Latest News

University Announcements 20 January 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 20 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 20 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്.-യു.ജി. സ്‌കീമില്‍ വിദൂര വിദ്യാഭ്യാസത്തിനു കീഴില്‍ 2011 മുതല്‍ 2013 വരെ പ്രവേശനം നേടിയവരും അഫിലിയേറ്റഡ് കോളേജുകളില്‍ 2009 മുതല്‍ 2013 വരെ പ്രവേശനം നേടിയവരുമായ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 3,5,6 സെമസ്റ്ററുകളിലേക്ക് ഏപ്രില്‍ 2021 ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഫെബ്രുവരി 6 വരെ അപേക്ഷിക്കാം. ഓരോ സെമസ്റ്ററിനും 500 രൂപ വീതമാണ് രജിസ്‌ട്രേഷന്‍ ഫീസ്. പരീക്ഷാ ഫീസ് നിരക്കും തീയതിയും പിന്നീട് അറിയിക്കും.

പുനര്‍മൂല്യ നിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ. പ്രീവിയസ് എം.എ. മലയാളം മെയ് 2019 പരീക്ഷയുടേയും സി.യു.സി.ബി.സി.എസ്. രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി., ബി.സി.എ. ഏപ്രില്‍ 2019 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഇലക്‌ട്രോണിക്‌സ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഫെബ്രുവരി 2 വരെ അപേക്ഷിക്കാം.
സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടേയും സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. എസ്.ഡി.ഇ. ബി.കോം., ബി.ബി.എ. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല 2018 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2019 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് 30 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാകും.

എല്‍.എല്‍.ബി. ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് അപേക്ഷാ തീയതി നീട്ടി

കാലിക്കറ്റ് സര്‍വകലാശാല 2011 സ്‌കീം, 2014 പ്രവേശനം ബി.ബി.എ., എല്‍.എല്‍.ബി. 2015 സ്‌കീം 2016 പ്രവേശനം എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി 2021 ജനുവരി ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴ കൂടാതെ 24 വരേയും 170 രൂപ പിഴയോടു കൂടി 27 വരേയും ഫീസടച്ച് 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷഫലം

2020 മേയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി (സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി നാലുവരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.

പരീക്ഷ തീയതി

മൂന്നാം സെമസ്റ്റർ എം.എസ് സി. മോളിക്യുലാർ ബയോളജി ആൻഡ് ജനറ്റിക് എൻജിനീയറിങ് (2018 -2020 ബാച്ച്) പരീക്ഷകൾ ഫെബ്രുവരി രണ്ടിന് ആരംഭിക്കും. പിഴയില്ലാതെ ജനുവരി 22 വരെയും 525 പിഴയോടെ ജനുവരി 25 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 28 വരെയും അപേക്ഷിക്കാം.

പ്രാക്ടിക്കൽ

എഴ്, എട്ട് സെമസ്റ്റർ ബി.ആർക്. (2016 അഡ്മിഷൻ റഗുലർ/2016 നു മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പ്രാക്ടിക്കൽ, ഡിസർറ്റേഷന് പിഴയില്ലാതെ ജനുവരി 27 വരെയും 525 രൂപ പിഴയോടെ ജനുവരി 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 29 വരെയും അപേക്ഷിക്കാം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പ്യൂവർ ആൻഡ് അപ്ലൈഡ് ഫിസിക്‌സിൽ എം.എസ് സി.ക്ക് എസ്.ടി. വിഭാഗത്തിൽ ഒരൊഴിവുണ്ട്. ക്യാറ്റ് 2020 പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യരായ എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗക്കാർ ജനുവരി 22ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ ബന്ധപ്പെട്ട രേഖകളുടെ അസൽ സഹിതം എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2731043.

More Education News: കൂടുതൽ വിദ്യഭ്യാസവാർത്തകൾ

ഹയർ സെക്കന്ററി തുല്യതാ പരീക്ഷ മെയ് മൂന്നു മുതൽ

2019 ഡിസംബറിൽ ഹയർ സെക്കന്ററി ഒന്നാം വർഷ തുല്യതാപരീക്ഷ എഴുതിയവർക്കുള്ള രണ്ടാം വർഷ പരീക്ഷയും രണ്ടാം വർഷ സപ്ലിമെന്ററി പരീക്ഷയും ഒന്നാം വർഷ പഠനം പൂർത്തിയാക്കിയവരുടെ ഒന്നാം വർഷ തുല്യതാ പരീക്ഷയും മെയ് മൂന്ന് മുതൽ എട്ട് വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും.

ഒന്നാം വർഷം 600 രൂപയും രണ്ടാം വർഷം (പ്രാക്ടിക്കൽ ഇല്ലാത്ത കോമ്പിനേഷൻ) 600 രൂപയുമാണ്. രണ്ടാം വർഷം (പ്രാക്ടിക്കലുള്ള കോമ്പിനേഷൻ) 700 രൂപയും പേപ്പർ ഒന്നിന് 500 രൂപ വീതവുമാണ്.

പിഴയില്ലാതെ ഫീസടയ്‌ക്കേണ്ട അവസാന തിയതി മാർച്ച് അഞ്ച് ആണ്. 20 രൂപ പിഴയോടെ മാർച്ച് ഒൻപത്‌വരെയും 1000 രൂപ സൂപ്പർഫൈനോടെ 12 വരെയും ഫീസടയ്ക്കാം. വിജ്ഞാപനത്തിന്റെ പൂർണ്ണ രൂപം http://www.dhsekerala.gov.in ൽ ലഭിക്കും.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 january 20

Next Story
Victers Channel Timetable January 21: വിക്ടേഴ്‌സ് ചാനൽ, ജനുവരി 21 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express