Latest News
Tokyo Olympics: ടേബിള്‍ ടെന്നിസ്: ശരത് കമാല്‍ പുറത്ത്; ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ജയം
29,689 പേര്‍ക്ക് കോവിഡ്; 132 ദിവസത്തിലെ കുറഞ്ഞ നിരക്ക്; 415 മരണം
ഐ.എസ്.ആര്‍.ഒ. ചാരക്കേസ്: നമ്പി നാരായണന്‍ ഉള്‍പ്പെട്ട ഭൂമി ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

University Announcements 19 January 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 19 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 19 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.ഫില്‍ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ എം.ഫില്‍ പ്രവേശനത്തിനായി ജെ.ആര്‍.എഫ്. യോഗ്യതയോടുകൂടി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ പി.ജി.യുടെ ഓവറോള്‍ മാര്‍ക്കും ശതമാനവും ാുവശഹ.ൗീര.മര.ശി എന്ന ലിങ്കില്‍ 25-ന് മുമ്പായി അപ്‌ലോഡ് ചെയ്യണം.

ഓണ്‍ലൈന്‍ പരിശീലനം : അപേക്ഷാതീയതി നീട്ടി

കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തില്‍ കേന്ദ്രമാനവവിഭവശേഷി വികസന വകുപ്പ് അനുവദിച്ച അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ സര്‍വകലാശാലകളിലേയും കോളേജുകളിലേയും ശാസ്ത്രവിഭാഗം അദ്ധ്യാപകര്‍ക്കായി കരിക്കുലം ഡിസൈന്‍ – ഡവലപ്‌മെന്റ് ആന്റ് അസസ്‌മെന്റ് എന്ന വിഷയത്തില്‍ ജനുവരി 27-ന് ആരംഭിക്കുന്ന രണ്ടാഴ്ചത്തെ റിഫ്രഷര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള തീയതി 21 വരെ നീട്ടി. നോട്ടിഫിക്കേഷനും അപേക്ഷാ ഫോമും ംംം.ാവൃറഹേര.മര.ശി എന്ന വെബ്‌സൈറ്റില്‍ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446244359 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

എം.ഫില്‍ സൈക്കോളജി പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല സൈക്കോളജി വിഭാഗത്തിലെ എം.ഫില്‍ 2020 പരീക്ഷ 21-ന് സൈക്കോളജി പഠനവിഭാഗത്തില്‍ രാവിലെ 10.30-ന് നടക്കും. അപേക്ഷകര്‍ ഹാള്‍ടിക്കറ്റ് സഹിതം 10 മണിക്ക് ഹാജരാകണം.

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാല 21-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്. യു.ജി. രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2020 പരീക്ഷകളുടെ സര്‍വകലാശാല ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്റര്‍, കോഴിക്കോട് കേന്ദ്രം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, കിളിയനാട്, കോഴിക്കോട് കേന്ദ്രത്തിലേക്കും ഗവണ്‍മെന്റ് കോളേജ്, കുന്ദമംഗലം കേന്ദ്രം കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്കും മാറ്റിയിരിക്കുന്നു.

മാറ്റി വെച്ച പരീക്ഷകള്‍ ഫെബ്രുവരി 1 മുതല്‍ ആരംഭിക്കും

കാലിക്കറ്റ് സര്‍വകലാശാല മാറ്റി വെച്ച വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റര്‍ ബി.എ., സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അറബിക് (കോമണ്‍, കോര്‍ കോഴ്‌സ്), അഫ്‌സല്‍ ഉലമ (കോമണ്‍, കോര്‍ കോഴ്‌സ്) നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഫെബ്രുവരി 1, 2 തീയതികളിലും ഒന്നാം സെമസ്റ്റര്‍ ബി.എ., സി.യു.സി.ബി.സി.എസ്.എസ്. , സി.ബി.സി.എസ്.എസ്. – യു.ജി. മലയാളം (കോര്‍, കോംപ്ലിമെന്ററി കോഴ്‌സ്) നവംബര്‍ 2019 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഫെബ്രുവരി 3, 4 തീയതികളിലും നടക്കും. പ്രസ്തുത പരീക്ഷകള്‍ക്ക് കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തെ അനുവദിച്ചിരുന്ന പരീക്ഷാ കേന്ദ്രങ്ങളുടെ മാറ്റം റദ്ദു ചെയ്തിരിക്കുന്നു. ആദ്യഘട്ട പരീക്ഷാകേന്ദ്രങ്ങളില്‍ തന്നെ പഴയ ഹാള്‍ ടിക്കറ്റ് സഹിതം പരീക്ഷക്ക് ഹാജരാകണം. പരീക്ഷാ കേന്ദ്രങ്ങളുടെ വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എസ്.സി. ജിയോഗ്രഫി ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല 1, 2 സെമസ്റ്റര്‍ എം.എസ്.സി. കൗണ്‍സലിംഗ് സൈക്കോളജി റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം ബി എ, ഏപ്രിൽ 2020 പരീക്ഷയുടെ പുനർമൂല്യനിർണ്ണയഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പി. ജി. പ്രാക്ടിക്കൽ മാർക്കുകൾ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്കുകൾ 21.01.2021 ന് വൈകുന്നേരം 5 മണിക്ക് മുൻപെ സർവ്വകലാശാല വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

പഠന സഹായി വിതരണം

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എം.ജി കോളേജ് ഇരിട്ടി, പി.ആർ.എൻ.എസ്.എസ് കോളേജ് മട്ടന്നൂർ, നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ്, എസ്.ഇ.എസ് കോളേജ് ശ്രീകണ്ഠാപുരം എന്നീ കോളേജുകൾ പരീക്ഷ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത മൂന്നാം വർഷ ബിരുദ, രണ്ടാം വർഷ അഫ്സലുൽ ഉലമ പ്രിലിമിനറി വിദ്യാർത്ഥികളുടെ സ്വയം പഠന സഹായികൾ ജനുവരി 23ന് ശനിയാഴ്ച രാവിലെ 10.30 മുതൽ 2.30 വരെ എം.ജി കോളേജ് ഇരിട്ടിയിൽ വെച്ച് വിതരണം ചെയ്യും. വിദ്യാർത്ഥികൾ സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ, ഫീസ് അടച്ച രസീത് എന്നിവ ഹാജരാക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുക. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

Kerala University Announcements: കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2020 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എസ്.ബി., രണ്ടാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എല്‍.എല്‍.ബി., 2020 ഫെബ്രുവരിയില്‍ നടത്തിയ ഏഴാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എല്‍.എല്‍.ബി. എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി ജനുവരി 20, 21, 22 തീയതികളില്‍ (ഇ.ജെ.ത പത്ത്) സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്.

2019 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എ./ബി.എസ്.സി./ബി.എം.എസ്./ബി.കോം./ബി.ബി.എ./ബി.സി.എ./ബി.വോക്./ബി.എസ്.ഡബ്ലൂ സി.ബി.സി.എസ്. കരിയര്‍ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി (ഇ.ജെ കകക- മൂന്ന്) സെക്ഷനില്‍ ജനുവരി 19 മുതല്‍ 27 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. (2008 സ്കീം) ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്‍റെ കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ലാബ്, ഡിജിറ്റല്‍ പ്രോസസിംഗ് ലാബ് എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 20 ന് യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടത്ത് വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാഫലം

2019 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ.മ്യൂസിക്, വീണ, വയലിന്‍, മൃദംഗം, കേരളനടനം എന്നീ പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

എല്‍.എല്‍.ബി. ഒന്‍പതാം സെമസ്റ്റര്‍ പരീക്ഷ

കേരളസര്‍വകലാശാല ജനുവരി 29 ന് ആരംഭിക്കുന്ന ഒന്‍പതാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് (പഞ്ചവത്സരം) എല്‍.എല്‍.ബി. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത എല്ലാ വിദ്യാര്‍ത്ഥികളും അവരവരുടെ കോളേജുകളില്‍ പരീക്ഷ എഴുതേണ്ടതാണ്. സെന്‍റര്‍ ചെയിഞ്ച് അനുവദിക്കുന്നതല്ല.

More Education News: കൂടുതൽ വിദ്യഭ്യാസവാർത്തകൾ

സൗജന്യ മത്സര പരീക്ഷ പരിശീലനം

നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ്(കേരളം) വകുപ്പ് മുഖേന സർക്കാർ നടപ്പിലാക്കുന്ന സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ് ശാക്തീകരണം പദ്ധതി പ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ള തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേരള പി.എസ്.സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന ബി.ടെക്/ബി.ഇ സിവിൽ എൻജിനിയറിംഗ് യോഗ്യതയുള്ളവർക്കായി 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലന പരിപാടി ഓൺലൈനായി നടത്തുന്നു. താൽപര്യമുള്ളവർ https://forms.gle/GVGvVJKRmGFNwbR58 ലിങ്കിൽ 25ന് മുമ്പ് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: 0471-2330756, 9633765690.

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ്

ന്യൂനപക്ഷ വിദ്യാർഥികൾക്കായുള്ള (മുസ്ലിം/ ക്രിസ്ത്യൻ/ ജൈന/ ബുദ്ധ/ സിഖ്/ പാഴ്‌സി) പോസ്റ്റ്‌മെട്രിക്ക് സ്‌കോളർഷിപ്പ് 2020-21നു ഇന്നുകൂടി അപേക്ഷിക്കാം. ഫ്രഷ് ആയും റിന്യൂവൽ ആയും അപേക്ഷിക്കുന്ന വിദ്യാർഥികൾ http://www.scholarships.gov.in മുഖേന അപേക്ഷിക്കണം. ഫോൺ: 0471-2306580, 9446096580.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 january 19

Next Story
Victers Channel Timetable January 20: വിക്ടേഴ്‌സ് ചാനൽ; ജനുവരി 20 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com