University Announcements 15 January 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Calicut University Announcements: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഐ.ഇ.ടി. കോഷന്‍ ഡെപ്പോസിറ്റ് വിതരണം

കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ 2016-20 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡപ്പോസിറ്റ്, ടി.സി., സി.സി. എന്നിവ 22 മുതല്‍ 29 വരെ കോളേജില്‍ വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ അവരുടെ കുടിശ്ശിക നികത്തി ബാങ്ക് അക്കൗണ്ട് നമ്പര്‍ നിര്‍ദ്ദിഷ്ട ഫോമില്‍ രേഖപ്പെടുത്തി ഓഫീസില്‍ നേരിട്ട് ഹാജരാക്കേണ്ടതാണ്. എം.ഇ.-ജനുവരി 22, ഇ.സി.ഇ.-23, ഇ.ഇ.ഇ.-25, പി.ടി.-27, ഐ.ടി.-29 എന്ന ക്രമത്തില്‍ രാവിലെ 10.30 മുതല്‍ 1 മണി വരെ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cuiet.info എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ബിരുദപഠനം തുടരാന്‍ അവസരം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ ബിരുദ കോഴ്‌സുകള്‍ക്ക് 2015, 2016, 2017 വര്‍ഷങ്ങളില്‍ പ്രവേശനം നേടി ഒന്നും രണ്ടും മൂന്നും നാലും അഞ്ചും സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ആറാം സെമസ്റ്ററിലേക്ക് പുനപ്രവേശനത്തിന് പിഴ കൂടാതെ 25 വരേയും 100 രൂപ പിഴയോടു കൂടി 30 വരേയും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.sdeuoc.ac.in>Notification, 0494 2407356, 2407494

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ ചിയ്യാരം, തൃശൂര്‍ ചേതന കോളേജ് ഓഫ് മീഡിയ ആന്റ് പെര്‍ഫോമിംഗ് ആര്‍ട്‌സിലെ 2019 സ്‌കീം, 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-പി.ജി. എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2020 ഒന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ 27-നും രണ്ടാം സെമസ്റ്റര്‍ ഫെബ്രുവരി 8-നും ആരംഭിക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ 2019 സിലബസ്, 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-യു.ജി. രണ്ടാം സെമസ്റ്റര്‍ ബി.എ. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഫെബ്രുവരി 8-ന് ആരംഭിക്കും.

സര്‍വകലാശാല പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ., എം.ടി.എ. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 18-ന് ആരംഭിക്കും.

ആറാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഫെബ്രുവരി 17-ന് ആരംഭിക്കും.

കോളേജ് വിദ്യാര്‍ത്ഥികളില്‍ 2015-2018 പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.രണ്ടാം സെമസ്റ്റര്‍ ബി.എ. അഫ്‌സല്‍ ഉലമ ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഫെബ്രുവരി 8-ന് ആരംഭിക്കും.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല 2018 പ്രവേശനം സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍, എം.എ. മലയാളം, എം.എ. മലയാളം വിത്ത് ജേണലിസം നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

2004, 2012 സ്‌കീം പത്താം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ജൂലൈ 2020 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2014, 2009, 2009 പാര്‍ട് ടൈം സ്‌കീം എട്ടാം സെമസ്റ്റര്‍ ബി.ടെക്. എ.ഇ., എ.യു., ബി.ടി., ഇ.ഇ.ഇ., ഐ.ടി., എം.ഇ., പി.ഇ., സി.എച്ച്., എം.ടി. നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം വര്‍ഷ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ഏപ്രില്‍ 2019 പരീക്ഷയുടേയും അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ആന്റ് ജേണലിസം നവംബര്‍ 2019 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍

കാലിക്കറ്റ് സര്‍വകലാശാല 21-ന് ആരംഭിക്കുന്ന രണ്ടാം വര്‍ഷ അദീബെ ഫാസില്‍ പ്രിലിമിനറി ഏപ്രില്‍ 2020 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ്, വാഴയൂര്‍ സാഫി കോളേജ് എന്നിവിടങ്ങളിലെ സ്വാശ്രയ എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിന് ബി.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി വിഭാഗത്തില്‍ മുസ്ലീം-1, എസ്.സി.,/എസ്.ടി./ഒ.ഇ.സി.-1, പി.എച്ച്.-1 മറ്റ് ബി.എസ്.സി. വിഭാഗത്തില്‍ ഇ.ഡബ്ല്യു.എസ്.-1, എസ്.സി./എസ്.ടി./ഒ.ഇ.സി.-2, സ്‌പോര്‍ട്‌സ്-1 ലക്ഷദ്വീപ്-1, എന്‍.ആര്‍.ഐ.-2 എന്നീ ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ആവശ്യമായ അസ്സല്‍ രേഖകള്‍, ഫീസ് എന്നിവ സഹിതം 18-ന് രാവിലെ 11 മണിക്ക് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തില്‍ നിന്നും പ്രവേശനം നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407345 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

MG University Announcements: എംജി യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പുതുക്കിയ പരീക്ഷ തീയതി

2020 ഡിസംബർ 18ന് നടത്താനിരുന്നതും ഡിസംബർ 29ലേക്ക് മാറ്റിവച്ചതുമായ ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. യു.ജി. (2013ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷ 2021 ജനുവരി 19ന് നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ 2020 മാർച്ച് മൂന്നിന് നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ രണ്ടാം വർഷ എം.എഫ്.എ. (2018 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പെയിന്റിംഗ് ആന്റ് സ്‌കൾപ്ചറിലെ ഹിസ്റ്ററി ഓഫ് ആർട്ട് ആന്റ് ആസ്‌തെറ്റിക്‌സ്, അപ്ലൈഡ് ആർട്ടിലെ അഡ്വർടൈസിംഗ് ആന്റ് ബിസിനസ് ഓർഗനൈസേഷൻ എന്നീ പരീക്ഷകൾ യഥാക്രമം ജനുവരി 22, 23 തീയതികളിൽ നടക്കും.

പരീക്ഷ തീയതി

ഒന്നാം വർഷ ബി.എസ് സി. എം.ആർ.ടി. സപ്ലിമെന്ററി (2016 അഡ്മിഷൻ, 2016ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷകൾ ഫെബ്രുവരി 10 മുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 21 വരെയും 525 രൂപ പിഴയോടെ ജനുവരി 22 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 27 വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എസ് സി. സി.ഇ. ആന്റ് എൻ.ടി. (കമ്പ്യൂട്ടർ എൻജിനീയറിംഗ് ആന്റ് നെറ്റ്‌വർക്ക് ടെക്‌നോളജി – 2019 അഡ്മിഷൻ റഗുലർ – സി.എസ്.എസ്./2016-2018 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി മൂന്നുമുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 19 വരെയും 525 രൂപ പിഴയോടെ ജനുവരി 20 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 21 വരെയും അപേക്ഷിക്കാം.

രണ്ടാം വർഷ ബി.എസ് സി. എം.ആർ.ടി. (2016 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 24 മുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 21 വരെയും 525 രൂപ പിഴയോടെ ജനുവരി 22 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 27 വരെയും അപേക്ഷിക്കാം.

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒൻപതാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2015 അഡ്മിഷൻ റഗുലർ/2015ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 12 മുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 27 വരെയും 525 രൂപ പിഴയോടെ ജനുവരി 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 29 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

അഞ്ചാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി (2016 അഡ്മിഷൻ മുതൽ റഗുലർ/സപ്ലിമെന്ററി), എം.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി (2014-2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി 29 മുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 18 വരെയും 525 രൂപ പിഴയോടെ ജനുവരി 19 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 20 വരെയും അപേക്ഷിക്കാം.

പരീക്ഷഫലം

2020 ഫെബ്രുവരിയിൽ മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന നാലാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്/പഞ്ചവത്സരം – 2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 29 വരെ അപേക്ഷിക്കാം.

More Education News: കൂടുതൽ വിദ്യഭ്യാസവാർത്തകൾ

അനിമേഷൻ കോഴ്സുകൾക്ക് അപേക്ഷിക്കാം

കെൽട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത അനിമേഷൻ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിംഗ് (12 മാസം), ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിംമേക്കിംഗ് (6 മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്സ് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ്കോഴ്സ് ഇൻ ഗ്രാഫിക് ആന്റ് വിഷ്വൽ ഇഫക്ട്സ് (3 മാസം) എന്നിവയാണ് കോഴ്സുകൾ. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിലാസം: ഹെഡ്ഓഫ്സെന്റർ, കെൽട്രോൺ നോളജ്സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി വിമൻസ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ, തിരുവനന്തപുരം ഫോൺ :0471-2325154.

Announcements: കൂടുതൽ യൂണിവേഴ്‌സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook