University Announcements 16 January 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 16 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 16 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷ തീയതി

ഒന്നാം വർഷ എംഎസ്‌സി മെഡിക്കൽ അനാട്ടമി (2019 അഡ്മിഷൻ റഗുലർ/2019ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി 29 മുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 18 വരെയും 525 രൂപ പിഴയോടെ ജനുവരി 19 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 20 വരെയും അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എംഎസ്‌സി ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (പുതിയ സ്‌കീം – 2018 അഡ്മിഷൻ റഗുലർ, 2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി അഞ്ചുമുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 20 വരെയും 525 രൂപ പിഴയോടെ ജനുവരി 21 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 22 വരെയും അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ എംഎസ്‌സി മെഡിക്കൽ ബയോകെമിസ്ട്രി (2016 അഡ്മിഷൻ മുതൽ റഗുലർ/സപ്ലിമെന്ററി), എംഎസ്‌സി മെഡിക്കൽ ബയോകെമിസ്ട്രി (2014-2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി 29 മുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 18 വരെയും 525 രൂപ പിഴയോടെ ജനുവരി 19 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 20 വരെയും അപേക്ഷിക്കാം.

എംജി ബി.എഡ്. പ്രവേശനം; ഫൈനൽ അലോട്‌മെന്റ്

മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ഏകജാലകം വഴി ബി.എഡ്. പ്രവേശനത്തിനുള്ള ഫൈനൽ അലോട്മെന്റിന് ഇന്ന് (ജനുവരി 17) വൈകീട്ട് അഞ്ചുവരെ ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്മെന്റുകളിൽ പ്രവേശനം ലഭിച്ചവരുൾപ്പെടെ എല്ലാവർക്കുമായാണ്‌ ഫൈനൽ അലോട്ട്മെന്റ്. അപേക്ഷകൻ ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം അലോട്‌മെന്റിനു പരിഗണിക്കപ്പെടാത്തവർക്കും അലോട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസ് അടയ്ക്കാതെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ് വേഡും ഉപയോഗിച്ച് cap.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഇന്ന് (ജനുവരി 17) വൈകീട്ട് അഞ്ചുവരെ പുതുതായി ഓപ്ഷനുകൾ നൽകാം.

ഫൈനൽ അലോട്‌മെന്റിൽ പങ്കെടുക്കുന്നവർ പുതുതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം. അപേക്ഷകർ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ് വേഡും ഉപയോഗിച്ച് http://www.cap.mgu.ac.in എന്ന വെബ് സൈറ്റിലെ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം. പുതിയ ആപ്ലിക്കേഷൻ നമ്പർ പിന്നീടുള്ള ഓൺലൈൻ ആവശ്യങ്ങൾക്കായി സൂക്ഷിച്ചു വയ്ക്കണം. ലോഗിൻ ചെയ്ത ശേഷം അപേക്ഷകന് നേരത്തേ നൽകിയ അപേക്ഷയിലെ തെറ്റുകൾ തിരുത്താം, പുതുതായി ഓപ്ഷനുകൾ നൽകാം. ഫൈനൽ അലോട്‌മെന്റിൽ പങ്കെടുക്കുന്ന അപേക്ഷകർ പുതുതായി ഓപ്ഷനുകൾ നൽകണം. ഓപ്ഷനുകൾ നൽകിയ ശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കുക.

അപേക്ഷയുടേയോ ഓപ്ഷനുകളുടെയോ പ്രിന്റ് ഔട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. വിവിധ കോളേജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫൈനൽ അലോട്‌മെന്റിന്റെ ഒന്നാം അലോട്‌മെന്റ് ലിസ്റ്റ് ജനുവരി 18ന് പ്രസിദ്ധീകരിക്കും. അലോട്‌മെന്റ് ലഭിക്കുന്നവർ അന്നേദിവസം ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടണം. ഫൈനൽ അലോട്‌മെന്റിന്റെ രണ്ടാം അലോട്‌മെന്റ് ലിസ്റ്റ് വഴി പ്രവേശനം നേടിയവരെ ഒഴിവാക്കി ജനുവരി 21ന് രണ്ടാം അലോട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഓരോ അലോട്‌മെന്റുകളിലും പ്രവേശനം നേടിയവർ ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടാത്തപക്ഷം അവരെ തുടർ അലോട്‌മെന്റുകളിൽ അവരുടെ ഹയർ ഓപ്ഷനുകളിലേക്ക് പരിഗണിക്കില്ല.

 

Kerala University Announcements: കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. സൈക്കോളജി, എം.എസ്.സി. കൗൺസിലിങ് സൈക്കോളജി പരീക്ഷകളുടെ പ്രാക്ടിക്കല്‍ ജനുവരി 18 മുതല്‍ നടത്തുതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്. റെഗുലര്‍ (യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്, കാര്യവട്ടം) ജനുവരി 2020 (2018 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി കേരളസര്‍വകലാശാല പാളയം ക്യാമ്പസിലെ റീവാല്യുവേഷന്‍ സെക്ഷനില്‍ ജനുവരി 18, 19, 20 തീയതികളില്‍ ഹാജരാകേണ്ടതാണ്.

ബി.എച്ച്.എം.സി.റ്റി. കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ലൂര്‍ദ് മാതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി കുറ്റിച്ചല്‍, തിരുവനന്തപുരം, സ്‌നേഹാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോ’ല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി കരുവാറ്റ, ആലപ്പുഴ, ശ്രീനാരായണഗുരു മെമ്മോറിയല്‍ കാറ്ററിംഗ് കോളേജ് തുറവൂര്‍, ആലപ്പുഴ എീ കോളേജുകളിലെ 2020-2021 അദ്ധ്യയന വര്‍ഷത്തില്‍ ഓം വര്‍ഷ ബാച്ചിലര്‍ ഓഫ് ഹോ’ല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി ഡിഗ്രി കോഴ്‌സിലേക്ക് പ്രവേശനത്തിനായി അപേക്ഷകള്‍ സ്വീകരിക്കുു. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 25. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്.സി./ബി.കോം. (റെഗുലര്‍ 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2018 അഡ്മിഷന്‍, 2015, 2016, 2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്) പരീക്ഷകള്‍ക്ക് പിഴകൂടാതെ ജനുവരി 19 വരെ ഫീസടയ്ക്കാനുളള തീയതി ദീര്‍ഘിപ്പിച്ചിരിക്കുു. 150 രൂപ പിഴയോടെ ജനുവരി 21 വരെയും 400 രൂപ പിഴയോടെ ജനുവരി 23 വരെയും അപേക്ഷിക്കാം.

ലൈബ്രറി അസിസ്റ്റന്റ് – അപേക്ഷാതീയതി നീട്ടി

കേരളസര്‍വകലാശാലയുടെ കീഴിലുളള യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലൈബ്രറി അസിസ്റ്റന്റിനെ നിയമിക്കുു. അപേക്ഷകള്‍ സ്വീകരിക്കു അവസാന തീയതി 2021 ജനുവരി 22 വൈകിട്ട് 5 മണി വരെ നീട്ടിയിരിക്കുന്നു.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2021 january 16

Next Story
പത്താം ക്ലാസിനുള്ള കൈറ്റ് വിക്ടേഴ്സ് ക്ലാസുകള്‍ ഞായറാഴ്ച പൂര്‍ത്തിയാകുംonline class, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com