഫെബ്രുവരി ആദ്യവാരത്തില്‍ ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പേര്, വിലാസം, വയസ്, ഫോണ്‍ നമ്പര്‍, വാട്‌സ്ആപ്പ് നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവയുള്‍പ്പെടെ bureaukkd@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് 28-ന് മുമ്പായി അപേക്ഷിക്കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം. എല്ലാ ദിവസങ്ങളിലും രാവിലെ 10 മുതല്‍ 5 വരെ ആയിരിക്കും ക്ലാസ്സുകള്‍ ഉണ്ടാവുക.

മാര്‍ക്ക് ലിസ്റ്റ് വിതരണം

കാലിക്കറ്റ് സര്‍വകലാശാല 2014 സ്‌കീം നാലാം സെമസ്റ്റര്‍ ബി.ടെക്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഏപ്രില്‍ 2019 പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ വിതരണത്തിനായി കോളേജുകളില്‍ എത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ അതാത് കേന്ദ്രങ്ങളില്‍ നിന്നും മാര്‍ക്ക് ലിസ്റ്റുകള്‍ കൈപ്പറ്റേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : eefour@uoc.ac.in, 0494 2407472

വണ്‍ടൈം റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2005 മുതലുള്ള പ്രവേശനം അവസാന വര്‍ഷ ബി.കോം. പാര്‍ട്ട്-3 പേപ്പറുകള്‍ക്ക് എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി വണ്‍ ടൈം റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. 30-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പ്രിന്റ്ഔട്ട് ഫീസ് റസിപ്റ്റ്, മാര്‍ക്ക് ലിസ്റ്റുകള്‍ സഹിതം കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍, സ്‌പെഷ്യല്‍ സപ്ലിമെന്ററി എക്‌സാമിനേഷന്‍ യൂണിറ്റ്, പരീക്ഷാ ഭവന്‍, കാലിക്കറ്റ് സര്‍വകലാശാല-673635 എന്ന വിലാസത്തില്‍ ഫെബ്രുവരി 3-ന് മുമ്പായി സമര്‍പ്പിക്കണം. 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്, പരീക്ഷാ ഫീസ് ആദ്യത്തെ 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപ വീതവുമാണ്. സര്‍വകലാശാലയില്‍ നടക്കുന്ന പരീക്ഷയുടെ തീയതിയും സമയക്രമവും സര്‍വകലാശാല വെബ്‌സൈറ്റില്‍ പിന്നീട് പ്രസിദ്ധപ്പെടുത്തുന്നതാണ്.

വൈവാവോസി

എസ്.ഡി.ഇ. ഫൈനല്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെ വൈവാവോസീ ഫെബ്രുവരി 8-ന് സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം സെമിനാര്‍ ഹാളില്‍ നടക്കും. ഫൈനല്‍ എം.എ. ഇംഗ്ലീഷ് ഫെബ്രുവരി 3 മുതല്‍ 17 വരെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കോട് ദേവഗിരി സെന്റ്‌ജോസഫ് കോളേജിലും ഫെബ്രുവരി 3 മുതല്‍ 15 വരെ തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തൃശൂര്‍ സെന്റ്‌തോമസ് കോളേജിലും നടക്കും. ഫൈനല്‍ എം.എ. ഹിസ്റ്ററി സൗത്ത് സോണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 2 മുതല്‍ 6 വരെ തൃശൂര്‍ ശ്രീ. സി. അച്ചുതമേനോന്‍ ഗവണ്‍മെന്റ് കോളേജിലും നോര്‍ത്ത് സോണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 2 മുതല്‍ 5 വരെ സര്‍വകലാശാല ഹിസ്റ്ററി വിഭാഗം സെമിനാര്‍ ഹാളിലും നടക്കും. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഏപ്രില്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

സി.യു.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം, 3, 4, സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 2 വരെ അപേക്ഷിക്കാം. സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.കോം., എം.എസ്.സി. ഫിസിക്‌സ് ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 3, 4 സെമസ്റ്റര്‍ എം.ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2019, ഏപ്രില്‍ 2020 പ്രാക്ടിക്കല്‍ പരീക്ഷകളൂടെ പുതുക്കിയ ഷെഡ്യൂള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷ കേന്ദ്രത്തിന് മാറ്റം

ജനുവരി 20 മുതൽ ആരംഭിച്ച മൂന്ന്/നാല് സെമസ്റ്റർ ബി.എ. പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷയ്ക്ക് കട്ടപ്പന ഗവൺമെന്റ് കോളേജിന്റെ സബ്‌സെന്ററായ രാജാക്കാട് സാൻജോ കോളേജിൽ പരീക്ഷയെഴുതുന്ന രജിസ്റ്റർ നമ്പർ 170050018421 മുതൽ 170050018478 വരെയുള്ള വിദ്യാർഥികൾ ജനുവരി 27 മുതൽ കുമളി സഹ്യജ്യോതി ആർട്‌സ് ആന്റ് സയൻസ് കോളേജിൽ പരീക്ഷയെഴുതണം.

എം.ജി. പി.ജി. പ്രവേശനം; ഫൈനൽ അലോട്‌മെന്റ്‌ഓപ്ഷൻ രജിസ്‌ട്രേഷൻ

മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ഏകജാലകം വഴി പി.ജി. പ്രവേശനത്തിനുള്ള ഫൈനൽ അലോട്‌മെന്റിന് ജനുവരി 26ന് വൈകീട്ട് അഞ്ചുവരെ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്‌മെന്റുകളിൽ പ്രവേശനം ലഭിച്ചവരുൾപ്പെടെ എല്ലാവർക്കുമായാണ് ഫൈനൽ അലോട്ട്‌മെന്റ്. അപേക്ഷകൻ ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം അലോട്മെന്റിനു പരിഗണിക്കപ്പെടാത്തവർക്കും അലോട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസ് അടയ്ക്കാതെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ് വേഡും ഉപയോഗിച്ച് cap.mgu.ac.in എന്ന വെബ്സൈറ്റിലൂടെ പുതുതായി ഓപ്ഷനുകൾ നൽകാം. നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ് വേഡും ഉപയോഗിച്ച് വെബ് സൈറ്റിലെ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം. പുതിയ ആപ്ലിക്കേഷൻ നമ്പർ പിന്നീടുള്ള ഓൺലൈൻ ആവശ്യങ്ങൾക്കായി സൂക്ഷിച്ചു വയ്ക്കണം.

ഫൈനൽ അലോട്മെന്റിൽ പങ്കെടുക്കുന്നവർ പുതുതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം. ലോഗിൻ ചെയ്ത ശേഷം അപേക്ഷകന് നേരത്തേ നൽകിയ അപേക്ഷയിലെ തെറ്റുകൾ തിരുത്താം, പുതുതായി ഓപ്ഷനുകൾ നൽകാം. ഓപ്ഷനുകൾ നൽകിയ ശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കുക.

അപേക്ഷയുടേയോ ഓപ്ഷനുകളുടെയോ പ്രിന്റ് ഔട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. വിവിധ കോളേജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫൈനൽ അലോട്മെന്റിന്റെ ഒന്നാം അലോട്മെന്റ് ലിസ്റ്റ് ജനുവരി 29ന് പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിക്കുന്നവർ അന്നേദിവസം ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടണം. ഫൈനൽ അലോട്മെന്റിന്റെ രണ്ടാം അലോട്മെന്റ് ലിസ്റ്റ് വഴി പ്രവേശനം നേടിയവരെ ഒഴിവാക്കി ജനുവരി 30ന് രണ്ടാം അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഓരോ അലോട്മെന്റുകളിലും പ്രവേശനം നേടിയവർ ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടാത്തപക്ഷം അവരെ തുടർ അലോട്മെന്റുകളിൽ അവരുടെ ഹയർ ഓപ്ഷനുകളിലേക്ക് പരിഗണിക്കില്ല.

പുതുക്കിയ പരീക്ഷ തീയതി

2020 ജൂണിൽ നടത്താൻ നിശ്ചയിച്ചിരുന്നതും കോവിഡ്-19 വ്യാപനം മൂലം മാറ്റിവച്ചതുമായ നാലാം സെമസ്റ്റർ എം.എസ് സി. (2018 അഡ്മിഷൻ റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ് (സി.എസ്.എസ്.) പരീക്ഷകൾ ജനുവരി 27 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പി.ജി. പ്രത്യേക പരീക്ഷ ജനുവരി 27 മുതൽ

കോവിഡ് 19 നിയന്ത്രണങ്ങൾമൂലം നാലാം സെമസ്റ്റർ പി.ജി. പരീക്ഷകൾക്ക് ഹാജരാകാൻ കഴിയാതിരുന്ന വിദ്യാർഥികൾക്കായി നടത്തുന്ന പ്രത്യേക പരീക്ഷ ഗൂഗിൾഫോം മുഖേന പ്രസിദ്ധീകരിച്ചിരുന്ന 13 പരീക്ഷകേന്ദ്രങ്ങളിൽ ജനുവരി 27 മുതൽ ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. വിദ്യാർഥികൾ ഗൂഗിൾഫോം മുഖേന തെരഞ്ഞെടുത്ത പരീക്ഷകേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് എത്തണം.

പരീക്ഷ തീയതി

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം – 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾ ഫെബ്രുവരി ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

ഇന്റേണൽ റീഡുവിന് ജനുവരി 30 വരെ അപേക്ഷിക്കാം

ഒന്നുമുതൽ എട്ടുവരെ സെമസ്റ്റർ ബി.ടെക് (2010ന് മുമ്പുള്ള അഡ്മിഷൻ, 2010ന് ശേഷമുള്ള അഡ്മിഷൻ) ഇന്റേണൽ റീഡുവിന് ജനുവരി 30 വരെ അപേക്ഷിക്കാം.

More Education News: കൂടുതൽ വിദ്യഭ്യാസവാർത്തകൾ

ഡി.എൽ.എഡ് പരീക്ഷ ഫെബ്രുവരി 17 മുതൽ

ഡി.എൽ.എഡ് കോഴ്‌സിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷയുടെയും ഡി.എൽ.എഡ്/ ഡി.എഡ് കോഴ്‌സിന്റെ മറ്റു സപ്ലിമെന്ററി പരീക്ഷകളുടെയും വിജ്ഞാപനം പുറപ്പെടുവിച്ചു. 30 വരെ പരീക്ഷാ ഫീസടക്കാം. ഫെബ്രുവരി 17 മുതൽ 27 വരെയാണ് പരീക്ഷ. വിശദമായ വിജ്ഞാപനം www.keralapareekshabhavan ൽ ലഭിക്കും.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook